scorecardresearch
Latest News

FIFA World Cup 2018 Highlights : ടുണീഷ്യക്കുമേല്‍ ബെല്‍ജിയത്തിന്റെ സര്‍വാധിപത്യം (5-2)

FIFA World Cup 2018 Highlights : ബെല്‍ജിയം ഇരുപത്തിരണ്ട് ഷോട്ടുകള്‍ അടിച്ച മത്സരത്തില്‍ പന്ത്രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലെത്തി. റഷ്യന്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ച ടീമും ബെല്‍ജിയമാണ്.

FIFA World Cup 2018 Highlights : ടുണീഷ്യക്കുമേല്‍ ബെല്‍ജിയത്തിന്റെ സര്‍വാധിപത്യം (5-2)

FIFA World Cup 2018 Highlights : ഗ്രൂപ്പ് ജി മത്സരത്തില്‍ ടുണീഷ്യയെ ബെല്‍ജിയം തകര്‍ത്തു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് യാതൊരു മാറ്റവും ഇല്ലാതെ ഇറങ്ങിയ ബെല്‍ജിയം തുടക്കം മുതല്‍ അക്രമ ഫുട്ബോളാണ് പുറത്തെടുത്തത്. ലുക്കാകുവും ഹസാര്‍ഡും രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ പകരക്കാരനായി വന്ന ബറ്റ്ഷുവായിയാണ് ബെല്‍ജിയത്തിനുവേണ്ടി അഞ്ചാം ഗോള്‍ നേടിയത്.

ആറാം മിനുട്ടില്‍ ഹസാര്‍ഡ്‌ എടുത്ത പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടിക്കൊണ്ട് ബെല്‍ജിയം മുന്നില്‍ നിന്നു. പതിനാറാം മിനുട്ടില്‍ ലുക്കാകുവിന്റെ ഗോളിലൂടെ ബെല്‍ജിയം തങ്ങളുടെ ഗോള്‍ നില ഇരട്ടിപ്പിച്ചു. രണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ മികച്ചൊരു ഹെഡ്ഡറിലൂടെ ടുണീഷ്യയ്ക്ക് വേണ്ടി ബ്രോണ്‍ ഗോള്‍ മടക്കിനല്‍കി.

ആദ്യപകുതി കഴിഞ്ഞുള്ള അധികസംയാത്തില്‍ മറ്റൊരു ഗോള്‍ നേടിക്കൊണ്ട് ലുക്കാകു റഷ്യന്‍ ലോകകപ്പിലെ ഗോള്‍ വേട്ടയില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. അമ്പത്തിയൊന്നാം മിനുട്ടില്‍ ഈഡന്‍ ഹസാര്‍ഡ് തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ബെല്‍ജിയത്തിന്റെ ഗോള്‍ നില നാല്. തൊണ്ണൂറാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മിചി ബറ്റ്ഷുവായി മറ്റൊരു ഗോള്‍ നേടി ബെല്‍ജിയത്തിന്റെ ഗോള്‍നില അഞ്ചിലേക്കെത്തിച്ചു. അധികസമയത്തില്‍ ടുണീഷ്യയ്ക്ക് ആശ്വാസമായി നസ്രിയുടെ ഗോള്‍.

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മത്സരമാണ് കഴിഞ്ഞത്. ബെല്‍ജിയം ഇരുപത്തിരണ്ട് ഷോട്ടുകള്‍ അടിച്ച മത്സരത്തില്‍ പന്ത്രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലെത്തി. റഷ്യന്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ച ടീമും ബെല്‍ജിയമാണ്.

ഗോള്‍മഴ പെയ്യിച്ച് ബെല്‍ജിയം

19:26 ഫുള്‍ടൈം
19:24 ഗോള്‍ !! ടുണീഷ്യയ്ക്ക് മറ്റൊരു ഗോള്‍ ഹംദി നഗുവേസിന്റെ പാസില്‍ നസ്രിക്ക് ആശ്വാസ ഗോള്‍ !
19:22 പകരക്കാരനായി വന്നത് മുതല്‍ കളിയില്‍ കടുത്ത സ്വാധീനം പുലര്‍ത്തിയ ബറ്റ്ഷുവായി ഒടുവില്‍ ഗോള്‍ നേടുന്നു. ടിയെലെമെന്‍സ് നല്‍കിയ പാസില്‍ലാണ് ഗോള്‍.
19:21 ഗോള്‍ !! ഒടുവില്‍ ബറ്റ്ഷുവായി !
19:20 തൊണ്ണൂറ് മിനുട്ടിലേക്ക് രണ്ട് മിനുട്ടിന്റെ അകലമുള്ളപ്പോള്‍ ബെല്‍ജിയത്തിന്റെ 22ാമത് അപരാജിത മത്സരത്തിലേക്കാണ് കളി നീങ്ങുന്നത്.
19:17 സബ്സ്റ്റിറ്റ്യൂഷന്‍ : മെര്‍ട്ടെന്‍സിന് പകരം ഫ്രഞ്ച് ക്ലബ് എഎസ് മൊണോക്കോയുടെ മിഡ്ഫീല്‍ഡര്‍ ടിയെലെമെന്‍സ്
19:14 വീണ്ടും ബാറ്റ്മാന്‍ ബറ്റ്ഷുവായി ! ഇടത് വിങ്ങില്‍ നിന്ന് ഡി ബ്രുയ്ന്‍ കണ്ടെത്തിയ ക്രോസ് ബോക്സിന്റെ ഒത്ത നടുക്ക സ്ഥാനംപിടിച്ച ബറ്റ്ഷുവായിയുടെ കാലുകളിലേക്ക്. ബറ്റ്ഷുവായിയുടെ ഷോട്ട് ടുണീഷ്യന്‍ ഗോളി ബെന്‍ മുസ്തഫ തടുക്കുന്നു.
19:11 ചാന്‍സ് !! കരാസ്കോ !! ബറ്റ്ഷുവായി !! ഇടത് വിങ്ങില്‍ നിന്നും മുന്നേറിയ കരാസ്കോ ടുണീഷ്യന്‍ പോസ്റ്റിലേക്ക് ഷോട്ട് തുടുക്കുന്നു. ടുണീഷ്യന്‍ ഗോള്‍കീപ്പറുടെ കയ്യില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് ബറ്റ്ഷുവായിലേക്ക്. ബറ്റ്ഷുവായിയുടെ ഷോട്ട് ക്രോസ് ബാറില്‍.. മിസ്‌ ! !
19:09 ബറ്റ്ഷുവായി !!! സേവ് !! മെര്‍ട്ടെന്‍സിന്റെ ത്രൂ ബോള്‍ കാലിലൊത്തുക്കിയ ചെല്‍സി താരം ഗോള്‍കീപ്പറെ മറികടന്ന് മുന്നേറുന്നു. പോസ്റ്റിലേക്ക് തുടുത്ത ഷോട്ട് തടുത്തുകൊണ്ട് ടുണീഷ്യന്‍ സെന്റര്‍ ബാക്ക് ബെന്‍ മുസ്തഫയുടെ സംയോജിതമായ ഇടപെടല്‍..
19:07 ഡി ബ്രുയ്ന്‍ !! മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ മനോഹരമായ ഒരു ത്രൂ ടുണീഷ്യന്‍ പ്രതിരോധത്തെയെല്ലാം പിന്തള്ളി മുന്നോട്ടേക്ക്.. ബറ്റ്ഷുവായിലേക്ക് പന്ത് എത്തിയെങ്കിലും ബോക്സില്‍ നിന്ന് മുന്നോട്ടുവന്ന ടുണീഷ്യന്‍ ഗോളിയുടെ ഇടപെടല്‍..
19:04 രണ്ടാം പകുതിയില്‍ ടുണീഷ്യ തങ്ങളുടെ മുന്നേറ്റങ്ങള്‍ മുറുക്കുന്നുണ്ട്. എഴുപത് മിനുട്ടുകള്‍ പിന്നിടുമ്പോള്‍ ആദ്യപകുതിയെക്കാള്‍ ഷോട്ടുകള്‍ ടുണീഷ്യന്‍ ബൂട്ടുകള്‍ക്കായി.
19:01 ചെല്‍സി താരമായ ബത്ഷുവായി കഴിഞ്ഞ സീസണില്‍ കളിച്ചത് ബുണ്ടസ്ലിഗ ക്ലബ്ബായ ഡോര്‍ട്ട്മുണ്ടിനുവേണ്ടിയാണ്. കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ തന്നെയാണ് ബെല്‍ജിയം പരിശീലകന്‍ മെര്‍ട്ടെന്‍സ് ശ്രിക്കുന്നത് എന്ന് വ്യക്തം.
18:59 സബ്സ്റ്റിറ്റ്യൂഷന്‍ ബെല്‍ജിയത്തിന്റെ ഇരട്ട ഗോള്‍സ്കോറര്‍ ഹസാര്‍ഡിന് പകരം ബത്ഷുവായി.
18:58 ടുണീഷ്യ തുടങ്ങിവച്ച ആക്രമണം മറ്റൊരു കോര്‍ണറില്‍ കലാശിക്കുന്നു. കോര്‍ണറില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെങ്കിലും പന്ത് ബെല്‍ജിയം ഹാഫില്‍ നിലനിര്‍ത്തിക്കൊണ്ട് സമ്മര്‍ദം തുടരാന്‍ ടുണീഷ്യയ്ക്ക് ആവുന്നു. ഒടുവില്‍ ബാദ്രി എടുത്ത ഷോട്ട് കോട്ട്വയുടെ കൈകളില്‍ ഭദ്രം.
18:53 കരാസ്കോ !! ഷോട്ട് !! രണ്ട് മിനുട്ടുകള്‍ക്കിടയില്‍ കരാസ്കോയുടെ രണ്ടാം മുന്നേറ്റം.. കരാസ്കോ ഷൂട്ട്‌ ചെയ്ത പന്ത് പോസ്റ്റില്‍ നിന്ന് ഇഞ്ചുകള്‍ മാറി പുറത്തേക്ക് !!
18:50 സബ്സ്റ്റിറ്റ്യൂഷന്‍ : ബെല്‍ജിയത്തിന്റെ ലുക്കാകുവിന് പകരം ഫെല്ലിനി.
18:48 മത്സരം കൂടുതല്‍ ഏകപക്ഷീയമായിക്കൊണ്ടിരിക്കുന്നു. ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുക എന്നത് മാത്രമാണ് ടുണീഷ്യ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനായി കൂടുതല്‍ സമയം പന്ത് കൈവശം വെക്കുവാനും കൃത്യം ഗ്യാപ്പുകളില്‍ ലോങ് പാസുകള്‍ കണ്ടെത്താനും അവര്‍ ശ്രമിക്കുന്നു.
18:43 ഗോള്‍ !! ബെല്‍ജിയം !! ഈഡന്‍ ഹസാര്‍ഡ്‌ !! ടുണീഷ്യന്‍ പ്രതിരോധത്തിന്റെ ഓഫ്സൈഡ് ടോബി അല്‍ഡര്‍വിയര്‍ല്‍ഡ് നല്‍കിയ പന്ത് കൈവശപ്പെടുത്തിയ ഹസാര്‍ഡ്‌ പന്തുമായി ഒറ്റയ്ക്ക് മുന്നേറുന്നു. ഗോളിയുമായി നേര്‍ക്കുനേര്‍ നിന്ന ശേഷം ഗോളിയെ കബളിപ്പിച്ച് ഒരു സിമ്പിള്‍ ഫിനിഷ് !! ഹസാര്‍ഡിനും രണ്ട് ഗോള്‍.. !
18:41 ടുനീഷ്യാ !! ടുണീഷ്യയുടെ മികച്ച രണ്ട് മുന്നേറ്റങ്ങള്‍. ബെല്‍ജിയം ബോക്സില്‍ നിന്ന് ഷോട്ടും തുടുക്കുന്നു. ബെല്‍ജിയത്തെ ഞെട്ടിച്ച രണ്ട് ഷോട്ടുകലും ചെല്‍സി ഗോള്‍കീപ്പര്‍ കോട്ട്വയുടെ കൈകളില്‍ ഭദ്രം.
18:38 ബെല്‍ജിയത്തിന് കോര്‍ണര്‍. മറ്റൊരു മുന്നേറ്റം തീര്‍ക്കാനുള്ള ശ്രമത്തെ ടുണീഷ്യ തകര്‍ക്കുന്നു.
18:37 രണ്ടാം പകുതി
18:18 ഗോള്‍ !! ലുക്കാകു !
ടുണീഷ്യന്‍ പ്രതിരോധത്തെ വകഞ്ഞു മാറ്റി പിഎസ്‌ജി താരം മ്യൂണറിന്റെ ഒരു ത്രൂ ബോള്‍. ഓഫ്സൈഡ് ട്രാപ് മറികടന്ന ലുക്കാകു ടുണീഷ്യന്‍ ഗോളിയെ മറികടന്നുകൊണ്ട്‌ പന്ത് വലയിലെത്തിക്കുന്നു. !
18:17 ചാന്‍സ് !! ബെല്‍ജിയം !! മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് പന്ത് കൈവശപ്പെടുത്തിയ ഹസാര്‍ഡ്‌ തന്റെ മുന്നേറ്റത്തിന്റെ വേഗത കൂട്ടുന്നു. വലത് വിങ്ങില്‍ മുന്നേറിയ ഡി ബ്രൂയിനിലേക്ക്. ഡി ബ്രൂയിന്റെ പാസ് സെന്‍ററിലുണ്ടായിരുന്ന ലുക്കാകു നഷ്ടപ്പെടുത്തുന്നു.
18:16 ലുക്കാകുവും ഹസാര്‍ഡും അടങ്ങുന്ന ബെല്‍ജിയന്‍ മുന്നേറ്റത്തിന്റെ ഹൈ പ്രസിങ്ങില്‍ ടുണീഷ്യ പതറുന്നുണ്ട്. ബെല്‍ജിയത്തിന്റെ പകുതിയിലേക്ക് നടത്തിയ ടുണീഷ്യന്‍ മുന്നേറ്റം അഞ്ചോ ആറോ പാസുകള്‍ക്ക് ശേഷം പരാജയപ്പെടുന്നു.
18:12 മറ്റൊരു ടുണീഷ്യന്‍ താരത്തിന് പരുക്ക്. ഹാഫ്ടൈമിന് മുന്‍പ് രണ്ടാം സബ്സ്റ്റിറ്റ്യൂഷന്‍ : ബെന്‍ യൂസഫിന് പകരം ലേയ്സെസ്റ്റര്‍ സിറ്റി താരം ബെനാലവാന്‍
18:07 ബെല്‍ജിയം ഫോര്‍മേഷനിലെ വിങ് ബാക്കിന്റെ കുറവ് കൃത്യമായി മുതലെടുക്കുക എന്നതാണ് ടുണീഷ്യന്‍ തന്ത്രം. വിങ്ങുകളില്‍ പിറക്കുന്ന ടുണീഷ്യന്‍ അറ്റാക്കുകള്‍ ബെല്‍ജിയത്തിന് വിനയാകുന്നുണ്ട്. നിരന്തരമുള്ള പ്രസ്സിങ്ങുകള്‍ വഴി വരുന്ന പിഴവുകളെ തങ്ങള്‍ക്ക് അനുകൂലമാക്കം എന്നാണ് കണക്കുകൂട്ടല്‍.
18:03 ടുണീഷ്യ !! ചാന്‍സ് !! ഖാസ്രിയുടെ മികച്ചൊരു ഷോട്ടില്‍ ബെല്‍ജിയം ഗോളി കോട്ട്വയുടെ ഇടപെടല്‍. നല്ലൊരു സേവ് !
18:00 ബെല്‍ജിയത്തിന്റെ പകുതിയില്‍ ടുണീഷ്യയുടെ മികച്ച മുന്നേറ്റം. ആദ്യ ഷോട്ട് തടുക്കാന്‍ ബെല്‍ജിയം പ്രതിരോധത്തിനാകുന്നു. പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ കണ്ട്ത്ഹിയ രണ്ടാം ഷോട്ട് പോസ്റ്റിന് പുറത്തേക്ക്..
17:56 ബെല്‍ജിയം !! കൗണ്ടര്‍ !! മധ്യനിരയില്‍ നിന്നും ഡി ബ്രുയിന്‍ പന്ത് കൈപറ്റുന്നു. രണ്ട് ടുണീഷ്യന്‍ താരങ്ങളെ മറികടന്ന് മികച്ചൊരു ത്രൂ ലുകാക്കുവിന്റെ കാലിലേക്ക്. പന്തുമായി മുന്നേറിയ ലുക്കാകുവിന് പന്തിന്മേലുള്ള നിയന്ത്രണം വിടുന്നു. മുന്നോട്ട് വന്ന ടുണീഷ്യന്‍ ഗോളിയുടെ കൃത്യമായ ഇടപെടല്‍.
17:53 ടുണീഷ്യന്‍ ഗോള്‍സ്കോറര്‍ ബ്രോണിന് പരുക്ക്.
സബ്സ്റ്റിറ്റ്യൂഷന്‍ : ടുണീഷ്യയുടെ ബ്രോണിന് പകരം നഗുവേസ്.
17:50 ടുണീഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചതോടെ മത്സരം കൂടുതല്‍ ആവേശകരമായിക്കൊണ്ടിരിക്കുകയാണ്.
17:48 ഗോള്‍ !! തിരിച്ചടിച്ച് ടുണീഷ്യ !! ബെല്‍ജിയത്തിന്റെ ബോക്സിനരികില്‍ ഖാസ്രിയെടുത്ത ഫ്രീകിക്കില്‍ ബ്രോണിന്റെ ഹെഡ്ഡര്‍ ഗോള്‍ !!
17:46 കൗണ്ടര്‍ അറ്റാക്കില്‍ മെര്‍ട്ടെന്‍സ് നല്‍കിയ ത്രൂ ബോളിലാണ് ലുക്കാകു ഗോള്‍ നേടുന്നത്.
17:45 ഗോള്‍ !! ലുക്കാകു !!
17:43 ടുണീഷ്യന്‍ നായകന്‍ ഫെര്‍ഹാനി സാസിക്ക് മഞ്ഞക്കാര്‍ഡ് ! റഫറിയോട് തര്‍ക്കിച്ചതിനാണ് കാര്‍ഡ്.
17:42 ഹസാര്‍ഡ്‌ !! ടുണീഷ്യന്‍ ഹാഫില്‍ തുടരെ തുടരെയുള്ള ബെല്‍ജിയം അക്രമങ്ങള്‍..ഇടത് വിങ്ങില്‍ നിന്നും ലുക്കാകു നല്‍കിയ ക്രോസ് തലനാരിഴയ്ക്ക് ടുണീഷ്യന്‍ പോസ്റ്റ്‌ താണ്ടി പോകുന്നു.
17:36 ഗോള്‍ !! ഹസാര്‍ഡ്‌ !! പെനാല്‍റ്റി കിക്കില്‍ ഗോള്‍ നേടി ബെല്‍ജിയത്തിന് ലീഡ്.
17:35 പെനാല്‍റ്റി !! ബെല്‍ജിയം !! ഈഡന്‍ ഹസാര്‍ഡിനെ ബോക്സില്‍ വച്ച് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി.
17:32 തുടക്കത്തില്‍ തന്നെ അക്രമ ഫുട്ബോള്‍ പുറത്തെടുത്തിരിക്കുകയാണ് ബെല്‍ജിയം. രണ്ടാം മിനുട്ടില്‍ തന്നെ ലുക്കാകുവിന്റെ ഒരു ഗോള്‍ ശ്രമം ബോക്സില്‍ നിന്നും മുന്നോട്ടേക്ക് വന്ന ടുണീഷ്യന്‍ ഗോളി പുറത്തേക്ക് അടിച്ച് കളയുന്നു.

FIFA World Cup 2018: ‘ഇതിലും വലുത് എന്തു വേണം’; ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നിലെ ‘തിയറി’

17:30 കിക്കോഫ്‌ !
17:25 കടലാസില്‍ 3-4-3 എന്ന ഫോര്‍മേഷനാണ് എങ്കിലും ബെല്‍ജിയത്തിന്റെ ഫോര്‍മേഷന്‍ ഫലത്തില്‍ 3-4-2-1 എന്നാണ്. വിങ്ങിലുള്ള കരാസ്കോയും മ്യൂണറും ആവശ്യമുള്ളപ്പോള്‍ പുറകില്‍ ഇറങ്ങി കളിക്കും. ഡി ബ്രുയിനും വിറ്റ്സലും ചരടുവലിക്കുന്ന മധ്യനിര കളി മെനയുമ്പോള്‍ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുക ഹസാര്‍ഡും മെര്‍റ്റെന്‍സും ലുക്കാക്കുവുമാണ്.
17:20 ഫോര്‍മേഷന്‍ മഞ്ഞ ജേഴ്സിയിലിറങ്ങുന്ന ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ യാതൊരു മാറ്റവുമില്ല. 3-4-3 എന്ന അറ്റാക്കിങ് ഫോര്‍മേഷന്‍ ആണ് ബെല്‍ജിയം തിരഞ്ഞെടുക്കുന്നത്. സാമ്പ്രദായിക 4-3-3 ഫോര്‍മേഷന്‍ ആകും ടുണീഷ്യയുടേത്. ഇംഗ്ലണ്ടിനോട്‌ കളിച്ചപ്പോള്‍ ആദ്യ ഇലവനില്‍ ഇടം നേടിയ നയീം സ്ലിറ്റിക്ക് പകരം സൈഫദീന്‍ ഇടം പിടിച്ചു എന്നാണ് ബെല്‍ജിയം നിരയിലെ മാറ്റം.
17:15 ലൈനപ്പ്

FIFA World Cup 2018 Live : ബെല്‍ജിയത്തിന്റെ പ്രതിരോധ നിരയിലെ ദൗര്‍ബല്യം കണക്കിലെടുത്ത് തങ്ങള്‍ പുറത്തെടുക്കുന്നത് അക്രമ ഫുട്ബോളാവും എന്നാണ് ടുണീഷ്യന്‍ പരിശീലകന്‍ നബീല്‍ മാലൌല്‍ പറഞ്ഞത്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Belgium vs tunisia world cup live score streaming