FIFA World Cup 2018: ഫിഫാ ലോകകപ്പിന്റെ സെമി ഫൈനല്‍ അയല്‍വാസികളായ ബെല്‍ജിയവും ഫ്രാന്‍സും ഏറ്റുമുട്ടാനിരിക്കെ മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റിക്ക് തെറ്റി എന്ന് തെളിയിക്കുന്ന പ്രകടനമാകും ഫ്രാന്‍സ് പുറത്തെടുക്കുക എന്ന് ഫ്രഞ്ച് സ്ട്രൈക്കര്‍ ഒലിവര്‍ ജിറോഡ്.
1998ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമംഗമായ തിയറി ഹെന്റി ഇപ്പോള്‍ ബെല്‍ജിയത്തിന്റെ പരിശീലക സംഘത്തിലെ അംഗമാണ്.
“ഞങ്ങളുടെ എതിരാളികളുടെ പാളയത്തില്‍ തിയറി ഹെന്റി ഉണ്ട് എന്നത് കൗതുകകരമായ സ്ഥിതിവിശേഷമാണ്. തെറ്റായ ക്യാമ്പാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്ന് ഞാന്‍ അഭിമാനത്തോടെ തെളിയിക്കും.” ജിറോഡ് പറഞ്ഞു.
ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ബെല്‍ജിയം ഇറങ്ങുമ്പോള്‍ ശക്തരായ ബ്രസീലിനെ മറികടന്നാണ് ബെല്‍ജിയം സെമിയിലെത്തിയത്.
“എനിക്കും മറ്റ് ഫ്രഞ്ച് മുന്നേറ്റ താരങ്ങള്‍ക്കും ഉപദേശം നല്കാന് തിയറി ഹെന്റി ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് അതില്‍ അസൂയയില്ല” മുപ്പത്തിയൊന്നുകാരനായ താരം പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ഇരു ടീമുകളിലും കൂടുതല്‍. പരസ്പരം അറിയുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളവരും. “വിജയിക്കാനുള്ള വിശപ്പ് മാത്രമാണ് ” തങ്ങള്‍ക്ക് ഉള്ളത് എന്ന് ചെല്‍സി താരം പറഞ്ഞു.