FIFA World Cup 2018, Brazil vs Costa Rica Highlights: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇ മത്സരത്തില്‍ ബ്രസീല്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ രണ്ട് ഗോലുകള്‍ക്കായിരുന്നു വിജയം. തൊണ്ണൂറ് മിനുട്ട് വരെ ഗോളൊന്നും നേടാതിരുന്ന ബ്രസീലിനെ കോസ്റ്റാറിക്ക ഗോള്‍രഹിത സമനിലയില്‍ കുരുക്കും എന്ന് തോന്നിച്ചിരുന്നു. നാടകീയമായി അവസാനിച്ച മത്സരത്തില്‍ തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തിലാണ് ബ്രസീല്‍ ഗോള്‍ കണ്ടെത്തുന്നത്. ബാഴ്‌സലോണ താരം ഫിലിപ്പ് കുട്ടീഞ്ഞോയാണ് ബ്രസീലിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. മിനുട്ടുകള്‍ക്കകം തന്നെ നെയ്മറിലൂടെ ബ്രസീല്‍ ഗോള്‍നില ഇരട്ടിപ്പിച്ചു.

അപരാജിതര്‍ കാനറികള്‍ മത്സരത്തിന്റെ Highlights

19:24 : ഫുള്‍ടൈം
19:23 : നെയ്‌മാാാാാാാാര്‍ !! ബ്രസീല്‍ ! വലത് വിങ്ങില്‍ നിന്നും ഡിയാഗോ കോസ്റ്റ നല്‍കിയ ഈസി പാസില്‍ നവാസിനെ മറികടന്നുകൊണ്ട്‌ നെയ്മര്‍ തന്റെ ഗോള്‍ കണ്ടെത്തിയിരിക്കുന്നു.
19:18 : സബ്സ്റ്റിറ്റ്യൂഷന്‍ : ബ്രസീലിന്റെ ജീസസിന് പകരം ഫെര്‍ണാണ്ടീഞ്ഞോ
19:17 : വീണ്ടും കുട്ടീഞ്ഞോ മാജിക് !! ഗോള്‍ !! ബ്രസീല്‍ !!
ഇടത് വിങ്ങില്‍ നിന്നും മാഴ്സലോ നല്‍കിയ ക്രോസ് കുട്ടീഞ്ഞോയിലേക്ക് വഴിതിരിച്ചുവിട്ടുകൊണ്ട് ഫെര്‍മിനോ ഗോളവസരമൊരുക്കുന്നു. പോസ്റ്റിലേക്ക് ഓടി വന്ന കുട്ടീഞ്ഞോ നവാസിനെ മറികടന്നുകൊണ്ട് പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റുന്നു..
19:16 : കളി തൊണ്ണൂറാം മിനുട്ടിലേക്ക് കടക്കുമ്പോള്‍ ആറ് മിനുട്ടിന്റെ അധികസമയം അനുവദിച്ചിട്ടുണ്ട്.
19:14 : കളി അവസാന അഞ്ച് മിനുട്ടിലെക്ക് കടക്കുമ്പോള്‍ ഒരു വിജയഗോളിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് ബ്രസീല്‍.. ഇതുവരേക്കും ഇരുപതോളം ഷോട്ടുകളെങ്കിലും അടിച്ചിട്ടുണ്ടെങ്കിലും ഒന്ന് പോലും ഗോലാക്കാന്‍ സാധിക്കാത്ത നിരാശയാണ് കാനറികളുടെ മുഖത്ത്. ബ്രസീലിനെ തടുത്തതിന്റെ ക്രെഡിറ്റും ഗോളി നവാസിന് അര്‍ഹതപ്പെട്ടത്.
19:10 : സബ്സ്റ്റിറ്റ്യൂഷന്‍ : കോസ്റ്റാറിക്കയുടെ ഗുസ്മാന് പകരം തെജേതാ
മഞ്ഞക്കാര്‍ഡ് : കോസ്റ്റാറിക്കയുടെ അകൊസ്റ്റയ്ക്ക് കാര്‍ഡ്
19:09 : മഞ്ഞക്കാര്‍ഡ് : കുട്ടീഞ്ഞോയ്ക്ക് മഞ്ഞക്കാര്‍ഡ്
19:07 : മഞ്ഞക്കാര്‍ഡ് : നെയ്മറിന് മഞ്ഞക്കാര്‍ഡ് ; പന്ത് വലിച്ചെറിഞ്ഞ് രോഷപ്രകടനം നടത്തിയത്തിനാണ് കാര്‍ഡ്.
19:04 : പെനാല്‍റ്റി !! ബ്രസീലിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ കോസ്റ്റാറിക്കന്‍ ബോക്സില്‍ നെയ്മര്‍ ഫൗള്‍ ചെയ്യപ്പെടുന്നു. പെനാല്‍റ്റി അനുവദിച്ച റഫറി കോസ്റ്റാറിക്ക താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീഡിയോ റഫറിങ്ങിന് പോകുന്നു. പെനാല്‍റ്റിയും ഫൗളും പിന്‍വലിച്ചു.
19:01 : സബ്സ്റ്റിറ്റ്യൂഷന്‍ : കോസ്റ്റാറിക്കയുടെ ഗാമ്പോവയ്ക്ക് പകരം കാല്‍വോ
18:58 : നെയ്മര്‍ ചാന്‍സ് !! കോസ്റ്റാറിക്കന്‍ പ്രതിരോധതാരത്തിനും ഗോള്‍കീപ്പര്‍ക്കും മുകളിലൂടെ പിഎസ്‌ജി താരത്തിന്റെ ഷോട്ട് !! ഇരുപതടി ദൂരത്ത് നിന്ന് നെയ്മര്‍ തുടുത്ത മനോഹരമായ ഷോട്ട് പോസ്റ്റിന് മുകളിലൂടെ തലനാരിഴ വ്യത്യാസത്തില്‍ കടന്നുപോകുന്നു.. നെയ്മറിന്റെ മുഖത്ത് നിരാശ..
18:55 : ബ്രസീല്‍ സബ്സ്റ്റിറ്റ്യൂഷന്‍ : മധ്യനിരതാരം പോളീഞ്ഞോയ്ക്ക് പകരം ലിവര്‍പൂളിന്റെ മുന്നേറ്റതാരം ഫെര്‍മീഞ്ഞോ
18:54 : ബ്രസീലിയന്‍ പോസ്റ്റില്‍ കോസ്റ്റാറിക്കയുടെ ഹെഡ്ഡറുകള്‍. മൂന്നും നാലും ഹെഡ്ഡറുകള്‍ ബ്രസീല്യന്‍ പ്രതിരോധത്തെ സമ്മര്‍ദത്തിലാഴ്ത്തിയത്തിനിടയില്‍ റഫറിയുടെ ഓഫ് സൈഡ് ഫ്ലാഗ് ഉയരുന്നു. ബ്രസീലിന് ആശ്വസിക്കാം..
18:50 : ഷോട്ട് !! പോസ്റ്റിന്റെ ഇടത് കോര്‍ണര്‍ ലക്ഷ്യമാക്കി നെയ്മറിന്റെ ഗ്രൗണ്ട്ഷോട്ട് !! ഷോട്ട് കയ്യിലൊതുക്കാന്‍ നവാസ് അല്പം പാടുപെടുന്നു. വലത് കോര്‍ണറിലേക്ക് തെറിച്ച പന്ത് വീണ്ടെടുക്കാന്‍ ആരും തന്നെയില്ല. പന്ത് നവാസിന്റെ തന്നെ കൈകളില്‍ ഭദ്രം..
18:47 : കൗണ്ടര്‍ !! നെയ്മര്‍ !! നെയ്മറിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം.. എതിരാളികളുടെ ബോക്സ് വരെ മുന്നേറിയ നെയ്മര്‍ കോസ്റ്റാറിക്കന്‍ പ്രതിരോധത്തെ കവച്ചുവെച്ച്‌കൊണ്ട് പന്ത് വലത് വിങ്ങിലെക്ക് ലോബ് ചെയ്യുന്നു. ആദ്യ ചാന്‍സില്‍ പന്തിലേക്ക് എത്താന്‍ ഡിയാഗോ കോസ്റ്റയ്ക്ക് സാധിക്കുന്നില്ല. പന്ത് ബ്രസീലിന്റെ കാലുകളിലേക്ക് എത്തുമ്പോഴേക്കും കോസ്റ്റാറിക്കന്‍ പ്രതിരോധം സജ്ജം.
18:44 : ഷോട്ട് !! പോളീഞ്ഞോ നല്‍കിയ പാസില്‍ കുട്ടീഞ്ഞോയുടെ ഷോട്ട് നവാസിന്റെ കൈകളിലേക്ക്..

18:43 : ഷോട്ട് !! ചാന്‍സ് !! നെയ്മര്‍ യുവന്‍റസ് താരം ഡഗ്ലാസ് കോസ്റ്റയെ ഇറക്കിക്കൊണ്ട് വിങ്ങുകളില്‍ വേഗത കൂട്ടാം എന്ന ബ്രസീലിയന്‍ കോച്ച് ടിറ്റോയുടെ തന്ത്രം ഫലം കണ്ട് തുടങ്ങി. ഇടത് വിങ്ങില്‍ നിന്നും കോസ്റ്റ കൊടുത്ത പിന്‍ പോയന്‍റ് പാസ് നെയ്മറിന്റെ കാലുകളിലേക്ക്. പോസ്റ്റിന്റെ ഒത്ത മുന്നിലുണ്ടായ നെയ്മര്‍ ഷൂട്ട്‌ ചെയ്യുന്നു… തലനാരിഴ വ്യത്യാസത്തില്‍ പോസ്റ്റിന് വെളിയിലൂടെ പന്ത് മുകളിലേക്ക്…
18:38 : സബ്സ്റ്റിറ്റ്യൂഷന്‍ : ബ്രസീലിന്റെ വില്ല്യമിന് പകരം ഡഗ്ലാസ് കോസ്റ്റ !
18:37 : ചാന്‍സ് !! കുട്ടീഞ്ഞോ !! കുട്ടീഞ്ഞോയുടെ മറ്റൊരു ഗോള്‍ ശ്രമവും വിഫലം.. കഴിഞ്ഞ കുറച്ച് മിനുട്ടുകലായി കോസ്റ്റാറിക്ക ബോക്സില്‍ വട്ടമിട്ട് പറക്കുകയാണ് ബ്രസീലിയന്‍ കഴുകന്മാര്‍..ജീസസിന്റെ ഹെഡ്ഡര്‍ബാറില്‍, പിന്നാലെ വന്ന കുട്ടീഞ്ഞോയുടെ ഷോട്ട് നവാസ് തട്ടിത്തെറിപ്പിക്കുന്നു !
18:34 : ചാന്‍സ് !! ബ്രസീല്‍ !! ബ്രസീലിന്റെ നല്ലൊരു മുന്നേറ്റം ഫിനിഷിങ് ശ്രമത്തിനിടയില്‍ നവാസിന്റെ ഇടപെടല്‍. നെയ്മര്‍ നവാസുമായി കൂട്ടിയിടിക്കുന്നു.മിസ്‌ !!
18:31 : രണ്ടാം പകുതി
18:30 : ആദ്യപകുതിയില്‍ ഗോള്‍നില സമനിലയിലാണ് എങ്കിലും മുന്നേറ്റത്തിന്റെ ത്രാസ് താഴുന്നത് ബ്രസീലിന്റെ ഭാഗത്തേക്കാണ്

18:17 : ഹാഫ്ടൈം
18:16 : കോസ്റ്റാറിക്കയുടെ സെറ്റ് പീസ്‌ പുറത്തേക്ക്..
18:15 : കളി ആദ്യപകുതിയുടെ അധികസമയത്തിലേക്ക് കടക്കുമ്പോള്‍ ബ്രസീല്‍ പോസ്റ്റിനരികില്‍ കോസ്റ്റാറിക്കയ്ക്ക് ഫ്രീകിക്ക് !
18:11 : മാഴ്സലോ !! ഷോട്ട് ! ബ്രസീല്‍ നായകന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റ ശ്രമം. ഇടത് വിങ്ങില്‍ മുന്നേറിയ പ്രതിരോധ താരം പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്യുന്നു. പോസ്റ്റിന്റെ ഇടത് കോര്‍ണറിലേക്ക് കൃത്യമായി എത്തിയ പന്ത് നവാസിന്റെ കൈകളില്‍..
18:08 : ബ്രസീലിന് ലഭിച്ച കോര്‍ണറില്‍ നിന്നും കൗണ്ടര്‍ അറ്റാക്ക് കണ്ടെത്താനുള്ള കോസ്റ്റാറിക്കയുടെ ശ്രമം റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് ദൂരം വരെ മാത്രം മുന്നേറുന്നു..
18:06 : സ്വിറ്റ്സര്‍ലന്‍ഡിനെ പോലെ തന്നെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ അവസരങ്ങളെ പരമാവധി നിഷേധിക്കാന്‍ കോസ്റ്റാറിക്കയ്ക്കും സാധിക്കുന്നുണ്ട്. കുട്ടീഞ്ഞോയിലും വില്ല്യമിലും ഊന്നിയാണ് മിക്ക ബ്രസീലിയന്‍ മുന്നേറ്റങ്ങളും രൂപപ്പെട്ടത്.
18:02 : കുട്ടീഞ്ഞോ !! ഇടത് വിങ്ങില്‍ സ്പേസ് കണ്ടെത്തിയ കുട്ടീഞ്ഞോയുടെ ഷോട്ട് ! സ്വിറ്റ്സര്‍ലന്‍ഡിനോട്‌ കാണിച്ച അത്ഭുതം ആവര്‍ത്തിക്കാനുള്ള ശ്രമം പരാജയം. പോസ്റ്റിന് മുകളിലൂടെ പന്ത് ഗ്യാലറിയിലേക്ക്
17:59 : കളി പൂര്‍ണമായും ബ്രസീലിന്റെ വശത്തേക്ക് തിരിയുന്ന കാഴ്ച. കുട്ടീഞ്ഞോ നല്‍കിയ പാസില്‍ നിന്ന് നെയ്മറിന്റെ മറ്റൊരു മുന്നേറ്റം. ഇടത് വിങ്ങില്‍ മുന്നേറിയ താരത്തെ കോസ്റ്റാറിക്ക ഗോള്‍കീപ്പര്‍ നവാസ് തടുക്കുന്നു. തന്റെ പൊസീഷനില നിന്നും കയറി വന്ന നവാസ് ഷൂട്ട്‌ ചെയ്യാനുള്ള അവസരം ഇല്ലാതാക്കുകയായിരുന്നു.
17:56 : ചാന്‍സ് !! ബ്രസീല്‍ ! ഇടത് വിങ്ങില്‍ നിന്നും മാഴ്സലോ ആരംഭിച്ച മുന്നേറ്റം. മാഴ്സലോയില്‍ നിന്ന് പന്ത് നെയ്മറിലേക്ക്.. പിഎസ്‌ജി താരത്തിന്റെ ഷോട്ട് നവാസിന്റെ ക്ലിയറന്‍സ് ശ്രമത്തിനിടയില്‍ റീബൗണ്ട് ചെയ്യുന്നു. ജീസസ് കൃത്യസ്ഥലത്ത് നിന്ന് ഷോട്ട് കണ്ടെത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ത്തുന്നു..
17:54 : കോസ്റ്റാറിക്ക ഹാഫില്‍ ബ്രസീലിന് മറ്റൊരു ഫ്രീകിക്ക്. നെയ്‌മറിന്റെ സെറ്റ് പീസില്‍ നിന്ന് ഹെഡ്ഡര്‍ ഗോള്‍ കണ്ടെത്താനുള്ള തിയാഗോ സില്‍വയുടെ ശ്രമം പോസ്റ്റിന് വെളിയിലേക്ക്.
17:52 : ഹൈ പ്രസിങ്ങ് ഗെയിം ആണ് കോസ്റ്റാറിക്ക പുറത്തെടുക്കുന്നത്. ബ്രസീലിനെ അത് നല്ല രീതിയില്‍ സമ്മര്‍ദത്തിലാഴ്ത്തുന്നുമുണ്ട്.
17:49 : ഫൗള്‍ !! നെയ്മറിന് നേരെ മറ്റൊരു ഫൗള്‍ കോസ്റ്റാറിക്ക ഹാഫില്‍ ബ്രസീലിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും നവാസിന്റെ സംയോജിതമായ ക്ലിയറന്‍സ്..
17:44 : ചാന്‍സ് !! കോസ്റ്റാറിക്ക !! ഗാംബോവ നല്‍കിയ പാസ് മുതലെടുത്ത്‌ ബോര്‍ഗസിന്റെ ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ബ്രസീല്‍ പോസ്റ്റ്‌ ഭേദിക്കുന്നു.
17:42 : പത്ത് മിനുട്ട് പിന്നിടുമ്പോള്‍ വലത് വിങ്ങിലും മധ്യഭാഗത്തുമായാണ് ബ്രസീലിന്റെ കൂടുതല്‍ മുന്നേറ്റങ്ങളും. നെയ്മര്‍ ഏറെക്കുറെ ഫ്രീയായി നില്‍ക്കുന്ന കാഴ്ചയാണ്. അപ്രതീക്ഷിതമായി നെയ്മറിലേക്ക് ആക്രമണം മാറ്റുക എന്നതാവും ബ്രസീല്‍ തന്ത്രം.
17:38 : ഫ്രീകിക്ക് !! കോസ്റ്റാറിക്ക ബോക്സിനരികില്‍ ബ്രസീലിന് ഫ്രീകിക്ക് വില്യമിനെ ഫൗള്‍ ചെയ്തതിനാണ് ബ്രസീലിന് ഫ്രീകിക്ക് ലഭിക്കുന്നത്.
നെയ്മര്‍ എടുത്ത സെറ്റ് പീസില്‍ ബ്രസീലിന് ഹെഡ്ഡര്‍ കണ്ടെത്താനാകുന്നില്ല. കോസ്റ്റാറിക്ക പ്രതിരോധത്തിന്റെ ക്ലിയറന്‍സ്..
17:34 : കടുത്ത പ്രതിരോധതന്ത്രം തന്നെയാണ് കോസ്റ്റോറിക്കന്‍ പരിശീലകന്‍ ആന്റോണിയോ റാമേറസ് പുറത്തെടുക്കുന്നത്. ബ്രസീല്‍ മുന്നേറുമ്പോള്‍ ആറു മുതല്‍ എട്ട് വരെ താരങ്ങളാണ് പ്രതിരോധത്തില്‍ ഇറങ്ങി നില്‍ക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിന് സമാനമായ മാന്‍ മാര്‍ക്കിങ് നടത്താന്‍ കോസ്റ്റാറിക്ക മുതിരുന്നില്ല. കുറച്ചുകൂടി സോണല്‍ മാര്‍ക്കിങ് ആണ് അവര്‍ നടത്തുന്നത്.
ലക്ഷ്യത്തിലെത്തിയില്ല എങ്കിലും നാല് മിനുട്ടിനുള്ളില്‍ കുട്ടീഞ്ഞോയിലൂടെ ഒരു ഷോട്ട് കണ്ടെത്താനും ബ്രസീലിന് കഴിഞ്ഞു.
17:30 : കിക്കോഫ്‌ !
17:28 : മൂന്ന് സെന്‍റര്‍ ബാക്കുകളെ അണിനിരത്തുന്നതാണ് ക്രോയേഷ്യന്‍ തന്ത്രം. അറ്റാക്കിങ്ങ് സ്വഭാവമുള്ള രണ്ട് ഫുള്‍ബാക്കുകള്‍ ആവശ്യമുള്ളപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് തുടക്കം കുറിക്കുകയും അല്ലാത്തപ്പോള്‍ പ്രോതിരോധത്തിന് കരുത്തെകുകയും ചെയ്യും.
17:25 : ഫോര്‍മേഷന്‍
ബ്രസീല്‍ 4-2-3-1 എന്ന അറ്റാക്കിങ് ഫോര്‍മേഷനില്‍ ഇറങ്ങുമ്പോള്‍ പ്രതിരോധത്തില്‍ ഊന്നിയുള്ള 5-4-1 എന്നുള്ള ഫോര്‍മേഷനിലാണ് കോസ്റ്റാറിക്ക ഇറങ്ങുക.

17:16 : ലൈനപ്പ്
ഇരു ടീമുകളുടേയും ലൈനപ്പ് പുറത്ത് വരുമ്പോള്‍ ബ്രസീല്‍ നിരയില്‍ പരുക്കേറ്റ ഡാനിലോയ്ക്ക് പകരം ഫാഗ്നര്‍ ഇടം പിടിച്ചിരിക്കുന്നു. ബ്രസീല്‍ മധ്യനിരയില്‍ കളി മെനയേണ്ട ചുമതല പോളീഞ്ഞോയ്ക്കാണ്. മുന്നേറ്റനിരയില്‍ യാതൊരു മാറ്റവുമില്ല. പരുക്കേറ്റ നെയ്മര്‍ കളിക്കില്ല എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നെയമറും ആദ്യ ഇലവനിലുണ്ട്.

കഴിഞ്ഞ കളിയില്‍ നിന്നും കാര്യമായ മാറ്റമില്ലാതെയാണ് കോസ്റ്റാറിക്കാ ഇറങ്ങുന്നത്. ആദ്യ ഇലവനില്‍ ഫ്രാന്‍സിസ്കോ കാല്‍വോയ്ക്ക് പകരം ബ്രിയാന്‍ ഓവയ്ഡോ ഇടംപിടിച്ചു.

FIFA World Cup 2018 Live Score, Brazil vs Costa Rica Live Streaming: പരുക്കേറ്റ നെയ്മര്‍ കളിച്ചേക്കില്ല എന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ബ്രസീല്‍ ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ