scorecardresearch
Latest News

സ്ത്രീകളേക്കാൾ ചൊറിച്ചില്‍ പുരുഷന്മാർക്ക്; എന്തുകൊണ്ട്?

സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍

psoriasis, rashes, itchiness

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക്, തിണര്‍പ്പിനും ചൊറിച്ചിലിനും കാരണമാകുന്ന ചര്‍മരോഗമായ ഗുരുതര സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പുരുഷന്മാര്‍ക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതലാവാനുള്ള അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ അവ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഹോര്‍മോണിന്റെ ഈ പങ്ക് ചികിത്സാ സാധ്യതകള്‍ക്ക് അടിസ്ഥാനം നല്‍കുന്നതായി ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പഠനം ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

”കണ്ടെത്തലുകള്‍ സോറിയാസിസിലെ ലിംഗവ്യത്യാസങ്ങളുടെ തന്മാത്രാ സംവിധാനങ്ങള്‍ വെളിപ്പെടുത്തുക മാത്രമല്ല, എസ്ട്രാഡിയോളിന്റെ ശരീരശാസ്ത്രപരമായ പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയിലേക്കു പുതിയ വെളിച്ചം വീശുകയും ചെയ്തു,” ഹമാമത്സു യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ടെത്സുയ ഹോണ്ടയെ ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, ക്യോട്ടോ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നയാളാണ് അദ്ദേഹം.

Also Read: കോവിഡ് വാക്സിനുകള്‍ നിസാരമല്ല; ഇന്ത്യയില്‍ തടഞ്ഞത് 42 ലക്ഷം മരണം

പ്രത്യേ അവസ്ഥയിലുള്ള ലബോറട്ടറി എലികളിലാണ് സംഘം പരീക്ഷണം നടത്തിയത്. അതായത് നിര്‍ദിഷ്ട ജീനുകള്‍ നീക്കം ചെയ്തതോ നിര്‍ജ്ജീവമാക്കിയതോ ആയ എലികള്‍ എന്നാണ് ഇങ്ങനെ ഉദ്ദേശിക്കപ്പെടുന്നത്. പരീക്ഷണത്തിന് ഉപയോഗിച്ച എലികളുടെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇവയ്ക്ക് എസ്ട്രാഡിയോള്‍ ഗുളികകള്‍ നല്‍കി. സാധാരണ എലികളില്‍നിന്ന് വ്യത്യസ്തമായി, സ്വാഭാവിക അണ്ഡാശയ ഹോര്‍മോണുകളായ എസ്ട്രാഡിയോള്‍ ഇല്ലാത്ത പരീക്ഷണ എലികള്‍ കഠിനമായ ചര്‍മവീക്കത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു.

ശരീരത്തിലെ വീക്കം കുറയ്ക്കുന്ന രോഗപ്രതിരോധ കോശങ്ങളിലെ സൈറ്റോകൈനുകളുടെ ഉത്പാദനം എസ്ട്രാഡിയോള്‍ നല്‍കിയ
പരീക്ഷണ എലികളില്‍ വിപരീതമായി. വിട്രോയിലെ മനുഷ്യകോശങ്ങളിലും ഈ പ്രഭാവം നിരീക്ഷിക്കപ്പെട്ടു.

”ന്യൂട്രോഫില്‍, മാക്രോഫേജ് കോശങ്ങളെ നിയന്ത്രിക്കുന്നതിലൂടെ എസ്ട്രാഡിയോള്‍ സോറിയാറ്റിക് തിണര്‍പ്പ് നിയന്ത്രിക്കുന്നതായി ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നു,” രചയിതാവിനെ ഉദ്ധരിച്ച് കുറിപ്പില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why women itch less than men study finds key in a hormone