FIFA World Cup 2018, Brazil vs Belgium Highlights: ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ബ്രസീലൈന്‍ തറപറ്റിച്ച് ബെല്‍ജിയം ക്വാര്‍ട്ടറില്‍. ആദ്യ പകുതിക്ക് കണ്ടെത്തിയ രണ്ട് ഗോളിന്റെ ബലത്തിലാണ് ബെല്‍ജിയം വിജയിച്ചത്. പതിമൂന്നാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം അക്കൗണ്ട് തുറന്നത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ ഡിബ്രൂയിനിന്റെ ഗോളില്‍ ബെല്‍ജിയം ഗോള്‍ നില ഇരട്ടിപ്പിച്ചു. എഴുപത്തിയാറാം മിനുട്ടില്‍ ബ്രസീലിന് വേണ്ടി അഗസ്റ്റോ മാത്രമാണ് ഗോള്‍ നേടിയത്.
കാനറികള്‍ക്ക് ബെല്‍ജിയത്തിന്റെ ‘ബ്രസ്സിറ്റ്’
01:23 ഫുള്‍ടൈം !!
01:21 സേവ് !! കോട്ട്വ !! ബെല്‍ജിയം പോസ്റ്റിന്റെ നടുക്ക് നിന്ന് നെയ്മര്‍ കണ്ടെത്തിയ ഷോട്ട് മികച്ചൊരു ഡൈവിലൂടെ കോട്ടവ തട്ടി പുറത്തിടുന്നു.
01:19 മത്സരം തൊണ്ണൂറ് മിനുട്ട് കഴിഞ്ഞ് അഞ്ചു മിനുട്ട് അധികസമയത്തിലേക്ക്..
01:18 ബെല്‍ജിയം പോസ്റ്റില്‍ വീണ നെയ്മര്‍ പെനാല്‍റ്റി ആവശ്യപ്പെടുന്നു. വീഡിയോ റഫറിങ്ങിന് ശേഷം റഫറി പെനാല്‍റ്റി നിഷേധിച്ചു.
01:17 ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണോക്കോയുടെ താരമാണ് ടിയെല്‍മെന്‍സ്. 4-4-2 എന്ന ഫോര്‍മേഷനിലേക്ക് മാറിയ ബെല്‍ജിയം ശ്രമിക്കുന്നത് മധ്യനിരയിലെ ഓട്ടയടക്കാന്‍..
01:15 സബ്സ്റ്റിറ്റ്യൂഷന്‍ : ബെല്‍ജിയം : ലുക്കാകുവിന് പകരം ടിയെലമെന്‍സ്.
01:13 മഞ്ഞക്കാര്‍ഡ് : ഹസാര്‍ഡിനെ ഫൗള്‍ ചെയ്ത ബ്രസീലിന്റെ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് കാര്‍ഡ്.
01:10 സബ്സ്റ്റിറ്റ്യൂഷന്‍ : ബെല്‍ജിയം: ചാഡ്‌ലിക്ക് പകരം വെര്‍മേലന്‍ : ബാഴ്‌സലോണ താരമായ സെന്റര്‍ ബാക്കിനെ ഇറക്കിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ഉദ്ദേശം ബ്രസീല്‍ മുന്നേറ്റം ചെറുക്കുക എന്നത് വ്യക്തം.
01:07 ഇടത് വിങ്ങില്‍ നിന്ന് കുട്ടീഞ്ഞോ നല്‍കിയ പിന്‍പോയന്റ് പാസ് സൂപ്പര്‍ സബ് അഗസ്റ്റോ ഹെഡ് ചെയ്യുന്നു.. കോട്ട്വ എന്ന ആജാനബാഹുവായ ബെല്‍ജിയം ഗോള്‍കീപ്പറെ മറികടന്ന് പോസ്റ്റിലേക്ക്.. എഴുപത്തിയാറാം മിനുട്ടില്‍ ബ്രസീലിന് ആത്മവിശ്വാസം നല്‍കുന്ന ഗോള്‍…
01:04 ഗോള്‍ !! ബ്രസീല്‍ !! അഗസ്റ്റോ !!
01:03 സേവ് !! കോട്ട്വ !! വലത് വിങ്ങില്‍ മുന്നേറിയ കോസ്റ്റ കണ്ടെത്തിയ ഷോട്ട് തടുത്ത് ബെല്‍ജിയം ഗോള്‍കീപ്പര്‍ കോട്ട്വ !
01:00 സബ്സ്റ്റിറ്റ്യൂഷന്‍ : ബ്രസീല്‍ : പൗളീഞ്ഞോയ്ക്ക് പകരം അഗസ്റ്റോ
00:59 മഞ്ഞക്കാര്‍ഡ് : നെയ്മറിനെ ഫൗള്‍ ചെയ്ത മ്യൂണിയറിന് മഞ്ഞക്കാര്‍ഡ്. ഇരുവരും പിഎസ്ജിയുടെ താരങ്ങള്‍.
00:55 ഡി ബ്രൂയ്ന്‍ !! മത്സരം അറുപത്തിയഞ്ച് മിനുട്ട് പിന്നിടുമ്പോള്‍ ഈ ടൂര്‍ണമെന്റില്‍ ഡി ബ്രൂയിന്‍ എന്ന താരം ബെല്‍ജിയത്തിന് നല്‍കിയ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്. ഡി ബ്രൂയിനാണ് ഓരോ തവണയും ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിന് തിരികൊളുത്തുന്നത്. വളരെ എളുപ്പത്തോടെയും തന്മയതവത്തോടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം ഉണ്ടാക്കുന്ന അവസരങ്ങള്‍ തന്നെയാണ് ബ്രസീലിനെ ഇതുവരേക്കും വെള്ളംകുടിപ്പിച്ചതും..
00:51 ചാന്‍സ് !! ബെല്‍ജിയം !! ബെല്‍ജിയത്തിന്റെ മറ്റൊരു മികച്ച കൗണ്ടര്‍ അറ്റാക്ക്. സെന്‍ററില്‍ നിന്ന് പന്ത് കൈപറ്റിയ ചാഡ്ലി ഡി ബ്രൂയ്ന് പാസ് നല്‍കുന്നു. ഇടത് വിങ്ങില്‍ ഹസാര്‍ഡും വളത്തില്‍ ലുക്കാകുവിനെയും കണ്ട ഡി ബ്രൂയിന്‍ ഹസാര്‍ഡിന് പന്ത് കൈമാറുന്നു. ഹസാര്‍ഡ് എടുത്ത കിക്ക് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ബ്രസീല്‍ പോസ്റ്റ് വിട്ടൊഴിഞ്ഞ് പുറത്തേക്ക്..
00:48 രണ്ടാം പകുതിയില്‍ എണ്ണം പറഞ്ഞ പാസുകലാണ് ബ്രസീലിന്റെ ഇടത് വിങ്ങില്‍ നിന്നും പിറന്നത്. ബെല്‍ജിയത്തിന്റെ പ്രതിരോധത്തെ പാടെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഓരോ തവണയും മാഴ്സലോ തന്റെ ഇടംകണ്ടെത്തുന്നത്.
00:45 സബ്സ്റ്റിറ്റ്യൂഷന്‍ : ബ്രസീല്‍ : ഗാബ്രിയേല്‍ ജീസസിന് പകരം ഡിയാഗോ കോസ്റ്റ
00:44 ബ്രസീല്‍ പോസ്റ്റിനരികില്‍ ജീസസ് വീഴുന്നു. പെനാല്‍റ്റി എന്ന് ബ്രസീലിന്റെ ആവശ്യം.. വീഡിയോ റഫറിങ്ങില്‍ പെനാല്‍റ്റി നിഷേധിക്കപ്പെടുന്നു.
00:42 രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്രസീലിന്റെ മികച്ച മുന്നേറ്റങ്ങള്‍. കാനറികളുടെ മുന്നേറ്റത്തെ തടുക്കാനോ പന്ത് കൈവശപ്പെടുത്താനോ ബെല്‍ജിയത്തിന് സാധിക്കുന്നില്ല.
00:39 മാഴ്‌സലോ ! ഇടത് വിങ്ങില്‍ മുന്നേറി മാഴ്സലോ നല്‍കിയ മികച്ചൊരു ക്രോസ് തലനാരിഴയ്ക്ക് ബെല്‍ജിയം പോസ്റ്റ് താങ്ങുന്നു. ബോക്സില്‍ പന്ത് കൈപറ്റാന്‍ ആരുമില്ല..
00:36 മഞ്ഞക്കാര്‍ഡ് : പൗളീഞ്ഞോയെ ഫൗള്‍ ചെയ്ഹ്ട ബെല്‍ജിയത്തിന്റെ ആള്‍ഡര്‍വിയെര്‍ഡിന് കാര്‍ഡ്.
00:34 ആദ്യ മിനുട്ടില്‍ തന്നെ ബ്രസീല്‍ ഹാഫില്‍ ബെല്‍ജിയത്തിന് ഫ്രീകിക്ക് ! ഷോര്‍ട്ട് പാസ് എടുത്ത് മുന്നേറാനുള്ള ബെല്‍ജിയത്തിന്റെ ശ്രമം ബ്രസീല്‍ പ്രതിരോധിക്കുന്നു.
00:4 സബ്സ്റ്റിറ്റ്യൂഷന്‍ : ബ്രസീല്‍ : വില്ല്യന് പകരം ഫെര്‍മിഞ്ഞോ
00:33 രണ്ടാം പകുതി
00:17 ഹാഫ്ടൈം
00:13 ഡി ബ്രൂയ്‌നിന്റെ സെറ്റ് പീസിലും കമ്പനി കോര്‍ണര്‍ കിക്കില്‍ നിന്ന് കണ്ടെത്തിയ ഷോട്ടിലും ബെല്‍ജിയത്തിന് വന്നുചേര്‍ന്ന രണ്ട് ചാന്‍സുകള്‍ ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ സേവ് ചെയ്യുന്നു.
00:10 രണ്ട് ഗോളിന് മുന്നിട്ട് നിന്നതോടെ ബ്രസീലിന്റെ ഹാഫില്‍ ആത്മവിശ്വാസത്തോടെയാണ് ഓരോ ബെല്‍ജിയം മുന്നേറ്റങ്ങളും.. ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് വേഗത കുറഞ്ഞിരിക്കുന്നു.
00:05 സെന്‍ററില്‍ നിന്ന് ലുക്കാകു ആരംഭിച്ച മുന്നേറ്റം വലത് വിങ്ങില്‍ ഡി ബ്രൂയിനിന് കൈമാറുന്നു.. വിങ്ങില്‍ നിന്ന് സെന്‍ററിലേക്ക് മുന്നേറിയ താരം തുടുത്ത ഷോട്ട് ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലിസണിനെ മറികടന്നു പോസ്റ്റില്‍ !! ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍.. !!
00:02 ഗോള്‍ !! ബെല്‍ജിയം !! ഡി ബ്രൂയ്ന്‍ !!
00:00 ബെല്‍ജിയത്തിന്റെ കോര്‍ണറിനരികില്‍ ബ്രസീലിന് ഫ്രീകിക്ക്. വില്ല്യന്‍ എടുത്ത സെറ്റ് പീസ് ബെല്‍ജിയം പ്രതിരോധിക്കുന്നു. പിന്നലെ മറ്റൊരു കോര്‍ണര്‍…
23:57 മാഴ്സലോ !! ഇടത് വിങ്ങില്‍ നിന്ന് ഒറ്റയ്ക്ക് മുന്നേറിയ ബ്രസീലിയന്‍ ഫുള്‍ബാക്ക് ഒരു ലോങ്ങ് ഷോട്ടിന് തുനിയുന്നു. ബെല്‍ജിയം പോസ്റ്റില്‍ ഗോളി കോട്ട്വയുടെ സേവ് !!
23:56 കണക്കുകൂട്ടിയ രീതിയിലുള്ള ഒരു പ്രതിരോധം തീര്‍ക്കാന്‍ ബ്രസീലിന് ആകുന്നില്ല. ഇണക്കമില്ലാതെ കിടക്കുന്ന മധ്യനിരയും പ്രതിരോധവും ബെല്‍ജിയത്തിന് മുന്നേറാനുള്ള സ്പേസ് നല്‍കുന്നുണ്ട്. ഏതൊരു അവസരവും വിനിയോഗിക്കാനുള്ള ക്വാളിറ്റിയുള്ള ടീമാണ് ബെല്‍ജിയം..
23:53 ബെല്‍ജിയം !! ബ്രസീലിനെ സമ്മര്‍ദത്തിലാഴ്ത്തി ബെല്‍ജിയത്തിന്റെ മികച്ച രണ്ട് മുന്നേറ്റങ്ങള്‍ ഇടത് സൈഡ്ലൈനില്‍ നിന്ന് ലഭിച്ച ത്രോ ലാക്കാക്കിയുള്ള മുന്നേറ്റം മറ്റൊരു ഷോട്ടിലേക്ക്.. ഒടുവിലത്തെ സെകണ്ടില്‍ തിയാഗോ സില്‍വയുടെ ഇടപെടല്‍..
23:49 പന്ത് ബെല്‍ജിയത്തിന്റെ കാലിലേക്ക് വന്ന് ചേര്‍ന്നിരിക്കുന്നു. ഒന്നുരണ്ട് മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ തീര്‍ക്കാനും റെഡ് ഡെവിള്‍സിനായി..
23:46 ഗോള്‍നിലയില്‍ പിന്നിലാണ് എങ്കിലും ഇപ്പോഴും ആക്രമിച്ചു മുന്നേറുന്നത് കാനറികള്‍ തന്നെ.
23:43 ഗോള്‍ !! ബെല്‍ജിയം !! ചാഡ്‌ലി എടുത്ത കോര്‍ണര്‍ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ കയ്യില്‍ തട്ടി സ്വന്തം പോസ്റ്റിലേക്ക്.. ബെല്‍ജിയം മുന്നില്‍..!!
23:41 ബെല്‍ജിയത്തിന് യാതൊരു അവസരവും നല്‍കാതെ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍. പത്ത് മിനുട്ട് പിന്നിടുമ്പോള്‍ ഏറ്റവും മികച്ച മുന്നേറ്റങ്ങള്‍ തീര്‍ത്തത് ബ്രസീല്‍ തന്നെ.
23:38 ചാന്‍സ് !! സേവ് !! നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ തിയാഗോ സില്‍വ എടുത്ത ഹെഡ്ഡര്‍ ബാറില്‍ തട്ടി പുറത്തേക്ക്.. രണ്ടാമതൊരു ബ്രസീല്‍ താരത്തിന് പന്ത് ലഭിക്കും മുന്‍പ് കോട്ട്വയുടെ സേവ്..
23:35 ബ്രസീലിന്റെ ഭാഗത്ത് നിന്നും ബെല്‍ജിയം പ്രതിരോധത്തെ സമ്മര്‍ദത്തിലാഴ്ത്തുന്ന സമാനമായ ഹൈ പ്രസ്സിങ് ഫുട്ബോള്‍ തന്ത്രം.
23:33 തുടക്കം മുതല്‍ തന്നെ ഹൈ പ്രസ്സിങ് ഗെയിമാണ് ബെല്‍ജിയം പുറത്തെടുക്കുന്നത്. ആദ്യ മിനുട്ടുകളില്‍ തന്നെ ബ്രസീല്‍ പോസ്റ്റ് ലക്ഷ്യമാക്കി ഡി ബ്ര്യൂരിന്‍ കൊടുത്ത ഷോട്ട് പുറത്തേക്ക്..
23:31 കിക്കോഫ് !
23:23 വളരെയധികം സന്തുലിതമായ ഒരു ടീമുമായാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റോ റഷ്യയിലേക്ക് പറക്കുന്നത് അക്രമ ഫുട്ബോളിന് പേരുകേട്ട റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ബെല്‍ജിയത്തിലെ പല താരങ്ങള്‍ക്കും ഇത് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ്. ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ എന്ന് പറയുന്ന ഒരു നിര താരങ്ങളുമായി ഇറങ്ങുന്ന ബെല്‍ജിയത്തിന് വിജയിച്ചേ മതിയാകൂ. പാരമ്പര്യ ശക്തികളായ ബ്രസീലിന് ഇത് കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിന്റെ കണക്ക് പറയലും.
23:15 ഫോര്‍മേഷന്‍ :
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പാലിച്ച അതെ ഫോര്‍മേഷനാണ് ഇരു ടീമുകളും പാലിക്കുന്നത്. ബ്രസീല്‍ 4-2-3-1 എന്ന ഫോര്‍മേഷനിലും ബെല്‍ജിയം 3-4-3 എന്ന ഫോര്‍മേഷനിലുമാണ് അണിനിരക്കുന്നത്.
23:10 ലൈനപ്പ് :
മുന്നേ അറിയിച്ച ലൈനപ്പില്‍ തന്നെയാണ് ബ്രസീല്‍ ഇറങ്ങുന്നത്. ബ്രസീലിന്റെ ഇടത് വിങ്ങിലെക്ക് മാഴ്‌സലോ മടങ്ങി വരുന്നു. സസ്പെന്‍ഷനിലായ കസ്മെയ്‌റോയ്ക്ക് പകരം ഫെര്‍ണാണ്ടീനോയും ആദ്യ ഇലവനില്‍ ഇടംപിടിച്ചിരിക്കുന്നു. അടിമുടി മാറിയ ഒരു ആദ്യ ഇലവനാണ് ബെല്‍ജിയത്തിന്‍റെത്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ചാഡ്‌ലിയും ഫെല്ലിനിയും ആദ്യ ഇലവനിലേക്ക് മടങ്ങി വരുന്നു. ഫെല്ലിനിയ്ക്ക് മധ്യനിരയുടെ ചുമതല നല്‍കിയപ്പോള്‍ മുന്നേറ്റത്തില്‍ മെര്‍ട്ടെന്‍സിന് പകരം ഡി ബ്രൂയിന്‍ ഇടംപിടിക്കുന്നു എന്നൊരു മാട്ടവുമുണ്ട്.
23:01 ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ഏറ്റവും വാശിയേറിയ മത്സരമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഫൈനലിന് മുന്നിലുള്ള ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റിലുടനീളം അജയ്യരായ രണ്ട് ടീമുകള്‍ കൊമ്പുകോര്‍ക്കുന്നു.
‘ആദ്യ ഫൈനല്‍’: പ്രതിരോധത്തില്‍ ഊന്നി ബ്രസീല്‍, ആത്മവിശ്വാസത്തോടെ ബെല്‍ജിയം