Tunisia vs England Live Score FIFA World Cup ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ടുണീഷ്യക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. നായകന്‍ ഹാരി കേനാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ട് ഗോളുകളും നേടിയത്. തൊണ്ണൂറ് മിനുട്ടുകള്‍ക്ക് ശേഷമുള്ള അധികസമയത്തിലാണ് ഹാരി കേന്‍ വിജയഗോള്‍ നേടുന്നത്. ആദ്യ പകുതിയില്‍ കേന്‍ നേടിയ ഗോള്‍ സസിയെടുത്ത പെനാല്‍റ്റി കിക്കിലൂടെ ടുണീഷ്യ മറികടക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ മാത്രമടങ്ങിയ ഒരു യുവനിരയുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.
#TUNENG // FORMATIONS
Are you a #TUN or #ENG fan? Don't forget to follow @FIFAWorldCupTUN and @FIFAWorldCupENG! #TUNENG pic.twitter.com/IbdMsoXxyc
— FIFA World Cup (@FIFAWorldCup) June 18, 2018
ഇംഗ്ലണ്ട് 3-5-3 ഫോര്‍മേഷനില്‍ ഇറങ്ങിയപ്പോള്‍ 3-5-3 ഫോര്‍മേഷനിലാണ് ടുനീഷ്യ ഇറങ്ങിയത്. തുടക്കം മുതല്‍ അക്രമോത്സുക ഫുട്ബോള്‍ കാഴ്ചവെച്ച ഇംഗ്ലണ്ടിന് ധാരാളം അവസരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ഹാഫ് ടൈമിന് ഏതാനും മിനുട്ട് മുന്‍പ് ഇംഗ്ലണ്ടിന്റെ ലിംഗാര്‍ഡ് അടിച്ച ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.
മധ്യനിരയിലും മുന്നേറ്റത്തിലും കരുത്തരായ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ ഒരു പരിധിവരെ തടുത്തുനിര്‍ത്താന്‍ ടുണീഷ്യയ്ക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ ഉടനീളം ടുണീഷ്യന്‍ ബോക്സിലേക്ക് ഇരച്ചുകയറാന്‍ ഇംഗ്ലീഷ് താരങ്ങള്‍ ശ്രമിച്ചെങ്കിലും ആഫ്രിക്കന്‍ കരുത്തരുടെ പ്രതിരോധത്തില്‍ തട്ടി ഓരോ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
The numbers behind the match #TUNENG pic.twitter.com/FYYyEE8U90
— FIFA World Cup (@FIFAWorldCup) June 18, 2018
ഇതോടെ മൂന്ന് പോയന്റുകളുമായി ബെല്‍ജിയവും ഇംഗ്ലണ്ടും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. ഗോള്‍ ശരാശരിയില്‍ ബെല്‍ജിയമാണ് മുന്നില്‍.