FIFA World Cup 2018 Colombia vs England Highlights: നാടകീയമായവസാനിച്ച മത്സരത്തില്‍ കൊളംബിയയെ കീഴടക്കി ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍ പ്രവേശം. എട്ട് മഞ്ഞ കാര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ 4-3 എന്ന സ്കോറില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇംഗ്ലണ്ട് കൊളംബിയയെ മറികടക്കുന്നത്. തൊണ്ണൂറ് മിനുട്ടിന് ശേഷം അധികസമയത്തിലും ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ തുടര്‍ന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.
ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പെനാല്‍റ്റി കിക്കിലൂടെ ഇംഗ്ലണ്ട് ആണ് ആദ്യ അക്കൗണ്ട് തുറന്നത്.തൊണ്ണൂറാം മിനുട്ടിന്റെ അധികസമയത്തില്‍ യാരി മിനയുടെ ഗോളില്‍ കൊളംബിയ സമനില നേടുന്നു. മത്സരം അധികസമയത്തിലേക്കും പിന്നീട് പെനാല്‍റ്റി കിക്കിലേക്കും. കൊളംബിയയ്ക്ക് ആറും ഇംഗ്ലണ്ടിന് രണ്ടും മഞ്ഞക്കാര്‍ഡ് ആണ് ലഭിച്ചത്.
പെനാല്‍റ്റിയില്‍ മരണം കടന്ന് ഇംഗ്ലണ്ട് മത്സരത്തിന്റെ ഹൈലൈറ്റ്സ്
02: 22 ഇംഗ്ലണ്ട് : ഗോള്‍ !! ഗോള്‍ !! ഇംഗ്ലണ്ട് പെനാല്‍റ്റിയും കടന്ന് വിജയത്തിലേക്ക് !! ക്വാര്‍ട്ടര്‍ ഫൈനല്‍ !!
02: 21 കൊളംബിയ : സേവ് !! പിക്ഫോര്‍ഡ് ! അടുത്തത് സ്കോര്‍ ചെയ്‌താല്‍ വിജയം ഇംഗ്ലണ്ടിന് !
02: 20 ഇംഗ്ലണ്ട് : ഗോള്‍ !!
02: 19 കൊളംബിയ : മിസ് !! ഉറീബെ എടുത്ത ഷോട്ട് ബാറില്‍ കൊണ്ട് പുറത്തേക്ക്.. മിസ് !!
02: 19 ഇംഗ്ലണ്ട് : സേവ് !! കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന സേവ് ചെയ്തിരിക്കുന്നു.
02: 18 കൊളംബിയ : ഗോള്‍!!
02: 17 ഇംഗ്ലണ്ട് : ഗോള്‍ !!
02: 17 കൊളംബിയ : ഗോള്‍ !!
02: 16 ഇംഗ്ലണ്ട് : ഗോള്‍ !!
02: 15 കൊളംബിയ : ഗോള്‍ !!
02: 12 ഗോളിമാരുടെ പരീക്ഷണം കൂടിയാണ് പെനാല്‍റ്റി ഷൂട്ട് ഔട്ട്. കൊളംബിയയുടെ വല കാക്കുന്നത് ഡേവിഡ് ഒസ്പ്പിനയും ഇംഗ്ലണ്ടിന്റെത് പിച്ച്ഫോര്‍ഡും..
02: 09 ഫൈനല്‍ വിസില്‍.. മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക്.
02: 08 മത്സരത്തിന്റെ ഏറ്റവും വിലയേറിയ അവസാനത്തെ മരണമിനുട്ടിലേക്ക്..
02: 07 സെറ്റ് പീസും കോര്‍ണര്‍ കിക്കുമായി വന്ന ഇംഗ്ലീഷ് ഭീഷണികള്‍ കൊളംബിയ ക്ലിയര്‍ ചെയ്യുന്നു.
02: 05 മഞ്ഞക്കാര്‍ഡ് : കുവഡ്രാഡോ. മത്സരം പെനാല്‍റ്റിയിലേക്ക് പ്രവേശിക്കാന്‍ മൂന്ന് മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ആറാമത് കൊളംബിയന്‍ താരത്തിന് മഞ്ഞക്കാര്‍ഡ്.
02: 03 സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയയുടെ റൈറ്റ് ബാക്ക് അരിയാസിന് പകരം സപാറ്റ
02: 01 സബ്സ്റ്റിറ്റ്യൂഷന്‍ : മത്സരം അവസാന മിനുട്ടുകളിലേക്ക് കടക്കും മുന്‍പ് വാല്‍ക്കറിന് പകരം അറ്റാക്കിങ് ഓപ്ഷന്‍ റാഷ്ഫോര്‍ഡ്
02: 00 റോസ് !! ചാന്‍സ് !! റോസിന്റെ മികച്ചൊരു ഷോട്ട് തളനാരിഴയ്ക്ക് കൊളംബിയന്‍ പോസ്റ്റ് താണ്ടുന്നു. ഇംഗ്ലണ്ടിന്
01: 58 ഒരു ഗോള്‍ നേടുക എന്നതിനോടൊപ്പം തന്നെ കൊളംബിയയ്ക്ക് അവസരം നഷ്ടപ്പെടുത്തുക എന്നൊരു ഉദ്ദേശമാകും ഇംഗ്ലീഷുകാരെ ഇനി മുന്നോട്ടു നയിക്കുക. മത്സരം പെനാല്‍റ്റിയിലേക്ക് ഇംഗ്ലണ്ടിന് മെച്ചപ്പെട്ട സാധ്യതയാണുള്ളത്.
01: 55 വാര്‍ഡി !! ഷോട്ട് !! ഇംഗ്ലീഷ് ഫോര്‍വേഡ് ജെയിംസ് വാര്‍ഡിയുടെ ഷോട്ട് കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഒസ്പിന കയ്യിലൊതുക്കുന്നു !! അപ്പോഴേക്കും റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗും ഉയരുന്നു. ഇരു പോസ്റ്റിലേയും ഗോളിമാരുടെ സമ്മര്‍ദം കൂട്ടിയ ഒരു മിനുട്ട് സമയം.
01: 53 എക്സ്ട്രാ ടൈം സെകണ്ട് ഹാഫ്
01: 51 ആദ്യ തൊണ്ണൂറ് മിനുട്ടുകളില്‍ നിന്ന് വ്യത്യസ്തമായി തികച്ചും സമ്മര്‍ദമില്ലാത്തൊരു കളിയാണ് അധികസമയത്തില്‍ കൊളംബിയ പുറത്തെടുത്തത്. കൊളംബിയ വീണ്ടെടുത്ത ആത്മവിശ്വാസം അവരുടെ പ്രകടനത്തിലും വ്യക്തമാകുന്നുണ്ട്.
01: 50 എക്സ്ട്രാ ടൈം ഹാഫ് ടൈം
01: 48 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ യങ്ങിന് പകരം റോസ്
01: 47 ഫല്‍കാവോ !! കൊളംബിയന്‍ സെന്റര്‍ ഫോര്‍വേഡ് തുടുത്ത മറ്റൊരു ഷോട്ട് ലക്ഷ്യംതെറ്റി പുറത്തേക്ക്..
01: 44 ഇംഗ്ലീഷ് ഹാഫില്‍ നിരന്തരം മുന്നേറ്റങ്ങള്‍ തീര്‍ക്കാന്‍ കൊളംബിയയ്ക്ക് ആവുന്നു. ഏതാനും മിനുട്ടുകള്‍ക്കകം രണ്ട് കോര്‍ണര്‍ ആണ് കൊളംബിയയ്ക്ക് അനുകൂലമായത്.
01: 37 അധികസമയത്തില്‍ തുടക്കത്തില്‍ കൊളംബിയയാന്നു മികച്ച മുന്നേറ്റങ്ങള്‍ തീര്‍ക്കുന്നത്. ഇംഗ്ലീഷ് ഹാഫില്‍ കൂടുതല്‍ ചലനമുണ്ടാക്കി എന്നതോടൊപ്പം തന്നെ ഹൈ പ്രസ്സിങ്ങായൊരു പ്രതിരോധത്തെയും അവര്‍ക്ക് തരണം ചെയ്യാനാകുന്നുണ്ട്.
01: 33 മത്സരം അര മണിക്കൂര്‍ നീണ്ട അധികസമയത്തിലേക്ക്.
01: 28 തൊണ്ണൂറ് മിനുട്ടിന്റെ വിസില്‍ !! മത്സരം അധികസമയത്തിലേക്ക്.
01: 26 യെറി മിന എന്ന കൊളംബിയന്‍ സെന്റര്‍ ബാക്കിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ഗോള്‍ !! അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം അരമണിക്കൂറിന്റെ അധികസമയത്തിലേക്ക് കടക്കും…
01: 24 ഗോള്‍ !! ഷോട്ട് !! ഉറീബെ ! ഉറീബിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് ഇംഗ്ലീഷ് ഗോളി കഷ്ടിച്ച് ക്ലിയര്‍ ചെയ്യുന്നു. കൊളംബിയയ്ക്ക് ലഭിച്ച സെറ്റ് പീസില്‍ തൊണ്ണൂറ്റി മൂന്നാം മിനുട്ടില്‍ ഗോള്‍ !! മിനാ !!
01: 23 മത്സരം തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അഞ്ച് മിനുട്ട് അധികസമയത്തിലേക്ക് കടന്നിരിക്കുന്നു.
01: 21 ഡബിള്‍ സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ സ്റ്റെര്‍ലിങ്ങിന് പകരം വാര്‍ഡി.
കൊളംബിയയുടെ ക്വിണ്ടെറോയ്ക്ക് പകരം മുറീയല്‍
01: 19 വീണ്ടും ഫല്‍കാവോ !! കൊളംബിയന്‍ സെന്‍റര്‍ ഫോര്‍വേഡിന്റെ മറ്റൊരു ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡ് സേവ് ചെയ്യുന്നു.!
01: 16 ഫല്‍കാവോ !! ഇടത് വിങ്ങില്‍ നിന്ന് പിറന്ന ക്രോസ് ഹെഡ് ചെയ്യാനുള്ള കൊളംബിയന്‍ നായകന്റെ ശ്രമം പരാജയപ്പെടുന്നു.
01: 14 ചാന്‍സ് !! കൊളംബിയ !! എണ്‍പതാം മിനുട്ടില്‍ കുവഡ്രാഡോയ്ക്ക് മുന്നില്‍ സമനില നേടാനുള്ള ഒരു അവസരം. ഇംഗ്ലണ്ടിന്റെ വലത് വിങ്ങില്‍ കൊളംബിയയെ മറികടന്നു മുന്നേറിയ കൊളംബിയന്‍ വിങ്ങര്‍ എടുത്ത ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തേക്ക്.
01: 12 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ ഡലെയ്ക്ക് പകരം ഡയര്‍
01: 10 സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയയുടെ സാഞ്ചസിന് പകരം ഉറിബെ
01: 08 കൊളംബിയ !! ക്വിണ്ടിറോയും കുവഡ്രാഡോയും ചേര്‍ന്ന് മികച്ചൊരു മുന്നേറ്റം. പന്ത് കൈക്കലാക്കിയ ഇംഗ്ലണ്ട് ആരംഭിച്ച കൗണ്ടര്‍ വിഫലമാകുന്നു.
01: 05 കൊളംബിയന്‍ ഹാഫില്‍ രണ്ട് മിനുട്ടിനുള്ളില്‍ രണ്ട് സെറ്റ് പീസുകളാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പോലെ സെറ്റ് പീസ് വിദഗ്ദരും ഉയരകൂടുതലിന്റെ മുന്‍തൂക്കവുമുള്ള ടീമിന്റെയടുത്ത് ഇത്തരം ഫൗളുകള്‍ കൊളംബിയയ്ക്ക് ഭീഷണിയാകും.
01: 03 കൊളംബിയയുടെ കളിയില്‍ ഗോള് നേടാനുള്ള വ്യഗ്രത മാത്രമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എങ്ങനെയെങ്കിലും ഗോള്‍ നേടാനുള്ളതിന്റെ സമ്മര്‍ദം ലക്ഷ്യം തെറ്റിയുള്ള പാസുകള്‍ക്കും അച്ചടക്കം നഷ്ട്ടപ്പെട്ട കളി തന്ത്രങ്ങളിലെക്കുമാണ് അവരെ കൊണ്ടുപോകുന്നത്.
01: 00 മഞ്ഞക്കാര്‍ഡ് ഇത്തവണ ഇംഗ്ലണ്ടിന്റെ ലിങ്കാര്‍ഡിന്
00: 57 നിരന്തരം ആവര്‍ത്തിക്കുന്ന ഫൗളുകള്‍. ഇതിനോടകം തന്നെ അഞ്ച് കൊളംബിയക്കാര്‍ക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന് ഒന്നും.
00: 56 മഞ്ഞക്കാര്‍ഡ് കൊളംബിയന്‍ താരം ബക്ക.
00: 55 മഞ്ഞക്കാര്‍ഡ് കൊളംബിയന്‍ നായകന്‍ ഫല്‍കാവോ
00: 53 സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയയുടെ ലെര്‍മയ്ക്ക് പകരം ബാക്ക.
00: 50 പെനാല്‍റ്റി കിക്കില്‍ ഹാരി കേനിന് ഗോള്‍ ! നേരത്തെ ജപ്പാനെതിരായ മത്സരത്തില്‍ പെനാല്‍റ്റി നല്‍കിയതിന്റെ പേരില്‍ വധഭീഷണി നേരിട്ടുന്ന താരമാണ് സാഞ്ചസ്.
00: 48 ഗോള് !! ഹാരി കേന്‍ !!
00:46 പെനാല്‍റ്റി ഇംഗ്ലണ്ട് !! കാര്‍ലോസ് സാഞ്ചസ് !! ഹാരി കേനിനെ കാര്‍ലോസ് സാഞ്ചസ് ചെയ്ത ഫൗളില്‍ ഇംഗ്ലണ്ടിന് പെനാല്‍റ്റി/ മഞ്ഞക്കാര്‍ഡ് !!
00:43രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കൂടുതല്‍ പന്തടുക്കത്തോടെ ഒട്ടും സമ്മര്‍ദമില്ലാതെ കളിയെ കയ്യിലൊതുക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെ നല്ല രീതിയില്‍ പ്രസ് ചെയ്യുക എന്നല്ലാതെ അധികം സമയം പന്ത് നിലനിര്‍ത്താന്‍ ലാറ്റിനമേരിക്കക്കാര്‍ക്ക് ആവുന്നില്ല.
00:39ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ മാത്രമുള്ള ഇംഗ്ലണ്ട് സ്ക്വാഡ് ഇപിഎല്ലില്‍ പരിചിതമായൊരു ഫോര്‍മേഷനാണ് പാലിക്കുന്നത് എന്നത് ഇംഗ്ലണ്ടിന്റെ കളിക്ക് സ്വത്തസിദ്ധമായൊരു ശൈലി നല്‍കുന്നുണ്ട്. ഹേമസ് റോഡ്രിഗസിനെ പോലൊരു മധ്യനിര താരത്തിന്റെ കുറവ് കൊളംബിയുടെ പാസിങ്ങിലും ചാന്‍സ് ക്രിയേഷനിലും കാണാവുന്നതാണ്.
Key stats:
#COL have won their last three #WorldCup matches when it has been 0-0 at half-time
#ENG have not won their last four World Cup matches in which the score at half-time was 0-0, since a 1-0 win against Ecuador in the 2006 Last 16.#COLENG pic.twitter.com/U54IDY3OfI
— FIFA World Cup (@FIFAWorldCup) July 3, 2018
00:34 രണ്ടാം പകുതി
00:32 ആദ്യ പകുതിയില്‍ കൂടുതല്‍ അറ്റാക്കുകള്‍ തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് ആണ് ആയതെങ്കിലും എണ്ണത്തില്‍ കുറവെങ്കിലും കൊളംബിയന്‍ അക്രമങ്ങളും അപകടകരമായിരുന്നു.
00:20 : ഹാഫ്ടൈം
22:15 ആദ്യപകുതിയില്‍ അധികസമയമായി മൂന്ന് മിനുട്ട് അനുവദിച്ചിരിക്കുന്നു.
00:11 : ചാന്‍സ് !! കൊളംബിയന്‍ പ്രതിരോധ മതില്‍ മറികടന്നെങ്കിലും സ്റ്റെര്‍ലിങ്ങ് എടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക്.
00:09 : കൊളംബിയന്‍ ബോക്സിനരികില്‍ ഇംഗ്ലണ്ടിന് ഫ്രീകിക്ക് !
00:06 : കൊളംബിയന്‍ താരങ്ങളുടെ ഇടയിലൂടെ മികച്ച ത്രൂ പാസുകള്‍ കണ്ടെത്താനും പൊസഷന്‍ നിലനിര്‍ത്താനും ഇംഗ്ലണ്ടിന് ആവുന്നുണ്ട്.
00:00 : അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്. നല്ല വേഗതയിലുള്ള അറ്റാക്കുകള്‍ ആണ് ഇരു ടീമുകളും പുറത്തെടുക്കുന്നത്.
23:49 : ഇംഗ്ലണ്ട് ഹാഫില്‍ കൊളംബിയയുടെ മികച്ച പാസിങ്ങ് ഗെയിം.
23:45 : ചാന്‍സ് !! കേന്‍ !! വലത് വിങ്ങില്‍ നിന്ന് ട്രിപ്പിയര്‍ നല്‍കിയ ക്രോസ് ബോക്സില്‍ ഇടംപിടിച്ച ഹാരി കേനിലേക്ക്. ഷോട്ട് റേഞ്ചില്‍ ഹാരി കേന്‍ എടുത്ത ഹെഡ്ഡര്‍ പോസ്റ്റിന്റെ പുറത്തേക്ക്..
23:39 : ഇതിനോടകം തന്നെ കൊളംബിയന്‍ ഹാഫില്‍ മൂന്നോ നാലോ ഫ്രീകിക്കുകള്‍ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനായി. ഹാരി കേയിനും സ്റ്റോണ്‍സും അടങ്ങുന്ന മികച്ച ഹെഡ്ഡര്‍മാര്‍ ഉള്ള ടീമിന് ഫ്രീകിക്ക് അവസരങ്ങള്‍ നല്‍കുന്നത് കൊളംബിയയ്ക്ക് വിനയായേക്കും.
23:34 : തുടക്കം മുതല്‍ ഇരു ഹാഫുകളിലുമായി മുന്നേറ്റങ്ങള്‍. ഇംഗ്ലണ്ട് പതിവ് ശൈലിയില്‍ കളി മെനഞ്ഞ് മുന്നേറുമ്പോള്‍ കൗണ്ടര്‍ അറ്റാക്കുകളെ കൂടുതല്‍ ആശ്രയിച്ചാണ് കൊളംബിയന്‍ മുന്നേറ്റങ്ങള്‍.
23:30 : കിക്കോഫ് !
23:26 ഫോര്‍മേഷന്‍
ഇംഗ്ലണ്ട് 3-5-2 എന്ന ഫോര്‍മേഷനിലും കൊളംബിയ 4-3-2-1 എന്ന ഫോര്‍മേഷനിലുമാണ് ഇറങ്ങുന്നത്.
23:18 : ലൈനപ്പ്
മുന്‍ മത്സരങ്ങളില്‍ നിന്ന് മാറ്റങ്ങളുമായാണ് കൊളംബിയ ടീമുകളും ഇറങ്ങുന്നത്. ജെഫേര്‍സണ്‍ ലെര്‍മ, വില്‍മര്‍ ബാരിയോസ് എന്നീ ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിര താരങ്ങള്‍ കൊളംബിയയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. പരുക്കേറ്റ ഹേമസ് റോഡ്രിഗസിന് പകരം സാഞ്ചസും ടീമില്‍ ഇടംപിടിച്ചു. ടുണീഷ്യക്കെതിരെ ഇറങ്ങിയ അതേ ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
TEAM NEWS | The teams are in for #COL and #ENG#COLENG // #WorldCup pic.twitter.com/mGBizd89rl
— FIFA World Cup (@FIFAWorldCup) July 3, 2018