സാമ്പത്തിക സർവേ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്

സാമ്പത്തിക സർവേ ഭാവിയിലെ വിവിധ സാഹചര്യങ്ങളും, സാധ്യതയുള്ള വെല്ലുവിളികളും, അവയ്ക്കുളള പരിഹാരങ്ങളും വരച്ചു കാട്ടുന്നു

economic survey, union budget, ie malayalam

ഓരോ വർഷവും പൊതുബജറ്റ് അവതരണത്തിനു ഒരു ദിവസം മുൻപാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (CEA) സാമ്പത്തിക സർവേ അവതരിപ്പിക്കുക. ഈ വർഷം ജൂലൈ 5 നാണ് ബജറ്റ് അവതരണം. അതിനാൽ തന്നെ ജൂലൈ നാലിനാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ ആദ്യ സാമ്പത്തിക അവതരണം കൂടിയാണിത്. കേന്ദ്ര ബജറ്റ് അവതരണത്തിന്റെ സാമ്യം ഉണ്ടെങ്കിലും, സാമ്പത്തിക സർവേ കൃത്യമായി ബജറ്റ് നിർദേശങ്ങളുടെ പ്രവചനമല്ല. എന്നിട്ടും, ഇത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, കാരണം ഇത് ആധികാരികവും സമഗ്രവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ അവസ്ഥയുടെ ഔദ്യോഗികവുമായ സംഗ്രഹം നൽകുന്നു.

വാസ്തവത്തിൽ സംഗ്രഹത്തിനു പുറമെ, സാമ്പത്തിക സർവേ ഭാവിയിലെ വിവിധ സാഹചര്യങ്ങളും, സാധ്യതയുള്ള വെല്ലുവിളികളും, അവയ്ക്കുളള പരിഹാരങ്ങളും വരച്ചു കാട്ടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രണ്ടു വാല്യങ്ങളായാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷത്തെ സർവേ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ അവതരിപ്പിച്ച അവസാനത്തേത് ആയിരുന്നു. വാല്യം 2 വിലാണ് സാമ്പത്തിക വർഷത്തെ കൂടുതൽ വിവരണാത്മക അവലോകനം നൽകിയത്. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളെയും ഇതിൽ ഉൾക്കൊളളിച്ചു. വാല്യം 1 വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തിലും വിശകലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുളളതായിരുന്നു, സമകാലികവും ദീർഘകാലവുമായ – ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അഭിമുഖീകരിക്കുന്നു. വാല്യം 1 ൽ ജിഎസ്ടി, നിക്ഷേപ മന്ദത, സാമ്പത്തിക അച്ചടക്കം, എന്നിവയ്ക്കൊപ്പം തന്നെ ദീർഘകാല സാമ്പത്തിക സംയോജനം, ലിംഗ അസമത്വം, കാലാവസ്ഥ വ്യതിയാനം, കൃഷി, അപ്പീലുകൾ തീർപ്പാക്കുന്നതിലെ ജുഡീഷ്യൽ പ്രക്രിയയിലെ കാലതാമസം, ശാസ്ത്ര സാങ്കേതിക രംഗത്തെ വെല്ലുവിളികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

അതുപോലെ, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ സമഗ്രമായ ഒരു ചിത്രം നൽകുന്നതിനുപുറമെ, പുതിയ നയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നതിനും ഈ സർവേ ഉപയോഗിക്കുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കൾ ചില പ്രധാന ആശയങ്ങൾ കൈമാറാനായി സാമ്പത്തിക സർവേയുടെ എല്ലാ വശങ്ങളും ഉപയോഗിച്ചു. ഉദാഹരണത്തിന്, 2018 ലെ സർവേയുടെ കവറിന്റെ കളറായി പിങ്ക് തിരഞ്ഞെടുത്തു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി വളരുന്ന പ്രസ്ഥാനങ്ങൾക്കുളള പിന്തുണയുടെ ചിഹ്നമായിരുന്നു അത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അവതരിപ്പിക്കുന്ന ഇത്തവണത്തെ സാമ്പത്തിക സർവേയിൽ പുതിയ ആശയങ്ങളുടെ ഒരു കൂട്ടം തന്നെയുണ്ടാകുമെന്നാണ് ഏവരും ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Why the economic survey matters

The moderation of comments is automated and not cleared manually by malayalam.indianexpress.com