Argentina vs Croatia, FIFA World Cup 2018 Highlights: ഗ്രൂപ്പ് ഡി മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞ് ക്രോയേഷ്യ. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ക്രോയേഷ്യ ലാറ്റിനമേരിക്കന്‍ കരുത്തരെ തകര്‍ത്തത്. അമ്പത്തിമൂന്നാം മിനുട്ടില്‍ അര്‍ജന്റീനന്‍ ഗോളിയുടെ പിഴവ് മുതലെടുത്ത് ക്രൊയേഷ്യയ്ക്ക് വേണ്ടി റബിച്ച് ആണ് ആദ്യ ഗോള്‍ നേടിയത്. എണ്‍പതാം മിനുട്ടില്‍ മധ്യനിര മാന്ത്രികന് മോഡ്രികിന്റെ സൂപ്പര്‍ ഷോട്ടില്‍ ക്രൊയേഷ്യ ഗോള്‍നില ഇരട്ടിപ്പിച്ചു. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ റാക്കിറ്റിച്ചിലൂടെ ക്രൊയേഷ്യ അര്‍ജന്റീനയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു. ക്രോയേഷ്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പിലെ മറ്റ് കളികളിലെ ജയപരാജയങ്ങള്‍ അനുസരിച്ചായിരിക്കും അര്‍ജന്റീനയുടെ ഭാവി.
കാല്പന്തിന്റെ കവിത രചിച്ചത് ക്രോയേഷ്യ
01: 21 : ഫുള്‍ ടൈം
01: 19 : ഗോള്‍ !! അര്‍ജന്റീനയുടെ ശവപ്പെട്ടിയിലെ അവസാന ഗോളടിച്ച് ഇവാന് റാക്കിറ്റിച്ച്. ഇടത് വിങ്ങില്‍ നിന്നും കൊവാചിച്ച് നല്കിയ പാസിലാണ് റാക്കിറ്റിച്ച് ഗോള്‍ നേടിയത്.
01: 12 : ഓ റാക്കിറ്റിച്ച് !! നിലത്ത് വീണ റാക്കിറ്റിച്ചിനെ ചവിട്ടി ഒറ്റമെന്‍ഡിയുടെ രോഷ പ്രകടനം. കളിക്കാര്‍ തമ്മില്‍ സംഘര്‍ഷ സാഹഹര്യം. ഒടുവില്‍ ഒറ്റമെന്‍ഡിക്ക് മഞ്ഞക്കാര്‍ഡ്.
01: 08 : മോഡ്രിക് !! ഗോള്‍ !! രണ്ട് അര്‍ജന്റീനയുടെ രണ്ട് പ്രതിരോധ താരത്തേയും ഗോള്‍കീപ്പറെയും നോക്കുകുത്തികളാക്കിക്കൊണ്ട് മോഡ്രിക്കിന്റെ മികച്ചൊരു ഷോട്ട് അര്‍ജന്റീനന്‍ പോസ്റ്റിലേക്ക് തുളച്ചുകയറുന്നു.
01: 06 : ഡിബാലയുടെ വരവോട് കൂടി അര്‍ജന്റീനയുടെ മുന്നേറ്റനിരയില്‍ പുത്തനൊരു ഉണര്‍വ് ഉണ്ടായിട്ടുണ്ട് എങ്കിലും പന്ത് മുന്നേറ്റത്തിലെത്തിക്കാനുള്ള മധ്യനിരയുടെ കുറവ് അര്‍ജന്റീനയില്‍ ഉണ്ടെന്ന് വ്യക്തം.
01: 04 : മൈതാനത്തിന്റെ നടുക്ക് റാക്കിറ്റിച്ച് വീണുകിടന്നിട്ട് മിനുട്ടുകള്‍ കഴിഞ്ഞിട്ടും വിസില്‍ മുഴക്കാത്തതിന് റഫറിക്ക് നേരെ ക്രൊയേഷ്യന്‍ താരങ്ങളുടെ പ്രതിഷേധം. ഒറ്റമെന്‍ഡിയുടെ ഫൗളിലാണ് റാക്കിറ്റിച്ച് വീണത്.
00: 58 : ചാന്‍സ് ! ഡിബാല !! ഇടത് വിങ്ങില്‍ നിന്നും ഡിബാലയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്..
00: 56 : അര്‍ജന്റീന സബ്സ്റ്റിറ്റ്യൂഷന് : പെരസിന് പകരം ഡിബാല.
00: 54 : മഞ്ഞക്കാര്‍ഡ് : അകൂനയെ ഫൗള്‍ ചെയ്ത ക്രൊയേഷ്യയുടെ സാല്ജികോയ്ക്ക് കാര്‍ഡ്/
00: 51 : അര്‍ജന്റീന !! ചാന്‍സ് !! മികച്ചൊരു അര്‍ജന്റീനന്‍ മുന്നേറ്റം. മെസിയും മെസയും എടുത്ത ഷോട്ടുകള്‍ റാക്കിറ്റിച്ചിന്റെയും സുബാശിച്ചിന്റെയും സംയോജിതമായ ഇടപെടലില്‍ ഇല്ലാതാകുന്നു.
00: 46 : മഞ്ഞക്കാര്‍ഡ്: മണ്സൂകിച്ചിന് മഞ്ഞക്കാര്‍ഡ്.
00: 45 : ക്രൊയേഷ്യ സബ്സ്റ്റിറ്റ്യൂഷന് : ഗോള്‍സ്കോറര്‍ റെബിച്ചിന് പകരം ക്രമാരിച്ച് !
00: 44 : അര്‍ജന്റീന സബ്സ്റ്റിറ്റ്യൂഷന് : സാല്‍വിയോക്ക് പകരം പാവോണ്
00: 43 : അര്‍ജന്റീന സബ്സ്റ്റിറ്റ്യൂഷന് : അഗ്വെരോയ്ക്ക് പകരം ഹിഗ്വെയിന്.
00: 40 : ഗോള്‍ !! ക്രോയേഷ്യ !! റെബിച്ച് ! മൈനസ് പാസ് അടിച്ചുകളയാതെ പാസ് കൊടുക്കാനുള്ള ഗോള്‍കീപ്പര്‍ കബല്ലേറോയുടെ വിഫലശ്രമം നേരെ റെബിച്ചിലേക്ക്. റെബിച്ചിന്റെ ഷോട്ട് നേരെ പോസ്റ്റിലേക്ക് !
00: 38 : മഞ്ഞക്കാര്‍ഡ് : റെബിച്ചിനെ ഫൗള്‍ ചെയ്ത മെര്‍കാഡോയ്ക്ക് കാര്‍ഡ്.
00: 36 : കൂടുതല്‍ സമയം പന്ത് കൈവശപ്പെടുത്തുകയെന്നതാണ് അര്‍ജന്റീനയ്ക്ക് മുന്നിലുള്ള ആദ്യ പദ്ധതി എന്ന് വ്യക്തം. കളിയുടെ ഗതി കുറച്ച അര്‍ജന്റീന മെച്ചപ്പെട്ട പാസുകള്‍ കൊടുക്കുന്നു.
00: 32 : രണ്ടാം പകുതി
00: 31 : ആദ്യപകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നുചേര്‍ന്നത് ക്രൊയേഷ്യയ്ക്കാണ്. രണ്ടാം പകുതിയിലും ആധിപത്യം തുടരാനാകും ക്രോയേഷ്യ പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിലെ പിഴവുകളെ ഒഴിവാക്കുക എന്നതാവും അര്‍ജന്റീനയ്ക്ക് മുന്നിലുള്ള കടമ്പ.
00: 18 : ഹാഫ് ടൈം
00: 16 : ചാന്‍സ് !! അര്‍ജന്റീനന്‍ പ്രതിരോധത്തെ മറികടന്ന് മോഡ്രിച്ച് നല്കിയ പാസ് അര്‍ജന്റീനന്‍ പ്രതിരോധം തരണംചെയ്ത് മുന്നേറിയ റെബിച്ചിന്റെ കാലുകളിലേക്ക്. നല്ലൊരു ഷോട്ട് കണ്ടെത്തുന്നതിന് മുന്‍പ് അര്‍ജന്റീനന്‍ പ്രതിരോധം ബ്ലോക്ക് ചെയ്യുന്നു. റെബീച്ച് എടുത്ത ഷോട്ട് ഗ്യാലറികളിലേക്ക്..
00: 13 : മഷറാനോ റാക്കിറ്റിച്ചിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ക്രൊയേഷ്യയ്ക്ക് അനുകൂല ഫ്രീകിക്ക്. അര്‍ജന്റീനന്‍ ബോക്സ് വരെയെത്തിയ ക്രൊയേഷ്യ മണ്സൂകിച്ച് ആക്രമണം വഴങ്ങിയ ഫൗളില്‍ നിരായുധരാകുന്നു.
00: 10 : മഞ്ഞക്കാര്‍ഡ് : അകൂനയെ ഫൗള്‍ ചെയ്തത്തിനാണ് റെബിച്ചിന് കാര്‍ഡ്
00: 07 : പരുക്കേറ്റ അര്‍ജന്റീനന്‍ താരം മെറക്കാഡോയെ ചികിത്സയ്ക്കായി സൈഡ് ലൈനിലേക്ക് കൊണ്ടുപോകുന്നു. കളിയില്‍ അല്പസമയം തടസം നേരിട്ടു.
00: 03 : ചാന്‍സ് !! മണ്സൂകിച്ച് !! ഓഫ്സൈഡ് ട്രാപ്പില്‍ വീഴാതെ അര്‍ജന്റീനന്‍ ഡിഫന്‍സ് ലൈന്‍ മറികടന്ന് മുന്നോട്ട് വന്ന യുവന്റസ് താരത്തിന് ഹെഡ്ഡര്‍ നഷ്ടമാകുന്നു.. ക്രോയേഷ്യയുടെ ക്ലോസ് ചാന്‍സ് !
00: 00 : മിസ്ചാന്സ് !! അര്‍ജന്റീന !! മെസ അടിച്ച കിക്ക് ക്രോയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി റീബൗണ്ട് ചെയ്യുന്നു. ഒരു സെക്കണ്ട് പകച്ചുനിന്ന ക്രൊയേഷ്യന്‍ പ്രതിരോധത്തെ മുതലെടുക്കാനാകാതെ പെരസിന്റെ ഷോട്ട് വെളിയിലേക്ക് !! ഓപണ്‍ ചാന്‍സ് കിട്ടിയിട്ടും ഗോളാക്കാതെ അര്‍ജന്റീന !
23: 57 : അര്‍ജന്റീനയുടെ നല്ലൊരു മുന്നേറ്റം. ഇടത് വിങ്ങില്‍ മുന്നേറിയ അഗ്വേരോ പന്ത് ബോക്സിടെ നടുവിലേക്ക് പാസ് ചെയ്യുന്നു. ക്രോയേഷ്യന്‍ പ്രതിരോധം നല്കിയ കോര്‍ണര്‍ കിക്ക് മുതലെടുക്കാന്‍ അര്‍ജന്റീനയ്ക്ക് ആയില്ല.
23: 54 : തുടക്കത്തില്‍ ആക്രമിച്ചു കളിച്ചത് അര്‍ജന്റീനയാണ് എങ്കിലും മത്സരത്തിന്റെ ഗതി ഇപ്പോള്‍ ക്രോയേഷ്യയ്ക്ക് അനുകൂലമാകുന്നു. ദുര്‍ബലമായ അര്‍ജന്റീനന്‍ പ്രതിരോധത്തെ ക്രോയേഷ്യയ്ക്ക് ഏത് സമയവും മുതലെടുക്കാനായേക്കും.
23: 49 : പ്രതിരോധത്തില്‍ അര്‍ജന്റീനയുടെ അപകടകരമായ ബാക്ക് പാസുകള്‍. ക്രോയേഷ്യയുടെ ഹൈ പ്രസിങ് ഗേമിനിടയിലാണ് ഒട്ടമെന്റിയും റോജോയും ബാക്ക് പാസ് നകുന്നത്.
23: 46 : റാക്കിറ്റിച്ച് മൈതാനത്ത് വീണുകിടക്കുന്നു. അകൂനയുമായി തമ്മിലിടിച്ചാണ് പരുക്ക്. റഫറി അനുവദിച്ച സെറ്റ് പീസ് ആനുകൂല്യം മുതലെടുക്കാന്‍ ക്രോയേഷ്യയ്ക്ക് ആവുന്നില്ല.
23: 41 : ചാന്‍സ് !! മെസി !! മെസ നല്കിയ ക്രോസ് ക്രോയേഷ്യന്‍ ബോക്സിലേക്ക്. പന്ത് ക്രോയേഷ്യന്‍ പോസ്റ്റിലേക്ക് തിരിച്ചുവിടാന്‍ മെസിയുടെ ശ്രമം. മെസിക്ക് കാലെത്തുന്നില്ല.
23: 39 : ടഗ്ലിയാഫികോയുമായി കൂട്ടിയിടിച്ച് മണ്സൂകിച്ച് മൈതാനത്ത് വീണുകിടക്കുന്നു.. ശേഷം ക്രോയേഷ്യയുടെ മറ്റൊരു മികച്ച മുന്നേറ്റത്തിനിടയില്‍ ടഗ്ലിയാഫികോയുടെമേല് ഫൗള്‍
23: 34 : ഷോട്ട് !! പെരിസിച്ച് !! തുടക്കം മുതല്‍ എതിരാളികളുടെ പക്കല്‍ പന്തുള്ളപ്പോള്‍ ഹൈ പ്രസിങ് പുറത്തെടുക്കുന്ന കളിയില്‍ നാലാം മിനുട്ടില്‍ പെരിസിച്ചിന്റെ ഷോട്ട് ! ഇടത് വിങ്ങില്‍ നിന്നും പന്ത് കൈവശപ്പെടുത്തിയ ക്രോയേഷ്യന്‍ താരം മൂന്നുപേരടങ്ങിയ അര്‍ജന്റീനന്‍ പ്രതിരോധത്തെ വകവെക്കാതെ മുന്നേറി ഷോട്ട് എടുക്കുന്നു. പെരിസിച്ചിന്റെ ഷോട്ട് അര്‍ജന്റീനന്‍ ഗോളിക്ക് കയ്യില്‍ ഒതുക്കാനാകുന്നില്ല. ക്രൊയേഷ്യക്ക് കിട്ടിയ ഫ്രീകിക്ക് അര്‍ജന്റീന ക്ലിയര്‍ ചെയ്യുന്നു.
23: 30 : കിക്കോഫ് !
23: 27 : പരമ്പരാഗത നീലയും വെള്ളയും ജെഴ്സിയിലിറങ്ങുന്ന അര്‍ജന്റീനന്‍ സ്ക്വാഡില്‍ നിന്നും ഡി മരിയയെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നുപേര്‍ അടങ്ങിയ അര്‍ജന്റീനന്‍ മുന്നേറ്റനിരയില്‍ മെസിക്കും കുന് അഗ്വെരോയ്ക്കും ഒപ്പം തുടങ്ങുന്നത് മെസയാണ്.
23: 20 : ഫോര്മേഷന്
3-4-3 എന്ന അറ്റാക്കിങ്ങ് ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇറങ്ങുന്നത്. കഴിഞ്ഞ കളിക്ക് ഇറങ്ങിയ 4-2-3-1 ഫോര്മേഷന് തന്നെയാണ് ക്രൊയേഷ്യ ഈ മത്സരത്തിലും തിരഞ്ഞെടുത്തിരിക്കുന്നത്.
23: 18 : ലൈനപ്പ്
Argentina vs Croatia Live Score FIFA World Cup 2018 Live Streaming: ലൂക്കാ മോഡ്രിക്കും ഇവാര് റാക്കിറ്റിച്ചും അടങ്ങുന്ന മികച്ചൊരു മധ്യനിരയുമായാണ് ക്രോയേഷ്യയുടേത്.