/indian-express-malayalam/media/media_files/uploads/2023/08/students-1.jpg)
ഫയൽ ചിത്രം
ന്യൂനപക്ഷ സ്കോളർഷിപ്പ് അഴിമതിയെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തിങ്കളാഴ്ച പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. 830 "വ്യാജ" സ്ഥാപനങ്ങൾക്കാണ് ഇതിൽ ആനുകൂല്യങ്ങൾ ലഭിച്ചത്. ഇത് 2017-18 നും 2021-22 സാമ്പത്തിക വർഷത്തിനും ഇടയിൽ ന്യൂനപക്ഷ മന്ത്രാലയത്തിന് 144 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കി.
"പൊതുമേഖലാ ബാങ്കുകളുടെ അജ്ഞാത നോഡൽ ഓഫീസർമാർ, ഉദ്യോഗസ്ഥർ അല്ലെങ്കിൽ പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ" എന്നിവർക്കെതിരെയാണ് എഫ്ഐആർ.
എഫ്‌ഐആറിന്റെ ഉത്ഭവം "ദി ഇന്ത്യൻ എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ" നിന്നാണെന്ന് പരാമർശിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം ആദ്യം സിബിഐക്ക് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും പിന്നീട് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിനെ (എൻസിഎഇആർ) ഏൽപ്പിക്കുകയും ചെയ്തു.
എൻസിഎഇആർ 1,572 സ്ഥാപനങ്ങളിലെ സ്കോളർഷിപ്പ് സ്കീമുകളുടെ മൂന്നാം കക്ഷി മൂല്യനിർണ്ണയം നടത്തി, അതിൽ 830 എണ്ണം 'വ്യാജമോ ഭാഗികമായോ വ്യാജ'മാണെന്ന് കണ്ടെത്തി. ഇത് 144 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഈ വർഷം ജൂലൈ 10 ന് സി ബി ഐക്ക് അയച്ച കത്തിൽ, നഷ്ടത്തെക്കുറിച്ച് മന്ത്രാലയം സെക്രട്ടറി ഇന്ദേവർ പാണ്ഡെ എഴുതി. 1.80 ലക്ഷത്തിലധികം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മന്ത്രാലയം സ്കോളർഷിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
പാണ്ഡെ എഴുതി: “സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന്റെ തോത് വളരെ കൂടുതലായിരിക്കുമെന്നാണ് (അത്) സൂചിപ്പിക്കുന്നത്. സ്ഥാപനങ്ങൾ, അപേക്ഷകർ, സ്ഥാപനം/ജില്ലാ നോഡൽ ഓഫീസർമാർ എന്നിവരുടെ കൂട്ടുകെട്ടില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല, കാരണം തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നു." സിബിഐയിലെ പികെ ശ്രീവാസ്തവയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.
എന്താണ് സ്കോളർഷിപ്പ് പദ്ധതി?
ന്യൂനപക്ഷകാര്യ മന്ത്രാലയം മൂന്ന് സ്കോളർഷിപ്പ് സ്കീമുകൾ നടത്തുന്നു: പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ,മെറിറ്റ് കം-മീൻസ്. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ എന്നിവയുൾപ്പെടെ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കായിട്ടാണ് ഈ സ്കോളർഷിപ്പുകൾ.
2021-22 വരെയുള്ള അവസാന 5 വർഷങ്ങളിൽ, ശരാശരി 65 ലക്ഷം വിദ്യാർത്ഥികൾക്ക് ഓരോ വർഷവും സ്കോളർഷിപ്പ് ലഭിച്ചു. ഫണ്ടുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് ഡിബിറ്റി മോഡിൽ ലഭ്യമാക്കുന്നു.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ത സ്കോളർഷിപ്പ് അഴിമതി എന്താണ്?
ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് സ്കീമിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് അന്വേഷിച്ചു. സ്കോളർഷിപ്പ് എല്ലാ വർഷവും രണ്ട് തലങ്ങളിലാണ് നൽകുന്നത്: ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,000 രൂപയും ആറ് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലാണെങ്കിൽ 10,700 രൂപയും ഒരു ഡേ സ്കോളർ ആണെങ്കിൽ 5,700 രൂപയും ലഭിക്കും.
ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഒരു അന്വേഷണ പരമ്പരയിൽ, 2020 നവംബറിൽ ദ ഇന്ത്യൻ എക്‌സ്പ്രസ് (ജാർഖണ്ഡിൽ നിന്ന് ആരംഭിച്ച്) ബ്രോക്കർമാർ, ബാങ്ക് കറസ്‌പോണ്ടന്റുകൾ, സ്കൂൾ സ്റ്റാഫ്, സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ട് വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും കബളിപ്പിക്കാൻ കൂട്ടുനിന്നതായി റിപ്പോർട്ട് ചെയ്തു.
പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (പിഎഫ്എംഎസ്) രേഖപ്പെടുത്തിയിട്ടുള്ള ബെനിഫിഷ്യറി ബാങ്ക് അക്കൗണ്ടുകളുള്ള നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലെ (എൻഎസ്‌പി) ഡാറ്റയും ഇന്ത്യൻ എക്‌സ്‌പ്രസ് പരിശോധിച്ചു. അഴിമതി കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ സ്‌കീം എങ്ങനെയാണ് താളം തെറ്റുന്നതെന്ന് കണ്ടെത്താൻ. സ്‌കോളർഷിപ്പ് തുക വിതരണത്തിൽ ജാർഖണ്ഡ്, ബിഹാർ, മറ്റ് സംസ്ഥാനങ്ങളിലും ഉടനീളം വഞ്ചനയുടെയും അഴിമതിയുടെയും ഒന്നിലധികം സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
സർക്കാർ പ്രതികരണം എങ്ങനെ?
ജാർഖണ്ഡ്, ബിഹാർ, അസം, തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളെ തുടർന്നാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം വിഷയം പ്രാഥമിക അന്വേഷണത്തിനായി സിബിഐക്ക് വിട്ടത്, അതിന്റെ റിപ്പോർട്ട് ഇനിയും സമർപ്പിക്കാനുണ്ട്.
പിന്നീടുള്ള ഒരു ഘട്ടത്തിൽ, 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ 144.33 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന കണക്കിൽ എത്തി. അതിന്റെ അന്വേഷണം നടത്താൻ എൻസിഎഇആർ ആവശ്യപ്പെട്ടു. എഫ്‌ഐആർ പ്രകാരം, മന്ത്രാലയത്തിന് “എൻഎസ്‌പിയിൽ ക്ലീൻ ഡിജിറ്റൈസ്ഡ് ഡാറ്റ” ഉള്ള കാലയളവിലേക്ക് മാത്രമേ നഷ്ടം കണക്കാക്കാനാകൂ. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകർ 2017-18 ന് മുമ്പുള്ള വർഷങ്ങളിലും സ്കോളർഷിപ്പ് നേടിയിരിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.