Latest News

എന്തു കൊണ്ടാണ് എണ്ണവില ഉയരുന്നത്, ഇന്ത്യയെ എങ്ങനെ ബാധിക്കും?

2021 ന്റെ തുടക്കം മുതല്‍ ക്രൂഡ് ഓയില്‍ വില ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ ബാരലിന് 52 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് വില

crude oil prices, crude oil prices spike, spike in crude oil prices, petrol price india, diesel price india, crude oil prices today, crude oil price today, crude oil price increase explained, ie malayalam

രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വില. ബാരലിന് 71 ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. 2019 മേയ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയത് എന്താണെന്നും അത് ഇന്ത്യന്‍ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കാം.

എന്തുകൊണ്ടാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നത്?

2021 ന്റെ തുടക്കം മുതല്‍ ക്രൂഡ് ഓയില്‍ വില ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ ബാരലിന് 52 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് വില. ലോകത്തുടനീളമുള്ള സാമ്പത്തിക വീണ്ടെടുക്കലിനൊപ്പം എണ്ണ ഉല്‍പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളുടെ വിതരണത്തിലെ വെട്ടിക്കുറവിന്റെ ഫലമായി ആവശ്യം വര്‍ധിക്കുമെന്ന പ്രതീക്ഷയുടെ സാഹചര്യത്തിലാണ് വില വര്‍ധന.

ക്രൂഡ് ഓയില്‍ വില ബാരലിന് 19 ഡോളറില്‍ താഴെയെത്തിയപ്പോള്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് 2020 ല്‍ വിതരണത്തില്‍ കുറവും വരുത്തിയിരുന്നു. ഇത് ഈ വര്‍ഷം മേയ് വരെ നീട്ടി. സൗദി അറേബ്യയാവട്ടെ ഫെബ്രുവരിയ്്ക്കും ഏപ്രിലിനുമിടയില്‍ പ്രതിദിന ഉത്പാദനത്തില്‍ 10 ലക്ഷം ബാരലിന്റെ അധിക കുറവ് വരുത്തി. ഇതില്‍ 2,50,000 ബാരല്‍ ഉല്‍പ്പാദനം മാത്രമാണ് മേയില്‍ പുനസ്ഥാപിച്ചത്. 7,50,000 ബാരല്‍ ഉത്പാദനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഇതുകൂടാതെ, ഒപെക് അംഗങ്ങളും മറ്റും ചേര്‍ന്ന് ജൂണില്‍ പ്രതിദിനം 3,50,000 ബാരലിന്റെയും ജൂലൈയില്‍ 4,41,000 ബാരലിന്റെയും ഉത്പാദനം പുനസ്ഥാപിക്കാനും തയാറെടുക്കുന്നു. എന്നാല്‍, ഉത്പാദനത്തിലെ വെട്ടിക്കുറവ് ക്രമേണ പിന്‍വലിക്കുന്നത് വിലയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കും.

പഇറാനുമായുള്ള പുതിയ ആണവ കരാറിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ മുന്നേറ്റം ആ രാജ്യത്തുനിന്നുള്ള എണ്ണയ്ക്കുമേലുള്ള ഉപരോധം നീക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതും എണ്ണവിലയില്‍ കാര്യമായ സ്വാധീനം ചെലില്ലെന്നാണ് ഒപെക് അഭിപ്രായപ്പെടുന്നത്. ഉപരോധം നീക്കുന്നതിലൂടെ ഇറാനിലെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ക്രമേണയെ സംഭവിക്കുകയുള്ളൂവെന്നും അത് വില അസ്ഥിരമാക്കില്ലെന്നുമാണ് ഒപെക് കരുതുന്നത്.

ഉയര്‍ന്ന വില ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?

വര്‍ധിച്ചുവരുന്ന ക്രൂഡ് ഓയില്‍ വില രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും റെക്കോഡിലേക്കു നയിക്കുകയാണ്. ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ പെട്രോളിന് ലിറ്ററിന് 10.8 രൂപയും ഡീസലിന്റെ 11.5 രൂപയുമാണ് രാജ്യത്ത് ഉയര്‍ത്തിയത്.

എന്നാല്‍, അന്തര്‍ദേശീയ വിലനിലവാരത്തിനനുസരിച്ച്, സംസ്‌കരിക്കുന്ന കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണ് രാജ്യത്തെ നിലവിലെ ഉയര്‍ന്ന റെക്കോര്‍ഡ് വിലകള്‍ പോലുമെണ് എണ്ണ വിതരണ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്്. വാഹന ഇന്ധനങ്ങള്‍ക്ക് ഈടാക്കുന്ന നികുതി കുറയ്ക്കുകയോ കൂഡ് വില കുറയുകയോ ചെയ്തില്ലെങ്കില്‍ രാജ്യത്ത് ഇനിയും വില ഉയര്‍ന്നേക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്തര്‍ദ്ദേശീയ വിലയുടെ 15 ദിവസത്തെ ഏറ്റക്കുറച്ചിലുകളിലെ ശരാശരിയുടെ അടിസ്ഥാനത്തിലാണു പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില നിര്‍ണയിക്കുന്നത്. രാജ്യത്ത് വാഹന ഇന്ധനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും നികുതി ഈടാക്കുന്നുണ്ട്്. ഓരോ സംസ്ഥാനവും ഈടാക്കുന്ന നികുതി നിരക്ക് വ്യത്യസ്തമാണ്. ഇതുകൂടാതെ കടത്തുചെലവും സംസ്ഥാനങ്ങളില്‍ വില വ്യത്യാസമുണ്ടാക്കുന്നു.

ഡല്‍ഹിയില്‍ ബുധനാഴ്ചത്തെ പെട്രോള്‍ ചില്ലറ വില്‍പ്പന വിലയുടെ 58 ശതമാനവും ഡീസല്‍ വിലയുടെ 52 ശതമാനവും സംസ്ഥാന-കേന്ദ്ര നികുതികളാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ ഇറക്കുമതി തീരുവ ലിറ്ററിന് 13 രൂപയും ഡീസലിനു 16 രൂപയും 2020 ല്‍ വര്‍ധിപ്പിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതിനാല്‍ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനായിരുന്നു ഈ നടപടി.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Why oil prices are rising and how it will impact india

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express