Covid-19 Russian Vaccine: റഷ്യ വാക്ക് പാലിച്ചു. മനുഷ്യരിലെ അവസാന ഘട്ട പരീക്ഷണം ഇല്ലാതെ കൊറോണ വൈറസ് വാക്‌സിന്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി അനുമതി നല്‍കി. ചൈന വികസിപ്പിച്ച വാക്‌സിന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികര്‍ക്ക് മാത്രം ഇപ്പോള്‍ നല്‍കുന്നതിനാല്‍ റഷ്യയുടെ വാക്‌സിനാണ് ആദ്യമായി അനുമതി ലഭിച്ച വാക്‌സിന്‍.
റെക്കോര്‍ഡ് സമയ വേഗതയിലാണ് മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റഷ്യന്‍ വാക്‌സിന് നിയമപരമായ അനുമതികള്‍ ലഭിച്ചത്. മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് രണ്ട് മാസത്തില്‍ താഴെ സമയമേ അന്തിമ അനുമതി ലഭിക്കാന്‍ എടുത്തുള്ളൂവെന്നത് സുരക്ഷാ, കാര്യക്ഷമതാ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യമേ ഇപ്പോള്‍ പരീക്ഷണത്തില്‍ ഇരിക്കുന്ന വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ.
Covid-19 Russian Vaccine: Production & availability – ഉല്‍പാദനവും ലഭ്യതയും
ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം സൗകര്യങ്ങളില്‍ കൂടാതെ റഷ്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ സിസ്റ്റമയുടെ പ്ലാന്റിലും വാക്‌സിന്‍ നിര്‍മിക്കുമെന്ന് കരുതുന്നു.
ഒരു വര്‍ഷം 15 ലക്ഷം ഡോസ് നിര്‍മിക്കാന്‍ തങ്ങളുടെ പ്ലാന്റിന് സാധിക്കുമെന്ന് സിസ്റ്റമ പറയുന്നു. വാക്‌സിന്‍ കൂടുതലായി നിര്‍മിക്കാനുള്ള സൗകര്യം ഒരുക്കുന്നുമുണ്ട്.
Read Also: Covid-19 Vaccine: ലോകത്തെ ആദ്യത്തെ കോവിഡ്-19 വാക്‌സിന് റഷ്യ അനുമതി നല്‍കി
ഈ വാക്‌സിൻ റഷ്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ വാക്‌സിന്‍ ലഭിക്കാൻ സമയമെടുക്കും. മറ്റു രാജ്യങ്ങളില്‍നിന്ന് നൂറ് കോടി ഡോസിനുള്ള അഭ്യര്‍ത്ഥന ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം വര്‍ഷം 500 മില്യണ്‍ ഡോസുകള്‍ക്കുള്ള കരാറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് റഷ്യന്‍ വാക്‌സിന്‍ വാങ്ങുന്നതിനുള്ള താല്‍പ്പര്യം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
Covid-19 Russian Vaccine: Will it come to India? ഇന്ത്യയിലേക്ക് വാക്‌സിന്‍ എത്തുമോ?
ഇന്ത്യയില്‍ റഷ്യന്‍ വാക്‌സിന്‍ ലഭ്യമാകാന്‍ രണ്ട് വഴികളാണുള്ളത്. ഇന്ത്യന്‍ ജനതയില്‍ മനുഷ്യരിലെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ റഷ്യയോട് കേന്ദ്ര മരുന്നു നിലവാര നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (സി ഡി എസ് സി ഒ) ആവശ്യപ്പെടണം. സാധാരണ രണ്ടും മൂന്നും ഘട്ടങ്ങളാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് പുറത്ത് വികസിപ്പിക്കുന്ന എല്ലാ വാക്‌സിനുകളും രാജ്യത്ത് ഈ ഘട്ടം കടന്നു പോകണം.
വ്യത്യസ്ത ജന വിഭാഗങ്ങളില്‍ വാക്‌സിന്റെ കാര്യക്ഷമതയില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ മനുഷ്യരിലെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളത്. ഉദാഹരണമായി, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്‌സിന്‍ ഈ വഴിയാണ് തെരഞ്ഞെടുത്തത്. ഇന്ത്യയിലെ സന്നദ്ധ സേവകരില്‍ അന്തിമഘട്ട പരീക്ഷണം നടത്താന്‍ സി ഡി എസ് സി ഒ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഈ ആഴ്ചയില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് കരുതുന്നു.
Read Also: റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ
നിലവിലെ അടിയന്തര ഘട്ടം പരിഗണിച്ച് അവസാന ഘട്ട പരീക്ഷണം ഇല്ലാതെ വാക്‌സിന് ഇന്ത്യയില്‍ അനുമതി നല്‍കാനുള്ള അധികാരം സി ഡി എസ് സി ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. റഷ്യയില്‍ നടത്തിയ മനുഷ്യരിലെ പരീക്ഷണങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ച് സുരക്ഷയും കാര്യക്ഷമതയും തൃപ്തിയാണെങ്കില്‍ ഓര്‍ഗനൈസേഷന് അടിയന്തര സാഹചര്യം പരിഗണിച്ച് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാം.
കൊറോണവൈറസ് രോഗികളില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ റഷ്യന്‍ വാക്‌സിനില്‍ ഈ രീതി ഉപയോഗിക്കാന്‍ സാധ്യത കുറവാണ്.
മരുന്നുകള്‍ രോഗികള്‍ക്ക് മാത്രം നല്‍കുമ്പോള്‍ വാക്‌സിന്‍ വലിയൊരു സംഖ്യ വരുന്ന ജനങ്ങള്‍ക്കാണ് നല്‍കുന്നത്. കോവിഡ്-19-ന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. അതില്‍ ഉള്‍ക്കൊള്ളുന്ന അപകട സാധ്യതകള്‍ വളരെ കൂടുതലാണ്.
Read Also: ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന്റെ പ്രധാന്യം എന്താണ്?
കൂടാതെ, റെംഡിസിവിര്‍ മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. കൊറോണവൈറസ് ചികിത്സയ്ക്കായി മാറ്റിയെടുക്കുകയായിരുന്നു. അതേസമയം, വാക്‌സിന്‍ പുതിയതാണ്.
Covid-19 Russian Vaccine: ഉല്‍പ്പാദന കരാറുകള്‍ ഇല്ല
മറ്റൊരു പ്രശ്‌നം, വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുക എന്നതാണ്. എല്ലാ രോഗങ്ങള്‍ക്കുമുള്ള 50 ശതമാനത്തില്‍ അധികം വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. എവിടെ വികസിപ്പിച്ച വാക്‌സിനാണെങ്കിലും കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിര്‍മിക്കേണ്ടി വരും.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇപ്പോള്‍ തന്നെ വാക്‌സിന്‍ വന്‍തോതില്‍ നിര്‍മിക്കുന്നതിനുള്ള കരാറുകളില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നവരുമായി ഏര്‍പ്പെട്ടിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ കമ്പനികളും സമാനമായ കരാറുകളില്‍ ഒപ്പുവച്ചു. എന്നാല്‍, റഷ്യന്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയിലെ ആരും ഏര്‍പ്പെട്ടിട്ടില്ല.
Read in English: Why Russian vaccine is a long way from being available in India, if at all