/indian-express-malayalam/media/media_files/uploads/2022/10/poverty-in-2020.jpg)
"പോവർട്ടി ആൻഡ് ഷെയേഡ് പ്രോസ്പിരിറ്റി 2022: കറക്ടിങ് കോഴ്സ്" എന്ന പേരിലുള്ള ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ ദാരിദ്ര്യ നിർമാർജന ശ്രമങ്ങൾക്കേറ്റ പതിറ്റാണ്ടുകളിലെ ഏറ്റവും കനത്ത തിരിച്ചടിയാണ് കോവിഡ് മഹമാരി.
“2030-ഓടെ കൊടും പട്ടിണി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ലോകം കൈവരിക്കാൻ സാധ്യതയില്ല, ഈ ദശാബ്ദത്തിന്റെ ശേഷിക്കുന്ന കാലത്തെ സാമ്പത്തിക വളർച്ച ചരിത്രത്തെ മറികടക്കുകയുമില്ല,” റിപ്പോർട്ടിൽ പറയുന്നു.
എന്താണ് റിപ്പോർട്ട് കണ്ടെത്തിയത്?
ആഗോള ദാരിദ്ര്യ നിർമാർജനം ലക്ഷമിട്ടുള്ള പ്രവർത്തനങ്ങൾ 2015 മുതൽ മന്ദഗതിയിലാണ്. കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും ഇതിനെ പൂർണമായും നിശ്ചലമാക്കി. ഇത് ലക്ഷ്യത്തെ എതിർദിശയിലേക്കു നയിക്കുകയും ചെയ്തു.
2015 ആയപ്പോഴേക്കും ആഗോളതലത്തിൽ തീവ്ര ദാരിദ്ര്യ നിരക്ക് പകുതിയിലധികം കുറയ്ക്കാൻ സാധിച്ചിരുന്നു. അതിനുശേഷം, ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായതോടെ ദാരിദ്ര്യനിർമാർജന പ്രവർത്തനവും ദുർബലമായി. കോവിഡ്-19 വരുത്തിയ സാമ്പത്തിക പ്രതിസന്ധിയും പിന്നീട് യുക്രൈനിലെ യുദ്ധവും പൂർണമായ വിപരീതഫലം സൃഷ്ടിച്ചു. (ദാരിദ്ര്യത്തെക്കുറിച്ചുള്ള ചാർട്ട് 1 കാണുക).
/indian-express-malayalam/media/media_files/uploads/2022/10/image-7.png)
2030-ഓടെ കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കാനാവില്ല.
2020-ൽ മാത്രം, അതി തീവ്ര ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ഏഴ് കോടിയിലേറെയായി വർധിച്ചു. 1990-ൽ ആഗോള ദാരിദ്ര്യ സൂചിക കണക്കാക്കാൻ ആരംഭിച്ചശേഷമുള്ള ഒരു വർഷത്തെ ഏറ്റവും വലിയ വർധനവാണിത്. തൽഫലമായി, 2020 അവസാനത്തോടെ 7.19 കോടി ആളുകൾ പ്രതിദിനം 2.15 ഡോളറിൽ താഴെ വരുമാനത്തിൽ ഉപജീവനം നടത്തുകയാണ്.
അസമത്വവും വർധിച്ചു (അസമത്വത്തെക്കുറിച്ചുള്ള ചാർട്ട് 2 കാണുക). മഹാമാരിയുടെ ബാധ്യതകളുടെ കഠിനമായ ആഘാതം ഏറ്റവും ദരിദ്രരായ ആളുകൾ പേറേണ്ടി വന്നു. ദരിദ്രരായ 40 ശതമാനത്തിനുണ്ടായ വരുമാന നഷ്ടം ശരാശരി നാല് ശതമാനമാണ്. 20 ശതമാനം വരുന്ന സമ്പന്നരുടെ വരുമാനത്തേക്കൾ ഇരട്ടിയാണ് ഇവരുടെ നഷ്ടം. ഈ ദശകങ്ങളിൽ ആദ്യമായി ആഗോള അസമത്വം വർധിച്ചു.
/indian-express-malayalam/media/media_files/uploads/2022/10/image-8.png)
ആഗോള ശരാശരി വരുമാനം (മീഡിയൻ ഇൻകം) 2020-ൽ നാല് ശതമാനം കുറഞ്ഞു.1990-ൽ ശരാശരി വരുമാനത്തിന്റെ മാനദണ്ഡം രൂപീകരിച്ചശേഷമുള്ള ആദ്യ ഇടിവാണിത്.
ഇന്ത്യയിലെ പട്ടിണിയുടെ അവസ്ഥ എന്താണ്?
ഇന്ത്യയിലും പട്ടിണി കുത്തനെ ഉയർന്നു.
" 1.90 യു എസ് ഡോളർ എന്നത് അടിസ്ഥാനമാക്കിയുള്ള ദാരിദ്ര രേഖയ്ക്ക് താഴെയുണ്ടായിരുന്നവർ 2017-ൽ 10.4 ശതമാനമായിരുന്നു നേരത്തെയുള്ള കണക്കുകൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ സിൻഹ റോയ്, വാൻ ഡെർ വെയ്ഡ് (2022) എന്നിവരുടെ പഠനത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കണക്ക് കാണിക്കുന്നത് 2017-ൽ ദാരിദ്ര്യരേഖയ്ക്കു താഴെയുണ്ടായിരുന്നതു 13.6 ശതമാനമാണെന്നാണ്,'' റിപ്പോർട്ട് പറയുന്നു.
2011 മുതൽ ദാരിദ്ര്യത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നും ലഭ്യമല്ലാത്തതിനാൽ, സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയിൽ (സി എം ഐ ഇ) നിന്നുള്ള ഡേറ്റയാണ് ഈ റിപ്പോർട്ടിന് അടിസ്ഥാനം.
“നാഷണൽ സാമ്പിൾ സർവേ ഓഫീസ് ഓഫ് ഇന്ത്യ പുറത്തുവിട്ട, ദാരിദ്ര്യം കണക്കാക്കുന്നതിനായുള്ള സമീപകാല സർവേ ഡേറ്റ 2011/12ലെ നാഷണൽ സാമ്പിൾ സർവേ (എൻ എസ് എസ്)യാണ്. ഡേറ്റ സംബന്ധിച്ച് ആശങ്കകൾ കാരണം 2017/18 എൻ എസ് എസ് റൗണ്ട് (റിപ്പോർട്ട്) പുറത്തുവിടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു,” എന്നും അതിൽ പറയുന്നു.
പക്ഷേ, ഏറ്റവും വലിയ ദരിദ്രജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായതുകൊണ്ട് തന്നെ ഇന്ത്യയെ ദാരിദ്ര്യ കണക്കിൽനിന്ന് ഒഴിവാക്കാൻ പഠനത്തിന് കഴിയുമായിരുന്നില്ല. "ഇന്ത്യയുടെ വലുപ്പം, രാജ്യത്തിനായുള്ള സമീപകാല സർവേ ഡേറ്റയുടെ അഭാവം എന്നിവ ആഗോള ദാരിദ്ര്യത്തിന്റെ കണക്ക് കണ്ടെത്തുന്നതിനെ സാരമായി ബാധിക്കുന്നുവെന്ന കാര്യം പോവർട്ടി ആൻഡ് ഷെയേഡ് പ്രോസ്പിരിറ്റി 2020 ൽ പ്രകടമാണ്."
ആഗോള, പ്രാദേശിക ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള രാജ്യത്തിന്റെ വലുപ്പവും പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, സി എം ഐ ഇ ഡേറ്റ പ്രധാന പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിർദേശിച്ച പരിഹാരങ്ങൾ എന്തൊക്കെ?
ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറയുന്നതനുസരിച്ച്, "വിവേചനപൂർവം ഉപയോഗിക്കുകയും സാമ്പത്തിക ഇടത്തിന്റെ കാര്യത്തിൽ രാജ്യങ്ങളുടെ സാഹചര്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്ന ധനനയം വികസ്വര സമ്പദ്‌വ്യവസ്ഥയിലെ നയ നിർമാതാക്കൾക്ക് ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരായ പോരാട്ടം ശക്തമാക്കാൻ അവസരങ്ങൾ നൽകുന്നു".
വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ ശരാശരി ദാരിദ്ര്യ നിരക്ക് ധനപരമായ നടപടികളില്ലാതിരുന്നുവെങ്കിൽ 2.4 ശതമാനം കൂടുതലാകുമായിരുന്നു. സർക്കാർ ചെലവുകൾ സമ്പന്ന രാജ്യങ്ങളിലെ ദാരിദ്ര്യം കുറയ്ക്കുന്നതിനു കൂടുതൽ പ്രയോജനകരമാണെന്നു തെളിയിച്ചു. ധനനയത്തിലൂടെയും മറ്റ് അടിയന്തര പിന്തുണാ നടപടികളിലൂടെയും ദാരിദ്ര്യത്തിന്മേലുള്ള കോവിഡ് -19 ന്റെ ആഘാതം പൂർണമായി തടയാൻ അവർക്കു കഴിഞ്ഞു.
വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് പരിമിത വിഭവങ്ങൾ മാത്രമേയുള്ളൂ, അതിനാൽ കുറച്ച് ചെലവഴിക്കുകയും കുറച്ച് നേട്ടമുണ്ടാക്കുകയും ചെയ്തു: ഉയർന്ന ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകൾ ദാരിദ്ര്യത്തിന്റെ ആഘാതത്തിന്റെ 50 ശതമാനം മാത്രം നികത്തുന്നു, താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ സമ്പദ്‌വ്യവസ്ഥകൾ ആഘാതത്തിന്റെ നാലിലൊന്ന് മാത്രമേ പരിഹരിക്കാൻ സാധിച്ചിട്ടുള്ളൂ.
സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ലോകബാങ്ക് മൂന്ന് പ്രത്യേക നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
1: സബ്‌സിഡികൾക്കു പകരം അർഹരായവർക്കു പണം നൽകുന്ന പദ്ധതികൾ (ടാർഗെറ്റഡ് ക്യാഷ് ട്രാൻസ്ഫറുകൾ) നടപ്പാക്കുക .
2: ദീർഘകാല വളർച്ചയ്ക്കായി പൊതു ചെലവുകൾക്കു മുൻഗണന നൽകുക.
3: ദരിദ്രരെ ദ്രോഹിക്കാതെ നികുതി വരുമാനം സമാഹരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.