Croatia vs Denmark,FIFA World Cup 2018 Highlights: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്മാര്ക്കും ക്രോയേഷ്യയും ഏറ്റുമുട്ടുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയെങ്കിലും പിന്നീട് ഒരു നല്ല ഫിനിഷ് പോലും കണ്ടെത്താന്‍ ഇരുവര്‍ക്കും ആയില്ല. മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീളുന്നു. 3-2 എന്ന സ്കോറില്‍ പെനാല്‍റ്റി ജയിച്ചുകൊണ്ട് ക്രോയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.
ഡെന്മാര്ക്ക് കടന്ന് ക്രൊയേഷ്യ
02 : 16 ക്രൊയേഷ്യ മുന്നോട്ട് !!!!
02 : 16 ക്രൊയേഷ്യ : ഗോള്‍ !!
02 : 15 ഡെന്മാര്ക്ക് : സേവ് !!
02 : 14 ക്രൊയേഷ്യ : സേവ് !!
02 : 13 ഡെന്മാര്ക്ക് : സേവ് !!
02 : 12 ക്രൊയേഷ്യ : ഗോള്‍ !!
02 : 11 ഡെന്മാര്ക്ക് : ഗോള്‍ !!
02 : 10 ക്രൊയേഷ്യ : ഗോള്‍ !!
02 : 09 ഡെന്മാര്ക്ക് : ഗോള്‍ !!
02 : 08 ക്രൊയേഷ്യ : സേവ് !!
02 : 07 ഡെന്മാര്ക്ക് : എറിക്സണ് !! സേവ് !!
02 : 05 പെനാല്‍റ്റിയിലേക്ക് കടക്കുന്ന ഇന്നത്തെ രണ്ടാം മത്സരത്തില്‍ ആദ്യം ഷോട്ട് എടുക്കുക ഡെന്മാര്ക്ക് ആവും.
02 : 04 ഭാഗ്യം, ഏകാഗ്രത, സാങ്കേതിക തികവ്, ക്രിയാത്മകത.. പെനാല്‍റ്റി തടുക്കുന്നവാനും അടിക്കുന്നവനും കരുതിവെക്കേണ്ടത് പലതുമാണ്.
02 : 02 ഫൈനല്‍ വിസില്‍ !! ഇനി പെനാല്‍റ്റി
02 : 01 മത്സരം അവസാന ഒരു മിനുട്ടിലേക്ക്..
02 : 00 അധികസമയത്തിന്റെ അവസാന മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ പന്ത് കൂടുതലും ഡെന്മാര്ക്ക് പോസ്റ്റിനരികില്‍.
01 : 58 സേവ് !! സേവ് !! ശ്മൈക്കള് !! വലത് കോര്‍ണര്‍ ലക്ഷ്യമാക്കി മോഡ്രിച്ച് എടുത്ത പെനാല്‍റ്റി കിക്ക് ഡെന്മാര്ക്ക് ഗോളി മികച്ചൊരു ഡൈവിലൂടെ സേവ് ചെയ്യുന്നു !
01 : 56 പെനാല്‍റ്റി !! ക്രോയേഷ്യാാാാാാാ ! മോഡ്രിച്ചിന്റെ മികച്ചൊരു പാസ് ഡെന്മാര്ക്ക് താരങ്ങളെ മറികടന്നു റെബിച്ചിലേക്ക്. പോസ്റ്റിലേക്ക് റെബിച്ചിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം ! ഗോളിയെ മറികടന്ന താരത്തെ യോര്ഗെന്സണ് തടുക്കുന്നു.
01 : 53 വീണ്ടും ഒരു ഡെന്മാര്ക്ക് ലോങ്ങ് ത്രോ. ബോക്സിലെത്തിയ ത്രോ ഡെന്മാര്ക്ക് താരം പുറത്തേക്ക് അടിച്ച് കളയുന്നു.
01 : 49 ക്രൊയേഷ്യയുടെ മണ്സൂക്കിച്ചിന് പകരം ബാദേല്‍ജ്.
01 : 48 സിസ്റ്റോ !! ഷോട്ട് !! ഇടത് വിങ്ങില്‍ മുന്നേറി സിസ്റ്റോ കണ്ടെത്തിയ ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്ക്.
01 : 46 രണ്ടാം പകുതിക്ക് മുന്നോടിയായി ഡെന്മാര്ക്കിന് സബ്സ്റ്റിറ്റ്യൂഷന് :
ബ്രെയ്ത്വെയിറ്റിന് പകരം സിസ്റ്റോ
01 : 45 രണ്ടാം പകുതി
01 : 43 എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി.
01 : 40 ക്രാംരിച്ച് വന്നതോട് കൂടി ക്രോയേഷ്യയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിട്ടുണ്ട്. ഡെന്മാര്ക്ക് മറ്റൊരു മാറ്റം കൊണ്ടുവരാന്‍ സാധ്യത.
01 : 36 സബ്സ്റ്റിറ്റ്യൂഷന് : ഡെന്മാര്ക്കിന്റെ ഡലേനിക്ക് പകരം ക്രോണ്‍ ഡേലി
01 : 33 സബ്സ്റ്റിറ്റ്യൂഷന് : ക്രൊയേഷ്യയുടെ പെരിസിച്ചിന് പകരം ക്രാംരിച്ച്.
01 : 32 ഡെന്മാര്ക്ക് താരം കുഡേന്സണ് എടുക്കുന്ന ലോങ്ങ് ത്രോകള്‍ ഓരോ തവണയും ക്രോയേഷ്യയ്ക്ക് ഭീഷണിയാകുന്നു. കുഡേന്സണിന്റെ ഇഞ്ച് പെര്‍ഫെക്റ്റ് ലോങ്ങ് ത്രോകള്‍ക്കായി ഡെന്മാര്ക്ക് താരങ്ങള്‍ ക്രോയേഷ്യന്‍ ബോക്സില്‍ ഇടംപിടിക്കുന്നു.
01 : 27 വിസില്‍ മുഴങ്ങി.. മത്സരം അധികസമയത്തിലേക്ക്..
01 : 24 പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ഇന്ന് രണ്ടാം മത്സരമാണ് എക്സ്ട്രാ ടൈമിലേക്ക് കടക്കുന്നത്. പെനാല്‍റ്റിയില്‍ കലാശിച്ച ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യ സ്പെയിനിനെ പരാജയപ്പെടുത്തിയിരുന്നു.
01 : 21 ഫുള്‍ടൈം
01 : 20 റാക്കിറ്റിച്ച് !! ചാന്‍സ് !! ഡെന്മാര്ക്ക് ബോക്സിനരികില്‍ നിന്ന് റാകിറ്റിച്ച് തുടുത്ത ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഡെന്മാര്ക്ക് പോസ്റ്റ് താണ്ടുന്നു. തൊട്ടുപിന്നാലെ ഡെന്മാര്ക്കിന് കിട്ടിയ കോര്‍ണര്‍ സുബാശിച്ച് പുറത്തേക്ക് പഞ്ച് ചെയ്ത് രക്ഷപ്പെടുത്തുന്നു.
01 : 17 മൂന്ന് മിനുട്ട് അധികസമയം അനുവദിച്ചിരിക്കുന്നു.
01 : 15 പന്ത് കൂടുതല്‍ സമയവും മധ്യനിരയില്‍ തട്ടി തടഞ്ഞുനില്ക്കുന്നു.
01 : 12 ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം എട്ടുവാങ്ങാതെ മുന്നേറിയ ടീമാണ് ക്രോയേഷ്യ. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും അവര്‍ പരാജയം അറിഞ്ഞിട്ടില്ല.
01 : 08 മത്സരം അവസാന പത്ത് മിനുട്ടിലേക്ക് !
01 : 07 കൊവാചിച്ചും റാക്കിറ്റിച്ചും മോഡ്രിച്ചും അടങ്ങുന്ന ക്രൊയേഷ്യന്‍ മധ്യനിര കൂടുതല്‍ അഴകോടെ കളി മെനയുന്നുണ്ട് എങ്കിലും മുന്നേറ്റത്തെ ലക്ഷ്യത്തിലെത്തിക്കുന്നത്തില് അവര്‍ പരാജയപ്പെടുന്നു.
01 : 04 മോഡ്രിച്ച് !! ലൂക്കാ മോഡ്രിച്ചിന്റെ ഒരു ലോങ്ങ് റേഞ്ച് ശ്രമം പുറത്തേക്ക്..
01 : 01 ഡിഫന്‍സീവ് സ്വഭാവമുള്ള ബ്രോസോവിച്ചിന് പകരം റയല്‍ മാഡ്രിഡ് താരമായ കൊവാചിച്ചിനെ ഇറക്കുന്നതില്‍ തന്ത്രം വ്യക്തമാണ്. മികച്ച പാസുകള്‍ തീര്‍ത്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ മെനയാനാകുന്ന താരമാണ് കൊവാചിച്ച്
00 : 58 സബ്സ്റ്റിറ്റ്യൂഷന് : ക്രൊയേഷ്യയുടെ ബ്രോസോവിച്ചിന് പകരം കൊവാചിച്ച്.
00 : 54 സബ്സ്റ്റിറ്റ്യൂഷന് : ഡെന്മാര്ക്കിന്റെ കോര്ണലിയസിന് പകരം യോര്ഗെന്സണ്
00 : 51 ചാന്‍സ് !! ഡെന്മാര്ക്ക് ! പോള്‍സണ്‍ !! ക്രോയേഷ്യന്‍ ബോക്സില്‍ ഡെന്മാര്ക്ക് തീര്‍ത്ത മികച്ചൊരു മുന്നേറ്റം ! ഫിനിഷിങ്ങില്‍ പതറി പോള്‍സണ്‍..
00 : 46 ആദ്യ പകുതിയില്‍ ഉണ്ടായിരുന്ന അറ്റാക്കിങ് മിഡ് റോളില്‍ നിന്ന് കൂടുതല്‍ ബോക്സ് റ്റു ബോക്സ് മിഡ്ഫീല്ഡറുടെ റോളിലേക്ക് മോഡ്രിച്ച് മാറിയിരിക്കുന്നു. ഇടയ്ക്കിടെ അദ്ദേഹം പ്രതിരോധത്തിലും ഇടപെടുന്നതായി കാണാം.
00 : 41 ഒന്നാം പകുതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയില്‍ വളരെ പതുക്കെയാണ് ഇരു ടീമുകളും കളി മെനയുന്നത്. അയാക്സ് മിഡ്ഫീല്‍ഡര്‍ ഷോണേയെ ഇറക്കിയത് വഴി ഡെന്മാര്ക്ക് പരിശീലകന് ഉദ്ദേശിച്ചതും അത് തന്നെ.
00 : 36 രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡെന്മാര്ക്കിന്റെ മികച്ച മുന്നേറ്റങ്ങള്‍.വിങ്ങുകളില്‍ മുന്നേറി ഡെന്മാര്ക്ക് ക്രോസ് ചെയ്ത പന്ത് ക്രൊയേഷ്യന്‍ ഗോളി സുബശിച്ചിന്റെ കൈകളില്‍ ഭദ്രം.
00 : 33 രണ്ടാം പകുതി
00 : 32 സബ്സ്റ്റിറ്റ്യൂഷന് : ഡെന്മാര്ക്കിന്റെ കൃസ്റ്റെന്സണിന് പകരം ഷോണേ
00 : 17 ഹാഫ്ടൈം
00 : 15 ആദ്യപകുതിയില്‍ അധികസംയാമായി ഒരു മിനുട്ട് അനുവദിച്ചിരിക്കുന്നു. അതിനിടയില്‍ പരുക്ക് പറ്റിയ ക്രോയേഷ്യന്‍ ഗോള്‍ സ്കോറര്‍ മണ്സൂകിച്ച് സെന്ററില്‍ അല്പം സമയം വീണു കിടന്ന ശേഷം കൂടുതല്‍ ചികിത്സക്കായി സൈഡ് ലൈനിലേക്ക്.
00 : 13 എറിക്സണ് !! പന്ത് ഓരോ തവണ കാലിലെത്തുമ്പോഴും ഡെന്മാര്ക്കിന്റെ ക്രിസ്ത്യന്‍ എറിക്സണ് കൂടുതല്‍ കൂടുതല്‍ അപകടകാരിയാകുന്നു. നാല്പത്തിയൊന്നാം മിനുട്ടില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ടോട്ടന്‍ഹാം താരം എടുത്ത ഷോട്ട് ലക്ഷ്യം തെറ്റി ഗ്യാലറിയിലേക്ക്.
00 : 10 ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടുകളിലേക്ക്.
00 : 08 ഡെന്മാര്ക്ക് ഹാഫില്‍ ക്രോയേഷ്യയ്ക്ക് ഫ്രീകിക്ക് ! മോഡ്രിച്ച് എടുത്ത സെറ്റ് പീസില്‍ ലോവ്റന് ഹെഡ്ഡര്‍ കണ്ടെത്തുന്നു. ഇന്ച്ചുകള് വ്യത്യാസത്തില്‍ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് !
00 : 04 ഇരു ബോക്സിലും മാറി മാറിയുള്ള ആക്രമങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ക്രൊയേഷ്യയുടെ മുന്നേറ്റനിര അല്പംകൂടി കരുത്തരായി കാണപ്പെടുന്നു.
23 : 59 ചാന്‍സ് !! ക്രൊയേഷ്യയുടെ മികച്ച രണ്ട് മുന്നേറ്റങ്ങള്‍ ! മോഡ്രിച്ച് ഒരു ഷോട്ടും കണ്ടെത്തിയെങ്കിലും ഡെന്മാര്ക്ക് പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടലില്‍ ഷോട്ട് ബ്ലോക്ക് !
23 : 56 ക്രോയേഷ്യന്‍ പ്രതിരോധത്തെ മറികടന്ന് മുന്നേറാനുള്ള ഡെന്മാര്ക്ക് ശ്രമങ്ങളും വിജയിക്കുന്നുണ്ട്. പക്ഷെ കൗണ്ടര്‍ അറ്റാക്കുകളില്‍ ക്രോയേഷ്യ കൂടുതല്‍ അപകടകാരിയായി കാണപ്പെടുന്നു.
23 : 49 ഡെന്മാര്ക്ക് പ്രതിരോധം നല്കുന്ന സ്പെയ്ക് ക്രോയേഷ്യന്‍ മുന്നേറ്റത്തെ എളുപ്പമാക്കുന്നു. അതിനിടയില്‍ ഡെന്മാര്ക്ക് പോസ്റ്റില്‍ വീണ മണ്സൂകിച്ച് പെനാല്‍റ്റി ആവശ്യപ്പെട്ടെങ്കിലും വിഎആര്‍ പരിശോധനയ്ക്ക് ഒടുവില്‍ റഫറി പെനാല്‍റ്റി നിഷേധിക്കുന്നു.
23 : 43 ഷോട്ട് !! ഡെന്മാര്ക്ക് ഹാഫില്‍ ലഭിച്ച ഫ്രീകിക്കില്‍ ക്രോയേഷ്യയുടെ ലക്ഷ്യത്തിലേക്കുള്ള ഷോട്ട് ഗോളി തടുക്കുന്നു. ക്രൊയേഷ്യയ്ക്ക് അനുകൂലമായ കോര്‍ണര്‍ ഡെന്മാര്ക്ക് പ്രതിരോധത്തെ തരണം ചെയ്യുന്നില്ല.
23 : 35 ഗോള്‍ !! ക്രോയേഷ്യ !!
മണ്സൂകിച്ച് !! മിനുട്ടുകള്‍ക്കകം തന്നെ തിരിച്ചടിച്ച് തങ്ങളുടെ കരുത്ത് തെളിയിച്ച് ക്രോയേഷ്യ.. നാലാം മിനുട്ടില്‍ മണ്സൂകിച്ച് കണ്ടെത്തിയ ഷോട്ട് ഡെന്മാര്ക്ക് ബോക്സിലേക്ക്..
23 : 31 ഗോള്‍ !! ഡെന്മാര്ക്ക് !!
ഡലേനിയുടെ ലോങ്ങ് ത്രൂ യോര്ഗെന്സണിന്റെ കാലുകളിലേക്ക് ! ജോര്ഗെന്സണിന്റെ ഗോളില്‍ ഡെന്മാര്ക്കിന് ആദ്യ മിനുട്ട് ലീഡ്..
23 : 30 കിക്കോഫ് !!
23 : 23 ഫോര്മേഷന് : ക്രോയേഷ്യ 4-2-3-1 എന്ന ഫോര്മേഷനിലിറങ്ങുമ്പോള് 4-3-3 ഫോര്മേഷന് ആണ് ഡെന്മാര്ക്ക്.
23 : 15 : ലൈനപ്പ്
#CRODEN // FORMATIONS
They’re ready
We’re ready (after 5 minutes in a darkened room to calm down)
Are you ready? pic.twitter.com/b1BTTBT20W
— FIFA World Cup (@FIFAWorldCup) July 1, 2018