/indian-express-malayalam/media/media_files/uploads/2023/07/income-tax.jpg)
ആരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്
ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയായിരുന്നു ജൂലൈ 31. 2023-24 അസസ്മെന്റ് വർഷത്തിൽ ഇതുവരെ 6 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ വാർഷിക വരുമാനത്തിൽ നിന്നാണ് ആദായനികുതി ചുമത്തുന്നത്. ഐടി നിയമം അനുസരിച്ച്, ഈ കാലയളവ് ഏപ്രിൽ ഒന്നിന് ആരംഭിച്ച് അടുത്ത കലണ്ടർ വർഷത്തിലെ മാർച്ച് 31-ന് അവസാനിക്കും. വരുമാനം ലഭിക്കുന്ന വർഷത്തെ മുൻവർഷമെന്നും വരുമാനത്തിന് നികുതി ചുമത്തുന്ന വർഷത്തെ അസസ്മെന്റ് ഇയർ എന്നും പറയുന്നു.
ആരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്, അത് എങ്ങനെ ചെയ്യാം, സമയപരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? ഇവയെല്ലാം അറിയാം.
ആരാണ് ഐടിആർ ഫയൽ ചെയ്യേണ്ടത്?
ഒരു വർഷത്തെ പരമാവധി വരുമാനം 2,50,000 രൂപ (60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക്) എന്ന ഇളവ് പരിധി കവിയുന്നവർ ഐടിആർ ഫയൽ ചെയ്യണം. ആദായ നികുതി വെബ്സൈറ്റ് അനുസരിച്ച്, ഇനിപ്പറയുന്ന വിഭാഗത്തിലുള്ള ആളുകളും ഐടിആർ ഫയൽ ചെയ്യണം:
1) വ്യക്തി ഇന്ത്യയിൽ സ്ഥിരതാമസക്കാരനാണ് കൂടാതെ:
(എ) ഇന്ത്യക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഏതെങ്കിലും ആസ്തി (ഏതെങ്കിലും സ്ഥാപനത്തിലെ ഏതെങ്കിലും സാമ്പത്തിക താൽപ്പര്യം ഉൾപ്പെടെ) കൈവശം വച്ചിരിക്കുക,
(ബി) ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ഒരു അക്കൗണ്ടിൽ ഒപ്പിടാനുള്ള അധികാരം ഉണ്ട്, ( സി) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും അസറ്റിന്റെ (ഏതെങ്കിലും സ്ഥാപനത്തിലെ ഏതെങ്കിലും സാമ്പത്തിക താൽപ്പര്യം ഉൾപ്പെടെ) ഗുണഭോക്താവാണ്.
2) ബാങ്കിന്റെ കറന്റ് അക്കൗണ്ടുകളിൽ ഒരു കൊടിയിലധികം നിക്ഷേപിച്ച വ്യക്തി
3) വ്യക്തിക്ക് വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷത്തിലധികം ചെലവ് വന്നിട്ടുണ്ട്
4) വ്യക്തിക്ക് വൈദ്യുതി ഉപഭോഗത്തിന് ഒരു ലക്ഷത്തിലധിക ചെലവ് വന്നിട്ടുണ്ട്
5) വ്യക്തിയുടെ മൊത്തം വിൽപ്പന വിറ്റുവരവ് അല്ലെങ്കിൽ ബിസിനസ്സിലെ മൊത്ത വരുമാനം 60 ലക്ഷം കവിഞ്ഞു
6) തൊഴിലിൽ വ്യക്തിയുടെ മൊത്ത വരുമാനം 10 ലക്ഷം കവിഞ്ഞു
7) സ്രോതസ്സിൽ നിന്ന് കിഴിവുചെയ്തതും ശേഖരിക്കുന്നതും Rs. 25,000 അല്ലെങ്കിൽ അതിൽ കൂടുതൽ ( മുതിർന്ന പൗരന്റെ കാര്യത്തിൽ 50,000 രൂപ)
8) ഒന്നോ അതിലധികമോ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 50 ലക്ഷമോ അതിൽ കൂടുതലോ.
എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും ഇളവ് പരിധിക്ക് താഴെ വരുമാനം നേടിയാലും, റെക്കോർഡ് സൂക്ഷിക്കുന്നത് പോലുള്ള ആവശ്യങ്ങൾക്കായി ഐടിആർ ഫയൽ ചെയ്യാൻ ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, അവർക്ക് അങ്ങനെ ചെയ്യണമെന്ന് നിർബന്ധമില്ല.
ഐടിആർ ഫയൽ ചെയ്യുന്നതെങ്ങനെ?
അതിനുള്ള ഏറ്റവും വേഗത്തിലുള്ള മാർഗം ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴിയാണ്: http://www..incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം.
ഇവിടെ വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിന്, ആധാർ കാർഡ്, പാൻ കാർഡ്, ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് നികുതി ഈടാക്കി സർക്കാരിന് സമർപ്പിച്ചതിന്റെ രേഖയുള്ള ഫോം 16 തുടങ്ങിയ രേഖകൾ സമർപ്പിക്കണം. ഈ ഫോമിനായി ഒരാൾക്ക് തൊഴിലുടമയോട് ആവശ്യപ്പെടാം.
ചില സന്ദർഭങ്ങളിൽ ഫോം 26എഎസും വാർഷിക വരുമാന പ്രസ്താവനയും ആവശ്യമായി വന്നേക്കാം. ഒരേ സർക്കാർ വെബ്സൈറ്റിൽ നിന്നും ഇവ രണ്ടും ആക്സസ് ചെയ്യാൻ കഴിയും.
ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി കഴിഞ്ഞാൽ എന്ത് സംഭവിക്കും?
സമയപരിധിക്ക് മുമ്പായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ, അവർക്ക് വൈകിയ റിട്ടേൺ (വൈകിയ ഫീസോടെ ) ഫയൽ ചെയ്യാൻ കഴിയും. പക്ഷേ അവർക്ക് നിക്ഷേപങ്ങൾ പോലുള്ളവയിൽനിന്നുള്ള നഷ്ടം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അല്ലെങ്കിൽ പ്രോസിക്യൂഷൻ നോട്ടീസ് ഒഴിവാനും കഴിയില്ല.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234F പ്രകാരം കാലതാമസമുള്ള ഐടിആറുകൾ ഫയൽ ചെയ്യുമ്പോൾ 5,000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. ഒരു സാമ്പത്തിക വർഷത്തിൽ നികുതി വിധേയമായ വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത ചെറുകിട നികുതിദായകർ 1,000 രൂപ പിഴ നൽകണം.
നികുതിദായകർ അവരുടെ ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ എന്ത് സംഭവിക്കും?
നികുതിദായകർ അവരുടെ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ നിലവിലെ മൂല്യനിർണ്ണയ വർഷത്തിൽ ഉണ്ടായ ലോസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. മാത്രമല്ല, നികുതിദായകർ അവരുടെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് നഷ്ടപ്പെടുകയാണെങ്കിൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത വരുമാനത്തിന്മേൽ അടയ്ക്കേണ്ട നികുതിയുടെ 200 ശതമാനത്തിന് തുല്യമായ പിഴ, സെക്ഷൻ 270A പ്രകാരം ചുമത്തപ്പെടും. കൂടാതെ, ഐ-ടി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും റിട്ടേൺ ഫയൽ ചെയ്യുന്നതിൽ മനഃപൂർവ്വം പരാജയപ്പെട്ടാൽ അവർ പ്രോസിക്യൂഷൻ നേരിടേണ്ടി വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.