scorecardresearch
Latest News

Pandora Papers: എന്തുകൊണ്ടാണ് പാൻഡോര പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?

ള കോർപ്പറേറ്റ് സേവന സ്ഥാപനങ്ങളിൽ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളാണിത്. ഇവര്‍ ലോകമെമ്പാടുമുള്ള ക്ലൈന്റുകൾക്ക് വേണ്ടി 29,000 ഓഫ്-ദി-ഷെൽഫ് കമ്പനികളും സ്വകാര്യ ട്രസ്റ്റുകളും സ്ഥാപിച്ചത് നികുതിസംബന്ധിച്ച് ഗൂഢതകളുള്ള രാജ്യങ്ങളിൽ മാത്രമല്ല, സിംഗപ്പൂർ, ന്യൂസിലാന്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലാണ്

pandora papers, pandora papers india names, pandora papers investigation, pandora papers indian express, what is pandora papers, icij pandora papers, indian express news, latest news, breaking news, പാൻഡോറ, പാൻഡോറ രേഖകൾ, പാൻഡോറ വിവരച്ചോർച്ച, malayalam news, malayalam latest news, latest news in malayalam, ie malayalam, indian express malayalam

Pandora Papers: ഇന്ത്യൻ പൗരത്വമുള്ള 380 പേരെങ്കിലും പാൻഡോര രേഖകളിൽ പരാമർശിക്കപ്പെടുന്നു. ഇന്ത്യൻ എക്സ്പ്രസ് ഇതുവരെ ഇതിൽ ഉൾപ്പെടുന്ന അറുപതോളം പ്രമുഖ വ്യക്തികളുമായും കമ്പനികളുമായും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാൻഡോര രേഖകൾ ഈ സ്ഥാപനങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? കൂടാതെ, ട്രസ്റ്റുകൾ നിയമവിരുദ്ധമല്ലെങ്കിൽ, അന്വേഷണം എന്തിനെക്കുറിച്ചാണ്?

എന്താണ് പാൻഡോര രേഖകൾ?

14 ആഗോള കോർപ്പറേറ്റ് സേവന സ്ഥാപനങ്ങളിൽ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളാണിത്. ഇവര്‍ ലോകമെമ്പാടുമുള്ള ഇടപാടുകാർക്കു വേണ്ടി 29,000 ഓഫ്-ദി-ഷെൽഫ് കമ്പനികളും സ്വകാര്യ ട്രസ്റ്റുകളും സ്ഥാപിച്ചത് നികുതിസംബന്ധിച്ച് ഗൂഢതകളുള്ള രാജ്യങ്ങളിൽ മാത്രമല്ല, സിംഗപ്പൂർ, ന്യൂസിലാന്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലാണ്.

ഈ രേഖകൾ സ്വകാര്യ ഓഫ്‌ഷോർ ട്രസ്റ്റുകളിലെ ‘സെറ്റിൽഡ്’ (അല്ലെങ്കിൽ സ്ഥാപിച്ചിട്ടുള്ള) ആയ ആസ്തികളുടെ ആത്യന്തിക ഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്. ഇതിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു. പണ്ടോര രേഖകൾ പ്രകാരം 380 ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഇന്ത്യൻ എക്സ്പ്രസ് ഇതുവരെ അറുപതോളം പ്രമുഖ വ്യക്തികളുമായും കമ്പനികളുമായും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തുടരുന്ന അന്വേഷണത്തിലെ ഒരു ഭാഗം മാത്രമാണ്.

എന്താണ് പാൻഡോര രേഖകൾ വെളിപ്പെടുത്തുന്നത്?

പണക്കാരും പ്രശസ്തരും കുപ്രസിദ്ധരുമായ പലരും ഇതിനകം തന്നെ അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു എന്ന വിവരമാണ് പാൻഡോര രേഖകൾ വെളിപ്പെടുത്തന്നത്. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ആസ്തി കൈമാറുന്നതിനുള്ള (എസ്റ്റേറ്റ് പ്ലാനിങ്) സങ്കീർണമായ ബഹുതല (മൾട്ടി-ലെയേഡ്) ട്രസ്റ്റ് ഘടനകൾ സ്ഥാപിച്ചത്, നികുതി മറികടക്കൽ ലക്ഷ്യമിട്ട് നിയമം അയവുള്ള പ്രദേശങ്ങളില്‍, എന്നാൽ വായു കടക്കാത്തത്ര രഹസ്യ സ്വഭാവമുള്ള നിയമങ്ങൾ നിലവിലുള്ള ഇടങ്ങളിലുമായിരുന്നു.

ട്രസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യങ്ങൾ പലതാണ്, ചിലവ സത്യമായതും യഥാർത്ഥവുമാണ്. എന്നാൽ രേഖകളുടെ സൂക്ഷ്മപരിശോധനയിൽ പലരുടെയും ലക്ഷ്യം ഇതിൽ രണ്ട് കാര്യങ്ങളാണ് ഉള്ളത്:

  1. അവരുടെ യഥാർത്ഥ ഐഡന്റിറ്റികൾ മറയ്ക്കുകയും ഓഫ്‌ഷോർ എന്റിറ്റികളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുക, അങ്ങനെ നികുതി ഉദ്യോഗസ്ഥർക്ക് അവരിലേക്ക് എത്തുന്നത് അസാധ്യമായിത്തീരുക
  2. കടം കൊടുക്കുന്നവരിൽ നിന്നും നിയമപാലകരിൽ നിന്നും നിക്ഷേപങ്ങൾ (പണം, ഷെയർഹോൾഡിംഗ്, റിയൽ എസ്റ്റേറ്റ്, ആർട്ട്, വിമാനങ്ങൾ, നൗകകൾ ) സംരക്ഷിക്കുക

പനാമ, പാരഡൈസ് രേഖകളിൽനിന്ന് പാൻഡോര എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

പനാമ, പാരഡൈസ് രേഖകൾ യഥാക്രമം വ്യക്തികളും കോർപ്പറേറ്റുകളും സ്ഥാപിച്ച ഓഫ്‌ഷോർ സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു. കള്ളപ്പണം വെളിപ്പിക്കൽ, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയർത്തുന്ന ആശങ്കകളുടെ പേരിൽ അത്തരം ഓഫ്‌ഷോർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ കർശനമാക്കാൻ രാജ്യങ്ങൾ നിർബന്ധിതരായതിന് ശേഷം ബിസിനസുകൾ എങ്ങനെ ഒരു പുതു സാധാരണത്വം (ന്യൂ നോർമൽ) സൃഷ്ടിച്ചുവെന്ന് പാൻഡോര രേഖകൾ അന്വേഷണം വെളിപ്പെടുത്തുന്നു.

കോർപ്പറേറ്റ് മൂടുപടം അഴിച്ചുമാറ്റുകയും , ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്‌ഷോർ കമ്പനികളുമായി ചേർന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി അഥവാ വാഹനമായി ഉപയോഗിക്കുന്നത് എന്ന് പണ്ടോര രേഖകൾ വെളിപ്പെടുത്തുന്നു. സമോവ, ബെലിസ്, പനാമ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, അല്ലെങ്കിൽ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ അല്ലെങ്കിൽ ന്യൂസിലാൻഡ്, അല്ലെങ്കിൽ ഏറ്റവും വലിയ, ശക്തമായ സമ്പദ്‌വ്യവസ്ഥയായ യുഎസിലെ സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ ട്രസ്റ്റുകൾ സ്ഥാപിക്കാം.

എന്താണ് ട്രസ്റ്റ്?

ഒരു ട്രസ്റ്റിൽ മൂന്ന് പ്രധാന കക്ഷികൾ ഉൾപ്പെടുന്നു: ‘സെറ്റ്‌ലർ’ – ഒരു ട്രസ്റ്റ് സ്ഥാപിക്കുകയോ സൃഷ്ടിക്കുകയോ അത് രൂപകൽപ്പന ചെയ്യുകയോ ചെയ്യുന്ന ഒരാൾ; ‘ട്രസ്റ്റി’ – ‘സെറ്റ്‌ലർ’ പേരുള്ളവർക്കായി ആസ്തികൾ കൈവശം വയ്ക്കുന്ന ഒരാൾ; ‘ഗുണഭോക്താക്കൾ’ – ആസ്തികളുടെ ആനുകൂല്യങ്ങൾ ആർക്കാണ് നൽകുന്നത് അല്ലെങ്കിൽ ലഭിക്കുന്നത്.

ട്രസ്റ്റ് എന്നതൊരു വേറിട്ടൊരു നിയമ സ്ഥാപനമല്ല, പക്ഷേ അതിന്റെ നിയമപരമായ സ്വഭാവം ‘ട്രസ്റ്റി’യിൽ നിന്നാണ്. ചില സമയങ്ങളിൽ, ‘സെറ്റ്‌ലർ’ ഒരു ‘പ്രൊട്ടക്ടറെ’ നിയമിക്കുന്നു, അയാൾക്ക് ട്രസ്റ്റിയുടെ മേൽനോട്ടം വഹിക്കാനും അധികാരിയെ നീക്കം ചെയ്യാനും പുതിയയാളെ നിയമിക്കാനും അധികാരമുണ്ട്.

ഇന്ത്യയിൽ അല്ലെങ്കിൽ ഓഫ് ഷോർ/ രാജ്യത്തിന് പുറത്ത്, ഒരു ട്രസ്റ്റ് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണോ?

ഇല്ല. ട്രസ്റ്റുകൾ എന്ന ആശയത്തിന് നിയമപരമായ അടിസ്ഥാനം നൽകുന്നത് 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമമാണ്. ഇന്ത്യൻ നിയമങ്ങൾ ട്രസ്റ്റുകളെ നിയമപരമായ വ്യക്തിയായി/ എന്റിറ്റിയായി കാണുന്നില്ലെങ്കിലും, ‘ഗുണഭോക്താക്കളുടെ’ നേട്ടത്തിനായി ട്രസ്റ്റിലെ ആസ്തികൾ കൈകാര്യം ചെയ്യാനും ഉപയോഗിക്കാനും ട്രസ്റ്റിയുടെ ധാർമ്മിക ബാധ്യത അല്ലെങ്കിൽ കർത്തവ്യം ആയി അവർ ട്രസ്റ്റിനെ അംഗീകരിക്കുന്നു. ഓഫ്‌ഷോർ ട്രസ്റ്റുകളും, അതായത്, മറ്റ് നികുതി ഘടനകൾക്കുള്ളിൽ സ്ഥാപിതമായ ട്രസ്റ്റുകൾ ഇന്ത്യ അംഗീകരിക്കുന്നു.

ഇത് നിയമവിധേയമാണെങ്കിൽ പിന്നെന്തിനെ കുറിച്ചാണ് അന്വേഷണം?

ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. ട്രസ്റ്റുകൾ രൂപീകരിക്കുന്നതിന് നിരവധി യുക്തിസഹവും നിയമസാധുതയുമുള്ള കാരണങ്ങൾ ഉണ്ട്. എന്നാൽ ആസ്തി കൈമാറ്റം (എസ്റ്റേറ്റ് പ്ലാനിങ്) നടത്തുന്നതിനായി സത്യസന്ധമായി രൂപീകരിച്ചവയും അതിലുണ്ട്. ഒരു ബിസിനസുകാരന് ‘ഗുണഭോക്താക്കൾക്ക്’ ട്രസ്റ്റി വിതരണം ചെയ്യുന്ന വരുമാനം എടുക്കുന്നതിനോ അവളുടെ/ അവന്റെ മരണശേഷം സ്വത്തുക്കൾ അനന്തരാവകാശമായി ലഭിക്കുന്നതിനോ വ്യവസ്ഥകൾ രൂപീകരിക്കാൻ കഴിയും.

ഉദാഹരണത്തിന്, നാല് സഹോദരങ്ങൾക്ക് കമ്പനിയിൽ ഓഹരികൾ അനുവദിക്കുമ്പോൾ, പ്രൊമോട്ടറായ പിതാവ് ചില നിബന്ധനകൾ വയ്ക്കും. നാലിൽ ഒരാൾക്ക് ഓഹരികളിൽനിന്ന് കൂടുതൽ ഡിവിഡന്റ് ലഭിക്കുകയും ഷെയറുകളുടെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യുകയും ചെയ്യാം എന്നും എന്നാൽ, ഷെയറുകളിൽ നിന്ന് , എന്നാൽ ഓഹരി വിൽക്കുകയാണെങ്കിൽ മറ്റ് മൂന്ന് സഹോദരങ്ങളും വാങ്ങിയില്ലെങ്കിൽ മാത്രമേ അത് പുറത്ത് വിൽക്കാവൂ. അതായത്, ആദ്യ വാങ്ങൽ അവകാശം കുടുംബത്തിലെ മറ്റ് മൂന്ന് സഹോദരങ്ങൾക്കായിരിക്കും. ഇത് സംരംഭത്തിന്റെ ഉടമസ്ഥാവകാശം കുടുംബത്തിൽ തന്നെ നിലനിർത്തുന്നതിന് വേണ്ടിയാണ്.

എന്നാൽ ചില ട്രസ്റ്റുകൾ, കള്ളപ്പണം സൂക്ഷിക്കുന്നതിനും നികുതികൾ ഒഴിവാക്കുന്നതിനും വരുമാനം മറയ്ക്കുന്നതിനും നിയമപാലകരിൽ നിന്ന് സമ്പത്ത് സംരക്ഷിക്കുന്നതിനും വൻതുക കുടിശ്ശികയാക്കിയവരുടെ ആസ്തി സംരക്ഷിക്കുന്നതിനും ചില സമയങ്ങളിൽ ഇത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യൻ എക്സ്പ്രസ് അന്വേഷണം ഇത് ശരിവെക്കുന്നു.

എന്തിനാണ് ട്രസ്റ്റുകൾ രൂപീകരിച്ചത്? എന്തുകൊണ്ട് വിദേശത്ത്? എന്താണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്?

വിദേശ ട്രസ്റ്റുകൾ അവർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ കർശനമായ സ്വകാര്യതാ നിയമങ്ങൾ കാരണം സവിശേഷമായ രഹസ്യാത്മകത വാഗ്ദാനം ചെയ്യുന്നു. ഓഫ്‌ഷോർ ട്രസ്റ്റ് രൂപീകരിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു – കൂടാതെ നികുതി ഉദ്യോഗസ്ഥന് ട്രസ്റ്റിന്റെ ദുരുദ്ദേശ്യം സൂചിപ്പിക്കുന്ന തെളിവുകൾ നൽകാൻ കഴിയുമെങ്കിൽ, കോടതികൾ കുടിശ്ശിക പിരിച്ചെടുക്കാൻ നികുതി വകുപ്പിനെ പിന്തുണയക്കാം.

Read More: Why do the Pandora Papers matter?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why do the pandora papers matter