/indian-express-malayalam/media/media_files/uploads/2023/08/RBI-2.jpg)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്ച (ഓഗസ്റ്റ് 18) വായ്പ വാങ്ങുന്നവരിൽ നിന്ന് വീഴ്ച വരുത്തിയതിന് പിഴതുക മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് നിർദേശിച്ചു. അഡ്വാൻസുകൾക്ക് ഈടാക്കുന്ന പലിശ നിരക്കിൽ ചേർക്കുന്ന പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
ഒരു പ്രത്യേക ലോൺ/ ഉൽപ്പന്ന വിഭാഗത്തിനുള്ളിൽ വിവേചനം കാണിക്കാതെ പിഴ തുക “ന്യായമായതും വായ്പ കരാർ പാലിക്കാത്തതിന് ആനുപാതികവുമാകണം”,ഫെയർ ലെൻഡിംഗ് പ്രാക്ടീസിന് കീഴിലുള്ള ലോൺ അക്കൗണ്ടുകളിലെ പിഴതുകകളെ ക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ആർബിഐ പറഞ്ഞു.
ട്രിഗർ
പല നിയന്ത്രിത സ്ഥാപനങ്ങളും (ആർഇ) (സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന വായ്പാ സ്ഥാപനങ്ങൾ) വായ്പ വാങ്ങുന്നയാൾ വീഴ്ച വരുത്തിയാൽ ബാധകമായ പലിശ നിരക്കുകളേക്കാൾ കൂടുതലായി പിഴപ്പലിശ ഈടാക്കുന്നതായി ആർബിഐ കണ്ടെത്തിയതിനെ തുടർന്നാണ് മാനദണ്ഡങ്ങൾ പുറത്തിറക്കിയത്.
തുല്യമായ പ്രതിമാസ തവണകൾ (ഇഎംഐ) അടയ്ക്കുന്നതിൽ കാലതാമസം നേരിടുകയോ അല്ലെങ്കിൽ പേയ്‌മെന്റ് കരാറുകൾ പാലിക്കാതിരിക്കുകയോ ചെയ്താൽ വായ്പ വാങ്ങുന്നയാളിൽ നിന്ന് വായ്പ കൊടുക്കുന്നയാൾ ഈടാക്കുന്ന അധിക ചാർജാണ് പിഴതുക.
"പിഴതുകകളുടെ മൂലധനവൽക്കരണം ഉണ്ടാകില്ല. അതായത്, അത്തരം ചാർജുകളിൽ കൂടുതൽ പലിശ കണക്കാക്കില്ല. എന്നിരുന്നാലും, വായ്പാ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല,”സെൻട്രൽ ബാങ്ക് പറഞ്ഞു.
ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. എന്നാൽ പേയ്‌മെന്റ് ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്‌സി), ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, പ്രാഥമിക നഗര സഹകരണ ബാങ്കുകൾ, എക്‌സിം ബാങ്ക് പോലുള്ള ഓൾ ഇന്ത്യ ഫിനാൻഷ്യൽ സ്ഥാപനങ്ങൾ, നബാർഡ്, എസ്ഐഡിബിഐ, എൻഎബിഎഫ്ഐഡി എന്നിവയുൾപ്പെടെയുള്ള ബാങ്കുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.
ആർഇകൾ പലിശ നിരക്കിൽ ഒരു അധിക ഘടകവും അവതരിപ്പിക്കരുത്. കൂടാതെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് ആർബിഐ പറഞ്ഞു. വായ്പ നൽകുന്നവർ പിഴ ഈടാക്കുന്നതിനോ സമാനമായ നിരക്കുകളോ സംബന്ധിച്ച് ബോർഡ് അംഗീകൃത നയം രൂപീകരിക്കേണ്ടിവരുമെന്ന് ആർബിഐ അറിയിച്ചു.
ഉപഭോക്തൃ സ്വാധീനം
വ്യക്തിഗത വായ്പ വാങ്ങുന്നവർക്ക്, ബിസിനസ്സ് ഒഴികെയുള്ള ആവശ്യങ്ങൾക്കായി അനുവദിച്ചിട്ടുള്ള വായ്പകളുടെ പിഴതുകകൾ, വായ്പാ കരാറുകൾ സമാനമായി പാലിക്കാത്തതിന് വ്യക്തിഗതമല്ലാത്ത വായ്പക്കാർക്ക് ബാധകമായ പിഴ നിരക്കുകളേക്കാൾ കൂടുതലായിരിക്കരുത്.
ലോൺ കരാറിലും ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളിലും വ്യവസ്ഥകളിലും/കീ ഫാക്‌റ്റ് സ്റ്റേറ്റ്‌മെന്റിലും (കെഎഫ്‌എസ്) ആർഇകൾ പിഴ തുകകളുടെ കാരണവും ഉപഭോക്താക്കൾക്ക് വ്യക്തമായി വെളിപ്പെടുത്തേണ്ടതുണ്ട്. പലിശ നിരക്കുകളുടെയും സേവന നിരക്കുകളുടെയും വിഭാഗത്തിന് കീഴിലുള്ള ആർഇകളുടെ വെബ്‌സൈറ്റിലും ഇവ പ്രദർശിപ്പിക്കും.
വായ്പാ കരാറുകൾ പാലിക്കാത്തതിന്റെ ഓർമ്മപ്പെടുത്തലുകൾ വായ്പ എടുത്തവർക്ക് അയയ്‌ക്കുമ്പോഴെല്ലാം, ബാധകമായ പിഴ തുകകൾ അറിയിക്കേണ്ടിവരുമെന്ന് ആർബിഐ പറഞ്ഞു. പിഴ തുകകൾ ചുമത്തുന്ന ഏതെങ്കിലും സന്ദർഭവും അതിനാൽ കാരണവും അറിയിക്കുമെന്നും ആർബിഐ പറഞ്ഞു.
പുതിയ നിർദ്ദേശങ്ങൾ 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും, ആർഇകൾ അവരുടെ നയ ചട്ടക്കൂടിൽ ഉചിതമായ പരിഷ്‌കരണങ്ങൾ നടത്തേണ്ടതും പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ലഭ്യമായ/പുതുക്കിയ എല്ലാ പുതിയ ലോണുകളുമായും ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ആർബിഐ അറിയിച്ചു.
"നിലവിലുള്ള ലോണുകളുടെ കാര്യത്തിൽ, പുതിയ പിഴതുകകളുടെ വ്യവസ്ഥയിലേക്ക് മാറുന്നത് അടുത്ത അവലോകനത്തിലോ പുതുക്കൽ തീയതിയിലോ അല്ലെങ്കിൽ ഈ സർക്കുലർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ആറ് മാസത്തിലോ, ഏതാണ് നേരത്തെയോ അത് ഉറപ്പാക്കും," ആർബിഐ പറഞ്ഞു.
ഇളവുകൾ
ഉൽപ്പന്ന നിർദ്ദിഷ്ട നിർദ്ദേശങ്ങൾക്ക് കീഴിൽ വരുന്ന ക്രെഡിറ്റ് കാർഡുകൾ, ബാഹ്യ വാണിജ്യ വായ്പകൾ, വ്യാപാര ക്രെഡിറ്റുകൾ, ഘടനാപരമായ ബാധ്യതകൾ എന്നിവയ്ക്ക് ഈ നിർദ്ദേശങ്ങൾ ബാധകമല്ലെന്ന് ആർബിഐ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.