കഴിഞ്ഞ മാസം അവസാനം, ന്യൂയോർക്കുകാരിയായ ആർട്ടിസ്റ്റ് അന്ന വെയന്റിന്റെ ‘ഫാളിങ് വുമൺ’ സോത്ത്ബിയുടെ ലേലത്തിൽ 1.6 മില്യൺ ഡോളറിന് വിറ്റു. 2020 ലെ വെയന്റിന്റെ പെയിന്റിങ് ‘സമ്മർടൈം’ ക്രിസ്റ്റീസിൽ 1.5 മില്യൺ ഡോളറിന് വിറ്റുപോയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിൽപ്പന നടന്നത്. ഫിലിപ്സിൽ അവളുടെ ‘ബഫറ്റ് II’ (Buffet II) പെയിന്റിങ് 730,000 ഡോളറിനാണ് ലേലത്തിൽ പോയത്.
ലോകമെമ്പാടുമുള്ള 16 വാണിജ്യ ഗാലറികളിലായി 20-ഉം 21-ഉം നൂറ്റാണ്ടുകളിലെ ഏറ്റവും സ്വാധീനമുള്ള ചില കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച പ്രശസ്തമായ ഗാഗോസിയൻ കലാ സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയാണ് ഇരുപത്തിയേഴുകാരിയായ വെയന്റ്.
2017-ൽ റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഫൈൻ ആർട്ടിൽ ബിരുദം നേടിയ ശേഷം ഒരു വർഷത്തിനുശേഷം, വെയന്റ് ന്യൂയോർക്കിലേക്ക് മാറി. ആർട്ടിസ്റ്റ് സിന്തിയ ടാൽമാഡ്ജിന്റെ സഹായിയായി പ്രവർത്തിക്കുന്നതിനൊപ്പം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ വർക്കുകൾ പ്രൊമോട്ട് ചെയ്യാൻ തുടങ്ങി. ന്യൂയോർക്ക് ഗാലറി ’56 ഹെൻറി’യുടെ ഉടമയായ ആർട്ട് ഡീലറും ക്യൂറേറ്ററുമായ എല്ലി റൈൻസിന് അവൾ വെയന്റിനെ പരിചയപ്പെടുത്തി. റൈൻസ് ആയിരുന്നു വെയന്റിനെ അവളുടെ പ്രാരംഭ വിൽപ്പന നടത്താൻ സഹായിച്ചത്.
2019-ൽ, വെയന്റിന്റെ പെയിന്റിങ്ങുകളും ഡ്രോയിങ്ങുകളും ഹാംപ്ടണിലെ അപ്സ്റ്റെയർ ആർട്ട് ഫെയറിൽ 450 ഡോളറിന് വിറ്റതായി റിപ്പോർട്ടുണ്ട്. അതേ വർഷം തന്നെ, “വെൽകം ടു ദ ഡോൾഹൗസ്” എന്ന പേരിൽ റൈൻസിന്റെ ഗാലറിയിൽ അവളുടെ ആദ്യ സോളോ ഉണ്ടായിരുന്നു.

2020-ൽ, നിരൂപകൻ ജെറി സാൾട്ട്സ് ജൂറി ചെയ്ത ‘ന്യൂ അമേരിക്കൻ പെയിന്റേഴ്സ്’ എന്നതിന്റെ കവറിൽ വെയന്റിന്റെ കൃതി പ്രത്യക്ഷപ്പെട്ടു. 2021-ഓടെ, ലൊസാഞ്ചൽസിലെ ബ്ലം ആൻഡ് പോ ഗാലറിയാണ് വെയന്റിനെ പ്രതിനിധീകരിക്കുന്നത്, അവളുടെ സൃഷ്ടികൾ ഓരോന്നും ഏകദേശം 50,000 ഡോളറിന് വിറ്റഴിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഈ സമയത്ത്, ബില്യൺ ഡോളർ കലാസാമ്രാജ്യത്തിന്റെ സ്ഥാപകനായ എഴുപത്തിയേഴുകാരനായ ലാറി ഗഗോസിയൻ അവളെ ശ്രദ്ധിച്ചു. ന്യൂയോർക്കിൽ ഗാഗോസിയനുമായി ചേർന്ന് ഒരു എക്സിബിഷൻ നടത്താൻ അവൾ തീരുമാനിച്ചിട്ടുണ്ട്. വെയന്റ് ഇപ്പോൾ ലാറി ഗഗോസിയനുമായി ഡേറ്റിങ്ങിലാണ്.
2021 ജൂണിൽ, ഫിലിപ്സിൽ നടന്ന ലേലത്തിൽ വെയന്റിന്റെ ചിത്രത്തിന് 27,720 ഡോളർ ലഭിച്ചു, ഇത് കണക്കാക്കിയ വിലയുടെ നാലിരട്ടിയാണ്.
ആർട്ട് മാർക്കറ്റ് വെബ്സൈറ്റായ ആർട്ട്നെറ്റിന് നൽകിയ അഭിമുഖത്തിൽ, തന്റെ ബാല്യകാലം മനോഹരമായിരുന്നുവെന്ന് വെയന്റ് പറഞ്ഞു. കാനഡയിലെ കാൽഗറിയിൽ 1995 ലാണ് വെയന്റ് ജനിച്ചത്. ബിരുദാനന്തര ബിരുദം നേടിയ ശേഷം, ന്യൂയോർക്ക് സിറ്റിയിലെ ലിങ്കൺ സെന്ററിന്റെ ഇവന്റ് പ്ലാനറായി അവൾ വേനൽക്കാലം ചെലവഴിച്ചു. അതിനുശേഷം, ഹാങ്ഷൂവിലെ ചൈന അക്കാദമി ഓഫ് ആർട്ടിൽ ചിത്രകലയിൽ ആറുമാസത്തെ കോഴ്സ് ചെയ്തു.
പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് മാസ്റ്റർമാരായ ഫ്രാൻസ് ഹാൽസ്, ജൂഡിത്ത് ലെസ്റ്റർ, സമകാലീന അമേരിക്കൻ കലാകാരന്മാരായ എലൻ ബെർകെൻബ്ലിറ്റ്, ജെന്നിഫർ പാക്കർ എന്നിവരുൾപ്പെടെ നിരവധി പേർ തന്നെ സ്വാധീനിച്ചതായി വെയന്റ് മറ്റു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. “ഒരു കൂട്ടം സ്കെച്ചുകൾ ഉണ്ടാക്കി ഒരു അടിസ്ഥാന സെറ്റ് അല്ലെങ്കിൽ മാക്വെറ്റ് നിർമ്മിച്ചാണ് ഞാൻ ആരംഭിക്കുന്നത്. ഞാൻ സാധാരണയായി ഒരു മോഡൽ കൂടാതെ/അല്ലെങ്കിൽ ഒരു മാനെക്വിൻ ഉപയോഗിക്കുന്നു. ഫോട്ടോഗ്രാഫിയും ഒരു മികച്ച ഉപകരണമാണ്,” ‘ആർട്ട് ആൻഡ് ഒബ്ജക്റ്റ്’ എന്ന മാസികയ്ക്ക് 2021-ൽ നൽകിയ അഭിമുഖത്തിൽ വെയന്റ് പറഞ്ഞു.
Read More: തായ്ലൻഡ് പോവാന് ഒരുങ്ങുകയാണോ? ഈ മാറ്റങ്ങള് അറിഞ്ഞിരിക്കുക