scorecardresearch
Latest News

ചൈനയെ നേരിടാന്‍ ഇന്ത്യയ്ക്ക് യുഎസിനെയും യൂറോപ്പിനെയും എത്രമാത്രം ആശ്രയിക്കാനാകും?

യുഎസ്-ചൈന ബന്ധത്തില്‍ വലിയ നേട്ടം കൊയ്തത് അമേരിക്കയിലെ വലിയ ബിസിനസുകളാണ്

india china border news, india china news, ladakh, galwan, boycott chinese products, china protests, pb mehta on india-china protests

ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ തന്ത്രപ്രധാനമായ വഴികളെ പുനര്‍വിചിന്തനം നടത്തുന്നതിന് കാരണമാകുന്നു. ചൈനയ്‌ക്കെതിരെ ലോകമെമ്പാടും ഉയരുന്ന വികാരത്തെ അനുകൂലമാക്കാന്‍ ഇന്ത്യയ്ക്കാകുമോ?.

സമയം അതിന് പാകമാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്ററായ പ്രതാപ് ഭാനു മേത്ത പറയുന്നു. “ഷി ജിന്‍പിങ്ങ് ഭരണകൂടത്തിനെതിരായ ആഗോള അന്യവല്‍കരണത്തിന്റെ തോത് കീഴ് വഴക്കങ്ങളില്ലാത്തതാണ്. എന്നാല്‍, ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുംവിധം ഒരുമിച്ചുള്ള ആഗോള നടപടിയായി മാറാന്‍ അതിന് കഴിയുമോ,” അദ്ദേഹം ചോദിക്കുന്നു.

ഇന്ത്യ-യുഎസ് സഖ്യം ബലപ്പെടുത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് പല നയതന്ത്ര വിഗദ്ധരും സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഇന്ത്യയുടെ വഴികള്‍ കുറവാണെന്ന് മേത്ത പറയുന്നു.

Read Also: പ്രവാസികളുടെ കോവിഡ് ടെസ്റ്റ്: ഹർജികൾ ഹെെക്കോടതി തീർപ്പാക്കി

“ആഗോള കാര്യങ്ങളില്‍ ഇതൊരു അസാധാരണമായ നിമിഷമാണ്. ചൈനയെന്ന പൊതു ഭീഷണി ഉയരുന്നുവെന്ന തിരിച്ചറിവ് നിലനില്‍ക്കുന്നു. എന്നാല്‍, ആഗോള ശക്തികൾ സഹകരിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നില്ല,” അദ്ദേഹം പറഞ്ഞു.

ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിനോട് (ബിആര്‍ഐ) ആഗോളതലത്തിലുള്ള പ്രതികരണം ശ്രദ്ധിക്കാന്‍ അദ്ദേഹം പറയുന്നു. “പല രാജ്യങ്ങളും അവരുടെ ബിആര്‍ഐ കടം തിരിച്ചടയ്ക്കാനാകാതെ വലയുകയാണ്. ആ രാജ്യങ്ങളുടെ കഴുത്തില്‍ ചൈനയുടെ വായ്പകള്‍ കുരുങ്ങിക്കിടക്കുന്നു. ചൈനയുടെ സാമ്പത്തികശക്തിയെ ആശ്രയിക്കുന്നത് അവസാനിക്കാന്‍ ഈ ഭരണകൂടങ്ങളെ സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒന്നും ചെയ്യുന്നില്ല. സമാനമായി, സൈബര്‍ സുരക്ഷ, ബഹിരാകാശം തുടങ്ങിയ മുന്‍നിര മേഖലകളില്‍ കൂടുതല്‍ ആശങ്കയാണുള്ളത്,” മേത്ത പറയുന്നു.

എന്തുകൊണ്ടാണത്?

അന്താരാഷ്ട്ര ബന്ധങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് ഒരു രാജ്യത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന്റെ സാഹചര്യത്തിലാണെന്ന് മേത്ത പറയുന്നു. ചൈന-സോവിയറ്റ് ബന്ധം വിഘടിപ്പിക്കുന്നതിനാണ് യുഎസ്-ചൈന ബന്ധം ഉടലെടുത്തത്. എന്നാല്‍ ദശാബ്ദങ്ങളായി ഈ ബന്ധം നിലനിന്നത് തന്ത്രപ്രാധാന്യത്തിന്റെ യുക്തിയിലല്ല. പകരം, യുഎസിന്റെയും ചൈനയുടെയും സാമ്പത്തിക വികസനത്തിന്റെ യുക്തിയിലാണ്.

യുഎസ്-ചൈന ബന്ധത്തില്‍ വലിയ നേട്ടം കൊയ്തത് അമേരിക്കയിലെ വലിയ ബിസിനസുകളാണ്. അവരുടെ ഉല്‍പ്പന്ന നിര്‍മ്മാണം ചൈനയിലാണ്. എന്നാല്‍ ഈ വികസന മാതൃകയുടെ രാഷ്ട്രീയ സാധുത കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു.

Read Also: ഭീഷണി വേണ്ട, ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്: പ്രിയങ്ക ഗാന്ധി

യുഎസിന്റെ വളരുന്ന വികസന പരിപ്രേക്ഷ്യത്തിന് ചേരുന്നതാണോ ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ എന്നതാണ് ചോദ്യം. ഉല്‍പ്പാദന മേഖലയിലെ തൊഴില്‍ യുഎസിലേക്ക് മടക്കിക്കൊണ്ടുവരുന്നതും ഇന്ത്യയുടെ ആത്മ നിര്‍ഭര്‍ ഭാരതും തമ്മില്‍ ചേരുമോ.

ചൈനയ്‌ക്കെതിരെ ലോകം ഒരുമിച്ചു നില്‍ക്കേണ്ട തന്ത്രം ആവശ്യമായതും എന്നാല്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കാത്തതുമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാകും വാചകത്തിനൊത്ത പ്രവര്‍ത്തി ചെയ്യുക.

“അതിനാല്‍, ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കിക്കുന്ന ഭൂപ്രദേശത്തില്‍ മറ്റാര്‍ക്കും കണ്ണില്ലാത്തതിനാല്‍ തര്‍ക്കം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാകും അന്താരാഷ്ട്ര സമൂഹം ചെയ്യുക.”

അതിനാല്‍, ചൈനയെയും പാകിസ്താനെയും ഇന്ത്യ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യണമെന്ന് മേത്ത അടിവരയിട്ട് പറയുന്നു.

Read in English: Explained Ideas: Why India can’t depend on US & EU to counter China

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why india cant depend on us eu to counter china