/indian-express-malayalam/media/media_files/uploads/2020/04/shopping-guide-corona-lockdown-period.jpg)
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്ത് പോകാന്‍ ജനങ്ങളെ അനുവദിച്ചിരിക്കുന്നുവെങ്കിലും സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തുപോകുന്നത് അപകടകരമാണ്. നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ അനുസരിച്ചും കടയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികള്‍ അനുസരിച്ചുമിരിക്കുന്നു ഈ അപകടം.
മറ്റെവിടെയുമുള്ള മുന്‍കരുതലുകള്‍ എല്ലാം കടകളിലുമാകാം. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരു മീറ്റര്‍ അല്ലെങ്കില്‍ ആറടി ദൂരത്ത് നില്‍ക്കുക. ഒരു മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മൂടണം എന്നാണ് ഇപ്പോള്‍ ലോകമെമ്പാടും നല്‍കുന്ന നിര്‍ദ്ദേശം. എങ്കിലും കൈയുറകള്‍ ധരിക്കണമെന്ന് നിര്‍ദ്ദേശങ്ങളില്ല.
പല കടകളും കൈ കഴുകാന്‍ സാനിറ്റൈസര്‍ നല്‍കുന്നുണ്ടെങ്കിലും സ്വന്തമായി ഒരെണ്ണം സൂക്ഷിക്കണം. കടയില്‍ നിന്നും ഇറങ്ങുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. വീട്ടിലെത്തുമ്പോള്‍ കൈകള്‍ കഴുകുകയും വേണം. വാങ്ങിയ സാധനങ്ങള്‍ എടുത്തുവച്ചശേഷവും കൈകഴുകണം. സോപ്പും വെള്ളവും ഉപയോഗിക്കുകയോ 60-70 ശതമാനം വരെ ആല്‍ക്കഹോളുള്ള സാനിറ്റൈസര്‍ ഉപയോഗിച്ചോ കുറഞ്ഞത് 20 സെക്കന്റുകള്‍ കൈകഴുകണം.
പുതിയ കൊറോണവൈറസ് പ്രതലങ്ങളില്‍ 72 മണിക്കൂറുകള്‍ ഉണ്ടാകുമെന്ന വസ്തുത കണക്കിലെടുത്താല്‍ നിങ്ങള്‍ വാങ്ങി വന്ന സാധനങ്ങള്‍ എത്രമാത്രം സുരക്ഷിതമാണ്. ഈ സമയപരിധിക്കുമുമ്പേ അവ ഉപയോഗിക്കണമെങ്കില്‍ കഴുകുകയോ അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുകയോ വേണം. സാധനങ്ങള്‍ സീല്‍ ചെയ്ത കവറിനുള്ളില്‍ ആണെങ്കില്‍ അവ സുരക്ഷിതമാണ്.
ആഹാരത്തിലൂടെ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വിരളമാണ്. അതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആഹാരം ഒരു പരിധിവരെയുള്ള ചൂടില്‍ പാകം ചെയ്യുന്നത് വൈറസിനെ കൊല്ലും. എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ പഴങ്ങളും പച്ചക്കറികളും വെള്ളം ഉപയോഗിച്ച് കഴുകണം.
/indian-express-malayalam/media/media_files/uploads/2020/04/india-count-corona-virus.jpg)
സാധിക്കുമെങ്കില്‍ കുറച്ച് തവണയേ കടയില്‍ പോകാവൂ. അമിതമായി വാങ്ങിച്ചു കൂട്ടാതെ തന്നെ ദീര്‍ഘകാലത്തേക്കുള്ള സാധനങ്ങള്‍ വാങ്ങണം. കൂടാതെ, സാധ്യമെങ്കില്‍ ഒറ്റയ്ക്ക് തന്നെ സാധനങ്ങള്‍ വാങ്ങാന്‍ യാത്ര ചെയ്യണം. കുട്ടികളെ കൊണ്ട് പോകരുത്. കാരണം, അവര്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കാത്ത സാധനങ്ങളില്‍ സ്പര്‍ശിക്കും.
/indian-express-malayalam/media/media_files/uploads/2020/04/global-3.jpg)
ഒരു രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന ദ്രവശകലങ്ങളുമായി മറ്റൊരു വ്യക്തി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പ്രാഥമികമായും വൈറസ് വ്യാപിക്കുന്നത്. കൂടാതെ, പല പ്രതലങ്ങളിലും വൈറസിന് ജീവിക്കാന്‍ കഴിയും. ഒരാള്‍ ഈ പ്രതലങ്ങളെ സ്പര്‍ശിച്ചാല്‍ അയാളിലേക്കും വൈറസ് പകരും. ദ്രവശകലങ്ങളിലൂടെ പടരുന്നതിനേക്കാള്‍ കുറഞ്ഞ തോതിലേ ഇത്തരത്തില്‍ വൈറസ് പടരുകയുള്ളൂ.
Read in Englsh: Explained: What precautions should I take when visiting a shop these days?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us