Belgium vs Japan, FIFA World Cup 2018 Highlights : ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍നാടകീയമായ മത്സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക്. ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലെ ആദ്യ പത്തുമിനുട്ടില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് ജപ്പാന്‍
- ബെല്‍ജിയത്തെ ഞെട്ടിച്ചു. നാല്‍പത്തിയെട്ടം മിനുട്ടില്‍ ഹറഗൂചിയും അമ്പത്തിരണ്ടാം മിനുട്ടില്‍ ഇനൂയിയും ബെല്‍ജിയത്തിന്റെ വല കുലുക്കി.
അറുപത്തിയൊമ്പതാം മിനുട്ടില്‍ വെര്‍ട്ടോന്‍ഘനിലൂടെ ഗോള്‍ മടക്കി ബെല്‍ജിയത്തിന്റെ മടങ്ങി വരവ്. അഞ്ച് മിനുട്ടുകള്‍ക്കകം തന്നെ ഫെല്ലനിയുടെ ഹെഡ്ഡറിലൂടെ ബെല്‍ജിയം സമനില പിടിക്കുന്നു. തൊണ്ണൂറ് മിനുട്ടുകള്‍ ഒപ്പത്തിനൊപ്പം നിന്ന ശേഷം അധികസമയത്തിന്റെ അവസാന മിനുട്ടില്‍ പിറന്ന കൗണ്ടര്‍ അറ്റാക്കില്‍ സാമുറായികളെ കെട്ടുകെട്ടിച്ചുകൊണ്ട് ചാഡ‌്‌ലിയുടെ അവസാന ഗോള്‍ !!
രണ്ട് ഗോളിന് ഇംഗ്ലണ്ടിന് പിന്നില്‍ നിന്ന ശേഷം മടങ്ങി വന്ന വെസ്റ്റ് 1970ലെ വിജയത്തിനുശേഷം ഫിഫ ലോകകപ്പിന്റെ നോക്ക് ഔട്ടില്‍ ഇങ്ങനെയൊരു മടങ്ങിവരവ് ചരിത്രം !!
സാമുറായികളെ തകര്‍ത്ത് ചുവന്ന ചെകുത്താന്മാര്‍
01:24 ഫുള്‍ടൈം !!
01:22 ഗോള്‍ !! ബെല്‍ജിയം !! അധികസമയത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് സേവ് ചെയ്ത കോട്ട്വ നല്‍കിയ പന്തില്‍ ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്ക് !! പന്തുമായി മുന്നോട്ട് കുതിച്ച ഡി ബ്രൂയിന്‍ പന്ത് ലുക്കാകുവിന് പാസ് ചെയ്യുന്നു. ബോസില്‍ ഇടംപിടിച്ച ലുക്കാകു ഒഴിവാക്കിയ പന്ത് ചാഡ്‌ലിയിലേക്ക്.. ജപ്പാന്‍ പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റി ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ !!
01:19 മത്സരം നാല് മിനുട്ടിന്റെ അധികസമയത്തില്‍..
01:16 മത്സരം അവസാന മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരം സമനിലയോട് അടുക്കുന്നു..
01:13 ചാന്‍സ് !! ബെല്‍ജിയത്തിന് തുടരെ തുടരെ രണ്ട് ചാന്‍സുകള്‍ !! ചാഡ്‌ലി എടുത്ത ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ കവാഷിമ തട്ടിതെറിപ്പിക്കുന്നു. തൊട്ടുപിന്നാലെ ലുക്കാകുവിന്റെ ഹെഡ്ഡറിലും ഗോളിയുടെ മികച്ച സേവ് !!
01:09 സബ്സ്റ്റിറ്റ്യൂഷന്‍ : ജപ്പാന്‍: ഹറഗൂച്ചിക്ക് പകരം ഹോണ്ട
01:08 ഫെലിനിയുടെ വരവോടെ ബെല്‍ജിയത്തിന് ലഭിക്കുന്ന ഓരോ സെറ്റ് പീസുകളും കൂടുതല്‍ അപകടകാരമാകുന്നു. ലുക്കാകുവിന് പുറമേ ഫെല്ലിനിയുടെയും സാന്നിധ്യം ഹെഡ്ഡര്‍ ഗോളുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.
01:04 ഇടത് ബോക്സില്‍ നിന്ന് ഈഡന്‍ ഹസാര്‍ഡ് എടുത്ത ക്രോസില്‍ ഫെല്ലിനിയുടെ മികച്ചൊരു ഹെഡ്ഡര്‍ !! എഴുപത്തിനാലാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ മടങ്ങിവരവ് !!
01:02 ഗോള്‍ !! ബെല്‍ജിയം !! വോാാാാാാാാവ് !! ചരിത്രപരമായ മടങ്ങിവരവ് !!!!
01:00 ജപ്പാന്റെ വലത് ബോക്സില്‍ നിന്ന് പ്രതിരോധതാരം വെര്‍ട്ടോന്‍ഘെന്റെ ഒരു ഹെഡ്ഡര്‍ ജപ്പാന്റെ പ്രതിരോധത്തേയും ഗോള്‍കീപ്പറെയും മറികടന്ന് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് !!
00:57 ഗോള്‍ !! ബെല്‍ജിയം !! വെര്‍ട്ടോന്‍ഘെന്‍ !!
00:53സബ്സ്റ്റിറ്റ്യൂഷന്‍ : ബെല്‍ജിയം : മെര്‍ട്ടെന്‍സിന് പകരം ഫെല്ലിനി, കരാസ്കോയ്ക്ക് പകരം ചാഡ്‌ലി
00:50 ചാന്‍സ് !! ലുക്കാകു !! ഇടത് വിങ്ങില്‍ നിന്നും മ്യൂനര്‍ എടുത്ത ക്രോസ് ലുക്കാകുവിന്റെ തലയിലേക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കണ്ടെത്തിയ ഹെഡ്ഡര്‍ ഇഞ്ചുകള്‍ ബ്യത്യാസത്തില്‍ പുറത്തേക്ക്..
00:48 രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയ്യിരിക്കുന്നു. ജപ്പാന് പന്ത് കൊടുക്കാതെ പൊസഷന്‍ കയ്യാളുകയാണ് ജപ്പാന്‍.
00:45 അപ്രതീക്ഷിതമായ അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിനുമേല്‍ ലീഡ് നേടിയിരിക്കുകയാണ് ജപ്പാന്‍. ആത്മവിശ്വാസം തകര്‍ന്നിട്ടില്ല എങ്കില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിക്കാനുള്ള ക്വാളിറ്റി ഉള്ള ടീം തന്നെയാണ് ബെല്‍ജിയം.
00:41 ബെല്‍ജിയം ബോക്സിനരികിലെത്തിയ കഗാവ പന്ത് പുറകിലേക്ക് പാസ് ചെയ്യുന്നു. പോസ്റ്റിന് നടുവില്‍ പന്ത് കൈപ്പറ്റിയ ഇനൂയിയുടെ സൂപ്പര്‍ ഷോട്ട് കോട്ട്വയെ മറികടന്ന് പോസ്റ്റിന്റെ കോര്‍ണറിലേക്ക് തറച്ചുകയറുന്നു !! ഇനൂയി !!!
00:38<ബെല്‍ജിയത്തിന്റെ വലത് വിങ്ങില്‍ ഹരിഗൂച്ചിയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം. ബെല്‍ജിയം പ്രതിരോധത്തെ മറികടന്ന ഹറിഗൂച്ചി പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുന്നു. കോട്ട്വയെ പ്മാരികടന്ന പന്ത് ഇടത് പോസ്റ്റിന്റെ കോര്‍ണറിലേക്ക് !! വീണ്ടും അത്ഭുതങ്ങള്‍ക്ക് സാക്ഷിയാവുകയാണ് റഷ്യ !!
00:39 ഗോള്‍ !! വീണ്ടും ജപ്പാന്‍ !! ഇനൂയി !!
00:35 ഗോള്‍ !! ജപ്പാന്‍ !! ഹറിഗൂച്ചി !!
00:34 ആദ്യപകുതിയുടെ സ്റ്റാറ്റ്സ്
<
00:32 രണ്ടാം പകുതി..
00:16 ഹാഫ്ടൈം
00:14 ചാന്‍സ് !! ജപ്പാന്റെ ഇടത് വിങ്ങര്‍ ഇനൂയി നടത്തുന്ന മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധത്തിന്മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതിനിടയില്‍ ഇനൂയി അടിച്ച ഷോട്ട് ഗോളി കോട്ട്വായുടെ കൈയില്‍ നിന്നും നഷ്ടമാകുന്നു. പോസ്റ്റിലേക്ക് ഉരുണ്ടുപോയ പന്ത് ഒടുവിലത്തെ നിമിഷത്തില്‍ വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായി.
00:10മത്സരം ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടുകളിലേക്ക് പോകുമ്പോള്‍ ശക്തമായൊരു ബെല്‍ജിയം മുന്നേറ്റനിരയെ മികച്ച ഒരു ഫിനിഷിങ് പോലും കണ്ടെത്താനാകാതെ വലയ്ക്കാന്‍ ജപ്പാന് സാധിച്ചിട്ടുണ്ട്. കൃത്യവും സംഘടിതവുമായി താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതും ബ്ലോക്ക് ചെയ്യുന്നതുമാണ് ജപ്പാന്‍ പ്രതിരോധം.
00:04 ബെല്‍ജിയത്തെ അല്‍പമെങ്കിലും സമ്മര്‍ദത്തിലാക്കുന്ന ഒന്ന് രണ്ട് മുന്നേറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് മിനുട്ടുകളില്‍ ജപ്പാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മൂന്നുപേര്‍ മാത്രമുള്ള ബെല്‍ജിയത്തിന്റെ പ്രതിരോധത്തെ തകര്‍ക്കാന്‍ വിങ്ങുകളില്‍ കൂടിയായിരുന്നു മുന്നേറ്റങ്ങള്‍. അപകടകരമായ രണ്ട് ഷോട്ടുകള്‍ കണ്ടെത്താനും ജപ്പാന് സാധിച്ചു. പക്ഷെ ഗോള്‍കീപ്പര്‍ കോട്ട്വയുടെ അനായാസ സേവ് !
23:58 ചാന്‍സ് !! വലത് വിങ്ങില്‍ നിന്ന് മെര്‍ട്ടെന്‍സ് നല്‍കിയ ക്രോസ് ബോക്സില്‍ നിലയുറപ്പിച്ച ലുക്കാകുവിന്റെ കൈകളിലേക്ക്. ജപ്പാന്‍ സമ്മര്‍ദത്തിനിടയില്‍ പന്ത് കാലിലൊത്തുക്കാന്‍ താരത്തിന് ആവുന്നില്ല. ഒടുവില്‍ ജപ്പാന്‍ ഗോളിയുടെ ഇടപെടല്‍. തൊട്ടുപിന്നാലെ മറ്റൊരു മുന്നേറ്റത്തില്‍ ഈഡന്‍ ഹസാര്‍ഡിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ കവാഷിമ തടുക്കുന്നു.
23:53 മത്സരം പൂര്‍ണമായും ജപ്പാന്റെ ഹാഫിലേക്ക് മാറിയിരിക്കുന്നു. രണ്ട് പ്രതിരോധ താരങ്ങള്‍ ഒഴിച്ചാല്‍ ബെല്‍ജിയത്തിന്റെ ബാക്കിയെല്ലാവരും ജപ്പാന്‍ ബോക്സിനരികില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ജപ്പാന്‍ പ്രതിരോധം സോണല്‍ മാര്‍ക്കിങ്ങില്‍ നിന്ന് മാന്‍ മാര്‍ക്കിങ്ങിലേക്ക് മാറിയിരിക്കുന്നു.
23:48 ലുക്കാകു ! ജപ്പാന്‍ ബോക്സില്‍ ഇടംപിടിച്ച ലുക്കാകുവിന്റെ ഷോട്ട് കണ്ടെത്താനുള്ള ശ്രമം ജപ്പാന്‍ പ്രതിരോധം തടുക്കുന്നു. ബെല്‍ജിയത്തിന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ ക്ലിയറന്‍സ് !
23:43 ജപ്പാന്‍ ഹാഫില്‍ ബെല്‍ജിയത്തിന്റെ മികച്ച രണ്ട് മുന്നേറ്റങ്ങള്‍. മധ്യനിരയില്‍ നിന്ന് ഡി ബ്രൂയിനും വിറ്റ്‌സലും പണിത മുന്നേറ്റം ഹസാര്‍ഡും ലുക്കാകുവും വഴി ജപ്പാന്‍ പോസ്റ്റ് വരെയെത്തിയെങ്കിലും നല്ലൊരു ഫിനിഷിങ് കണ്ടെത്താന്‍ ബെല്‍ജിയത്തിന് ആയില്ല.
23:38 ഓരോ തവണ ബെല്‍ജിയത്തിന്റെ കാലില്‍ പന്ത് വരുമ്പോഴും ഹൈ പ്രസ്സിങ്ങ് ഫുട്ബോളാണ് ജപ്പാന്‍ പുറത്തെടുക്കുന്നത്. ആദ്യ മിനുട്ടുകളില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെക്കുന്നതും ഏഷ്യന്‍ ശക്തര്‍ തന്നെയാണ്. ബെല്‍ജിയത്തിന്റെ വിങ്ങുകളില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാനും ജപ്പാന് സാധിച്ചു.
23:33 കൊളംബിയയെ അട്ടിമറിച്ച അതേ ഫോര്‍മേഷനിലാണ് ഏഷ്യന്‍ രാജ്യം ഇറങ്ങുന്നത്. അതേസമയം പ്രതിരോധത്തില്‍ വിന്സന്റ് കൊമ്പനി എന്ന സൂപ്പര്‍ താരത്തിന്റെ മടങ്ങിവരവിന്റെ ആശ്വാസത്തിലാണ് റോബര്‍ട്ട് മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന ബെല്‍ജിയം.
23:30 കിക്കോഫ് !
23:24 ഫോര്‍മേഷന്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പാലിച്ച അതേ ഫോര്‍മേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ബെല്‍ജിയം 3-4-3 ഫോര്‍മേഷനിലും ജപ്പാന്‍ 4-2-3-1 ഫോര്‍മേഷനിലുമാണ് കളിക്കുക.
23:18 ലൈനപ്പ് : മുന്‍ മത്സരങ്ങളില്‍ നിന്നും ചില്ലറ മാറ്റങ്ങളുമായാണ് ബെല്‍ജിയം ഇറങ്ങുന്നത്. ബൊയാറ്റയ്ക്ക് പകരം പരുക്ക് ഭേദമായ വിന്‍സെന്റ് കൊമ്പനി മടങ്ങിയെത്തി.
And here are how #BEL and #JPN are shaping up for #BELJPN…
Thoughts on the teams? #WorldCup pic.twitter.com/N2JNZkPL0v
— FIFA World Cup (@FIFAWorldCup) July 2, 2018
പ്രതിരോധത്തില്‍ വിന്സന്റ് കൊമ്പനി എന്ന സൂപ്പര്‍ താരത്തിന്റെ മടങ്ങിവരവിന്റെ ആശ്വാസത്തിലാണ് റോബര്‍ട്ട് മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന ബെല്‍ജിയം.