Belgium vs England, FIFA World Cup 2018 Third-place playoff:റഷ്യന്‍ ലോകകപ്പിലെ അത്യുഗ്രന്‍ പ്രകടനത്തിനൊടുവില്‍ വിജയികളായി തന്നെ ബെല്‍ജിയത്തിന് മടക്കം. ഏകപക്ഷീയമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് ബെല്‍ജിയം റഷ്യന്‍ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായി. നാലാം മിനുട്ടില്‍ മ്യൂനറും എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഈഡന് ഹസാര്‍ഡും നേടിയ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയിച്ചത്.
വന്നു, പോരാടി, ഒടുവില്‍ ചെകുത്താന്മാര്ക്ക് വീരോചിതമായ മടക്കം
21:22 ഫുള്‍ടൈം
21:18 അധികസമയമായി മൂന്ന് മിനുട്ട് അനുവദിച്ചിരിക്കുന്നു.
21:17 മത്സരം അവസാന മിനുട്ടിലേക്ക് കടക്കുന്നു..
21:13 സബ്സ്റ്റിറ്റ്യൂഷന് : ഇംഗ്ലണ്ടിന്റെ ലോഫ്റ്റസ് ചീക്കിന് പകരം ഡലേ അലി.
21:12 മികച്ചൊരു മുന്നേറ്റത്തിനോടുവില്‍ ഹസാര്‍ഡിന്റെ ഗോള്‍. രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ മറികടന്ന് ഡി ബ്രൂയ്ന നല്കിയ ത്രൂ ബോള്‍ ഹസാര്‍ഡിന്റെ കാലില്‍.. ഹസാര്‍ഡിന്റെ ഷോട്ട് പിക്ഫോര്‍ഡിനെ മറികടന്ന് പോസ്റ്റിലേക്ക്..
21:10 ഗോള്‍ ! ഹസാര്‍ഡ്
21:07 സബ്സ്റ്റിറ്റ്യൂഷന് : ബെല്‍ജിയത്തിന്റെ ടിയലെമന്സിന് പകരം ഡമ്പലെ
21:05 മഞ്ഞക്കാര്‍ഡ് : ഇംഗ്ലണ്ടിന്റെ മഗ്വൈര്‍
21:03 ഇംഗ്ലണ്ടിന് ഒന്നിനുപിന്നാലെ ഒന്നായി സെറ്റ് പീസുകള്‍ വഴങ്ങുകയാണ് ബെല്‍ജിയം. ടൂര്‍ണമെന്റില്‍ സെറ്റ് പീസുകളില്‍ ഏറ്റവും ഗോള്‍ നേടിയ ടീമാണ് ഇംഗ്ലണ്ട്. അവരുടെ ഓരോ മുന്നേറ്റങ്ങളും ഗോളിനോദ് അടുക്കുകയാണ്.
20:59 ചാന്‍സ് !! ആള്ഡര്വിറാള്ഡ് !! ബെല്‍ജിയം പ്രതിരോധത്തെ മറികടന്നു ഡയറിന്റെ മുന്നേറ്റം. ഗോളി കോട്ട്വയേയും മറികടന്ന് ഡയര്‍ ഷോട്ട് തുടുക്കുന്നു. പോസ്റ്റിലേക്ക് കയറിയ പന്തില്‍ അവസാന സെക്കണ്ടില് രക്ഷകനായി ആള്ഡര്വിറാള്ഡിന്റെ ക്ലിയറന്‍സ് !
20:55 കഴിഞ്ഞ കുറച്ച് മിനുട്ടുകളായി ഹൈ പ്രസ്സിങ് ഗെയിമാണ് ഇംഗ്ലണ്ട് പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിന് ഭീഷണി ആയേക്കാവുന്ന ഒരു കൗണ്ടര്‍ അറ്റാക്കും പിറന്നു. അതേസമയം ഇംഗ്ലണ്ടും തങ്ങളുടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടി. വിങ്ങുകളിലേയാണ് ഇംഗ്ലീഷ് മുന്നേറ്റം പിറക്കുന്നത്.
20:49സബ്സ്റ്റിറ്റ്യൂഷന് : ലുക്കാക്കുവിന് പകരം മെര്‍ട്ടെന്‍സ്
20:45 ചാന്‍സ് ! ഡി ബ്രോയ്ന !! മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ മികച്ച പാസുകളില്‍ ബെല്‍ജിയം മുന്നേറ്റം. ഇംഗ്ലീഷ് ബോക്സ് വരെ എത്തിയ പന്ത് ലുക്കാക്കുവിന്റെ ഹെവി ടച്ചില്‍ ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിന്റെ കൈകളിലേക്ക്..
20:39 ബെല്‍ജിയം ഹാഫില്‍ ഇംഗ്ലണ്ടിന് ഫ്രീകിക്ക്. പോസ്റ്റില്‍ ഹെഡ്ഡര്‍ ലക്ഷ്യമിട്ട് എടുത്ത സെറ്റ് പീസ് കോര്‍ണര്‍ കിക്കില്‍ കലാശിക്കുന്നു. കോര്‍ണര്‍ കിക്ക് ബെല്‍ജിയം ഗോളി കോട്ട്വയുടെ കൈകളില്‍ ഭദ്രം.
20:33രണ്ടാം പകുതി
20:31 രണ്ടാം പകുതിക്ക് മുന്നേ ഇംഗ്ലണ്ടിന് ഡബിള്‍ സബ്സ്റ്റിറ്റ്യൂഷന് : റോസിന് പകരം ലിങ്കാര്‍ഡ്, സ്റ്റെര്‍ലിങ്ങിന് പകരം റാഷ്ഫോര്‍ഡ്
20:17 ഹാഫ്ടൈം
20:10 സബ്സ്റ്റിറ്റ്യൂഷന് : ബെല്‍ജിയം : പരുക്കേറ്റ ചാഡ്ലിക്ക് പകരം വെര്മീലിയന്
20:04 ഇംഗ്ലീഷ് ബോക്സില്‍ നിരന്തര സമ്മര്‍ദം ചെലുത്താന്‍ ബെല്ജിയത്തിനാകുന്നു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഹസാര്‍ഡ് തുടുത്ത ഷോട്ട് പുറത്തേക്ക്..
19:57 കൂടുതല്‍ സമയം പന്ത് കൈവഷപ്പെടുത്താനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. എങ്കിലും ഒരൊറ്റ മുന്നേറ്റത്തില്‍ പോലും ബെല്‍ജിയത്തിന്റെ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
19:49 തുടക്കം മുതല്‍ മത്സരം ബെല്ജിയത്തിനനുകൂലമാന് ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ നാലോ അഞ്ചോ മികച്ച അവസരങ്ങള്‍ തന്നെ ഉണ്ടാക്കാന്‍ ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാര്ക്കായി. ഇംഗ്ലണ്ടിന്റെ കോര്‍ണര്‍ കിക്ക് മാത്രമാണ് അപകടകരമായി അനുഭവപ്പെട്ടത്. സ്റ്റോണ്‍സ് കണ്ടെത്തിയ ഹെഡ്ഡര്‍ ബെല്‍ജിയം ഗോളി കോട്ട്വ അനായാസമായി കൈകളില്‍ ഒതുക്കുകയും ചെയ്തു.
19:44 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒരു നിര താരങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന ഹാരി കേനും ലുക്കാക്കുവും തമ്മില്‍ കൂടിയാണ് മത്സരം.
ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ഹാരി കേനിനെക്കാള് യോഗ്യത ലുക്കാക്കുവിനോ ? റോബര്‍ട്ടോ മാര്‍ട്ടിനസ് പറയുന്നു
19:38ഇടത് വിങ്ങില്‍ നിന്ന് നാസര്‍ ചാഡ്ലി നല്കിയ ക്രോസില്‍ മ്യൂനിയറിന്റെ ഗോള്‍.. വലത് വിങ്ങില്‍ ഓടിയെത്തിയ മ്യൂനിയര് ഗോളിയെ മറികടന്ന് പന്ത് പോസ്റ്റിനകത്തേക്ക് തിരിച്ചുവിടുകയായിരുന്നു.
19:35 ഗോള്‍ !! ബെല്‍ജിയം !! മ്യൂനിയര് !!
19:30 കിക്കോഫ്
ബെല്‍ജിയം 3-4-3 എന്ന ഫോര്‍മേഷനിലും ഇംഗ്ലണ്ട് 3-5-3 എന്ന ഫോര്‍മേഷനിലുമാണ് ഇറങ്ങുന്നത്. ബെല്‍ജിയത്തിന്റെ ലൈനപ്പില്‍ മധ്യനിരയില്‍ ടിയെലമെന്സ് മടങ്ങി വരുന്നു. കാര്യമായൊരു മാറ്റം ഇല്ലാതെയാണ് ഇംഗ്ലീഷ് നിര ഇറങ്ങുന്നത്.
19:25 ലൈനപ്പ്