ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ റെസിഡന്‍സി വിസ, വര്‍ക്ക് പെര്‍മ്മിറ്റുള്ള ഇന്ത്യാക്കാരെ തിരികെ യുഎഇയില്‍ എത്തിക്കുന്നതിനായി വിമാന സര്‍വീസ് നടത്തുന്നതിനായി ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച നടത്തുന്നതായി യുഎഇയുടെ ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ ബുധനാഴ്ച്ച പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാന സര്‍വീസ് നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടോ?
യാത്രാവിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നും തൊഴിലിടമായ ദുബായിലേക്ക് മടങ്ങിപ്പോകാന്‍ വര്‍ക്ക് പെര്‍മ്മിറ്റും റസിഡന്‍സി വിസകളുമുള്ള ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ പറയുന്നു. ദുബായില്‍ സമയത്തിന് തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന് പറഞ്ഞു കൊണ്ട് ആയിരക്കണക്കിന് അഭ്യര്‍ത്ഥനകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ചിലെ ലോക്ക്ഡൗണിന് മുമ്പ് ഇന്ത്യയിലെത്തിയവരാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം തിരികെ പോകാന്‍ വഴിയില്ലാതെയായി. ഇതേതുടര്‍ന്ന്, ആളുകള്‍ തിരികെ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് രണ്ട് സര്‍ക്കാരുകളേയും ബന്ധപ്പെടുകയാണ്.
യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് തിരികെ പോകാന്‍ പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാം?
രണ്ട് നിബന്ധനകള്‍ പാലിക്കുന്ന റസിഡന്‍സി വിസ ഉടമകളേയും ടൂറിസ്റ്റുകളേയും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസിഡറായ അഹമ്മദ് അല്‍ബന്ന പറയുന്നു. ഒന്നാമത്തേത് തിരിച്ചറിയല്‍ രേഖയും പൗരത്വ രേഖയും യുഎഇ ഫെഡറല്‍ അതോറിറ്റഇയില്‍ അംഗീകരിക്കണം. അത് ഓണ്‍ലൈന്‍ വഴി എടുക്കാം. രണ്ടാമത്തേത് യുഎഇയില്‍ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്-19 പിസിആര്‍ പരിശോധന ഫലം. പലരും ഈ രണ്ട് നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് തിരികെ പോകാന്‍ നയതന്ത്രതലത്തിലെ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
എന്തൊക്കെയാണ് ആ തടസ്സങ്ങള്‍?
യാത്രാ സൗകര്യം ഇല്ലെന്നതാണ് പ്രധാനപ്പെട്ട തടസ്സം. നേരത്തെ, പൊതുമേഖല വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യയും അതിന്റെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുകയും തിരികെ അവിടെ നിന്നും ഒഴിപ്പിക്കുന്നവരെ കൊണ്ടുവരികയും ചെയ്തത് യുഎഇ അധികൃതര്‍ തടഞ്ഞു.
Read Also: മാറി നിൽക്കുന്നത് ഭയം കൊണ്ട്, തെറ്റ് ചെയ്തിട്ടല്ല; താനും കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്ന
ഇതേതുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയില്‍ നിന്നും യുഎഇ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്ന് കമ്പനികള്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇന്ത്യയില്‍ നിന്നും സര്‍വീസ് നടത്താന്‍ വിദേശ കമ്പനികളെ അനുവദിക്കാത്തതാണ് യഥാര്‍ത്ഥ തര്‍ക്ക വിഷയമെന്ന് അല്‍ബന്ന പറയുന്നു.
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് എത്രയും വേഗം വിമാന സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമോ?
യുഎഇ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി വ്യോമയാന ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യാ സര്‍ക്കാര്‍ നടത്തിവരികയാണ്. ഈ ഇടനാഴി സ്ഥാപിച്ചാല്‍ ഇരുരാജ്യങ്ങളിലേയും വ്യോമയാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയും.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവുമായും വ്യോമയാന മന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് യുഎഇ അംബാസിഡര്‍ ഒരു വെബിനാറില്‍ പറഞ്ഞു. റസിഡന്‍സി വിസയും വര്‍ക്ക് പെര്‍മ്മിറ്റുമുള്ള ഇന്ത്യാക്കാര്‍ക്കായി സര്‍വീസ് ഉടന്‍ നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
Read in English: Why flights to UAE could restart soon