/indian-express-malayalam/media/media_files/uploads/2022/01/covid-vaccine-explained-2.jpg)
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ കരുതല്‍ ഡോസ് വിതരണം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സംസ്ഥാനത്തും അന്നു മുതല്‍ കരുതല്‍ ഡോസ് നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഡോസ് ലഭിക്കാന്‍ അര്‍തയുള്ള മുഴുവന്‍ പേരും ഒമിക്രോണ്‍ സാഹചര്യത്തില്‍ അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ആര്‍ക്കൊക്കെ ലഭിക്കും?
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് ലഭിക്കുക.
ബുക്കിങ് എന്നു മുതല്‍?
കരുതല്‍ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിങ് വഴിയും കരുതല്‍ ഡോസ് സ്വീകരിക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വാക്സിൻ സ്വീകരിക്കാൻ പോകുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്.
എങ്ങനെ ബുക്ക് ചെയ്യാം?
കരുതല്‍ ഡോസിനായി വീണ്ടും റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മറിച്ച് നേരത്തെ റജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്താല്‍ മതി. ബുക്കിങ് ഇങ്ങനെ:
https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത അതേ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
രണ്ട് ഡോസ് വാക്സിന്‍ എടുത്തതിനു താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
അവിടെ വാക്സിനേഷൻ സമയവും ബുക്ക് ചെയ്യാം.
ലഭിക്കുക നേരത്തെ എടുത്ത അതേ വാക്‌സിന്‍
നേരത്തെയെടുത്ത അതേ വാക്‌സിനാണ് മൂന്നാം ഡോസായും നല്‍കുകയെന്ന് ഈ ആഴ്ച ആദ്യം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ജനുവരി 10 മുതല്‍ മൂന്നാം ഡോസ് നല്‍കി തുടങ്ങുമെന്ന് ഡിസംബര്‍ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.
കുട്ടികളുടെ വാക്‌സിനേഷന്‍ 4.5 ലക്ഷത്തിന് അടുത്ത്
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് വാക്‌സിനേഷന്റെ പുതിയ ഘട്ടം തുടങ്ങുന്നത്. 15-18 വയസുകാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ജനുവരി മൂന്നിന് ആരംഭിച്ചിരുന്നു.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 4,41,670 കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കി. ഇതോടെ ഈ പ്രായത്തിലുള്ള നാലിലൊന്നിലധികം (29 ശതമാനം) കുട്ടികള്‍ക്കു വാക്സിന്‍ നല്‍കാനായി.
ഇന്ന് 1,22,701 കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കിയത്. തിരുവനന്തപുരം- 7871, കൊല്ലം- 9896, പത്തനംതിട്ട- 5141, ആലപ്പുഴ- 9185, കോട്ടയം- 11,776, ഇടുക്കി- 1743, എറണാകുളം- 1856, തൃശൂര്‍- 19,156, പാലക്കാട് 12,602, മലപ്പുറം 10,581, കോഴിക്കോട് 3,528, വയനാട് 3,929, കണ്ണൂര്‍ 21,626, കാസര്‍ഗോഡ് 3,811 എന്നിങ്ങനേയാണ് ഇന്നു വാക്സിന്‍ നല്‍കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us