scorecardresearch

61 വർഷം മുമ്പ് ഇന്ത്യയ്ക്കെതിരായ യുദ്ധത്തിൽ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് എന്തുകൊണ്ട്?

അനായാസം ജയിക്കുമെന്ന് തോന്നിയ ഒരു യുദ്ധത്തിൽ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് എന്തുകൊണ്ട്, യുദ്ധം ആരംഭിക്കാൻ അതിർത്തി കടന്ന് പിന്നോട്ട് പോയത് എന്തു കൊണ്ട്? വിദഗ്ധർ പറയുന്നത് രണ്ട് പ്രധാന കാരണങ്ങൾ ഇവയാണ്

അനായാസം ജയിക്കുമെന്ന് തോന്നിയ ഒരു യുദ്ധത്തിൽ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് എന്തുകൊണ്ട്, യുദ്ധം ആരംഭിക്കാൻ അതിർത്തി കടന്ന് പിന്നോട്ട് പോയത് എന്തു കൊണ്ട്? വിദഗ്ധർ പറയുന്നത് രണ്ട് പ്രധാന കാരണങ്ങൾ ഇവയാണ്

author-image
WebDesk
New Update
1962 india china war

അറുപത്തിയൊന്ന് വർഷം മുമ്പ്, 1962 നവംബർ 21 ന് ഇന്ത്യയുമായുള്ള യുദ്ധത്തിൽ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു. 1962 ലെ സംഘർഷം ഇന്ത്യയെ വലാതെ വിഷമിപ്പിച്ചതായിരുന്നു, അതിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടു. ചൈനയെ സംബന്ധിച്ചിടത്തോളം, അയൽ രാജ്യമായ ഇന്ത്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും അവരുടെ ശക്തി പ്രഖ്യാപനമായിരുന്നു.  യുദ്ധത്തിൽ ചൈന ആധിപത്യം പുലർത്തിയിരുന്നെങ്കിലും, പ്രാദേശിക നേട്ടങ്ങൾ ആനുപാതികമായിരുന്നില്ല. പടിഞ്ഞാറ്, അത് അക്സായി ചിൻ പിടിച്ചടക്കി, എന്നാൽ കിഴക്ക് ചൈന മക്മോഹൻ രേഖയ്ക്ക് 20 കിലോമീറ്റർ പിന്നിൽ വച്ച് പിന്മാറി.

Advertisment

അനായാസം ജയിക്കുമെന്ന് തോന്നിയ ഒരു യുദ്ധത്തിൽ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് എന്തുകൊണ്ട്, യുദ്ധം ആരംഭിക്കാൻ അതിർത്തി കടന്ന് വന്നവർ പിന്നോട്ട് പോയത് എന്തുകൊണ്ട്? രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു.

എന്തുകൊണ്ടാണ് 1962 ലെ ഇന്ത്യ ചൈന യുദ്ധം ആരംഭിച്ചത്

സജീവമായ ഒരു അതിർത്തിയിൽ ഒടുവിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് പല ഘടകങ്ങളും കാരണമായെങ്കിലും, ചൈനയെ "പ്രകോപിക്കുന്നതിന്" നെഹ്രുവിന്റെ 'മുന്നോട്ട് നയം' (ഫോർവേഡ് പോളിസി) കാരണമായെന്ന് പലരും കുറ്റപ്പെടുത്തി. ചുരുക്കി പറഞ്ഞാൽ, ചൈനയുമായി തർക്കമുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത് ഫോർവേഡ് പോളിസിയിൽ ഉൾപ്പെടുന്നു. വേണ്ടത്ര സജ്ജരാകാത്തതും സജ്ജരല്ലാത്തതുമായ സൈന്യത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയെ ആക്രമിക്കാനും പരാജയപ്പെടുത്താനും ചൈനയെ പ്രേരിപ്പിച്ചുവെന്ന് ചിലർ വാദിക്കുന്നു.

ചൈനയുടെ അടിച്ചമർത്തലിൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത ദലൈലാമയ്ക്ക് അഭയം നൽകാനുള്ള ഇന്ത്യയുടെ തീരുമാനവും തർക്കമില്ലാത്ത ഏഷ്യൻ നേതാവായി കാണാനുള്ള ചൈനയുടെ ആഗ്രഹവുമാണ് യുദ്ധത്തിന് കാരണമായതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ നിർബന്ധിതമായി നവീകരിക്കാനും വ്യാവസായികവൽക്കരിക്കാനുമുള്ള മാവോ സേതുങ്ങിന്റെ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് നയത്തിനെതിരെ ചൈനയിൽ നീരസം ഉയരുന്ന സമയമായിരുന്നു ഇത്. വിജയകരമായ യുദ്ധം അദ്ദേഹത്തിന്റെ ജനപ്രീതി വീണ്ടെടുക്കാൻ ഏറ്റവും ഉറപ്പുള്ള ഒരു തന്ത്രമായിരുന്നു.

എന്തുകൊണ്ടാണ് യുദ്ധം അവസാനിച്ചത്

Advertisment

ഇന്ത്യൻ ഭാവനയിൽ,1962-ലെ യുദ്ധം സന്തോഷകരമല്ലാതെ ചിന്തയായി ഇന്നും നിലകൊള്ളുന്നു, കഷ്ടിച്ച് ഒരു മാസം മാത്രമേ യുദ്ധംനീണ്ടുനിന്നുള്ളൂ. പടിഞ്ഞാറ് ലഡാക്ക് മേഖലയിലും കിഴക്ക് വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിലും (ഇന്നത്തെ അരുണാചൽ പ്രദേശും ആസാമിന്റെ ചില ഭാഗങ്ങളും) രണ്ട് വശത്തുനിന്നും ചൈന ഇന്ത്യയെ ആക്രമിച്ചു. ഇരുമുന്നണികളിലും, അതിന്റെ വിജയങ്ങൾ അതിവേഗവും നിർണ്ണായകവുമായിരുന്നു. തന്ത്രപരമായി നിർണായകമായ തവാങ് (ഇന്നത്തെ അരുണാചൽ പ്രദേശിൽ) പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു.

സൈനികർ വേണ്ടത്ര സജ്ജരാകാത്തതും ഈ നീക്കം രാഷ്ട്രീയ നേതൃത്വത്തെ മുന്നറിവില്ലാതിരുന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ശുഭകരമാക്കിയില്ല. അവസാനം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ചൈന അങ്ങനെ ചെയ്തത്?

ഒന്നാമത്തെ കാരണം, സ്വന്തം ദ്രുതഗതിയിലുള്ള മുന്നേറ്റത്തിലൂടെ, ചൈനയ്ക്ക് അതിന്റെ വിതരണ ലൈനുകൾ അമിതമായി എന്നതാണ്. ശീതകാലം ആരംഭിക്കാൻ പോകുകയായിരുന്നു. ഇന്ത്യൻ സൈന്യം, നിരവധി പരിമിതികൾ ഉണ്ടായിരുന്നിട്ടും, പ്രതികൂലമായ പർവതപ്രദേശങ്ങളിൽ അവസാന മനുഷ്യനും അവസാന വെടിയുണ്ടയും വരെ ധീരമായി പോരാടി. ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ അതിർത്തിക്കുള്ളിൽ അടുത്തിരിന്നതിനാൽ, ഇന്ത്യൻ സൈന്യം കൂടുതൽ കടുത്ത വെല്ലുവിളി ഉയർത്തി. കൂടാതെ, പർവത പാതകളിൽ ഉടൻ മഞ്ഞുവീഴ്ച ഉണ്ടാകും, ഹിമാലയത്തിലൂടെ പിൻവാങ്ങാൻ ചൈനയ്ക്ക് ബുദ്ധിമുട്ടായിരിക്കും, കൂടാതെ വിതരണ സംവിധാനങ്ങളും മറ്റും വേഗത്തിലാക്കണമായിരുന്നു. ശക്തമായ സ്ഥാനത്ത് തുടരുമ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഈ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ബുദ്ധിപരമായ നടപടിയായിരുന്നു.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ നെഹ്‌റു യുഎസിനോടും യുകെയോടും സഹായം അഭ്യർത്ഥിക്കുകയും ഇരുവരും പ്രതികരിക്കുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ ഘടകം. “പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഉടൻ തന്നെ ഇന്ത്യയിലേക്ക് ആയുധങ്ങളും മറ്റ് സാമഗ്രികളും എയർലിഫ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ഇന്ത്യയിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിനായി റോയൽ എയർഫോഴ്‌സും  ചേർന്നു. ഇന്ത്യയെ സഹായിക്കാൻ ഒരു വലിയ ആഗോള പ്രവർത്തനം നടന്നു.”  ചൈനയുടെ കൈയ്യിൽ ഒതുങ്ങുന്നതിനപ്പുറത്തേക്ക്  സംഘർഷം രൂക്ഷമാകുമെന്നാണ് ഇത് അർത്ഥമാക്കുന്നത്. എന്ന് അമേരിക്കൻ സെക്യൂരിറ്റി അനലിസ്റ്റായ ബ്രൂസ് റീഡൽ എഴുതി.

 “തവാങ് പിടിച്ചടക്കിയ ശേഷം ചൈനക്കാർ നിർത്തിയിരുന്നെങ്കിൽ, 24-ന് ശേഷം ഇന്ത്യൻ പ്രദേശത്തേക്ക് കൂടുതൽ തെക്ക് തുളച്ചുകയറാൻ കഴിഞ്ഞില്ല. 1962 ഒക്ടോബറിൽ, അവരെ പുറത്താക്കുക എന്നത് ഇന്ത്യക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഒന്ന്, ലോക പൊതുജനാഭിപ്രായം ഇത്ര ആഴത്തിൽ ഉണർത്തപ്പെടുമായിരുന്നില്ല; പാശ്ചാത്യ ശക്തികൾ ഈ വിഷയം ഇത്ര ഗൗരവമായി എടുക്കുമായിരുന്നില്ല..."അന്താരാഷ്‌ട്ര അഭിപ്രായം മാറിവന്നതിനെക്കുറിച്ച്, ഇറാഖിലെ മുൻ ഇന്ത്യൻ അംബാസഡറായ ആർ.എസ്. കൽഹ, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിനു വേണ്ടി എഴുതിയ ലേഖനത്തിൽ പറയുന്നു.

ഈ വിഷയത്തിൽ ചൈനയുടെ അഭിപ്രായം എന്താണെന്ന് നോക്കുന്നത് രസകരമാണ്.  “...ചൈനയുടെ പീരങ്കികളുടെ ശബ്ദം ന്യൂഡൽഹിയിൽ എത്തിയപ്പോൾ, പീപ്പിൾസ് ലിബറേഷൻ ആർമി  (പി എൽ എ) അതിന്റെ മുന്നേറ്റം നിർണ്ണായകമായി നിർത്തി. സൈന്യത്തെ പിൻവലിച്ചു. യുദ്ധത്തിലെ  പി എൽ എ  യുടെ പ്രകടനം പാശ്ചാത്യ തന്ത്രജ്ഞരെ ഞെട്ടിച്ചപ്പോള്‍,  അതിന്റെ (പി എൽ എയുടെ) രാജ്യം അഭിമാനിക്കുകയും ചെയ്തു. അതിന്റെ വിജയം അരനൂറ്റാണ്ടായി ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട അതിർത്തികളിലൊന്നിൽ സമാധാനം കൊണ്ടുവന്നു. യുദ്ധം ഒരു ചർച്ചാ സമീപനമാണ്, പക്ഷേ ഒരു ലക്ഷ്യമല്ല. അതുപോലെ, 1962ലെ അതിർത്തി യുദ്ധത്തിൽ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കാനുള്ള ചൈനയുടെ തീരുമാനം അയൽ രാജ്യവുമായി സമാധാനം സ്ഥാപിക്കാനായിരുന്നു...”എന്നാണ് ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഓഫ് വേൾഡ് പൊളിറ്റിക്സിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഗവേഷകനുമായ ഹോങ് യുവാൻ ഗ്ലോബൽ ടൈംസിൽ എഴുതിയ ലേഖനത്തിൽ അവകാശപ്പെടുന്നത്. 

War Explained Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: