/indian-express-malayalam/media/media_files/uploads/2018/07/989789756.jpg)
Brazil vs Mexico Highlights : ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ മെക്സിക്കോയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. അമ്പത്തിയൊന്നാം മിനുട്ടില്‍ നെയ്മറും എണ്‍പത്തിയെട്ടാം മിനുട്ടില്‍ ഫെര്‍മിഞ്ഞോയുമാണ് ബ്രസീലിനുവേണ്ടി ഗോള്‍ നേടിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയത് നെയ്മറാണ്.
പോരാടി, പക്ഷെ പരാജയപ്പെട്ട് മെക്സിക്കോയ്ക്ക് മടക്കം
21 : 22 ഫുള്‍ടൈം !
21 : 18 സബ്സ്റ്റിറ്റ്യൂഷന്‍ ബ്രസീലിന്റെ വില്യമിന് പകരം മാര്‍ക്വിനസ്
21 : 16 മധ്യനിരയില്‍ നിന്ന് ഫെര്‍ണാണ്ടീഞ്ഞോ നല്‍കിയ പാസ് ഇടത് വിങ്ങില്‍ നെയ്മറിന്റെ കാലിലേക്ക്.. പന്തുമായി മുന്നേറിയ നെയ്മര്‍ ഒച്ചാവോയെ മറികടന്ന് വലത് ബോക്സിലുള്ള ഫെര്‍മിഞ്ഞോയ്ക്ക് പന്ത് നല്‍കുന്നു. ലിവര്‍പൂള്‍ സ്ട്രൈക്കറിന്റെ ഈസി ഫിനിഷില്‍ ബ്രസീലിന് രണ്ടാം ഗോള്‍ !
21 : 14 ഗോള്‍ !! ബ്രസീല്‍ !! ഫെര്‍മീഞ്ഞോ !!
21 : 12 സബ്സ്റ്റിറ്റ്യൂഷന്‍ ബ്രസീലിന്റെ കുട്ടീഞ്ഞോയ്ക്ക് പകരം ഫെര്‍മീഞ്ഞോ
21 : 09 ബോക്സ് റ്റു ബോക്സ് മിഡ്‌ഫീല്‍ഡറായ പൗളീഞ്ഞോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയെ ഇറക്കിയ ബ്രസീല്‍ പരിശീലകന്‍ ടിറ്റോയുടെ തന്ത്രം വ്യക്തമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായ താരത്തിനെ ഇറകുന്നത് വഴി പ്രതിരോധത്തിന് ശക്തിക്കൂട്ടുകയും മെക്സിക്കോയുടെ മുന്നേറ്റങ്ങളെ തടയുകയും തന്നെയാണ് ഉദ്ദേശം.
21 : 05 സബ്സ്റ്റിറ്റ്യൂഷന്‍ അവസാന പത്ത് മിനുട്ടിലേക്ക് കടക്കുമ്പോള്‍ ബ്രസീലിന്റെ പൗളീഞ്ഞോയ്ക്ക് പകരം ഫെര്‍ണാണ്ടീനോ
21 : 02 ബ്രസീല്‍ ഒരു ഗോളിന് മുന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഹൈ പ്രസ്സിങ് ഫുട്ബോള്‍ ആണ് മെക്സിക്കോ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ അത് ഫൗളിലും കലാശിക്കുന്നു.
20 : 57 മെക്സിക്കോയുടെ ബോക്സില്‍ നെയ്മര്‍ വീണ് കിടക്കുന്നു. തന്റെ കാലില്‍ പരുക്കേറ്റതയുള്ള താരത്തിന്റെ ആരോപണം മനസ്സിലാകാതെ റഫറി വീഡിയോ റഫറിങ്ങിന്റെ സഹായം തേടി. വീണ് കിടന്ന നെയ്മറിന്റെ കാലിനിടയില്‍ നിന്ന് പന്തെടുക്കുകയല്ലാതെ മെക്സിക്കന്‍ താരങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് കണ്ടെത്തിയതോടെ അല്‍പനേരം നിര്‍ത്തിവച്ച കളി പുനരാരംഭിച്ചു.
20 : 47 ചാന്‍സ് !! മെക്സിക്കോ !! ഇരുവിങ്ങുകളിലുമായി മെക്സിക്കോയുടെ മുന്നേറ്റം. ഇടത് വിങ്ങില്‍ നിന്ന് തുടുത്ത ഷോട്ട് ബ്രസീലിയന്‍ പ്രതിരോധം തടുക്കുന്നു. വലത് വിങ്ങിലേക്ക് വന്ന പന്ത് വീണ്ടും ബ്രസീല്‍ പോസ്റ്റിലേക്ക്.. ഗോള്‍കീപ്പര്‍ ആലിസണിന്റെ കൈകളില്‍ അത് ഭദ്രം.
20 : 43 ഒരു ഗോളിന്റെ ലീഡ് നേടിയതോടെ ബ്രസീലിന് പുത്തനുണര്‍വ്. ഒട്ടും സമ്മര്‍ദമില്ലാതെ മെക്സിക്കോയെ മറികടക്കാന്‍ അവര്‍ക്കാകുന്നു. അതേസമയം ഒരു നല്ല മുന്നേറ്റം കേട്ടിപടുക്കാന്‍ ബുദ്ധിമുട്ടുകയാണ് മെക്സിക്കൊ
20 : 38 ഇടത് വിങ്ങില്‍ മുന്നേറിയ വില്ല്യം വലത് വിങ്ങിലേക്ക് പാസ് നല്‍കുന്നു. നല്ലൊരു ഫിനിഷ് കണ്ടെത്താനായി ജീസസും നെയ്മറും.. ജീസസിനെ കടന്ന് പോയ പന്ത് നെയ്മറിന്റെ കാലുകളിലേക്ക്.. മെക്സിക്കോയുടെ സൂപ്പര്‍ സ്റ്റാര്‍ ഗോളി ഒച്ചാവോയെ മറികടന്ന് പന്ത് അകത്തേക്ക്..
20 : 36 ഗോള്‍ !! നെയ്മര്‍ !! ബ്രസീല്‍..
20 : 34 ഷോട്ട് !! കുട്ടീഞ്ഞോ !! രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്രസീല്‍ മുന്നേറ്റങ്ങള്‍. ഇടത് ബോക്സിനരികില്‍ നിന്ന് കുട്ടീഞ്ഞോ എടുത്ത ഷോട്ട് മെക്സിക്കന്‍ ഗോളി ഒച്ചാവോ അനായാസം ബ്ലോക്ക് ചെയ്യുന്നു.
20 : 31 രണ്ടാം പകുതി
/indian-express-malayalam/media/media_files/uploads/2018/07/2353534.jpg)
20 : 15 ഹാഫ് ടൈം
20 : 12 മഞ്ഞക്കാര്‍ഡ് : മെക്സിക്കോയുടെ ലോസാണോയെ ഫൗള്‍ ചെയ്ത ലൂയിസ് ഫിലിപ്പിന് മഞ്ഞക്കാര്‍ഡ്
20 : 09 മഞ്ഞക്കാര്‍ഡ് : നെയ്മറിനെ ഫൗള്‍ ചെയ്ത മെക്സിക്കന്‍ റൈറ്റ് ബാക്ക് അല്‍വാരസിന് മഞ്ഞക്കാര്‍ഡ്. മെക്സിക്കന്‍ ഹാഫില്‍ ലഭിച്ച ഫ്രീകിക്ക് നെയ്മര്‍ പുരത്ഹ്തെക്ക് അടിച്ച് കളയുന്നു.
20 : 04 ചാന്‍സ് !! ജീസസ് !! ഇടത് ബോക്സില്‍ നിന്ന് ബ്രസീല്‍ സെന്റര്‍ ഫോര്‍വേഡ് ജീസസ് നല്ലൊരു ഷോട്ട് എടുക്കുന്നു.എന്നാല്‍ മെക്സിക്കന്‍ ഗോളിയുടെ അനായാസ റിഫ്ലക്സ് മറികടക്കാന്‍ ഷോട്ടിന് കരുത്തില്ല.
19 : 59 കഴിഞ്ഞ കുറച്ച് മിനുട്ടുകളായി മെക്സിക്കോയ്ക്ക് മേല്‍ നല്ല രീതിയില്‍ സമ്മര്‍ദം ചെലുത്താന്‍ കാനറികള്‍ക്ക് ആകുന്നുണ്ട്. തുടര്‍ച്ചയായി അറ്റാക്കും കൗണ്ടര്‍ അറ്റാക്കുമായി മത്സരത്തിന്റെ വാശി കൂടുന്നു.
19 : 54 സേവ് !! ഒച്ചോവാ !!മെക്സിക്കന്‍ ബോക്സില്‍ ബ്രസീലിന്റെ നിരന്തര മുന്നേറ്റങ്ങള്‍ പലതും മെക്സിക്കന്‍ പ്രതിരോധത്തിന്റെ സമയോചിതമായ ഇടപെടല്ളില്‍ നിരായുദ്ധീകരിക്കപ്പെട്ടപ്പോള്‍ ക്ലോസ് റേഞ്ചില്‍ നെയ്മാര്‍ എടുത്ത ഷോട്ട് ഒച്ചോവ തട്ടി തെറിപ്പിക്കുന്നു.
19 : 48 ഇരു ഹാഫുകളിലുമായി മാറി മാറി പിറക്കുന്ന മുന്നേറ്റങ്ങള്‍.. ബ്രസീലിയന്‍ മുന്നേറ്റങ്ങളെ തങ്ങളുടെ ഹൈ പ്രസ്സിങ് ഗെയിമില്‍ വലയ്ക്കാന്‍ മെക്സിക്കോയ്ക്ക് സാധിക്കുന്നു !
19 : 44 മെക്സിക്കോയ്ക്ക് മൂന്നാമത് കോര്‍ണര്‍. മെക്സിക്കോയുടെ വേഗതയാര്‍ന്ന കൗണ്ടര്‍ അറ്റാക്കുകളും ബ്രസീല്‍ ഹാഫില്‍ അവര്‍ കണ്ടത്തുന്ന ക്രോസുകളും ബ്രസീലിനുമേല്‍ ചെറുതല്ലാത്ത സമ്മര്‍ദം ചെലുത്തുന്നതാണ് ആദ്യ മിനുട്ടുകളിലെ കാഴ്ച. അതെ സമയം പന്ത് അധികസമയം മെക്സിക്കന്‍ ഹാഫില്‍ നിലനിര്‍ത്താന്‍ മഞ്ഞപ്പടയ്ക്ക് ആയിട്ടില്ല.
19 : 38 ജര്‍മനിയോട് പുറത്തെടുത്ത അതേ വേഗതയിലുള്ള കളിയാണ് ബ്രസീലിനോടും മെക്സിക്കോ പുറത്തെടുക്കുന്നത്. പത്ത് മിനുട്ടിന് മുന്‍പ് രണ്ട് കോര്‍ണര്‍ ആണ് ബ്രസീല്‍ വഴങ്ങിയത്.
19 : 35 ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴുള്ള ഇതുവരെയുള്ള റെക്കോര്‍ഡ് പരിശോധിക്കുകയാണ് എങ്കില്‍ ബ്രസീലിന് ആശ്വസിക്കാന്‍ ഏറെയുണ്ട് എങ്കിലും സമീപകാലത്തായി ഇരുടീമുകളും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നുണ്ട്.
19 : 31 മുന്‍ ബാഴ്‌സലോണ സെന്റര്‍ ബാക്ക് കൂടിയായ മെക്സിക്കന്‍ നായകന്‍ ഹോള്‍ഡിങ് മിഡ്‌ഫീല്‍ഡറുടെ റോളിലാണ് ഇറങ്ങുന്നത്. ബ്രസീലിന്റെ ശക്തമായ മധ്യനിരയെ താര്‍ക്കാന്‍ മാര്‍ക്വേസിന്റെ അനുഭവസമ്പത്തിന് സാധിക്കും എന്നാണ് മെക്സിക്കന്‍ പരിശീലകന്‍ ഹുവാന്‍ കാര്‍ലോസ് കണക്കുകൂട്ടുന്നത്.
19 : 30 കിക്കോഫ് !
19 : 29 ഇരുടീമുകളും അഞ്ച് തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ഒരു തവണ പോലും വിജയം മെക്സിക്കോയ്ക്ക് അനുകൂലമായിട്ടില്ല. ജര്‍മനിയെ അട്ടിമറിച്ച് ലോകകപ്പ് യാത്ര ആരംഭിച്ച മെക്സിക്കോ അവസാന മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
19 : 19 മുപ്പത്തിയൊമ്പതുകാരനായ റാഫാ മാര്‍ക്വേസ് മടങ്ങി വരുന്നു എന്നതാണ് മെക്സിക്കോയുടെ ആദ്യ ഇലവനില്‍ വന്ന മാറ്റം. പരുക്കേറ്റ മാഴ്സലോയ്ക്ക് പകരം ഫിലിപ്പ് ലൂയിസ് ബ്രസീലിന്റെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
19 : 10 ഫോര്‍മേഷന്‍
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ സ്വീകരിച്ച 4-2-3-1 എന്ന ഫോര്‍മേഷന്‍ തന്നെയാണ് ബ്രസീല്‍ സ്വീകരിക്കുന്നത്. 4-3-3 എന്ന ഫോര്‍മേഷനാകും ബ്രസീല്‍ തിരഞ്ഞെടുക്കുക.
19 : 00 ലൈനപ്പ്
The teams are in for #BRAMEX! #WorldCup
pic.twitter.com/cayJmgV2fJ
— FIFA World Cup (@FIFAWorldCup) July 2, 2018
പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീലും മെക്സിക്കോയും നേര്‍ക്കുനേര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.