scorecardresearch

ഫുട്ബോൾ കളിക്കാരിൽ ഡിമെൻഷ്യ സാധ്യത കൂടുന്നത് എന്തുകൊണ്ട്?

ഗോൾകീപ്പർമാർ ഒഴികെയുള്ള എല്ലാ കളിക്കാർക്കും അൽഷിമേഴ്‌സ് രോഗത്തിനും മറ്റ് തരത്തിലുള്ള ഡിമെൻഷ്യയ്ക്കും സാധ്യത കൂടുതലാണെന്ന് സ്വീഡനിൽ നിന്നുള്ള സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു

football, dementia, heading, goalkeeper, safety,

മികച്ച ഫുട്ബോൾ താരങ്ങൾക്ക് മറ്റുള്ളവരെക്കാൾ ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. 1924 നും 2019 നും ഇടയിൽ സ്വീഡനിലെ ടോപ്പ് ഡിവിഷനിലെ 6,000-ലധികം പുരുഷ ഫുട്ബോൾ കളിക്കാരുടെ മെഡിക്കൽ റെക്കോർഡുകൾ 56,000-ലധികം ഫുട്ബോൾ ഇതര കളിക്കാരുടേതുമായി താരതമ്യം ചെയ്ത ഗവേഷണത്തിന്റെ വിശദാംശങ്ങളാണ് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്.

ഫുട്ബോൾ കളിക്കാർക്ക് അൽഷിമേഴ്സ് രോഗവും മറ്റ് ഡിമെൻഷ്യകളും വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 1.5 മടങ്ങ് കൂടുതലാണെന്ന്, സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തി.

മികച്ച പുരുഷ കളിക്കാർക്ക് ഡീജനറേറ്റീവ് ബ്രെയിൻ ഡിസോർഡേഴ്സ് എന്ന ഗുരുതര അപകടസാധ്യത ഉണ്ടെന്ന് പഠനത്തിൽ വ്യക്തമാകുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പീറ്റർ ഉയേദ പറഞ്ഞു.

ഗോൾകീപ്പർമാർക്ക് മാത്രം രക്ഷ

അപൂർവമായി മാത്രം പന്ത് ഹെഡ് ചെയ്യേണ്ടിവരുന്ന ഗോൾകീപ്പർമാർക്ക് അപകടസാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു. “പന്ത് തലകൊണ്ട് ആവർത്തിച്ച് അടിക്കുന്നതാണ് കളിക്കാർക്ക് കൂടുതൽ അപകടസാധ്യത വരാൻ കാരണമെന്നാണ് ഒരു സിദ്ധാന്തം. ഗോൾകീപ്പർമാരും ഔട്ട്ഫീൽഡ് കളിക്കാർക്കും അപകടസാധ്യത കുറവായത് ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു,” ഉയേദ പറഞ്ഞു.

പന്ത് ഹെഡ് ചെയ്യുന്ന ഫുട്‌ബോൾ കളിക്കാർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് തെളിയിക്കുന്നതാണ് ഉന്നത നിലവാരമുള്ള പ്രബന്ധമാണ് പുതിയ പഠനമെന്ന്, ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ സൈക്യാട്രി പ്രൊഫസർ ഗിൽ ലിവിംഗ്‌സ്റ്റൺ പറഞ്ഞു.

“ആളുകളുടെ തലയും തലച്ചോറും സംരക്ഷിച്ചുകൊണ്ടുതന്നെ കായികരംഗത്ത് തുടരാനും നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്,” ഈ ഗവേഷണത്തിൽ പങ്കാളിയല്ലാത്ത ലിവിങ്സ്റ്റൺ പറഞ്ഞു. ഫുട്ബോൾ കളിക്കാർക്കിടയിൽ എഎൽഎസ് പോലുള്ള മോട്ടോർ ന്യൂറോൺ രോഗങ്ങളുടെ അപകടസാധ്യത വർധിച്ചിട്ടില്ലെന്നും പാർക്കിൻസൺസ് രോഗത്തിനുള്ള അപകടസാധ്യത അൽപ്പം കുറവാണെന്നും പഠനം കണ്ടെത്തി.

ഫുട്ബോൾ കളിക്കുന്നത് ഡിമെൻഷ്യയ്ക്ക് നേരിട്ട് കാരണമാകുമെന്ന് നിരീക്ഷണ പഠനത്തിന് തെളിയിക്കാൻ കഴിയുന്നില്ലെന്നും അതിന്റെ കണ്ടെത്തലുകൾ സ്ത്രീകൾ, അമേച്വർ, യുവ ഫുട്ബോൾ കളിക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഉയേദ വിശദീകരിച്ചു.

തലയ്ക്കേൽക്കുന്ന ആഘാതങ്ങൾ, മുറിവുകൾ, വിവാദങ്ങൾ

“മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുന്നതിനായി കായികരംഗത്ത് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട്. അപകടസാധ്യതകൾ പരിമിതപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ഞങ്ങളുടെ പഠനം സഹായിച്ചേക്കാം,” ഉയേദ കൂട്ടിച്ചേർത്തു.

കളിക്കിടയിൽ തലയ്ക്കേറ്റ പരിക്കുകളെക്കുറിച്ചും കരിയറിന് ശേഷമുള്ള പാർശ്വഫലങ്ങളെക്കുറിച്ചുമുള്ള ഗവേഷണം അടുത്തിടെയാണ് നടന്നത്. പ്രത്യേകിച്ചും റഗ്ബിയേയും അമേരിക്കൻ ഫുട്‌ബോളിനെയും അടിസ്ഥാനമാക്കിയായിരുന്നു പഠനം. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ മുൻ റഗ്ബി കളിക്കാർക്ക് മോട്ടോർ ന്യൂറോൺ രോഗം വരാനുള്ള സാധ്യത സാധാരണക്കാരേക്കാൾ 15 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റി 2017-ൽ നടത്തിയ പഠനത്തിൽ, ഗവേഷണത്തിനായി തലച്ചോർ ദാനം ചെയ്ത, മരിച്ച 111 മുൻ നാഷണൽ ഫുട്‌ബോൾ ലീഗ് കളിക്കാരിൽ ഒരാൾ ഒഴികെ മറ്റെല്ലാവർക്കും ക്രോണിക് ട്രോമാറ്റിക് എൻസെഫലോപ്പതിയുടെ (സിടിഇ) തെളിവുകൾ കണ്ടെത്തി. തലയ്ക്ക് ഒന്നിലധികം തവണ പരിക്കേറ്റു കഴിയുമ്പോൾ അത് സിടിഇ കാരണമാകുന്നു. ഇത് പെരുമാറ്റത്തിലെ വ്യതിയാനങ്ങൾക്കും ദീർഘകാല ഡിമെൻഷ്യയ്ക്കും ഇടയാക്കും.

എൻഎഫ്എല്ലിന് ഇപ്പോൾ ഗെയിമുകളുടെ കാര്യത്തിൽ ഇപ്പോൾ കൺകഷൻ പ്രോട്ടോക്കോൾ ഉണ്ട്. അതുപ്രകാരം മസ്തിഷ്കാഘാതം തിരിച്ചറിയൽ, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചും പരിചരണവും യഥാസമയം കളിക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രോട്ടോക്കോൾ വർഷം തോറും അവലോകനം ചെയ്യുന്നുവെന്ന് അതിൽ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why are footballers at a higher risk of dementia