Zika virus; What are the symptoms; How Dangerous; Previous Outbreaks: 15 സിക്ക വൈറസ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളം ജാഗ്രതയിലാണ്. പാറശാല സ്വദേശിനിയായി 24 കാരിയായ ഗർഭിണിയിലാണ് സംസ്ഥാനത്ത് ആദ്യമായി അണുബാധ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. തുടർന്ന് 14 സിക്ക ബാധകളെങ്കിലും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച 15 പേരും നിലവിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നതായാണ് വിവരം.
എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. കൊതുകിലൂടെ രോഗം പകരുന്നതിനാൽ കൊതുകു കടിക്കുന്നത് ശ്രദ്ധിക്കാനും നിർദേശമുണ്ട്. ഒപ്പം ഫ്യുമിഗേഷൻ നടത്താനും ജില്ലാ ഭരണകൂടങ്ങൾക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
What is Zika virus?- എന്താണ് സിക്ക വൈറസ്?
കൊതുകുകൾ പരത്തുന്ന വൈറൽ അണുബാധയാണ് സിക്ക. ഡെങ്കി, ചിക്കുൻഗുനിയ എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് സിക്കയും പരത്തുന്നത്. കൂടാതെ, രോഗബാധിതരായ ആളുകളിൽ നിന്ന് സിക്ക ലൈംഗിക ബന്ധത്തിലൂടെയും പകരാം.
Read More: കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം
1947 ൽ ഉഗാണ്ടയിൽ ആദ്യമായി കുരങ്ങുകളിൽ തിരിച്ചറിഞ്ഞ സിക്ക അഞ്ച് വർഷത്തിന് ശേഷമാണ് മനുഷ്യരിൽ കണ്ടെത്തിയത്. 1960 കൾക്കുശേഷം ലോകമെമ്പാടും വിരളമായ അളവിൽ സിക്ക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ആദ്യത്തെ സിക്ക വ്യാപനം നടന്നത് 2007 ൽ പസഫിക്കിലെ യാപ്പ് ദ്വീപിലാണ്. 2015 ൽ, ബ്രസീലിൽ വലിയ രീതിയിൽ സിക്ക വ്യാപനമുണ്ടായി.
സിക്ക രോഗം മൈക്രോസെഫാലിയ എന്ന ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ബ്രസീലിലെ രോഗവ്യാപന സമയത്ത് തെളിഞ്ഞിരുന്നു.ചെറുതും വേണ്ടത്ര വികസിച്ചിട്ടില്ലാത്ത തലച്ചോറുമായി കുട്ടികൾ ജനിക്കുന്ന അവസ്ഥയാണ് മൈക്രോസെഫാലിയ.
How dangerous is Zika?- സിക്ക എത്ര അപകടകരമാണ്?
സിക്കയെ ചുറ്റുമുള്ള ഭയങ്ങളിൽ പ്രധാനമായും മൈക്രോസെഫാലി ഉൾപ്പെടുന്നു, പ്രത്യേകിച്ചും ഗർഭിണികൾ രോഗബാധിതരാകുമ്പോൾ. സാധാരണയായി, ഗർഭിണികളല്ലാതെ മറ്റാർക്കും ഈ വൈറസ് അപകടകരമായി കണക്കാക്കാറില്ല.
Read More: Covid-19-Lambda variant: എന്താണ് ലാംഡ വകഭേദം; ഇന്ത്യയിൽ ആശങ്കയ്ക്ക് കാരണമാണോ?
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം ബ്രസീൽ ഉൾപ്പെടെ സിക്ക വ്യാപനമുണ്ടായ ചില രാജ്യങ്ങളിൽ ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം എന്ന നാഡീ രോഗത്തിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. പക്ഷാഘാതത്തിനും മരണത്തിനും ഇടയാക്കുന്ന രോഗമാണ് ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം.
സിക്ക രോഗബാധയുടെ മരണനിരക്ക് 8.3 ശതമാണെന്ന് 2017ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ബ്രസീലിൽ സ്ഥിരീകരിച്ച സിക്ക വൈറസ് കേസുകളെ ആധാരമാക്കി യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തൽ.
What are the symptoms of Zika virus?- സിക്ക വൈറസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
വൈറസ് ബാധിച്ച മിക്ക ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാവാറില്ല. അവ പ്രകടമാകുമ്പോൾ, ശരീരവേദന, തലവേദന തുടങ്ങി പനിയുടെ ലക്ഷണങ്ങളോട് സമാനമായിരിക്കും.
രോഗലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ ആളുകൾ മെഡിക്കൽ സഹായം തേടണം. അധിക ലക്ഷണങ്ങളിൽ ഡെങ്കിയിലേത് പോലുള്ള ഇടയ്ക്കിടെ ഉണ്ടാകുന്ന ചുണങ്ങു പോലുള്ളവയും ഉൾപ്പെടാം. ചില രോഗികൾക്ക് കൺജക്റ്റിവൈറ്റിസും വരും.
സിക വൈറസ് രോഗത്തിന്റെ ഇൻകുബേഷൻ കാലാവധി അഥവാ രോഗലക്ഷണങ്ങളിലേക്ക് എത്തുന്ന സമയം മൂന്ന് മുതൽ 14 വരെ ദിവസമാണെന്ന് കണക്കാക്കപ്പെടുന്നു.
How do you treat Zika virus?- സിക്ക വൈറസിനെ എങ്ങനെ ചികിത്സിക്കും?
സിക്കയ്ക്ക് ചികിത്സയോ വാക്സിനോ ഇല്ല. സിക വൈറസിന്റെ ലക്ഷണങ്ങൾ ലഘുവാണ്, സാധാരണയായി വിശ്രമം, ധാരാളം വെള്ളവും പാനീയങ്ങളും കഴിക്കൽ തുടങ്ങിയവും സാധാരണ വേദനയ്ക്കും പനിക്കമുള്ള മരുന്നുകളും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
A history of Zika virus in India- ഇന്ത്യയിലെ സിക്ക വൈറസിന്റെ ചരിത്രം
ഇന്ത്യയിൽ, സിക്ക വൈറസ് ആദ്യമായി രേഖപ്പെടുത്തിയത് 1952-53 ലാണ്. 2018ലാണ് അടുത്തിടെ ഏറ്റവും വലിയ വ്യാപനം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 2018 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രാജസ്ഥാനിൽ 80 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Read More: കോവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാൻ മോഡേണ, ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം
അതിന് മുമ്പ്, 2017 മെയ് മാസത്തിൽ ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ബാപ്പുനഗർ പ്രദേശത്ത് മൂന്ന് കേസുകൾ കണ്ടെത്തിയിരുന്നു. 2017 ജൂലൈയിൽ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Is there a protocol that governments follow when Zika cases are reported?- സർക്കാരുകൾ സാധാരണ പാലിക്കുന്ന നടപടികൾ എന്തെങ്കിലുമുണ്ടോ?
കീടനാശിനികൾ തളിക്കുക, കൊതുകിനെ അകറ്റുന്ന വസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയ കൊതുക് നിയന്ത്രണ നടപടികൾ ഗവൺമെന്റുകൾ സ്വീകരിക്കുന്നു. ഗർഭിണികളിൽ അപകട സാധ്യത കൂടുതലായതിനാലും ലൈംഗിക ബന്ധത്തിലൂടെ പകരുന്നതിനാലും ഗർഭ നിരോധന മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശിക്കപ്പെടാറുണ്ട്. രോഗ വ്യാപന സമയത്ത് ഗർഭ ധാരണം കുറയ്ക്കുന്നതിനുള്ള നിർദേശവും നൽകാറുണ്ട്.