/indian-express-malayalam/media/media_files/uploads/2023/08/sensex.jpg)
സ്മോൾ ക്യാപ് ഫണ്ടുകളുടെ മുൻകാല പ്രകടനത്തിൽ നിക്ഷേപകർ മയങ്ങരുതെന്നും വിദഗ്ധർ പറയുന്നു
സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപകരുടെ താൽപര്യം കുതിച്ചുയർന്നത് വൈകിയാണ്. ഇൻഫ്ലോ വളരെ ഉയർന്നതിനാൽ നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള ചില മ്യൂച്വൽ ഫണ്ട് നിക്ഷേപകർ അവരുടെ സ്‌മോൾ ക്യാപ് ഫണ്ടുകളിൽ ലംപ്‌സം നിക്ഷേപം സ്വീകരിക്കാൻ വിസമ്മതിച്ചു.
സ്മോൾ ക്യാപ്പിലേക്കുള്ള മാറ്റം
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ സ്മോൾ ക്യാപ് ഫണ്ടുകളിലേക്കുള്ള ഇൻഫ്ലോ 15,106 കോടി രൂപയാണ്. സ്‌മോൾ ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നെറ്റ് ഇൻഫ്ലോ നിക്ഷേപം ജൂണിൽ 5,471.75 കോടി രൂപയെന്ന റെക്കോർഡിലെത്തി. ജൂലൈയിൽ സ്‌മോൾ ക്യാപ് ഫണ്ടുകളുടെ അടിസ്ഥാനത്തിൽ 4,171.44 കോടി രൂപയുടെ ഇൻഫ്ലോ ലഭിച്ചു.
അതേസമയം, ലാർജ് ക്യാപ് ഫണ്ടുകൾ ഏപ്രിൽ-ജൂലൈ കാലയളവിൽ 5,239 കോടി രൂപയുടെ ഔട്ട്ഫ്ലോയാണ് ഉണ്ടായത്. മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള വരവ് 6,356 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ, 30-ഷെയർ സെൻസെക്‌സ് 10.4ശതമാനം ഉയർന്നപ്പോൾ, സ്മോൾ ക്യാപ് ഓഹരികൾ 31 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മിഡ് ക്യാപ് ഓഹരികൾ 26.3 ശതമാനം ഉയർന്നു.
ഫോമോ
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI)സിഇഒ എൻ എസ് വെങ്കിടേഷ് പറയുന്നതനുസരിച്ച്, വലിയ ക്യാപ് ഫണ്ടുകളിൽ നിന്ന് സ്മോൾ ക്യാപ് ഫണ്ടുകളിലേക്ക് നിക്ഷേപം മാറിയതുകൊണ്ട് ജൂണിൽ സ്മോൾ ക്യാപ് ഫണ്ടുകളിലേക്കുള്ള വരവ് വർധിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്മോൾ ക്യാപ് ഓഹരികളുടെ മികച്ച പ്രകടനമാണ് ഉയർന്ന നിക്ഷേപത്തിന് കാരണമായതെന്ന് ട്രസ്റ്റ് മ്യൂച്വൽ ഫണ്ട് സിഇഒ സന്ദീപ് ബഗ്ല പറഞ്ഞു. “വില ഉയർന്നിട്ടുണ്ടെങ്കിൽ, വില ഉയരുമെന്ന പ്രതീക്ഷയിൽ ആവശ്യവും വർദ്ധിച്ചു,”ബാഗ്ല പറഞ്ഞു.
“ഇതൊരു വേഗത്തിലുള്ള നിക്ഷേപമാണ്. സ്മോൾ ക്യാപ് കമ്പനികളുടെ പ്രകടനത്തിൽ എല്ലാവർക്കും ഉൾക്കാഴ്ചയോ ആത്മവിശ്വാസമോ ഉണ്ടെന്നല്ല. സ്മോൾ ക്യാപ് ഫണ്ടുകൾ മുൻകാലങ്ങളിൽ നല്ല വരുമാനം നൽകിയതിനാൽ, ഫോമോയുടെ ഒരു ഘടകമുണ്ട് (ഫിയർ ഓഫ് മിസിങ്ങ് ഔട്ട്),” സന്ദീപ് പറഞ്ഞു.
കൂട്ടത്തോടെയുള്ള നിക്ഷേപം
പല ചില്ലറ നിക്ഷേപകരും മൂലധന വിപണിയിൽ നിക്ഷേപിക്കുമ്പോൾ കൂട്ടങ്ങളെ പിന്തുടരുന്നു. സ്മോൾ ക്യാപ് ഓഹരികൾ ഉയരാൻ തുടങ്ങിയപ്പോൾ, കന്നി നിക്ഷേപകർ തുടക്കത്തിൽ അങ്ങോട്ടേക്ക് കുതിച്ചു. ഈ സ്റ്റോക്കുകളിൽ നിന്നുള്ള വരുമാനം വർദ്ധിക്കുന്നത് കണ്ട് മറ്റുള്ളവർ ചെറിയ ക്യാപ്പുകളിലേക്ക് പണം നിക്ഷേപിക്കാനായി ക്യൂവിൽ നിന്നു.
എന്നാൽ വിപണിയിൽ ഒരു വലിയ തിരുത്തൽ നേരിടുമ്പോൾ, സ്മോൾ ക്യാപ് സ്റ്റോക്കുകളെയാണ് ആദ്യം ബാധിക്കുന്നത്. പിന്നീടുള്ള നിക്ഷേപകരിൽ ഭൂരിഭാഗവും അവരുടെ ആസ്തി മൂല്യങ്ങൾ ഉയർന്നപ്പോൾ സ്മോൾ ക്യാപ് ഫണ്ടുകൾ വാങ്ങുമായിരുന്നു.
നിക്ഷേപക തന്ത്രം
സ്മോൾ ക്യാപ് ഫണ്ടുകളുടെ മുൻകാല പ്രകടനത്തിൽ നിക്ഷേപകർ മയങ്ങരുതെന്നും പകരം ബാലൻസ് നിലനിർത്തിക്കൊണ്ട് അച്ചടക്കത്തോടെ നിക്ഷേപിക്കണമെന്നും വിദഗ്ധർ പറയുന്നു. ഇക്വിറ്റിക്കുള്ളിൽ, നിക്ഷേപകർ ആദ്യം വലിയ, മിഡ് അല്ലെങ്കിൽ സ്മോൾ ക്യാപ് ഫണ്ടുകളിൽ എത്ര തുക നിക്ഷേപിക്കണമെന്ന് തീരുമാനിക്കണമെന്ന് സന്ദീപ് പറഞ്ഞു. ഒരിക്കൽ ഒരു തീരുമാനമെടുത്താൽ, അവർ വീണ്ടും സമതുലിതമാക്കുമ്പോൾ അതിൽ തന്നെ ഉറച്ചുനിൽക്കണം.
“ഒരാൾ സ്മോൾ ക്യാപ് ഫണ്ടുകളിലേക്ക് പണം ഒന്നും നിക്ഷേപിച്ചിട്ടില്ല, എന്നാൽ അവരുടെ പോർട്ട്ഫോളിയോയുടെ ഒരു ഭാഗം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ന്യായമാണ്. എന്നാൽ സ്മോൾ ക്യാപ് ഫണ്ടിൽ വളരെ വലിയ ശതമാനം (നിക്ഷേപം) ഉണ്ടെങ്കിൽ, എക്സ്പോഷർ വർദ്ധിപ്പിക്കരുത്," ബാഗ്ല പറഞ്ഞു.
ആളുകൾ വ്യവസ്ഥാപിതമായി നിക്ഷേപം ശ്രദ്ധിക്കുകയും ലംപ്‌സം നിക്ഷേപം ഒഴിവാക്കുകയും വേണമെന്ന്, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ ഫണ്ട് മാനേജറും ഇക്വിറ്റി റിസർച്ച് മേധാവിയുമായ അശുതോഷ് ഭാർഗവ പറഞ്ഞു.
“ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള സമയപരിധിക്കുള്ളിൽ മികച്ച റിട്ടേണുകൾ നൽകിയതുകൊണ്ട് അവർ സ്മോൾ ക്യാപ്പിലേക്ക് പരിമിതപ്പെടുത്തരുത്. ലാർജ്, മിഡ്, സ്മോൾ ക്യാപ് ഫണ്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) അല്ലെങ്കിൽ സിസ്റ്റമാറ്റിക് ട്രാൻസ്‌ഫർ പ്ലാൻ (എസ്‌ടിപി) വഴി നിക്ഷേപിക്കുക എന്നതാണ് ഞങ്ങൾക്ക് നിർദേശിക്കാനുള്ളത്,” ഭാർഗവ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.