കഴിഞ്ഞ വർഷം ചരക്ക് കടത്ത് നിരക്ക് 300 ശതമാനത്തിലധികം ഉയരുന്നതിന് കാരണമായ ഒരു അന്താരാഷ്ട്ര കണ്ടെയ്നർ ക്ഷാമം നേരിടുന്നതിനായി സഹായിക്കുന്നതിന് സർക്കാർ കയറ്റുമതിക്കാരുമായി ചർച്ച നടത്തുകയാണ്. എന്തുകൊണ്ടാണ് ഒരു വലിയ കണ്ടെയ്നർ ക്ഷാമം വന്നുചേർന്നതെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാരിന് എന്ത് ചെയ്യാനാകുമെന്നും ഞങ്ങൾ പരിശോധിക്കാം.
എന്തുകൊണ്ടാണ് ഒരു അന്താരാഷ്ട്ര കണ്ടെയ്നർ ക്ഷാമം?
കോവിഡ് -19 മഹാമാരിയുടെ ഫലമായി കപ്പൽ ഗതാഗതം കുറഞ്ഞതോടെ കൂടുതൽ ഒഴിഞ്ഞ കണ്ടെയ്നറുകളും കരയിൽ സൂക്ഷിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. കുറവ് കാലി കണ്ടെയ്നറുകൾ മാത്രമാണ് കപ്പലുകളിലുള്ളത്. ബാക്കിയുള് നിരവധി കണ്ടെയ്നറുകൾ ഉൾനാടൻ ഡിപ്പോകളിൽ ഉപേക്ഷിക്കുകയും ദീർഘകാലമായി തുറമുഖങ്ങളിൽ കുടുങ്ങുകയും ചെയ്തു.
പ്രധാന തുറമുഖങ്ങളിൽ നിന്ന് ഇവ തിരികെ എടുക്കുന്നതിനുള്ള ദീർഘനാളത്തെ കാത്തിരിപ്പ് സമയവും കണ്ടെയ്നറുകൾ ലഭിക്കുന്നതിനുള്ള കാലതാമസം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
സുസ്ഥിരമായ ആഗോള സാമ്പത്തിക വീണ്ടെടുക്കൽ വ്യാപാരത്തിന് പ്രചോദനം നൽകി. കണ്ടെയ്നറുകളുടെ ലഭ്യതയുടെ അഭാവവും അന്താരാഷ്ട്ര വ്യാപാരത്തിലുണ്ടായ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വീണ്ടെടുക്കലും ഒരേ സമയം സംഭവിച്ചു. കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ചില പ്രധാന അന്താരാഷ്ട്ര റൂട്ടുകളിൽ ചരക്ക് നിരക്കിൽ 500 ശതമാനത്തിലധികം വർദ്ധനവുണ്ടായി ഈ വർഷം.
കണ്ടെയ്നർ ക്ഷാമം ഇന്ത്യൻ കയറ്റുമതിക്കാരെ എങ്ങനെ ബാധിക്കുന്നു?
ഇന്ത്യൻ കയറ്റുമതിക്കാർക്ക് കയറ്റുമതി പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടേണ്ടി വരുന്നു. ഒപ്പം കയറ്റുമതിയിലെ കാലതാമസം കയറ്റുമതിയിൽ നിന്നുള്ള വരുമാനം ലഭിക്കുന്നത് വൈകാനും കാരണമാവുന്നു.
45 ദിവസം എടുത്തിരുന്ന കയറ്റുമതി ഇപ്പോൾ 75-90 ദിവസം എടുക്കുന്നുണ്ടെന്നും പണം ലഭിക്കുന്നതിൽ രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസം നേരിടുന്നുവെന്നും പ്രത്യേകിച്ച് ചെറുകിട കയറ്റുമതിക്കാർക്ക് ഇതിനാൽ പണലഭ്യത കുറയുമെന്നും കയറ്റുമതിക്കാർ അഭിപ്രായപ്പെട്ടു.
കൂടാതെ, ഇന്ത്യയിലെ കപ്പലുകളുടെ ഉയർന്ന ടേൺറൗണ്ട് സമയം പോലുള്ള ഘടനാപരമായ പ്രശ്നങ്ങളും കയറ്റുമതിക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന കണ്ടെയ്നർ ക്ഷാമം കാരണമുള്ള പ്രശ്നം വർദ്ധിക്കുന്നതിന് കാരണമാവുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് എങ്ങനെ സഹായിക്കാനാകും?
ഒഴിഞ്ഞ കണ്ടെയ്നറുകളുടെ കയറ്റുമതി നിയന്ത്രിക്കാൻ കയറ്റുമതിക്കാർ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ചില രാജ്യങ്ങൾ ശൂന്യമായ കണ്ടെയ്നറുകൾക്ക് പ്രീമിയം അടയ്ക്കാൻ തയ്യാറാണെന്നും ഇത് കണ്ടെയ്നർ ക്ഷാമം കൂടുതൽ വർദ്ധിപ്പിക്കുന്നുവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ഒരു കപ്പലിൽ പരമാവധി മൂന്ന് ഒഴിഞ്ഞ കണ്ടെയ്നർ മാത്രം കൊണ്ടുപോകാവുന്ന തരത്തിൽ കൊൽക്കത്ത തുറമുഖത്തിൽ മൂന്ന് മാസത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് രാജ്യത്തെ എല്ലാ തുറമുഖത്തിലും സമാന നടപടി സ്വീകരിക്കണമെന്ന് കയറ്റുമതിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കയറ്റുമതിക്കാർ ഉപേക്ഷിച്ചതോ സർക്കാർ ഏജൻസികൾ തടഞ്ഞുവെച്ചതോ ആയ 20,000 ഓളം കണ്ടെയ്നറുകൾ റിലീസ് ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.