Explained: വിക്കിപീഡിയ വായനക്കാരിൽ നിന്ന് ധനസഹായം തേടുന്നതെന്തിന്?

Explained: Why Wikipedia, one of world’s most popular websites, is asking users for donations: ജനപ്രിയ വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയക്ക് നിലനിന്ന് പോവാൻ സംഭാവനയിലുടെ ലഭിക്കുന്ന പണം ആവശ്യമുണ്ടോ എന്നും പലരും ചോദിച്ചിരുന്നു

wikipedia, wikipedia donations, how to donate to wikipedia, why is wikipedia asking donations, wikipedia donation, wikipedia fundraising, wiki donation, IE Malayalam, ഐഇ മലയാളം

Explained: Why Wikipedia, one of world’s most popular websites, is asking users for donations: കഴിഞ്ഞ കുറച്ച് നാളായി ഏതെങ്കിലും വിക്കിപീഡിയ പേജ് തുറക്കുമ്പോൾ നിങ്ങൾ ഒരു സന്ദേശം കണ്ടിരിക്കാം. ഒരു ചുവപ്പും വെള്ളയും നിറമുള്ള ബാനറിലാണ് ആ സന്ദേശമുണ്ടാവുക. ധനസമാഹരണത്തിന്റെ ഭാഗമായി വായനക്കാരിൽ നിന്ന് സംഭാവന തേടിക്കോണ്ടുള്ള ബാനറാണ് അത്.

19 വർഷം മുൻപ് 2001ലാണ് ഓൺലൈൻ സ്വതന്ത്ര എൻസൈക്ലോപീഡിയയായ വിക്കിപീഡിയ പ്രവർത്തനമാരംഭിച്ചത്. അതിരുകളില്ലാത്ത ഓൺലൈൻ വിവര ശേഖരം എന്നതിനുമപ്പുറത്തേക്ക് ഇക്കാലയളവിൽ വിക്കിപീഡിയ വളർന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക്, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ‌ക്കായുള്ള ആദ്യ ആശ്രയമായി മാറി വിക്കി പീഡിയ.

ഈ വർഷം ആദ്യം തന്നെ എല്ലാ വിക്കിപീഡിയ പേജിന്റെയും മുകളിൽ സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള ചുവപ്പും വെള്ളയും നിറത്തിലുള്ള ബാനർ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. പലരും ഇത് കണ്ട് അത്ഭുതപ്പെട്ടു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണമായി. ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയക്ക് നിലനിന്ന് പോവാൻ വായനക്കാരുടെ സംഭാവനയിലുടെ ലഭിക്കുന്ന പണം ആവശ്യമുണ്ടോ എന്ന് പലരും ചോദിച്ചു.

“ഞങ്ങൾ നിങ്ങളോട് വിനീതമായി ചോദിക്കുന്നു: സ്ക്രോൾ ചെയ്യരുത്,” എന്ന് തുടങ്ങുന് സന്ദേശം എല്ലാ വിക്കി പേജിലും പിൻ ചെയ്‌തിരിക്കുന്നു. “ഞങ്ങൾ വായനക്കാരിൽ നിന്നുള്ള സംഭാവനകളെ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. പക്ഷേ 2% ൽ താഴെ വായനക്കാർ മാത്രമാണ് സംഭാവന നൽകുന്നത്. നിങ്ങൾ വെറും 150 ഡോളർ, അല്ലെങ്കിൽ നിങ്ങൾക്ക് കഴിയുന്നതെന്തെങ്കിലും സംഭാവന ചെയ്യുകയാണെങ്കിൽ,… വിക്കിപീഡിയയെ അഭിവൃദ്ധിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാൻ കഴിയും. നന്ദി,” എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

എല്ലാവർക്കും അറിവ് സ്വതന്ത്രമായി പങ്കുവെക്കാനും ലഭ്യമാക്കാനും കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് വിക്കിപീഡിയയുടെ ദൗത്യം. പരസ്യ വരുമാനത്തിലൂടെ നിലനിൽക്കുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്ന വെബ്സൈറ്റല്ല വിക്കിപീഡിയയെന്ന് മാതൃ സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷൻ പറയുന്നു.

“പരസ്യങ്ങൾ വിൽക്കുന്നതിലൂടെ അവരുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് വർഷങ്ങളായി അവരുടെ ബിസിനസ്സ് മോഡൽ മാറ്റേണ്ടി വന്ന മറ്റ് സൗജന്യ സൈറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് വിക്കിപീഡിയ, പകരം ഇത് ഇന്റർനെറ്റിൽ അവശേഷിക്കുന്ന കുറച്ച് വിജയകരമായ സ്വതന്ത്ര വിജ്ഞാന സൈറ്റുകളിൽ ഒന്നായി മാറിയിരിക്കുന്നു, കാരണം ഇതിനെ ലോകമെമ്പാടുമുള്ള വായനക്കാർ പിന്തുണയ്ക്കുന്നു,” വിക്കിമീഡിയ ഫൗണ്ടേഷന്റെ വക്താവ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘സിമിലർവെബി’ന്റെ കണക്കുകളിൽ 2020 ജൂലൈയിൽ വിക്കിപീഡിയ വെബ്സൈറ്റ് 520 കോടി തവണ വിസിറ്റ് ചെയ്യപ്പെട്ടതായി പറയുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ എട്ടാമത്തെ വെബ് സൈറ്റാണ് ഇതെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് വിക്കിപീഡിയ സംഭാവന ആവശ്യപ്പെടുന്നത്?

ഇന്ത്യയിൽ ആരംഭിച്ച ധനസമാഹരണ യജ്ഞത്തെക്കുറിച്ച്, അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിൽ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പേയ്മെന്റ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ പാറ്റ് പെന കുറച്ച് വിശദീകരണങ്ങൾ നൽകിയിരുന്നു. “വിക്കിപീഡിയയുടെ ആഗോള സാന്നിധ്യത്തെ പിന്തുണയ്ക്കുന്നതിന് വായനക്കാരുടെ സംഭാവന നിർണായകമാണ്,” എന്ന് പെന വ്യക്തമാക്കി. “ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള വായനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വെബ്‌സൈറ്റുകളുമായി താരതമ്യപ്പെടുത്താവുന്ന ഒരു അന്താരാഷ്ട്ര സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

നോൺ പ്രോഫിറ്റ് സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷൻ ഹോസ്റ്റുചെയ്യുന്ന വിക്കിപീഡിയ എന്ന വളർന്നു കൊണ്ടിരിക്കുന്ന വിവര ശേഖരം വിപുലീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനും സന്നദ്ധപ്രവർത്തകർ, എഡിറ്റർമാർ, എഞ്ചിനീയർമാർ എന്നിവരുടെ ഒരു ശൃംഖല ഉപയോഗിക്കുന്നു. വിക്കിപീഡിയ പരസ്യങ്ങളൊന്നും സ്വീകരിക്കാത്തതിനാൽ, ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വായനക്കാർ നൽകുന്ന സംഭാവനകളെ ആശ്രയിച്ചിരിക്കുന്നു. വെബ്‌സൈറ്റിന്റെ മൊത്തം വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം ടി-ഷർട്ടുകൾ, പെൻസിലുകൾ, നോട്ട്ബുക്കുകൾ, വിക്കിപീഡിയയുടെ ബ്രാൻഡിംഗ് എംബോസുചെയ്‌ത പിന്നുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങളിൽ നിന്നാണ് ലഭ്യമാക്കുന്നത്.

Read More in Explained: Television Price: ടെലിവിഷൻ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ വില വർധിപ്പിക്കുമോ? ബാധിക്കുന്നതെങ്ങനെ?

നിരവധി കോർപ്പറേറ്റുകളും വെബ്‌സൈറ്റിന് സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വിക്കിമീഡിയ ഫൗണ്ടേഷന് 10 ലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു “അലക്സാ ടീമും വിക്കിപീഡിയയുമായും വിക്കിമീഡിയ ഫൗണ്ടേഷനുമായും സമാനമായ കാഴ്ചപ്പാട് പങ്കുവെക്കുന്നു: ആഗോളതലത്തിൽ അറിവ് പങ്കിടുന്നത് എളുപ്പമാക്കുന്നതിന്,” എന്ന് ആമസോൺ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഈ സംഭാവനകളിലൂടെ അത് ആർജിക്കുന്ന പണം ഉപയോഗിച്ച്, വിക്കിപീഡിയയ്ക്ക് അതിന്റെ സെർവറുകൾ പ്രവർത്തിപ്പിക്കാനും വെബ്സൈറ്റ് പരിപാലിക്കാനും അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും കഴിയും. സൈറ്റ് വേഗത്തിൽ ലോഡുചെയ്യാനും ഉപയോക്തൃ വിവരങ്ങൾ പരിരക്ഷിക്കാനും കഴിയും. പരസ്യങ്ങൾക്ക് കോടിക്കണക്കിന് ഉപഭോക്താക്കളിൽ നിന്ന് ചെറിയ തുകകൾ സംഭാവന സ്വീകരിച്ച് മുന്നോട്ട് പോവുന്നത് വെബ്സൈറ്റിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സഹായകമാവുന്നു.

“ഒരു ഡയൽ-അപ്പ് മോഡം മുതൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ വരെ എല്ലായിടത്തും- നിങ്ങൾ ലോകത്തെവിടെയാണെങ്കിലും, നിങ്ങളുടെ പ്രിയപ്പെട്ട ഉപകരണത്തിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന ഉപകരണത്തിൽ വിക്കിപീഡിയയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി എഞ്ചിനീയറിംഗ് ശേഷി ലഭ്യമാക്കാനും സംഭാവനകൾ ഞങ്ങളെ അനുവദിക്കുന്നു,” പെനയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

250 ഓളം ജീവനക്കാരാണ് വിക്കിപീഡിയക്ക്. 250,000ഓളം ആഗോള സന്നദ്ധപ്രവർത്തകരും വെബ്സൈറ്റിനു വേണ്ടി പ്രവർത്തിക്കുന്നു. 20 വർഷത്തിനിടെ 300 ഓളം ഭാഷകളിലായി അഞ്ച് കോടിയിലധികം ലേഖനങ്ങൾ വിക്കിപീഡിയ ആർജിച്ചു. സംഭാവനകൾ അതിന്റെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വിനിയോഗിക്കുന്നു. സന്നദ്ധപ്രവർത്തകർ അവരുടെ സേവനങ്ങൾ വെബ്‌സൈറ്റിലേക്ക് സംസംഭാവന ചെയ്യുന്നു.

“സൈറ്റിന്റെ സന്നദ്ധ എഡിറ്റർമാർ പ്ലാറ്റ്‌ഫോമിലേക്ക് സംഭാവന നൽകുന്നു, ഒപ്പം സൈറ്റിലേക്ക് ചേർത്ത വിവരങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള വിക്കിപീഡിയയുടെ കർശനമായ എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു,” വിക്കിമീഡിയ ഫൗണ്ടേഷൻ വക്താവ് ദി ഇന്ത്യൻ എക്സ്പ്രസിനോട് വിശദീകരിച്ചു. “ഈ സന്നദ്ധ സമൂഹം ഒരു ലേഖനത്തിലേക്കുള്ള അപ്‌ഡേറ്റുകളെ പിന്തുണയ്‌ക്കുന്ന വിവരങ്ങളുടെ വിശ്വസനീയമായ ഉറവിടങ്ങൾ തിരിച്ചറിയുന്നതിനായി കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

Read More in Explained: കോവിഡ് മഹാമാരിക്കിടയിലും സ്വര്‍ണ വില കൂടുന്നതെന്ത് കൊണ്ട്? വില എത്ര വരെയെത്തും?

വിക്കിപീഡിയയ്ക്ക് അതിന്റെ വായനക്കാരിൽ നിന്ന് ശരിക്കും സംഭാവന ആവശ്യമുണ്ടോ?

കംപ്യൂട്ടർ, സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളിൽ സംഭാവന അഭ്യർത്ഥിക്കുന്ന ബാനറുകൾ പോപ്പ് അപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ, ചില ഉപയോക്താക്കൾ ഓൺലൈൻ എൻ‌സൈക്ലോപീഡിയ പാപ്പരത്തത്തിന്റെ വക്കിലാണെന്ന് ഭയപ്പെട്ടു. എന്നിരുന്നാലും, അതിന്റെ ബാലൻസ്ഷീറ്റ് മറ്റൊരു കഥ പറയുന്നു. ധനസമാഹരണ സ്ഥിതിവിവരക്കണക്കുകളിലെ ഒരു വിക്കി പേജ് അനുസരിച്ച്, 2018-2019 കാലയളവിൽ വെബ്‌സൈറ്റിന് 28,653,256 ഡോളർ സമാഹരിക്കാൻ കഴിഞ്ഞു, ഇത് മൊത്തം ആസ്തി 165,641,425 ഡോളറിലെത്തിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 21,619,373 ഡോളർ നേടി. 2003 ൽ സംഭാവനകളിലൂടെ നേടിയ 56,666 ഡോളറിൽ നിന്ന് വെബ്സൈറ്റ് വളർന്നു.

കാലങ്ങളായി, ധനസമാഹരണ കാമ്പെയ്‌നുകളിലൂടെയും കോർപ്പറേറ്റ് എൻ‌ഡോവ്‌മെന്റുകളിലൂടെയും, വിക്കിപീഡിയയുടെ ആസ്തി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഭേദപ്പെട്ട സാമ്പത്തികാവസ്ഥയുണ്ടായിട്ടും സംഭാവന തേടി വെബ്‌സൈറ്റ് സ്വീകരിച്ചത് പ്രതിസന്ധി ഘട്ടത്തിലേതിന് സമാനമായ ഭാഷയാണെന്ന് പലരും വിമർശിച്ചിരുന്നു.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വിക്കിമീഡിയ ഫൗണ്ടേഷന്റെ വക്താവ് പറഞ്ഞത്, “ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഒരു വെബ്‌സൈറ്റ് എന്ന നിലയിൽ, വിക്കിപീഡിയ ആക്‌സസ് ചെയ്യാവുന്നതും കാലികമായതും അതിന്റെ വായനക്കാർക്ക് പ്രസക്തമായതുമാണെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്,” എന്നാണ്.

“ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പൊതുജനങ്ങൾ വിക്കിപീഡിയയ്ക്ക് ഒരേ ലക്ഷ്യത്തോടെയും ഭാവിയിലേക്കുള്ള കണ്ണോടെയും സംഭാവന നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു; ഞങ്ങളുടെ സന്ദേശങ്ങൾ ആ മനോഭാവത്തിൽ എഴുതാനുള്ള കാരണവും ഇതാണ്,” അദ്ദേഹം പറഞ്ഞു.

ഈ നിലവാരത്തിലുള്ള ഒരു ചാരിറ്റബിൾ വെബ്‌സൈറ്റിന് നിരന്തരമായ സംഭാവനകൾ ആവശ്യമാണ്. 2019ൽ വിക്കിമീഡിയ ഫൗണ്ടേഷൻ പങ്കിട്ട വിശദമായ റിപ്പോർട്ട് അനുസരിച്ച്, വാർഷിക സാമ്പത്തിക നേട്ടത്തിന്റെ 49% വെബ്‌സൈറ്റിന് നേരിട്ടുള്ള സപ്പോർട്ടിനായാണ് ചെലവഴിച്ചത്. 32% അതിന്റെ സന്നദ്ധപ്രവർത്തകരുടെ നെറ്റ്‌വർക്കിനായുള്ള പരിശീലനം, ഉപകരണങ്ങൾ, ഇവന്റുകൾ, പങ്കാളിത്തം എന്നിവയ്ക്കായി ഉപയോഗിച്ചു. 13% ജീവനക്കാരെ നിയമിക്കുന്നതിനും അവർക്ക് പണം നൽകുന്നതിനുമായി ചെലവഴിച്ചു. ബാക്കി 12% അതിന്റെ വിവിധ ധനസമാഹരണ സംരംഭങ്ങൾക്കായി ഉപയോഗിച്ചു.

“വിക്കിപീഡിയ പോലുള്ള വലിയ ലാഭരഹിത സ്ഥാപനങ്ങൾ അതിന്റെ കരുതൽ ധനത്തിലേക്ക് തുടർച്ചയായി ഫണ്ട് ചേർക്കുന്നത് അസാധാരണമല്ല, അത് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്ന സുരക്ഷാ കവചമായി കൂടെ പ്രവർത്തിക്കുന്നു,” എന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. പ്രതികൂല സാഹചര്യമുണ്ടായാൽ വിനിയോഗിക്കുന്നതിനായി വാർഷിക ചെലവിനേക്കാൾ കൂടുതൽ പണം സംഭരിച്ച് നിലനിർത്തുന്നത് ചാരിറ്റബിൾ ഓർഗനൈസേഷനുകൾ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. അതിനാൽ, ഒരു ദാതാവ് പെട്ടെന്ന് പിൻവാങ്ങുകയോ അല്ലെങ്കിൽ ചെലവ് വർദ്ധിക്കുകയോ ചെയ്താൽ, പണത്തിന്റെ അപര്യാപ്തത രൂക്ഷമായി ബാധിക്കില്ല.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ വിശ്വസനീയമായ വിവര സ്രോതസ്സായി വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. “ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ അടുത്ത കുറച്ച് വർഷങ്ങളിൽ ഓൺലൈനിൽ വരാൻ ഒരുങ്ങുന്നു. ഈ മഹാമാരി ആ പ്രവണതയെ ത്വരിതപ്പെടുത്തി, ഫൗണ്ടേഷന്റെ ധനസമാഹരണ പരിപാടി ആ സാഹചര്യത്തിനൊപ്പം വരാനിരിക്കുന്ന പുതിയതും ശക്തവുമായ വെല്ലുവിളികളെ നേരിടാൻ ഞങ്ങളെ സഹായിക്കുന്നു,” വക്താവ് പറഞ്ഞു.

Read More in Explained: ചൈനയില്‍ പുതിയ ഭീഷണിയായി ചെള്ള് വൈറസ്; എന്താണ് രോഗലക്ഷണങ്ങള്‍?

വിക്കിപീഡിയ നടത്തിയ ആദ്യത്തെ ധനസമാഹരണ യജ്ഞം ഇതാണോ?

വിക്കിപീഡിയയുടെ സമീപകാല സംഭാവനാ യജ്ഞം തീർച്ചയായും അതിന്റെ ആദ്യത്തേതല്ല. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഓരോ വർഷവും നിർദ്ദിഷ്ട സമയങ്ങളിൽ ധനസമാഹരണ യജ്ഞങ്ങൾ നടത്തുന്നു.

പെനയുടെ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ഇന്ത്യയിലെ വായനക്കാർ പ്രതിമാസം 750 ദശലക്ഷത്തിലധികം തവണ വിക്കിപീഡിയ സന്ദർശിക്കുന്നു. ലോകത്ത് ഇക്കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ വായനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, വിക്കിപീഡിയ ഈ വർഷം മാത്രമാണ് ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ്ണ ധനസമാഹരണ പദ്ധതി ആരംഭിച്ചത് എന്നത് അതിശയകരമാണ്. എന്നാൽ രാജ്യത്ത് പുതിയ പേയ്മെന്റ് സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിനായി കാത്തിരുന്നതിനാലാണ് ഇന്ത്യയിൽ ഡൊണേഷൻ ക്യാംപയിൽ വൈകിയതെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി വ്യക്തമാക്കുന്നു.

Read in English: Explained: Why Wikipedia, one of world’s most popular websites, is asking users for donations

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Wikipedia one worlds popular websites asking users donations

Next Story
കരിപ്പൂർ വിമാന അപകടം: തിരുവമ്പാടി വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പ്രസക്തമാവുമോ?കരിപ്പൂര്‍, karipur, കരിപ്പൂര്‍ വിമാനത്താവളം, karipur airport, കണ്ണൂര്‍ വിമാനത്താവളം, kannur airport, കണ്ണൂര്‍ കരിപ്പൂരിന് ഭീഷണിയോ, does kannur airport pose threat to karipur,കരിപ്പൂര്‍ റണ്‍വേ നീളം, karipur runway length, കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാന അപകടം, karipur airport accident, കരിപ്പൂര്‍ കോഡ് ഇ വിമാനങ്ങള്‍, karipur code e flights, thiruvambady airport, തിരുവമ്പാടി വിമാനത്താവളം, Kozhikode Green Field Airport, കോഴിക്കോട് പുതിയ വിമാനത്താവളം, greenfield airport, ഗ്രീൻഫീൽഡ് വിമാനത്താവളം, എയര്‍ ഇന്ത്യ വിമാന അപകടരം കരിപ്പൂര്‍ 2020, air india flight crash 2020, Ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com