ലോകം മുഴുവൻ പുതുവർഷ ആഘോഷങ്ങളിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് പുതിയൊരു തുടക്കത്തിന് ജനുവരി 1 പിറന്നു കഴിഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് ജനുവരി 1 ഒരു വർഷത്തിന്റെ തുടക്കമാകുന്നതെന്ന് അറിയാമോ?
ബിസി 45 മുതലാണ് ജനുവരി 1 വീണ്ടും പുതുവർഷമായി അംഗീകരിച്ചത്. അതിന് മുമ്പ് റോമൻ കലണ്ടർ പ്രകാരം മാർച്ചിലായിരുന്നു പുതുവർഷം. ബിസി 25-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ജൂലിയസ് സീസര്‍ അവതരിപ്പിച്ച ജൂലിയന്‍ കലണ്ടറിലാണ് ആദ്യമായി ജനുവരി ഒന്ന് വര്‍ഷത്തിന്‍റെ തുടക്കമായത്. ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കലണ്ടര്‍ തയ്യാറാക്കിയത്.
ജൂലിയൻ കലണ്ടർ ജനപ്രീതി നേടിയപ്പോഴും, യൂറോപ്പിന്റെ വലിയൊരു ഭാഗം ബിസി 16-ാം നൂറ്റാണ്ടിന്റെ പകുതി വരെ അത് അംഗീകരിച്ചില്ല. ക്രിസ്തുമതത്തിന്റെ ആവിർഭാവത്തോടെ, യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഡിസംബർ 25 മതപരമായ അർത്ഥങ്ങൾ കൂടുതൽ സ്വീകാര്യമായി കണക്കാക്കപ്പെട്ടു.
എന്നാൽ ഭാവിയുടെയും ഭൂതത്തിന്‍റെയും ദേവതയായ ജാനസിന്‍റെ പേരിലുള്ള ജനുവരി മാസം റോമാക്കാരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അതുകൊണ്ടാണ് സീസര്‍ ജനുവരിയില്‍ തന്നെ വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ചത്. പുതുവര്‍ഷമെന്നാല്‍ എല്ലാതരത്തിലും പുതിയ തുടക്കമാണ്. അതുകൊണ്ടുതന്നെ ജാനസ് ദേവതയുടെ മാസം തന്നെ പുതുവര്‍ഷമാകാമെന്ന് തീരുമാനിച്ചു.
പിന്നീട് ക്രിസ്തുമതം കൂടുതൽ സ്വാധീനം വർധിപ്പിച്ചതോടെ ജനുവരി 1 പുതുവർഷമായി ആഘോഷിക്കുന്നതിൽ ക്രിസ്ത്യാനികൾ വൈമുഖ്യം കാണിച്ചു. കൂടുതൽ രാജ്യങ്ങളും ക്രിസ്തുവിന്റെ ജനന ദിവസമായ ഡിസംബർ 25 തന്നെ പുതുവർഷമായി കാണണമെന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മറ്റൊരു അഭിപ്രായവും ഇക്കാലയളവിൽ ഉയർന്നുവന്നു. യേശുവിന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിച്ച മാർച്ച് 25 പുതുവർഷം ആക്കണമെന്നായിരുന്നു ഈ വാദം.
16-ാം നൂറ്റാണ്ടിലാണ് പോപ്പ് ഗ്രിഗറി 13-ാമൻ ഗ്രിഗോറിയൻ കലണ്ടർ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം ജനുവരി 1 തന്നെയായി പുതുവർഷം. യൂറോപ്പിലെ കത്തോലിക്ക രാജ്യങ്ങൾ ഈ കലണ്ടർ പിന്തുടരാൻ ആരംഭിച്ചു. എന്നാല്‍ പ്രൊട്ടസ്റ്റന്‍റ് മതം പിന്തുടര്‍ന്ന ഇംഗ്ലണ്ടില്‍ 1752 വരെ മാര്‍ച്ച് 25-ന് തന്നെയാണ് പുതുവര്‍ഷം തുടങ്ങിയത്. പിന്നീട് ഇംഗ്ലണ്ടും ഇത് അംഗീകരിച്ചതോടെ അവരുടെ കോളനി രാജ്യങ്ങളിലും പുതുവർഷം തുടങ്ങുന്നത് ജനുവരി ഒന്നായി കണക്കാക്കപ്പെട്ടു.