scorecardresearch

ഏറ്റവും ലിംഗസമത്വമുളള രാജ്യം അസമത്വത്തിനെതിരെ പോരാടുന്നതെന്തിന്?

തുടർച്ചയായി 14 വർഷം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജെൻഡർ ഗ്യാപ് റാങ്കിങ്ങിൽ ഐസ്‌ലാൻഡാണ് മുന്നിൽ. പിന്നെന്തിനാണ് അവിടത്തെ സ്ത്രീകൾ പ്രതിഷേധിക്കുന്നത് ? അവിടുത്തെ ഗവൺമെന്റിന് ഈ പ്രശ്നം പരിഹരിക്കാനുളള അധികാരമുണ്ടായിട്ടും എന്തിനാണ് പ്രധാനമന്ത്രി തന്നെ പ്രതിഷേധത്തിൽ പങ്കാളിയാവുന്നത്?

തുടർച്ചയായി 14 വർഷം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജെൻഡർ ഗ്യാപ് റാങ്കിങ്ങിൽ ഐസ്‌ലാൻഡാണ് മുന്നിൽ. പിന്നെന്തിനാണ് അവിടത്തെ സ്ത്രീകൾ പ്രതിഷേധിക്കുന്നത് ? അവിടുത്തെ ഗവൺമെന്റിന് ഈ പ്രശ്നം പരിഹരിക്കാനുളള അധികാരമുണ്ടായിട്ടും എന്തിനാണ് പ്രധാനമന്ത്രി തന്നെ പ്രതിഷേധത്തിൽ പങ്കാളിയാവുന്നത്?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Iceland PM joins women's strike

സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന ഹോസ്പിറ്റാലിറ്റി, ആതുരസേവന മേഖലകളിലാകട്ടെ ശമ്പളം കുറവുമാണ്. തൊഴിൽശ്രേണിയുടെ അടിത്തട്ടിലുളള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വനിതകൾക്കാവട്ടെ അതിലും കുറവ് വേതനമാണ് ലഭിക്കുന്നത്

ലോകത്തിൽ ഏറ്റവും ലിംഗസമത്വമുളള രാജ്യമെന്ന് അറിയപ്പെടുന്ന ഐസ് ലാൻഡിലെ സ്ത്രീകൾ ഒക്ടോബർ 24 ചൊവ്വാഴ്ച ലിംഗവിവേചനത്തിനെതിരേ ഒരുദിവസത്തെ പ്രതിഷേധ സമരം നടത്തി. സമരത്തിൽ പ്രധാനമന്ത്രി കാട്രിൻ യാക്കോബ്സ്ടോട്ടിറും പങ്കാളിയായി.

Advertisment

തുടർച്ചയായി 14 വർഷം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജെൻഡർ ഗ്യാപ് റാങ്കിങ്ങിൽ ഐസ് ലാൻഡാണ് മുന്നിൽ. പിന്നെന്തിനാണ് അവിടത്തെ സ്ത്രീകൾ പ്രതിഷേധിക്കുന്നത് ? അവിടുത്തെ ഗവൺമെന്റിന് ഈ പ്രശ്നം പരിഹരിക്കാനുളള അധികാരമുണ്ടായിട്ടും എന്തിനാണ് പ്രധാനമന്ത്രി തന്നെ പ്രതിഷേധത്തിൽ പങ്കാളിയാവുന്നത് ? വിശദമാക്കാം.

‘സമത്വത്തിന്റെ പറുദീസ’

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ ദ്വീപ് രാജ്യമാണ് ഐസ്‌ലാൻഡ്. ജനസംഖ്യ നാല് ലക്ഷത്തിൽ താഴെ. ജോലിസ്ഥലത്തും നിയമനിർമ്മാണത്തിലും സമത്വത്തിനുളള അവകാശത്തിനായി വലിയ കടമ്പകൾ തരണം ചെയ്താണ് അവിടത്തെ സ്ത്രീകൾ ഇന്നത്തെ നിലയിലെത്തിയത്. അവയിലധികവും 1975 ഒക്ടോബർ 24ന് ആചരിച്ച ‘സ്ത്രീകളുടെ അവധിദിന’ ത്തിനു ശേഷം ലഭ്യമായവയാണ്.

എന്നിരുന്നാലും, 48 വർഷം കഴിഞ്ഞിട്ടും രണ്ട് പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാതെ ബാക്കിയാണ്- ശമ്പളത്തിലുളള വ്യത്യാസവും ലിംഗാധിഷ്ഠിത അക്രമങ്ങളും. 'ദ ഗാർഡിയനി'ൽ വന്ന വാർത്തയനുസരിച്ച് ഐസ്‌ലാൻഡിൽ ചില ജോലികൾക്ക് പുരുഷന്മാരേക്കാൾ 21 ശതമാനം കുറവാണ് സ്ത്രീകളുടെ വേതനം. അതുപോലെ 40% ത്തിൽ അധികം സ്ത്രീകൾ ലിംഗാധിഷ്ഠിതമോ ലൈംഗികമോ ആയ പീഡനങ്ങൾ അനുഭവിച്ചവരാണ്. “സമത്വത്തിന്റ പറുദീസ എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഉടൻ പരിഹാരം ആവശ്യമായ ലിംഗാധിഷ്ഠിതമായ വിവേചനങ്ങൾ ഇവിടെയുമുണ്ട്. അതിലേക്ക് ശ്രദ്ധയാകർഷിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഐസ്‌ലാൻഡിക് ഫെഡറേഷൻ ഓഫ് പബ്ലിക് വർക്കേഴ്സിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും സമരത്തിന്റെ സംഘാടകയുമായ ഫ്രെയ്ജ സ്റ്റെയിങ്ഗ്രിംസ്ടോട്ടിർ പറഞ്ഞു.

സമരത്തിന്റെ രീതി

Advertisment

തൊഴിലാളി സംഘടനകൾ നേതൃത്വം നൽകിയ “നിങ്ങളിതിനെ സമത്വമെന്ന് വിളിക്കുന്നുവോ?”എന്നു പേരിട്ട, സമരത്തിനു പ്രചോദനമായത് 1975ലെ സമരമാണ്. കൂലി ഉള്ളതും ഇല്ലാത്തതും വീട്ടുജോലിയും കുട്ടികളെ നോക്കലുമടക്കം എല്ലാത്തരം ജോലിയിൽ നിന്നും സ്ത്രീകൾ വിട്ടുനിന്നു.

ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ സ്തംഭിച്ച മട്ടായി. മിക്ക സ്കൂളുകളും അടയ്ക്കുകയോ പ്രവൃത്തിസമയം കുറയ്ക്കുകയോ ചെയ്തു. ഹോസ്പിറ്റാലിറ്റി, മറ്റ് സേവനാധിഷ്ഠിത വ്യവസായങ്ങളെയും സമരം ബാധിച്ചു. ദേശീയ ബ്രോഡ്കാസ്റ്റർ ആയ ആർ യു വി (RUV) ഒരു ദിവസത്തേക്ക് ടിവി, റേഡിയോ പ്രക്ഷേപണങ്ങളുടെ സമയം കുറച്ചുവെന്ന് എ പിയുടെ വാർത്തയിൽ പറയുന്നു.

താനും ജോലി ചെയ്യാതെ സമരത്തിൽ പങ്കു ചേരുന്നുവെന്നും തന്റെ സഹപ്രവർത്തകരും ഇതുതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കാട്രിൻ യാക്കോബ്സ്ടോട്ടിർ പറഞ്ഞു.

പുരുഷാധിപത്യത്തിനെതിരായുളള സമരമായതിനാൽ തന്നെ നോൺ ബൈനറി സമൂഹത്തോടും സമരത്തിന്റെ ഭാഗമാവാൻ അഭ്യർത്ഥിച്ചുവെന്നതാണ് പ്രധാനകാര്യം.

സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത ജോലിസ്ഥലങ്ങൾ വെളിപ്പെടുത്താൻ സംഘാടകർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത്തരം സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

വേണ്ട മാറ്റങ്ങൾ ഇതൊക്കെയാണ്

സ്ത്രീകൾക്ക് കുറ‍ഞ്ഞ വേതനം നൽകുകയും അതിക്രമം കാണിക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ - സ്ത്രീകളെ കുറച്ചുകാണുന്ന ചിന്താഗതി തന്നെയാണെന്നാണ് സമരത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റുകളുടെ അഭിപ്രായം.

“ഇപ്പോൾ ഞങ്ങൾ കുത്തുകൾ പൂരിപ്പിക്കുകയാണ്, സ്ത്രീകൾക്കെതിരായ അതിക്രമവും സ്ത്രീകളുടെ ജോലി വിലകുറച്ചു കാണുന്നതും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നു പറയുന്നതുപോലെ, ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു,” സ്ത്രീകളുടെ സമരത്തിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായ ‍ഡ്രിഫ സ്നൈഡൽ 'ഗാർഡിയനോ'ടു പറഞ്ഞു.

കമ്പനികളും ഗവൺമെന്റ് ഏജൻസികളും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യശമ്പളമാണ് നൽകുന്നതെന്നു തെളിയിക്കണമെന്ന നിയമം 2018ൽ നിലവിൽ വന്നിട്ടും ഒരേ യോഗ്യതകളുളള, ഒരേ തസ്തികകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ശമ്പളം കുറവ് കൊടുക്കുന്ന രീതി ഇപ്പോഴും തുടരുകയാണ്. സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന ഹോസ്പിറ്റാലിറ്റി, ആതുരസേവന മേഖലകളിലാകട്ടെ ശമ്പളം കുറവുമാണ്. തൊഴിൽശ്രേണിയുടെ അടിത്തട്ടിലുളള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വനിതകൾക്കാവട്ടെ അതിലും കുറവ് വേതനമാണ് ലഭിക്കുന്നത്.

അതുകൊണ്ടുതന്നെ സാമൂഹത്തിന്റെ ചിന്താഗതിയെ മാറ്റുക എന്നതാണ് സമരത്തിന്റെ ലക്ഷ്യം.

1975ലെ സമരം

1975 മുതൽ സ്ത്രീകൾ ഇതേ ആവശ്യത്തിനായി മണിക്കൂറുകൾ നീണ്ട സമരം നടത്തിയിട്ടുണ്ടെങ്കിലും ദിവസം മുഴുവൻ നീണ്ട സമരം ഇതാദ്യമായിട്ടായിരുന്നു. 1975ൽ നടന്ന ‘അവധിദിന’ സമരത്തിൽ ദ്വീപിലെ ജോലിക്കാരായ 90 ശതമാനം സ്ത്രീകളും പങ്കെടുത്തു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് സ്കൂളുകളും തിയേറ്ററുകളും അടച്ചിട്ടു. മിക്കവാറും ഫ്ലൈറ്റ് അറ്റൻഡർമാർ സ്ത്രീകളായതു കൊണ്ട് ദേശീയ വിമാന കമ്പനി സർവീസ് പോലും നിർത്തിവെച്ചു.

ബാങ്കുകളും ഫാക്ടറികളും ചില കടകളും അടച്ചു, അതുപോലെ സ്കൂളുകളും നഴ്സറികളും. ഗത്യന്തരമില്ലാതെ അച്ഛന്മാർക്ക് മക്കളെയും കൊണ്ട് ജോലിക്കു പോകേണ്ടി വന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ജോലിസ്ഥലത്തെത്തിയ കുട്ടിക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ പുരുഷന്മാർ മധുരപലഹാരങ്ങളും കളറിങ്ങ് പെൻസിലുകളും ആയുധമാക്കിയെന്നും കുട്ടികളുടെ ഇഷ്ടവിഭവവും പെട്ടെന്നുണ്ടാക്കാവുന്നതുമായ സോസേജുകൾ അന്നത്തെ ദിവസം പെട്ടെന്നു വിറ്റുപോയതായും റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷത്തിനു ശേഷം 1976ൽ ലിംഗഭേദമില്ലാതെ തുല്യാവകാശം അനുവദിക്കുന്ന നിയമം ഐസ് ലാൻഡ് പാസാക്കി.

Iceland Strike Womens Rights Gender Equality Salary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: