scorecardresearch
Latest News

ലോക ക്ഷയരോഗ ദിനം: ക്ഷയരോഗം ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾ എന്തൊക്കെ?

ആഗോളതലത്തിൽ ടിബി കേസുകളിൽ ഏറ്റവും മുന്നിൽനിൽക്കുന്ന ഇന്ത്യയാണെങ്കിലും, 2021ൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അനോന ദത്തിന്റെ റിപ്പോർട്ട്

Tuberculosis, TB in India, TB cases, TB cases in India, India TB cases, Tuberculosis treatmenTuberculosis, theme, TB in India, TB cases, TB cases in India, India TB cases, Tuberculosis treatment, World TB Day, Indian express explained, India news, Indian Express, World TB Day,

2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ. ആഗോള ലക്ഷ്യമായ 2030നെക്കാൾ അഞ്ച് വർഷം മുൻപ് ലക്ഷ്യത്തിലെത്താനാണ് രാജ്യത്തിന്റെ പരിശ്രമം. ശാസ്ത്രജ്ഞർ പുതിയ വാക്സിനുകളും ഹ്രസ്വ ചികിത്സാ മാർഗങ്ങളുടെയും പരീക്ഷണത്തിൽ തിരക്കുകൂട്ടുന്നു, സർക്കാർ ആക്ടീവായ കേസുകൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പരീക്ഷണശേഷി വർധിപ്പിക്കാൻ സംരംഭകരും കൂടാതെ രോഗികൾക്ക് പോഷകഹാരത്തിന്റെ കുറവ് വരാതിരിക്കാൻ പൊതുസമൂഹവും മുന്നോട്ട് വരുന്നു, ഇങ്ങനെ സമൂഹത്തിന്റെ എല്ലാ തലത്തിൽനിന്നും ക്ഷയരോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൺ വേൾഡ് ടിബി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. 2025 ലെ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ സഹായിക്കുന്നതിനുള്ള സംരംഭങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഈ വർഷത്തെ തീം ആയ ‘അതെ! നമുക്ക് ടിബി അവസാനിപ്പിക്കാം!’ ഇന്ത്യയുടെ ലക്ഷ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഓരോ വർഷവും എത്ര ടിബി കേസുകൾ ?

ആഗോളതലത്തിൽ ടിബി കേസുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണെങ്കിലും, 2021ൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ടിബി കേസുകളുടെ റിപ്പോർട്ടിങ്ങും 2021ൽ മെച്ചപ്പെട്ടു. എന്നിരുന്നാലും കോവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തിയില്ല. ഗ്ലോബൽ ടിബി റിപ്പോർട്ട് 2022 അനുസരിച്ച്, പാൻഡെമിക്കിന്റെ ആദ്യ വർഷത്തിൽ കണ്ട താഴ്ന്ന നിരക്കിൽ നിന്ന് വ്യത്യാസപ്പെട്ടതായി പറയുന്നു.

2021ൽ 2015നെ അപേക്ഷിച്ച് പുതിയ കേസുകളിൽ 18 ശതമാനം കുറവുണ്ടായി. ഒരു ലക്ഷം ജനസംഖ്യയിലെ 256 കേസുകളിൽനിന്നു 210 കേസുകളായി കുറഞ്ഞു. 2015ൽ 1.49 ലക്ഷം കേസുകളിൽനിന്ന് 2021ൽ 1.19 ലക്ഷമായി പ്രതിരോധശേഷിയുള്ള ടിബി രോഗബാധയും 20 ശതമാനമായി കുറഞ്ഞു.

ഗ്ലോബൽ ടിബി റിപ്പോർട്ട് 2022 അനുസരിച്ച്, ലോകത്തിലെ മൊത്തം ടിബി കേസുകളിൽ 28 ശതമാനം ഇന്ത്യയിലാണ്. 2020 ലെ 18.05 ലക്ഷം കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2021 ൽ 21.3 ലക്ഷം കേസുകൾ കണ്ടെത്തി. മുൻപ് റിപ്പോർട്ട് ചെയ്ത 24.04 ലക്ഷം കേസുകളേക്കാൾ ഇപ്പോഴും കുറവാണിത്. സർക്കാരിന്റെ നി-ക്ഷയ് പോർട്ടലിൽ പുതിയ ടിബി കേസുകളുടെ തത്സമയ റിപ്പോർട്ട് ലഭിക്കും. 20 സംസ്ഥാനങ്ങളിലായി നടത്തിയ ഒരു സർവേയിൽ ഒരു ലക്ഷം ജനസംഖ്യയിൽ 312 കേസുകളാണ് കണ്ടെത്തിയത്.

ഇന്ത്യയുടെ ക്ഷയരോഗ നിർമാർജന ലക്ഷ്യം എന്ത്?

2030-ഓടെ ലോകം കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് ക്ഷയരോഗ നിർമാർജനമെങ്കിലും, ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്നത് 2025 ആണ്. 2025 ഓടെ ഇന്ത്യയിൽ 44 പുതിയ ടിബി കേസുകളോ അല്ലെങ്കിൽ ഒരു ലക്ഷം ജനസംഖ്യയിൽ 65ൽ കൂടുതൽ കേസോ റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നതാണ് ലക്ഷ്യം. 2021ലെ കണക്ക് പ്രകാരം ക്ഷയരോഗം ഒരു ലക്ഷം ജനസംഖ്യയിൽ 210 കേസുകളാണ്.

2023 ഓടെ ഒരു ലക്ഷം ജനസംഖ്യയിൽ 77 കേസുകൾ മാത്രമേ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളൂ എന്നതിനാൽ ഈ ലക്ഷ്യം കൈവരിക്കുക എന്നത് ഒരു വലിയ കടമ്പയാണ്. 2025-ഓടെ മരണനിരക്ക് ഒരു ലക്ഷം ജനസംഖ്യയിൽ മൂന്നായി കുറയ്ക്കാനും പരിപാടി ലക്ഷ്യമിടുന്നു. 2020-ലെ ടിബി മരണനിരക്ക് ഒരു ലക്ഷം ജനസംഖ്യയിൽ 37 ആയിരുന്നു.

ദുരന്തബാധിത കുടുംബത്തിന്റെ ചികിത്സാ ചെലവ് പൂജ്യമായി കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. എന്നിരുന്നാലും, മരുന്ന് സെൻസിറ്റീവ് ടിബി ഉള്ളവരിൽ 7 മുതൽ 32 ശതമാനം പേരും മരുന്നിനു പ്രതിരോധശേഷിയുള്ള ടിബി ഉള്ള 68 ശതമാനം പേരും ചികിത്സയ്ക്കായി കൂടുതൽ ചെലവിട്ടുവെന്നും റിപ്പോർട്ട് പറയുന്നു.

പുതിയ കേസുകളുടെ എണ്ണം 80 ശതമാനം കുറയ്ക്കുക, മരണനിരക്ക് 90 ശതമാനം കുറയ്ക്കുക, 2030-ഓടെ അധികമായി വരുന്ന ചികിത്സാചെലവ് പൂജ്യമാക്കുക എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യങ്ങൾ.

ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങനെ?

2025-ലെ ക്ഷയരോഗ നിർമാർജന ലക്ഷ്യം കൈവരിക്കുന്നതിന്, രോഗബാധിതരായ ആളുകൾക്കിടയിലെ സജീവമായി കേസുകൾ കണ്ടെത്തുക, ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിൽ പരിശോധന നടത്തുക, എല്ലാ ടിബി കേസുകളും അറിയിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

അറിയിപ്പ് ലഭിച്ച ടിബി കേസുകൾ ട്രാക്ക് ചെയ്യുന്നതിന് ഒരു ഓൺലൈൻ നി-ക്ഷയ് പോർട്ടൽ സജീകരിച്ചിട്ടുണ്ട്. കോവിഡ്-19 പരിശോധിക്കാൻ ഉപയോഗിച്ചിരുന്ന സിബി-നാറ്റ് എന്നിവ പോലെയുള്ള കൂടുതൽ കൃത്യമായ മോളിക്യുലാർ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ പാൻഡമിക്കോടെയാണ് ഉപയോഗിക്കാൻ തുടങ്ങിയത്. നിലവിൽ, രാജ്യത്തെ എല്ലാ ജില്ലകളിലും 4,760 മോളിക്യുലാർ ഡയഗ്നോസ്റ്റിക് മെഷീനുകൾ ലഭ്യമാണ്. കൂടാതെ, 79 ലൈൻ പ്രോബ് അസ്സെ ലബോറട്ടറികളും 96 ലിക്വിഡ് കൾച്ചർ ടെസ്റ്റിംഗ് ലബോറട്ടറികളും മൾട്ടി-അക്രിറ്റ് ഡ്രഗ് റെസിസ്റ്റന്റ് ടിബി രോഗനിർണയത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഗവൺമെന്റ് ഒരു ഡ്രഗ് സസെപ്റ്റബിലിറ്റി ടെസ്റ്റും നടപ്പിലാക്കിയിട്ടുണ്ട്. നേരത്തെ, രോഗികൾക്ക് ഫസ്റ്റ് ലൈൻ ചികിത്സ ആരംഭിക്കുകയും തെറാപ്പി ഫലിച്ചില്ലെങ്കിൽ മാത്രം മരുന്നിനോടുള്ള പ്രതിരോധം പരിശോധിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ തന്നെ ഡ്രഗ് സസെപ്റ്റിബിലിറ്റി ടെസ്റ്റ് നടത്തുന്നതിലൂടെ രോഗികൾക്ക് ആൻറിബയോട്ടിക്കുകൾ നൽകി രോഗം ഭേദമാകുന്നുവെന്ന് ഉറപ്പാക്കുന്നു.

കഴിഞ്ഞ വർഷം, നി-ക്ഷയ് മിത്രർക്ക് ക്ഷയരോഗികളെ ദത്തെടുക്കാനും അവർക്ക് പ്രതിമാസ പോഷകാഹാരം നൽകാനുമുള്ള കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് പ്രോഗ്രാമും സർക്കാർ ആരംഭിച്ചു. ഇതുവരെ 71,460 നി-ക്ഷയ് മിത്രകൾ 10 ലക്ഷത്തോളം ക്ഷയരോഗികളെ ഈ പരിപാടിക്ക് കീഴിൽ ദത്തെടുത്തിട്ടുണ്ട്.

ചികിത്സാ പ്രോട്ടോക്കോളുകളിലെ മെച്ചപ്പെടുത്തലുകൾ എന്തൊക്കെ?

ക്ഷയരോഗികൾക്ക് സൗജന്യമായി നൽകുന്ന സർക്കാർ മരുന്നുകളുടെ കൂട്ടത്തിൽ മരുന്ന് പ്രതിരോധശേഷിയുള്ള ക്ഷയരോഗ ചികിത്സയ്ക്കുള്ള ബെഡാക്വിലിൻ, ഡെലാമനിഡ് തുടങ്ങിയ പുതിയ മരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓറൽ മരുന്നുകൾക്ക് വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ബധിരത തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരുന്ന കുത്തിവയ്പായ കനാമൈസിൻ മാറ്റിസ്ഥാപിക്കാൻ കഴിയും.

ഈ പുതിയ മരുന്നുകൾ പുതിയ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്, അത് അവയുടെ വിപണിയിലെ വില നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്നു. നിലവിലുള്ള ആറുമാസത്തെ ചികിത്സയ്ക്കുപകരം ക്ഷയരോഗ വിരുദ്ധ മരുന്നുകളുടെ മൂന്നും നാലും മാസത്തെ ഹ്രസ്വകാല ചികിത്സയെക്കുറിച്ച് ഗവേഷകർ പഠിക്കുന്നുണ്ട്. മൈകോബാക്ടീരിയത്തിന്റെ സംവേദനക്ഷമതയെ ആശ്രയിച്ച് ക്ഷയരോഗ വിരുദ്ധ മരുന്നുകൾ ആറ് മാസം മുതൽ രണ്ട് വർഷം വരെ കഴിക്കണം. ദീർഘകാല ചികിത്സയുടെ ഫലമായി ആളുകൾ ഇടയിൽ ചികിത്സ നിർത്തുന്നു. എന്നാൽ​ ഇത് പിന്നീട് അവർക്ക് മരുന്നുകളോട് പ്രതിരോധശേഷിയുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പുതിയ വാക്സിനുകൾ ഉണ്ടോ?

നിലവിലുള്ള ബിസിജി വാക്‌സിൻ വികസിപ്പിച്ച് ഏകദേശം 100 വർഷങ്ങൾക്ക് ശേഷം, ക്ഷയരോഗബാധ തടയുന്നതിനുള്ള പുതിയ വഴികൾ ഗവേഷകർ തിരയുകയാണ്. പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാൻ ടിബി ബാക്ടീരിയയുടെ ദുർബല സ്ഥിതിയിലുള്ളവയെയാണ് ബിസിജി വാക്സിൻ ഉപയോഗിക്കുന്നത്. മസ്തിഷ്കത്തിലേത് പോലെയുള്ള ടിബിയുടെ ഗുരുതരമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനാകുമെങ്കിലും, ശ്വാസകോശത്തിലെ ഏറ്റവും സാധാരണമായ ടിബിക്കെതിരെയുള്ള സംരക്ഷണം അത്ര നല്ലതല്ല. ഇത് മുതിർന്നവർക്ക് പരിമിതമായ സംരക്ഷണം നൽകുന്നു. ഇത് ആളുകളെ അണുബാധയിൽ നിന്ന് തടയുകയോ അണുബാധ വീണ്ടും സജീവമാക്കുന്നത് തടയുകയോ ചെയ്യുന്നില്ല.

കുഷ്ഠരോഗം തടയാൻ ആദ്യം വികസിപ്പിച്ചെടുത്ത ഇമ്മുവാക് എന്ന വാക്സിൻ വഴിയുള്ള ടിബി പ്രതിരോധത്തിന്റെ ഫലപ്രാപ്തി പരിശോധിച്ചു വരികയാണ്. മൈകോബാക്ടീരിയം ഇൻഡിക്കസ് പ്രാനി ഉപയോഗിച്ച് വികസിപ്പിച്ച വാക്സിനിൽ ആന്റിജനുകൾ ഉണ്ട്. കുഷ്ഠരോഗം, ടിബി ബാക്ടീരിയ എന്നിവയ്ക്ക് സമാനമാണ്.

ഗവേഷകർ വിപിഎം1002 എന്ന വാക്സിനും പരീക്ഷിക്കുന്നു. ഇത് ടിബി ആന്റിജനുകളെ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ പരിഷ്കരിച്ച ബിസിജി വാക്സിനിന്റെ പുനഃസംയോജനമാണ്. ഇത് രോഗപ്രതിരോധത്തിനും ക്ഷയരോഗത്തിനെതിരെയുള്ള സംരക്ഷണത്തിനും സഹായിക്കുന്നു.

സജീവമായ ക്ഷയരോഗമുള്ള ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നവർക്ക് നിലവിലുള്ള ബിസിജി വാക്സിൻ ബൂസ്റ്റർ ഷോട്ട് നൽകണമോ എന്നും ഗവേഷകർ പഠിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: World tb day how india plans to achieve its target of eliminating tuberculosis by 2025