/indian-express-malayalam/media/media_files/uploads/2020/11/netflix.jpg)
നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയുമടക്കമുള്ള ഒ ടി ടി (ഓവർ ദി ടോപ്പ്) വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ ഇനിമുതൽ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പരിധിയിൽ വരും. നേരത്തെ ഇവ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പരിധിയിലായിരുന്നു.
2019 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 500 കോടിയുടെ വിപണി മൂല്യമാണ് ഒ ടി ടി പ്ലാറ്റ്ഫോമുകൾക്കുള്ളത്. 2025ൽ ഇത് 4000 കോടിയായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഇന്ത്യയിൽ 17 കോടി ഒ ടി ടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
എന്താണ് ഒടിടി പ്ലാറ്റ്ഫോം?
കണ്ടന്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുകളായി തുടങ്ങിയ ഓഡിയോ - വീഡിയോ ഹോസ്റ്റിങ്, സ്ട്രീമിങ് സേവനങ്ങളാണ് ഒ ടി ടി അഥവ ഓവർ ദി ടോപ്. പിന്നീട് അതിവേഗം ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്ററി, വെബ്‌സീരിസ് മുതലായവയുടെയും നിർമാണത്തിലേക്കും സംപ്രേഷണത്തിലേക്കും വ്യാപിച്ചു.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നിരവധിയായ ഉള്ളടക്കമാണ് ഒ ടി ടി പ്ലാറ്റ്ഫോമുകളിലുള്ളത്. നേരത്തെ ഉപയോക്താക്കൾ കണ്ട ഉള്ളടക്കം മനസിലാക്കാൻ ഇത്തരം ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലെ കൃത്രിമബുദ്ധി അവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വീഡിയോകൾ നിർദേശിക്കുന്നു. മിക്ക ഒ ടി ടി പ്ലാറ്റ്‌ഫോമുകളും പൊതുവായി ചില ഉള്ളടക്കം സൗജന്യമായും ചിലത് സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലുമാണ് ലഭ്യമാക്കുന്നത്.
സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്യുന്ന സിനിമകളും സീരിസുകളും അവർ തന്നെയാണ് നിർമിക്കുന്നത്.
ഒ ടി ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്തെല്ലാമാണ്?
ഇന്ത്യയിൽ ഇതുവരെ, ഒ ടി ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന നിയമങ്ങളോ ചട്ടങ്ങളോ ഇല്ല, കാരണം ഇത് താരതമ്യേന പുതിയ വിനോദ മാധ്യമമാണ് എന്നതാണ്. ടെലിവിഷൻ, പ്രിന്റ്, റേഡിയോ എന്നീ മാധ്യമങ്ങൾക്ക് സർക്കാർ പുറത്തിറക്കിയിരിക്കുന്ന മാനദണ്ഡങ്ങളുള്ളതുപോലെ ഒ ടി ടി പ്ലാറ്റ്ഫോമിനില്ല. ഒ ടി ടി ഡിജിറ്റൽ മീഡിയ അഥവാ സോഷ്യൽ മീഡിയ വിഭാഗത്തിൽപ്പെടുന്നതിനാൽ അതിന്റെ ഉള്ളടക്കത്തിനും സബ്‌സ്‌ക്രിപ്ഷനും സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ടൊന്നും തന്നെ യാതൊരു തരത്തിലുള്ള നിയന്ത്രണവുമില്ല.
ഇന്ത്യയിൽ, അത്തരം പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകുന്ന ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള സമ്മർദത്തെത്തുടർന്ന്, ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രതിനിധി സംഘടനയായ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഐഐ) സ്വയം നിയന്ത്രണ മാതൃക നിർദേശിച്ചിരുന്നു.
ഇനി എന്ത്?
ഓൺലൈൻ മാധ്യമങ്ങളെയും വാർത്താ പോർട്ടലുകളെയും നിയന്ത്രിക്കുന്നതിന് നിയമങ്ങൾ രൂപീകരിക്കുന്നതിന് 2018 ൽ ഐ & ബി മന്ത്രാലയം കമ്മിറ്റി രൂപീകരിച്ചിരുന്നു. സ്വകാര്യ ടെലിവിഷൻ ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ടിന്റെ പ്രോഗ്രാം ആൻഡ് അഡ്വർടൈസിങ് കോഡുകളാണെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. അച്ചടി മാധ്യമങ്ങൾക്കായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുണ്ട്. അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഇതിന് സ്വന്തമായ മാനദണ്ഡങ്ങളുമുണ്ട്. എന്നിരുന്നാലും, ഓൺലൈൻ മാധ്യമങ്ങളെയും വാർത്താ പോർട്ടലുകളെയും ഡിജിറ്റൽ പ്രക്ഷേപണത്തെയും നിയന്ത്രിക്കുന്നതിന് മാനദണ്ഡങ്ങളോ മാർഗനിർദേശങ്ങളോ ഇല്ലെന്നാണ് സർക്കാർ പറയുന്നത്.
ഉത്തരവ് അനുസരിച്ച്, “ഓൺലൈൻ മീഡിയ/ ന്യൂസ് പോർട്ടലുകൾ, വിനോദം / ഇൻഫോടെയ്ൻമെന്റ്, വാർത്ത/ മീഡിയ അഗ്രഗേറ്റർമാർ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ പ്രക്ഷേപണം ഉൾപ്പെടെയുള്ള ഓൺലൈൻ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകൾക്ക് ഉചിതമായ നയ രൂപീകരണം കമ്മിറ്റി ശിപാർശ ചെയ്യേണ്ടതുണ്ട്. സമാന നിയന്ത്രണങ്ങൾക്കായി കമ്മിറ്റി “അന്തർദ്ദേശീയ സാഹചര്യങ്ങൾ വിശകലനം ചെയ്യും”, കൂടാതെ ഓൺലൈൻ വാർത്തകളിലും മാധ്യമ മേഖലകളിലും എല്ലാം നിയന്ത്രിക്കാൻ കഴിയുന്നതിന്റെ വ്യാപ്തി നിർവചിക്കേണ്ടതുണ്ട്. അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾക്ക് സമാനമായ രീതിയിൽ ഓൺലൈൻ വിവര പ്രചീരണത്തിന്റെ മേഖലയെ കമ്മിറ്റി വിശദീകരിക്കും എന്ന് ഉത്തരവിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.