മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത്ത്- ഭീമ കൊറേഗാവ് കേസില്‍ മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എണ്‍പത്തി മൂന്നുകാരനായ സ്വാമിയെ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഏഴാമത്തെ അറസ്റ്റാണ് സ്വാമിയുടേത്.

ആരാണ് സ്റ്റാന്‍ സ്വാമി, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്താണ്?

ജെസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവര്‍ത്തകനാണ്. ഭൂമി, വനം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നു.ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

‘നക്‌സലുകള്‍’ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി, മൂലവാസി ചെറുപ്പക്കാരെ അന്വേഷണ ഏജന്‍സികള്‍ ‘വിവേചനരഹിതമായി’ അറസ്റ്റ് ചെയ്യുന്നതിനെ താന്‍ ചോദ്യം ചെയ്തതായി എന്‍ഐഎ കസ്റ്റഡിയിലെടുക്കുന്നതിനു രണ്ടു ദിവസം മുന്‍പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. വിചാരണ പ്രക്രിയയിലെ കാലതാമസത്തിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ലാന്‍ഡ് ബാങ്കുകള്‍’ സ്ഥാപിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു.

സര്‍ക്കാരിന്റെ നിരവധി നയങ്ങളോടും ഭരണഘടന ലംഘിക്കുന്ന തരത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ് തന്റെ പ്രവര്‍ത്തനമെന്ന് സ്വാമിയുടെ പ്രസ്താവനയില്‍ പറയുന്നു.

”എന്റെ വഴിമുടക്കാന്‍ ഭരണകൂടം താല്‍പ്പര്യപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. ഗുരുതരമായ കേസുകളില്‍ എന്നെ ഉള്‍പ്പെടുത്തുകയും പാവപ്പെട്ട നിരപരാധികളായ ആദിവാസികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രായോഗിക മാര്‍ഗം,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

stan swamy, സ്റ്റാന്‍ സ്വാമി, father stan swamy, ഫാ. സ്റ്റാന്‍ സ്വാമി, father stan swamy jharkhand, ഫാ. സ്റ്റാന്‍ സ്വാമി ജാർഖണ്ഡ്, jesuit priest stan swamy, ജസ്യൂട്ട് വൈദികൻ സ്റ്റാന്‍ സ്വാമി, malayali priest stan swamy, മലയാളി വൈദികൻ സ്റ്റാന്‍ സ്വാമി, stan swamy nia arrest, സ്റ്റാന്‍ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു, stan swamy bhima koregaon case, ഭീമ കൊറേഗാവ് കേസ് സ്റ്റാന്‍ സ്വാമി, stan swamy elgar parishad-bhima koregaon case, എൽദാർ പരിഷത്ത്- ഭീമ കൊറേഗാവ് കേസ് സ്റ്റാന്‍ സ്വാമി, who is stan swamy, ആരാണ് സ്റ്റാന്‍ സ്വാമി, stan swamy news, സ്റ്റാന്‍ സ്വാമി വാർത്തകൾ, indian express malayalam,ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

എന്‌ഐഎ കസ്റ്റഡിയിലെടുത്ത കേസ് എന്താണ്?

എല്‍ഗാര്‍ പരിഷത്ത്/ഭീമ കൊറേഗാവ് കേസില്‍ എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആരോപണം.

കേസില്‍ 2018 മുതല്‍ അറസ്റ്റ് നടന്നിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ, ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീര്‍ കലാ മഞ്ചിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ഭീമ കൊറേഗാവില്‍ 1818 ല്‍ നടന്ന യുദ്ധത്തില്‍ പേഷ്വകള്‍ക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തില്‍ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ 200-ാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കാന്‍ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതര്‍ പൂനെക്കു സമീപം ഒത്തുകൂടിയിരുന്നു. ഇവരെ ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

ദൃക്സാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് ഹിന്ദു നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവര്‍ക്കെതിരെ ജനുവരി രണ്ടിന് പിംപ്രി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍, ജനുവരി എട്ടിനു പൂനെ പൊലീസ് മറ്റൊരു എഫ്ഐആര്‍ ഫയല്‍ ചെയ്തു. എല്‍ഗര്‍ പരിഷത്ത് എന്ന പേരില്‍ 2017 ഡിസംബര്‍ 31 ന് പൂനെയിലെ ശനിവാര്‍ വാഡയില്‍ നടന്ന സംഭവത്തെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് ആരോപിക്കുന്നതായിരുന്നു ഈ എഫ്‌ഐആര്‍. ഈ പരിപാടി മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്നും ഇതില്‍ പങ്കാളികളാണെന്നും ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വാമിക്കെതിരായ ആരോപണം എന്താണ്?

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബാഗൈച്ചയിലെ ജെസ്യൂട്ട് വസതിയില്‍ നടത്തിയത് ഉള്‍പ്പെടെ, സ്വാമിയെ നിരവധി തവണ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കാനായി തന്റെ കമ്പ്യൂട്ടറില്‍നിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകള്‍ എന്‍ഐഎ തന്റെ മുന്നില്‍ വച്ചിരുന്നതായി സ്വാമി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.”ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ അവയെ തള്ളിപ്പറഞ്ഞു,” അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ ഒരിക്കലും ഭീമ കൊറേഗാവില്‍ പോയിട്ടില്ലെന്നും വീഡിയോയില്‍ പറഞ്ഞു.

”എനിക്ക് സംഭവിക്കുന്നത് സമാനതകളില്ലാത്തതല്ല. ആദിവാസികളുടെയും ദലിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും രാജ്യത്തെ ഭരണവര്‍ഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പേര്‍ നോട്ടപ്പുള്ളികളാണ്,”ഫാ. സ്റ്റാന്‍ സ്വാമി പ്രസ്താവനയില്‍ പറഞ്ഞു.

Read in IE: Explained: Who is Stan Swamy, the latest to be arrested in the Elgar Parishad-Bhima Koregaon case?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook