scorecardresearch

എന്തുകൊണ്ടാണ് ഇന്ത്യയിലെ വിമാനയാത്രനിരക്കുകൾ കുതിച്ചുയരുന്നത്?

നിരക്ക് യാത്രാ ഡിമാൻഡുള്ള പാത, എയർലൈനുകളുടെ ശേഷി കൂട്ടുന്നതിന്റെ വേഗത, ജെറ്റ് ഇന്ധന വിലകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കും

നിരക്ക് യാത്രാ ഡിമാൻഡുള്ള പാത, എയർലൈനുകളുടെ ശേഷി കൂട്ടുന്നതിന്റെ വേഗത, ജെറ്റ് ഇന്ധന വിലകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കും

author-image
WebDesk
New Update
Air India order, Air India aircraft, Air India Airbus deal, Air India Boeing deal, Air India share price, Air India news, Air India flight status,

പ്രതീകാത്മക ചിത്രം

ഇന്ത്യയിൽ വിമാനയാത്രാ നിരക്ക് കുതിച്ചുയരുകയാണ്. കൊവിഡ് മഹാമാരി ശമിച്ചതിനെത്തുടർന്ന് യാത്രാ ആവശ്യം ഉയർന്നതോടെ കഴിഞ്ഞ വർഷം തന്നെ നിരക്കുകൾ ഉയർന്നു തുടങ്ങിയിരുന്നു. എന്നാൽ, ഈ വർഷത്തെ വേനൽക്കാല യാത്രാ സീസണിൽ, ടിക്കറ്റ് നിരക്കിൽ അസാധാരണമായ വർദ്ധനവാണ് ഉണ്ടായത്.

Advertisment

ഗോ ഫസ്റ്റിന്റെ പാപ്പരത്വ ഹർജിയും തുടർന്നുള്ള ഫ്ലൈറ്റുകളുടെ സസ്പെൻഷനും വർദ്ധിച്ചുവരുന്ന ഡിമാൻഡും ശേഷി പരിമിതിയും പോലുള്ള മറ്റ് ഘടകങ്ങളുമായി യാത്രനിരക്ക് വർധിക്കുന്നതിന് കാരണങ്ങളായി. ഇതോടെ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന വേനൽക്കാല യാത്രാ സീസണിൽ ഈ വർധനവ് താങ്ങാൻ യാത്രക്കാർ നിർബന്ധിതരായി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കൾ വിലക്കയറ്റത്തെക്കുറിച്ച് പരാതിപ്പെടുന്നു. സർക്കാരും "ചില റൂട്ടുകളിലെ അസാധാരണമായ വിലക്കയറ്റം" ശ്രദ്ധിക്കുകയും അത്തരം റൂട്ടുകളിൽ ന്യായമായ വില ഉറപ്പാക്കാൻ "സ്വയം നിരീക്ഷിക്കാനും" ഒരു സംവിധാനം രൂപപ്പെടുത്താനും എയർലൈനുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, ഈ വർഷത്തെ ഏറ്റവും ഉയർന്ന വേനൽക്കാല യാത്രാ സീസണിലെ ഈ നിരക്ക് ഉയർച്ചയ്ക്ക് യാത്രാ ഡിമാൻഡ് കുറയുമ്പോൾ മാത്രമേ എന്തെങ്കിലും ആശ്വാസം ലഭിക്കൂ. ദീർഘകാല വില സ്ഥിരതയും താങ്ങാനാവുന്ന വിലയും യാത്രാ ഡിമാൻഡ് പാത, എയർലൈനുകളുടെ ശേഷി കൂട്ടുന്നതിന്റെ വേഗത, ജെറ്റ് ഇന്ധന വിലകൾ, മറ്റ് ചെലവ് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

Advertisment

ഉയർന്ന ഡിമാൻഡ്, ശേഷി പരിമിതികൾ, പാപ്പരത്വം

മേയ് 2 ന്, ഗോ ഫസ്റ്റ് പാപ്പരത്തത്തിനായി സ്വമേധയാ ഫയൽ ചെയ്യുന്നതായി പ്രഖ്യാപിച്ചു. മേയ് 3 ന് ശേഷം എയർലൈൻ ഒരു വിമാനം പോലും സർവീസ് നടത്തിയിട്ടില്ല. ഏപ്രിലിൽ, വാഡിയ ഗ്രൂപ്പ് എയർലൈൻ ഏകദേശം 8.3 ലക്ഷം യാത്രക്കാരെ എത്തിക്കുകയും ആഭ്യന്തര വിപണി വിഹിതത്തിന്റെ ആറ് ശതമാനം കൈവശം വയ്ക്കുകയും ചെയ്തു.

വിപണിയിൽ മുൻനിരയിലുള്ള ഇൻഡിഗോയെയും സ്‌പൈസ്‌ജെറ്റിനെയും ഇതിനകം തന്നെ ശേഷി പരിമിതികൾ ബാധിച്ചിരുന്നു. അവയുടെ ഫ്‌ളീറ്റിന്റെ ഭാഗങ്ങളെയും വ്യത്യസ്ത കാരണങ്ങൾ ബാധിച്ചിരുന്നു.

മറുവശത്ത്, ഉയർന്ന വിമാനക്കൂലി ഉണ്ടായിരുന്നിട്ടും ഡിമാൻഡ് കുതിച്ചുയർന്നു. പ്രാഥമിക വ്യാവസായിക കണക്കുകൾ പ്രകാരം, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 1.3 കോടിയിലധികം ആഭ്യന്തര വിമാനയാത്രക്കാരുണ്ടായിരുന്നു. പാൻഡെമിക്കിന് ശേഷമുള്ള യാത്രയിൽ കൂടുതൽ പണം ചെലവഴിക്കാൻ യാത്രികർ തയ്യാറാണെന്ന് വ്യവസായ രംഗത്തെ പ്രമുഖർ എടുത്തുകാണിക്കുന്നു. രണ്ട് വർഷത്തോളം നിരവധി ആളുകളുടെ യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തിയ മഹാമാരിയ്ക്ക് ശേഷമുള്ള ഈ വർധനവ് അടുത്തെങ്ങും കുറയുന്നതായി തോന്നുന്നില്ല.

“മുൻവർഷത്തെ അപേക്ഷിച്ച് ആഭ്യന്തര റൂട്ടുകളിൽ വിമാനക്കൂലിയിൽ 35-40 ശതമാനം വർധനയുണ്ടായിട്ടുണ്ടെങ്കിലും, ഉപഭോക്താക്കൾ യാത്രയ്ക്കായി പണം ചെലവിടാൻ മടിയില്ലാത്ത സമീപനമാണ് കാണിക്കുന്നത്. ടൂറിസം റൂട്ടുകൾക്കുള്ള ആഭ്യന്തര വിമാന നിരക്ക് കുതിച്ചുയരുന്നത് താരതമ്യപ്പെടുത്തുമ്പോൾ അന്താരാഷ്ട്ര ഹ്രസ്വദൂര യാത്രകൾ ആകർഷകമായ ഓപ്ഷനായി മാറുന്നു, ”ഗ്ലോബൽ ബിസിനസ് ട്രാവൽ അറ്റ് തോമസ് കുക്ക് (ഇന്ത്യ), എസ്ഒടിസി ട്രാവൽ എന്നിവയിലെ പ്രസിഡന്റും ഗ്രൂപ്പ് മേധാവിയുമായ ഇൻഡിവർ റസ്‌തോഗി പറഞ്ഞു.

ഗോ ഫസ്‌റ്റിന് മുൻതൂക്കം ഉണ്ടായിരുന്ന റൂട്ടുകളിൽ മറ്റ് വാഹകർ അധിക കപ്പാസിറ്റികൾ ഡെപ്യുട്ട് ചെയ്‌തെങ്കിലും, ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേട് പൂർണ്ണമായും ലഘൂകരിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ആഴ്‌ചകളിൽ വിമാന നിരക്ക് പൊതുവെ ഉയർന്നതാണെങ്കിലും, ഗോ ഫസ്റ്റിന്റെ ശക്തമായ സാന്നിധ്യമുള്ള റൂട്ടുകളിലാണ് അസാധാരണമായ കുതിച്ചുചാട്ടം കൂടുതലും കണ്ടുവരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, യാത്രാ തീയതിയോട് അടുത്ത് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.

ഗോ ഫസ്റ്റിന്റെ അഭാവം ഉയർന്ന ലോഡ് ഘടകങ്ങളുടെ രൂപത്തിൽ മറ്റ് എയർലൈനുകൾക്ക് ഗുണകരമായി. എന്നാൽ വളരെ ഉയർന്ന ലോഡ് ഘടകങ്ങൾ വിമാനയാത്രക്കാർക്ക് ഒരു പ്രശ്‌നമാണ്, പ്രത്യേകിച്ചും അവസാന നിമിഷമോ യാത്രാ തീയതിയോട് വളരെ അടുത്തോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്. കാരണം ലഭ്യമായ വളരെ പരിമിതമായ ഇൻവെന്ററി അവർക്ക് ഉയർന്ന നിരക്കിലുള്ള സീറ്റുകൾ നൽകാനാണ് സാധ്യത.

ഏറ്റവും കൂടുതൽ ബാധിച്ച റൂട്ടുകൾ

ലേ, ശ്രീനഗർ, ഗോവ, ബാഗ്‌ഡോഗ്ര, അഹമ്മദാബാദ്, പൂനെ തുടങ്ങിയ വിമാനത്താവളങ്ങളുമായും ആൻഡമാൻ, കേരളം തുടങ്ങിയ പ്രശസ്തമായ യാത്രാ കേന്ദ്രങ്ങളുമായും പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു.

“നിലവിലെ സാഹചര്യത്തിലും ശേഷി പരിമിതികളാലും വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും ഇന്ത്യൻ യാത്രക്കാർ വേനൽക്കാല അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നു മടങ്ങ് ഇത് വർധിച്ചു. മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രിയ വിനോദ മേഖലകളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ മാസം ലേ 60-80%, ശ്രീനഗർ, ചണ്ഡീഗഡ്, പോർട്ട് ബ്ലെയർ 50-70%, കൊച്ചി, ഗോവ എന്നിവിടങ്ങളിൽ 40 ശതമാനം എന്നിങ്ങനെ ഉയർന്നു,”റസ്തോഗി പറഞ്ഞു.

Airlines Explained

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: