/indian-express-malayalam/media/media_files/uploads/2022/02/Garena-Free-Fire_1-1.jpeg)
ചൈനയിൽ ഉത്ഭവിച്ചതോ ചൈനീസ് ബന്ധമുള്ളതോ ആയ 54 ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എംഇഐടിവൈ) തിങ്കളാഴ്ച ഉത്തരവിറക്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് ഈ ആപ്പുകൾ നിരോധിച്ചതെന്നാണ് കേന്ദ്രം അറിയിച്ചത്.
ഏതാണ് ഈ പുതിയ ആപ്പുകൾ, എന്തുകൊണ്ട് അവ നിരോധിച്ചു?
പുതിയ പട്ടിക അനുസരിച്ച്, ഹ്രസ്വ വീഡിയോകൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന വിവ വീഡിയോ എഡിറ്റർ -സ്നാക്ക് വീഡിയോ മേക്കർ വിത്ത് മ്യൂസിക്, നൈസ് വീഡിയോ ബായ്ദു, ഗെയിമുകളായ ഓൺമ്യോജി ചെസ്, കോൺക്വർ ഓൺലൈൻ ടു തുടങ്ങിയവ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. പബ്ജി നിരോധനത്തിന് ശേഷം ഇന്ത്യയിൽ കുട്ടികൾക്കും കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ പ്രചാരം നേടിയ ഗരേന ഫ്രീ ഫയർ- ഇല്ലുമിനേറ്റ് എന്ന ഗെയിമും നിരോധിച്ചു.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് പുതിയ ആപ്പുകൾ നിരോധിച്ചതെന്ന് ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആപ്പുകളിൽ ഭൂരിഭാഗവും നേരത്തെ സർക്കാർ നിരോധിച്ച ആപ്പുകളുടെ ക്ലോണുകളോ ഷാഡോ ആപ്പുകളോ ആയി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ ആപ്പുകൾ നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയമാണ് ശുപാർശ ചെയ്തതെന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായും ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലെ ആപ്പുകളിലേക്കുള്ള ആക്സസ് താൽക്കാലികമായി തടഞ്ഞതായി ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.
"ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം പാസാക്കിയ ഇടക്കാല ഉത്തരവിന്റെ നോട്ടീസ് ലഭിച്ചതിന് ശേഷമുള്ള നടപടിയുടെ ഭാഗമായി, ഞങ്ങൾ ഡെവലപ്പർമാരെ വിവരം അറിയിക്കുകയും ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പുകളിലേക്കുള്ള ആക്സസ് താൽക്കാലികമായി തടയുകയും ചെയ്തു," കമ്പനിയുടെ വക്താവ് പറഞ്ഞു.
മുമ്പ് സർക്കാർ നിരോധിച്ച ഏതൊക്കെ ആപ്പുകൾ?
2020 ജൂണിൽ, ഐടി ആക്ടിന്റെ സെക്ഷൻ 69 പ്രകാരം പുറപ്പെടുവിച്ച സമാനമായ ഉത്തരവിൽ, ടിക് ടോക്ക്, ഷെയർഇറ്റ്, യുസി ബ്രൗസർ, ലൈക്കി, വീചാറ്റ്, ബിഗോ ലൈവ് എന്നിവയുൾപ്പെടെ 59 ആപ്പുകൾ ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. "ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഇന്ത്യയുടെ പ്രതിരോധത്തിനും, പൊതു ക്രമത്തിനും എതിരെ മുൻവിധികൾ നിറഞ്ഞവയാണ് ഈ ആപ്പുകൾ" എന്ന് അന്ന് അതിന്റെ ന്യായവാദത്തിൽ മന്ത്രാലയം പറഞ്ഞിരുന്നു.
ആദ്യത്തെ നിരോധന് പിറകെ 2020 ജൂലൈയിൽ മറ്റ് 47 ആപ്പുകളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിലക്കിയിരുന്നു. ഈ ആപ്പുകൾ കൂടുതലും 2020 ജൂണിൽ നിരോധിച്ച ആപ്പുകളുടെ പ്രോക്സികളായിരുന്നു.
പിന്നീട്,അതേവർഷം സെപ്തംബർ രണ്ടിന്, ഐടി മന്ത്രാലയം മറ്റ് 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു. അതിൽ ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്ഫോമായ പബ്ജിയും ചൈനയിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ ദാതാവായ ബായ്ദുവും ഉൾപ്പെടുന്നു. മൊത്തത്തിൽ ഇതുവരെ 300 ഓളം ആപ്പുകളും അവയുടെ പ്രോക്സികളും ഐടി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.