scorecardresearch

ജനനനിരക്ക് കുറയുന്നു; ജപ്പാനിലും മറ്റു വികസിത രാജ്യങ്ങളിലും സംഭവിക്കുന്നതെന്ത്?

ഇറ്റലി, ദക്ഷിണ കൊറിയ, യു എസ് എ തുടങ്ങിയ രാജ്യങ്ങളിൽ ജനനനിരക്ക് കുറയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഋഷിക സിങ്ങിന്റെ വിശകലനം

japan, population, decline, birth rate, fall, reduction, fumio kishida, 2023, world news, south korea, china

“ഇങ്ങനെതന്നെ തുടരുകയാണെങ്കിൽ,” ജനനനിരക്കിലെ കുറവ് കാരണം രാജ്യം അപ്രത്യക്ഷമാകുമെന്ന് മുൻകാലങ്ങളിൽ പ്രകടിപ്പിച്ച ആശങ്ക ആവർത്തിച്ച് ജപ്പാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്  മസാകോ മോറി. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോൾ 2002ലെ ജനനനിരക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണെന്ന ഡേറ്റ പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകിയ അഭിമുഖത്തിലാണ് ജപ്പാൻ പ്രധാനമന്ത്രി ഹുമിയോ കിഷിന്ദയുടെ ഉപദേഷ്ടാവായ മസാകോ മോറി ഈ ആശങ്ക ആവർത്തിച്ചത്. “ഈ അപ്രത്യക്ഷമാകൽ പ്രക്രിയയുടെ കാലത്ത്  ജീവിക്കേണ്ടിവരുന്ന ആളുകൾക്കാണ് അളവറ്റ ദോഷം നേരിടേണ്ടിവരുന്നത്. ഇത് ആ കുട്ടികളെ ബാധിക്കുന്ന മോശമായ അവസ്ഥയാണ്, ” മോറിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ഇറ്റലി, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലും  ജനന നിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങൾ ജപ്പാന്റെ സമാനമായ പ്രശ്‌നം അഭിമുഖീകരിക്കുന്നത് എന്തുകൊണ്ടാണെന്നും ജപ്പാൻ ജനന നിരക്കിൽ ഈ അവസ്ഥ തുടരുന്നതിലെ കാരണങ്ങൾ  എന്തുകൊണ്ടാണെന്നുമറിയാം.

എന്തുകൊണ്ട് വികസിത രാജ്യങ്ങളിൽ ജനനനിരക്ക് കുറവ്?

ഒരു രാജ്യത്തെ മൊത്തം വാർഷിക ജനസംഖ്യാ വ്യത്യാസം കണക്കാക്കുന്നത് ജനിക്കുന്നവരുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിൽനിന്നു മരിക്കുന്നവരുടെയും  സ്വദേശം വിട്ടുപോകുന്നവരുടെയും എണ്ണം കുറച്ചുകൊണ്ടാണ്. അതിനാൽ, ജനനവും മരണവും കുടിയേറ്റവും ജനസംഖ്യാ വ്യതിയാനത്തിന് പിന്നിലെ പ്രധാന സംഖ്യകളായി മാറുന്നു. ഉദാഹരണത്തിന്, സ്വാതന്ത്ര്യത്തിന്റെ ലഭിച്ച സമയത്ത് ഇന്ത്യയിലെ ജനന- മരണ നിരക്ക്  ഉയർന്നതായിരുന്നു.  കാർഷിക സമൂഹങ്ങളിലെ കുടുംബങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ജനനനിരക്ക് വർദ്ധിച്ചത്. കാരണം അക്കാലത്ത് കുട്ടികളും രക്ഷിതാക്കളെ സഹായിക്കാനായി കാർഷിക ജോലികളിൽ ഏർപ്പെടുമായിരുന്നു. എന്നാൽ വ്യാപകമായ രോഗങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അഭാവവും (റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ) എന്നിവ മരണനിരക്ക് ഉയരാൻ കാരണമായി. അതിനാൽ, മൊത്തത്തിലുള്ള ജനസംഖ്യാ വ്യത്യാസം വളരെ കുറവായിരുന്നു.

അടിസ്ഥാന സേവനങ്ങൾ കൂടുതൽ ആളുകൾക്ക് ലഭ്യമായപ്പോൾ, മരണനിരക്ക് ഗണ്യമായി കുറഞ്ഞു. എന്നാൽ, ജനനനിരക്ക് ഉയർന്ന് തന്നെ നിന്നു,  അതിനനുസരിച്ച് ജനസംഖ്യ വർധിച്ചു. വിദ്യാഭ്യാസവും സമൃദ്ധിയും ആത്യന്തികമായി അർത്ഥമാക്കുന്നത് ജനനനിരക്ക് കുറവായിരിക്കുമെന്നും ജനസംഖ്യയിലെ മൊത്തം  വ്യത്യാസം  വളരെ കുറവാകുമെന്നുമാണ് ജനസംഖ്യാശാസ്ത്ര (ഡെമോഗ്രഫി) സിദ്ധാന്തങ്ങൾ പറയുന്നത്. ഈ ഘട്ടത്തിലെത്തി നിൽക്കുകയാണ്  വികസിത രാജ്യങ്ങൾ. ഈ ഘട്ടത്തിൽ , ഇതിനൊപ്പം മെച്ചപ്പെട്ട ആയുർദൈർഘ്യം, ജീവിതനിലവാരം, കുറഞ്ഞ ശിശുമരണങ്ങൾ, പ്രസവസമയത്ത് സ്ത്രീകളുടെ മെച്ചപ്പെട്ട ആരോഗ്യം എന്നിങ്ങനെയുള്ള മികവുകൾ കൂടി ഉണ്ടാകും.  എന്നാൽ, ജനനനിരക്കിനേക്കാൾ മരണസംഖ്യ  കൂടുതലാണെങ്കിൽ, ജപ്പാനിലെ പോലെ, മൊത്തത്തിലുള്ള ജനസംഖ്യ വർഷം തോറും കുറയും.

ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ എന്തൊക്കെയാണ്?

‘അപ്രത്യക്ഷമാക്കുക’ എന്ന അഭിപ്രായം അത്തരമൊരു പാതയുടെ അങ്ങേയറ്റത്തെ  ഘട്ടമാണ്. എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അടിയന്തിര വേറെ ചില പ്രശ്‌നങ്ങളുണ്ട്. ഒന്നാമതായി, ജനസംഖ്യയിലെ ഭൂരിഭാഗം ആളുകളും പ്രായമാകുകയോ അല്ലെങ്കിൽ ഉടൻ വിരമിക്കുകയോ ചെയ്താൽ, അവർ തൊഴിൽ മേഖലയുടെ പുറത്താണ്. ഇന്നത്തെ തലമുറയുടെ നികുതിയിൽ അധികവും അവരുടെ പെൻഷനിലേക്ക് പോകുകയും അങ്ങനെ അവര്‍ പഴയ തലമുറയെ പിന്തുണയ്ക്കേണ്ടതുമുണ്ട്. അതുകൊണ്ടുതന്നെ പുതിയ തലമുറയുടെ ആവശ്യങ്ങൾക്ക് ഇത്  ലഭിക്കുന്നത് കുറവാകും.

ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ അഭാവം പ്രായമായവരെ പരിചരിക്കുന്നവരുടെ കുറവും അർത്ഥമാക്കുന്നു. ചൈന ഇക്കാര്യത്തിൽ  ശ്രദ്ധ ചെലുത്തി. ചൈനയിലെ ഒറ്റക്കുട്ടി നയത്തിൽ അടുത്തിടെയാണ് ഇളവ് വന്നത്. ‘4-2-1’ എന്ന ചുരുക്കെഴുത്ത് ചെറുപ്പക്കാർക്കിടയിലാണ് രൂപപ്പെട്ടത്. 1980 മുതൽ 2016 വരെ ഈ നയം തുടർന്നതിനാൽ ഈ രണ്ട് മുത്തശ്ശന്മാരും മുത്തശ്ശിമാരും (4) മാതാപിതാക്കളും (2)  എന്നിവർ ഒരു കുട്ടിയുടെ ആശ്രിതരായി മാറുന്നത്  ആശ്രയിക്കുന്നത്, വിവിധ തലമുറകളെ ബാധിച്ചു.

മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാന്റ അവസ്ഥയെന്താണ്?

ജപ്പാൻ ജനസംഖ്യയുടെ ഗണ്യമായ ഭാഗം പ്രായമായവരാണ്. ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം പ്രായമായവർ ആയതിനാൽ, ജപ്പാൻ ഈ പ്രതിസന്ധിയുടെ ബുദ്ധിമുട്ടേറിയ ഘട്ടത്തെ അഭിമുഖീകരിക്കുന്നു. എന്നാൽ ദക്ഷിണ കൊറിയയിലും  കുറഞ്ഞ ജനനനിരക്കാണ് എന്ന് വാദിക്കാം. അതിനാൽ കാര്യങ്ങൾ മോശമായ നിലയിലാണ്. രണ്ട് രാജ്യങ്ങളിലും ചില പൊതുവായ പ്രശ്നങ്ങളുണ്ട്. പല യുവതികളും കുട്ടികൾ വേണ്ട എന്നും  വിവാഹം വേണ്ട എന്നും തീരുമാനിക്കുന്നു. നഗരവൽക്കരണവും ആധുനികവൽക്കരണവും ജീവിതചെലവ് വർദ്ധിപ്പിക്കുന്നു.   അത്  കുട്ടികളെ വളർത്തുന്നത് ചെലവേറിയതാക്കുന്നു. കൂടാതെ ലിംഗപരമായ പരമ്പരാഗത കടമകൾ കുട്ടികളെ വളർത്തുന്നതിനുള്ള ചുമതല സ്ത്രീകളുടെ ഉത്തരവാദിത്തം മാത്രമായി മാറുകയും അത്  തൊഴിലിടങ്ങളിൽ അസമത്വത്തിന് കാരണമാകുകയും ചെയ്യുന്നു.

പുരുഷന്മാർ വീട്ടുജോലികളിൽ സമയം ചെലവഴിക്കാത്തതിന്റെ കാരണം സാംസ്കാരിക സങ്കൽപ്പങ്ങൾ മാത്രമല്ല, പൂർണ്ണ സമയ ജോലി എന്നത് വളരെ ദീർഘ സമയമെടുക്കുന്നതിനാൽ,  വീട്ടിൽ സമയം ചെലവഴിക്കുന്നത് കുറയുന്നു. എന്നാലും ലഭിക്കുന്ന ശമ്പളം ഒരു കുടുംബത്തെ പോറ്റുന്നതിന് അപര്യാപ്തമായിരിക്കും. 30 വയസ്സുള്ള 25.4 ശതമാനം സ്ത്രീകളും അതേ പ്രായത്തിലുള്ള 26.5 ശതമാനം പുരുഷന്മാരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്, ജപ്പാനിലെ കാബിനറ്റ് ഓഫീസിന്റെ 2022ലെ ജൻഡർ റിപ്പോർട്ട് ഉദ്ധരിച്ച് ജർമ്മൻ ന്യൂസ് ഏജൻസിയായ ഡോയിച്ച് വെല്ലേ റിപ്പോർട്ട് ചെയ്യുന്നു. ചരിത്രപരമായി, സാംസ്കാരിക സജാതീയത്വം നിലനിർത്തുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി, കുടിയേറ്റം അനുവദിക്കുന്നതിൽ ജപ്പാനും വിമുഖത കാണിച്ചിട്ടുണ്ട്.

ഇപ്പോൾ എന്താണ് ചെയ്യുന്നത്?

ഈ ഘടകങ്ങൾ എന്താണ് എന്ന് തിരച്ചറിഞ്ഞിരിക്കുന്നു. “ജോലി ശൈലികളിലെ അയവ്‌’, ‘ഗാർഹിക ജോലികൾക്കുള്ള റോളുകളുടെ കാര്യത്തിൽ അയവ്‌ വരുത്തുക’, ‘തൊഴിൽ അവസരങ്ങളുടെ തുല്യത’ തുടങ്ങിയ മേഖലകളിൽ ജപ്പാൻ അതിന്റെ നിലവാരം ഉയർത്താൻ നടപടികൾ കൈക്കൊള്ളണം, ” സർക്കാരിന്റെ ലിംഗസമത്വത്തിനുള്ള കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഎസുമായും നെതർലൻഡുമായും താരതമ്യം ചെയ്താണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഇവ രണ്ടും കുറഞ്ഞ ജനനനിരക്കുകളുള്ള വികസിത രാഷ്ട്രങ്ങളാണെങ്കിലും, ജോലിസ്ഥലത്തെ മെച്ചപ്പെട്ട നയങ്ങളും സ്ത്രീകളുടെ ജോലിയുടെ സംസ്കാരവും കാരണം അവരുടെ സ്ഥിതി ഭയാനകമല്ല. ഇവ രണ്ടും കുറഞ്ഞ ജനനനിരക്കുകളുള്ള വികസിത രാഷ്ട്രങ്ങളാണെങ്കിലും, സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ട മെച്ചപ്പെട്ട ജോലിസ്ഥല നയങ്ങളും തൊഴിൽ സംസ്കാരവും  കാരണം അവരുടെ സ്ഥിതി ഇത്രത്തോളം പരിഭ്രമജനകമല്ല .

പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് മാത്രമായി ഈ വർഷം ഒരു സംവിധാനം  രൂപീകരിക്കാൻ ജപ്പാൻ ആലോചിക്കുന്നു. കുട്ടികളുള്ളവർക്ക് നികുതി ആനുകൂല്യങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നിലവിലുണ്ട്. എന്നിരുന്നാലും, നിയമനിർമ്മാതാക്കൾ യുവാക്കളെ “സ്വാർത്ഥരെന്നും പ്രണയ പാടവം” കുറഞ്ഞവരെന്നും വിശേഷിപ്പിക്കുകയും അവിവാഹിതരായ സ്ത്രീകളെ “സ്റ്റേറ്റിനു ഭാരം” എന്ന് കുറ്റപ്പെടുത്തുകയും ചെയ്ത നിയമനിർമ്മാതാക്കൾ വിമർശനത്തിന് വിധേയരായിട്ടുണ്ട്. ഇതിനു വിപരീതമായി “സ്ത്രീ ശാക്തീകരണവും ജനനനിരക്ക് നയങ്ങളും ഒന്നുതന്നെയാണ്. ഈ കാര്യങ്ങൾ പ്രത്യേകം കൈകാര്യം ചെയ്താൽ, അത് ഫലപ്രദമാകില്ല,” മോറി പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why developed countries are staring at low birth rates japans lower birth rates