scorecardresearch
Latest News

നാരങ്ങയ്ക്ക് വില കൂടുന്നത് എന്തുകൊണ്ട്?

ഒരു നാരങ്ങയ്ക്ക് 10 മുതൽ 15 രൂപ വരെയാണ് ചിലയിടങ്ങളിൽ വില. രാജ്യത്ത് ചെറുനാരങ്ങ കൃഷി എത്രയുണ്ട്, വിലവർദ്ധനവിന് കാരണമായത് എന്താണ്, വില എത്രമാത്രം ഉയരാൻ സാധ്യതയുണ്ട് എന്നീ കാര്യങ്ങൾ പരിശോധിക്കാം

നാരങ്ങയ്ക്ക് വില കൂടുന്നത് എന്തുകൊണ്ട്?

കഴിഞ്ഞ ഏതാനും ആഴ്ചകളായി, നാരങ്ങയുടെ വില വലിയ രീതിയിൽ ഉയരുകയാണ്, ഒരു നാരങ്ങയ്ക്ക് 10 മുതൽ 15 രൂപ വരെയാണ് ചിലയിടങ്ങളിൽ വില. രാജ്യത്ത് ചെറുനാരങ്ങ കൃഷി എത്രയുണ്ട്, വിലവർദ്ധനവിന് കാരണമായത് എന്താണ്, വില എത്രമാത്രം ഉയരാൻ സാധ്യതയുണ്ട് എന്നീ കാര്യങ്ങൾ പരിശോധിക്കാം.

രാജ്യത്ത് എത്ര നാരങ്ങ കൃഷിയുണ്ട്, എവിടെയാണ്?

രാജ്യത്തുടനീളം 3.17 ലക്ഷം ഹെക്ടർ ഭൂമിയിൽ നാരങ്ങ കൃഷി ചെയ്യുന്നുണ്ട്. നാരങ്ങാ മരങ്ങൾ വർഷത്തിൽ മൂന്ന് തവണ പൂക്കുകയും ഫലം നൽകുകയും ചെയ്യുന്നു. 45,000 ഹെക്ടർ ഭൂമിയിൽ കൃഷിയുള്ള ആന്ധ്രാപ്രദേശാണ് ഏറ്റവും കൂടുതൽ നാരങ്ങ കൃഷി ചെയ്യുന്ന സംസ്ഥാനം. മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, തമിഴ്‌നാട് എന്നിവയാണ് ചെറുനാരങ്ങ കൃഷിയിൽ മുൻപന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

ഹിന്ദിയിൽ നിമ്പു എന്നറിയപ്പെടുന്ന നാരങ്ങാകൾ രണ്ടു തരമുണ്ട്. ചെറുനാരങ്ങയും നാരങ്ങയും. ചെറുതും വൃത്താകൃതിയിലുള്ളതും മെലിഞ്ഞതുമായ തൊലിയുള്ള കാഗ്സിയാണ് രാജ്യത്ത് സാധാരണയായി വളരുന്ന ഇനം. ഇവയാണ് ചെറുനാരങ്ങ എന്നറിയപ്പെടുന്നത്. അതേസമയം, വടക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വളരുന്ന ഇരുണ്ട പച്ച നിറത്തിലുള്ളവയാണ് നാരങ്ങ, പശ്ചിമ ബംഗാളിലെ ഗോന്ദോരാജ് പോലുള്ള ഇനങ്ങൾ പ്രാദേശികമായി വലിയ രീതിയിൽ അറിയപ്പെടുന്നവയാണ്.

പ്രതിവർഷം 37.17 ലക്ഷം ടൺ നാരങ്ങ ഇന്ത്യ ഉത്പാദിപ്പിക്കുന്നു, ഇതെല്ലാം ഇവിടെ തന്നെയാണ് ഉപയോഗിക്കുന്നത്. നാരങ്ങയ്ക്ക് കയറ്റുമതിയോ ഇറക്കുമതിയോ ഇല്ല.

ചൂടുള്ളതും മിതമായി വരണ്ടതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് നാരങ്ങയ്ക്ക് ഏറ്റവും അനുയോജ്യം, കനത്ത മഴ തോട്ടങ്ങളിൽ ബാക്ടീരിയ രോഗങ്ങൾക്ക് കാരണമാകുന്നു. ഗ്രാഫ്റ്റിംഗിലൂടെയാണ് നാരങ്ങ ചെടികൾ വളർത്തുന്നത്. നാഗ്പൂർ ആസ്ഥാനമായുള്ള ഐസിഎആർ സെൻട്രൽ സിട്രസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (സിസിആർഐ) വിവിധ സംസ്ഥാന കാർഷിക സ്ഥാപനങ്ങളും ഗുണനിലവാരമുള്ള റൂട്ട് സ്റ്റോക്കുകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കർഷകർ സാധാരണയായി ഒരു ഏക്കറിൽ 210-250 നാരങ്ങാ മരങ്ങൾ വരെയാണ് നട്ടുപിടിപ്പിക്കുക. നട്ട് മൂന്ന് വർഷത്തിന് ശേഷം ആദ്യത്തെ വിളവെടുപ്പ് നടത്തുന്നു. ഒരു മരത്തിൽ നിന്ന് ശരാശരി 1000-1500 നാരങ്ങ ലഭിക്കും.

എങ്ങനെയാണ് ഇതിന്റെ കാലചക്രം?

‘ബഹാർ ട്രീറ്റ്‌മെന്റ്’ എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെയാണ് ഇവ കൃഷിചെയ്യുന്നത്, സിസിആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ.എ മുർകുട്ടെ പറയുന്നു. ഈ രീതിയിൽ, ആദ്യം ജലസേചനം തടഞ്ഞുനിർത്തി രാസവസ്തുക്കൾ തളിച്ചു, തോട്ടങ്ങൾ വെട്ടിമാറ്റുന്നു, പിന്നീട് വളമിട്ട് ജലസേചനവും പുനരാരംഭിക്കുന്നു, ഇതിന് ശേഷം മരം പൂവിടുകയും കായ്കൾ വളരുകയും ചെയ്യും.

നാരങ്ങ കർഷകർ ഒരു വർഷത്തിൽ മൂന്ന് തവണ ഇത് ചെയ്യുന്നു – അംബെ, മൃഗ്, ഹസ്ത എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്, പൂവിടുമ്പോൾ ഉണ്ടാകുന്ന സീസണിനെ അടിസ്ഥാനമാക്കിയാണ് ഈ പേരിട്ടിരിക്കുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പൂവിടുന്നത് അംബെ ബഹാറാണ്, ഇതിൽ ഏപ്രിൽ മുതൽ കായ്കൾ ഉണ്ടാകുന്നു. മൃഗ് ബഹാർ സമയത്ത്, ജൂൺ-ജൂലൈ മാസങ്ങളിൽ തോട്ടങ്ങൾ പൂക്കും, ഒക്ടോബറിൽ വിളവെടുപ്പ് നടക്കുന്നു. ഹസ്ത ബഹാറിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പൂവിടുകയും മാർച്ചിനു ശേഷം വിളവെടുപ്പ് നടക്കുകയും ചെയ്യും. ഇവ ഒന്നിന് പുറകെ ഒന്നായി വരുന്നത് കൊണ്ട് തന്നെ വർഷം മുഴുവൻ കർഷകർക്ക് നാരങ്ങ വിപണിയിൽ എത്തിക്കാനാവും.

വിപണിയെ പോഷിപ്പിക്കുന്ന വിളയുടെ 60 ശതമാനവും അംബെ ബഹാറിൽ വിളവെടുക്കുന്നതാണെന്ന് ഡോ മുർകുട്ടെ പറയുന്നു, മൃഗ ബഹാറിൽ 30 ശതമാനവും ബാക്കിയുള്ളത് ഹസ്ത ബഹാറിൽ നിന്നുമാണ്. മൃഗ് ബഹാറിൽ ഉണ്ടാകുന്ന ഭൂരിഭാഗവും ആദ്യം കോൾഡ് സ്റ്റോറേജിലേക്കാണ് അയക്കുന്നത്, മറ്റ് രണ്ട് ബഹാറുകളിൽ നിന്നുള്ളവ നേരെ ചില്ലറ വിൽപ്പനയിലേക്കെത്തും.

എത്രത്തോളം വില വർധിച്ചു?

പൂനെയിലെ മൊത്തവ്യാപാര വിപണിയിൽ 10 കിലോഗ്രാം ചെറുനാരങ്ങ ഇപ്പോൾ 1750 രൂപയ്ക്കാണ് വിൽക്കുന്നത്. 10 കിലോഗ്രാം ഭാരം വരുന്ന ബാഗിൽ സാധാരണയായി 350-380 നാരങ്ങകൾ ഉണ്ടാകും, അതിനാൽ അതിലെ ഒരു നാരങ്ങയുടെ വില ഇപ്പോൾ 5 രൂപയാണ്. എന്നാൽ പൂനെയിലെ ചില്ലറ വിപണിയിൽ ഒരു നാരങ്ങയുടെ ചില്ലറ വില ഏകദേശം 10-15 രൂപയാണ്. നരങ്ങയുടെ എക്കാലത്തെയും ഉയർന്ന വിലയാണിത്, വരവ് കുറവായതാണ് വില വർദ്ധനവിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. പൂനെ വിപണിയിൽ സാധാരണയായി 10 കിലോ വീതമുള്ള 3,000 ബാഗുകൾ എത്താറുണ്ട്, എന്നാൽ ഇപ്പോൾ എത്തുന്നത് 1,000 ബാഗുകൾ മാത്രമാണ്.

മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ വിപണികളിൽ യഥാക്രമം 120 രൂപ, 60 രൂപ, 180 രൂപ എന്നിങ്ങനെ മൊത്തവ്യാപാര നിരക്കിലാണ് നാരങ്ങ വിൽക്കുന്നത്.

എന്താണ് വില ഉയാരാൻ കാരണം?

ഹസ്താബഹാറിലും തുടർന്ന് അംബേ ബഹാറിലും വിളവെടുപ്പ് പരാജയപ്പെട്ടതാണ് ഒരു പ്രധാന കാരണമാണ്. രാജ്യത്തുടനീളം, കഴിഞ്ഞ വർഷം മൺസൂൺ നല്ലതായിരുന്നു, എന്നാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അസാധാരണമായ കനത്ത മഴയാണ് ലഭിച്ചത്. നാരങ്ങത്തോട്ടങ്ങൾക്ക് അധിക ഈർപ്പം പ്രശ്‌നമാണ്, അതിനാൽ കനത്ത മഴ കാരണം ബഹാർ ട്രീറ്റ്‌മെന്റ് പരാജയപ്പെടുകയും മരങ്ങൾ പൂവിടാതിരിക്കുകയും ചെയ്തു. നാരങ്ങ സാധാരണയായി കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയും അംബേ ബഹാറിൽ നിന്നുള്ള അടുത്ത ഫലം വരുന്നതുവരെ വിൽക്കാറുമാണ് പതിവ്. എന്നാൽ ഇത്തവണ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതിനാൽ കർഷകർക്ക് അധികം സംഭരിക്കാൻ കഴിഞ്ഞില്ല.

അംബെ ബഹാറിലും അകാലമഴ നാശം വിതച്ചു, ആദ്യ ഘട്ടത്തിൽ തന്നെ പൂവിടുന്നതിൽ കുറവുണ്ടായതായി കർഷകർ അറിയിച്ചിരുന്നു. ഫെബ്രുവരി അവസാനം മുതൽ, ചൂട് കൂടിയതും വിളകളെ ബാധിച്ചു, ഇത് ഇളം പഴങ്ങൾ കൊഴിയാൻ ഇടയാക്കി. വേനൽക്കാലത്ത്, നാരങ്ങയുടെ ഉയരുമ്പോൾ, സംഭരിച്ചിരിക്കുന്ന ഹസ്ത ബഹറും പുതിയ അംബേ ബഹാർ പഴങ്ങളുമാണ് വിപണിയിൽ എത്തുക. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ ഉത്പാദനത്തെ ബാധിച്ചതോടെ അതില്ലാതായി.

തുടർച്ചയായി രണ്ട് ബഹറുകൾ പരാജയപ്പെടുന്ന അപൂർവ വർഷങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് കർഷകരും വ്യാപാരികളും പറയുന്നു. വരവ് കുറഞ്ഞതിനാലാണ് രാജ്യത്തുടനീളം നാരങ്ങയുടെ വില റെക്കോർഡ് നിലയിലെത്തിയത്.

എപ്പോഴാണ് വിലയിൽ ഒരു മാറ്റമുണ്ടാവുക?

ഉടനടി വില കുറയാനുള്ള സാധ്യത കുറവാണ്, വരവിൽ പെട്ടെന്ന് ഒരു പുരോഗതി ഉണ്ടാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത വിള ഒക്ടോബറിനു ശേഷം മാത്രമേ ഫലമാകു, അപ്പോൾ മാത്രമേ വരവ് ഗണ്യമായി മെച്ചപ്പെടൂ. നിലവിൽ, അംബേ ബഹാറിൽ നിന്നുള്ള വരവ് വലിയ തോതിൽ പൂവിടാതിരുന്ന പ്രദേശങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അത് വില മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Also Read: ഒരേ സമയം രണ്ട് സർവകലാശാലാ ബിരുദം നേടാം; യുജിസിയുടെ പുതിയ പ്രഖ്യാപനം അർത്ഥമാക്കുന്നത്

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why lemons are so costly now explained