scorecardresearch
Latest News

മുഹമ്മദ് സുബൈറിന്റെ ജാമ്യം: സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത് അധികാര ദുര്‍വിനിയോഗത്തിനെതിരായ ഇടപെടല്‍

ഒരു പ്രതിയെ തുടർച്ചയായി കസ്റ്റഡിയിൽ വെക്കുക എന്ന ലക്ഷ്യത്തോടെ ഒന്നിലധികം ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെടുത്തുന്ന രീതി സംസ്ഥാനത്തിന് പിന്തുടരാനാകില്ലെന്ന് ജാമ്യ ഉത്തരവ് അടിവരയിടുന്നു

Supreme Court, Muhammad Zubair

ഒരേ സംഭവത്തില്‍ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ സ്വതന്ത്ര്യം ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയുടെ ജാമ്യം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ പരമോന്നത കോടതി ജയില്‍ മോചിതനാക്കിയത്. ഒരേ കുറ്റത്തിന് വിവിധ സ്ഥലങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്ന ഭരണകൂട നടപടികള്‍ക്കെതിരെ ഒരു കവചം മാത്രമായി ഈ ജാമ്യം നിലനില്‍ക്കുന്നു.

ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനു സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ട്വീറ്റുകള്‍ സംബന്ധിച്ച എല്ലാ കേസുകളും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

കോടതികളുടെ ഇടപെടൽ മറികടന്ന് ഒരു പ്രതിയെ തുടർച്ചയായി കസ്റ്റഡിയിൽ വെക്കുക എന്ന ലക്ഷ്യത്തോടെ ഒന്നിലധികം ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെടുത്തുന്ന രീതി സംസ്ഥാനത്തിന് പിന്തുടരാനാകില്ലെന്ന് ജാമ്യ ഉത്തരവ് അടിവരയിടുന്നു.

“ഡൽഹിയിലെ സെഷൻസ് ജഡ്ജിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അത് കണക്കിലെടുക്കുമ്പോൾ, നീതി സന്തുലിതമാകുന്നത് എവിടെയാണ്?,” ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ജൂലൈ 18 ന്, അതേ ബഞ്ച് സുബൈറിന് ഇടക്കാലാശ്വാസം അനുവദിക്കുകയുണ്ടായി. മുൻകൂര്‍ ജാമ്യം ലഭിച്ച ഉടൻ തന്നെ പുതിയ കേസിൽ റിമാൻഡ് ചെയ്യുന്നു.

ഉത്തര്‍ പ്രദേശിലെ അഞ്ച് ജില്ലകളിലായി റജിസ്റ്റര്‍ ചെയ്ത കേസുകളടക്കം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് കീഴിലേക്ക് മാറ്റിയതോടെ സുബൈറിനെതിരായ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടികള്‍ സുപ്രീം കോടതി അസാധുവാക്കുകയായിരുന്നു.

സുബൈറിന്റെ കേസിലെ വിധി മുൻ ബിജെപി വക്താവ് നൂപുർ ശർമ സമർപ്പിച്ച സമാനമായ ഹർജിയുമായി ബന്ധപ്പെട്ടിരിക്കാം. സുബൈറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച മൂന്ന് ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് സൂര്യകാന്ത് നുപുര്‍ ശര്‍മയുടെ കേസ് പരിഗണിക്കുന്ന ബഞ്ചിന്റെ തലവനാണ്.

അറസ്റ്റിനുള്ള അധികാരം ദുരുപയോഗം ചെയ്യുന്ന നടപടിക്ക് ആദ്യമായല്ല കോടതി വിമര്‍ശനം ഉന്നയിക്കുന്നത്. കോടതിയുടെ വിലക്കുണ്ടായിട്ടും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്.

2001 ല്‍, ടി ടി ആന്റണിയും കേരള സര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു സമാനം കുറ്റകൃത്യത്തിന് രണ്ട് എഫ്ഐആറുകളുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

2020 ൽ, മാധ്യപ്രവര്‍ത്തകള്‍ അര്‍ണബ് ഗോസ്വാമിയും കേന്ദ്ര സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തിലും ഇത് ആവര്‍ത്തിച്ചു. ഒരേ സംഭവത്തില്‍ ഒന്നിലധികം വിദ്വേഷ പ്രസംഗ കേസുകളായിരുന്നു അര്‍ണബിനെതിരെ ചുമത്തിയിരുന്നത്. ആർട്ടിക്കിൾ 19, 21 എന്നിവയ്ക്ക് കീഴിലുള്ള പൗരന്മാരുടെ മൗലികാവകാശങ്ങൾക്കിടയിൽ നീതിപൂർവ്വം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി എന്ന് ഊന്നിപ്പറയുകയുണ്ടായി.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Zubail bail order supreme court slams the misuse of power to arrest