scorecardresearch

മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം; എന്തുകൊണ്ട്?

വ്യാപകമായ മൊബൈല്‍ ഫോണ്‍ മോഷണം തടയാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ പുറത്തിറക്കിയിരുന്നു

വ്യാപകമായ മൊബൈല്‍ ഫോണ്‍ മോഷണം തടയാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ പുറത്തിറക്കിയിരുന്നു

author-image
WebDesk
New Update
Smartphone, Explained

ന്യൂഡല്‍ഹി: മൊബൈൽ ഫോണിന്റെ 15 അക്ക ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് (ഡിഒടി). ഉപകരണം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഈ 15 അക്ക നമ്പർ ഓരോ ഫോണിനും വ്യത്യസ്തമായിരിക്കും. ഇന്ത്യൻ നിർമ്മിതമുൾപ്പെടെ പുറത്തെന്ന് ഇറക്കുമതി ചെയുന്ന ഫോണുകളും ഐഎംഇഐ നമ്പർ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

ഈ മാറ്റങ്ങൾ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കർശനമാക്കുന്നത് എങ്ങനെയാണ്?

Advertisment

"ഇന്ത്യൻ നിർമ്മിതമായ മൊബൈൽ ഫോൺ വില്പനയ്ക്ക് മുൻപ് തന്നെ നിർമ്മാതാക്കൾ അവയുടെ ഇന്റർനാഷണൽ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പർ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലെ ഇന്ത്യൻ കൗണ്ടെർഫെയ്റ്റഡ് ഡിവൈസ് റെസ്ട്രിക്ഷൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം," 2017 ലെ പ്രിവൻഷൻ ഓഫ് ടാമ്പറിങ് ഓഫ് മൊബൈൽ ഡിവൈസ് എക്വിപ്മെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ഭേദഗതി ചെയ്തുകൊണ്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

വില്പനക്കായോ പരിശോധനക്കായോ ഗവേഷണത്തിനായോ അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്കായോ ഇറക്കുമതി ചെയ്യുന്ന മൊബൈലുകളു രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് മുൻപ് തന്നെ ഗവണ്മെന്റിന്റെ പോര്‍ട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

എന്താണ് ഐഎംഇഐ നമ്പറും അതിൻറെ പ്രവർത്തനങ്ങളും?

നെറ്റ്‌വർക്കിൽ നിന്ന് മൊബൈൽ കണ്ടെത്താൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ നമ്പറാണ് ഐഎംഇഐ. ഉപയോക്താവ് ഇന്റർനെറ്റ് ഉപയോഗികുമ്പോഴോ കോൾ ചെയ്യുമ്പോഴോ ഉപകരണം കണ്ടെത്താനാണ് ഈ നമ്പർ ഉപയോഗിക്കുന്നത്. ഡുവൽ സിം ശേഷിയുള്ള ഫോണുകൾക്ക് രണ്ട് ഐഎംഇഐ നമ്പറുകൾ ഉണ്ടാകും. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താം.

ഐഎംഇഐയില്‍ പരിശോധന വര്‍ധിപ്പിച്ചതിന്റെ കാരണം

Advertisment

വ്യാപകമായ മൊബൈല്‍ ഫോണ്‍ മോഷണം തടയാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ പുറത്തിറക്കിയിരുന്നു. ഐഡന്റിറ്റി രജിസ്റ്റർ പ്രകാരം വെള്ള, ഗ്രേ, കറുപ്പ് എന്നിങ്ങനെ മൂന്ന് പട്ടികയിലായി മൊബൈൽ ഫോണുകളെ അവരുടെ ഐഎംഇഐ സ്റ്റാറ്റസ് അനുസരിച്ച് തരം തിരിച്ചിരുന്നു. വൈറ്റ് ലിസ്റ്റിലെ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുമതിയുള്ളവയാണ്. നെറ്റ്‌വർക്ക് അനുമതി നിഷേധിക്കപെട്ട ഫോണുകളാണ് ബ്ലാക്ക് ലിസ്റ്റിൽ, നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത ഫോണുകളാണ് ഇവ. നിലവാരമില്ലാത്ത ഉപകരണങ്ങളാണ് ഗ്രെ ലിസ്റിൽ ഉൾപെട്ടിട്ടുള്ളത്. ഐഎംഇഐ കേന്ദ്രികൃതമായ നിയമപരമായ ഇടപെടലുകൾ നടത്താൻ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന് റജിസ്റ്റര്‍ അനുമതി നല്‍കുന്നുണ്ട്.

Explained Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: