scorecardresearch
Latest News

Explained: കോടതികളിൽ പതിവായി കാണുന്ന ‘മുദ്ര വച്ച കവർ’ എന്താണ്?

എന്താണ് മു​ദ്രവച്ച കവർ? എപ്പോഴാണ് കോടതിക്ക് മുദ്രവച്ച കവറിൽ വിവരങ്ങൾ ചോദിക്കാൻ കഴിയുക? അറിയാം വിശദമായി

supreme court, order, mla,mp,right to speech

ചീഫ് ജസ്റ്റിസ് ആകുന്നതിന് ഒരു മാസം മുൻപാണ് മുദ്രവച്ച കവറുകൾ ‘അപകടകരമായ മാതൃക സ്ഥാപിക്കുന്നതായി’ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചത്. മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണയും ഈ രീതിയെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ഈ രീതിയ്ക്ക് നിയമസാധുത നൽകിയതും സുപ്രീം കോടതി തന്നെയാണ്.

What does the expression ‘sealed cover jurisprudence’ mean? എന്താണ് മു​ദ്രവച്ച കവർ ?

സ‌ർക്കാർ ഏജൻസികളിൽ നിന്നു വിവരങ്ങൾ തേടുന്നതിനും ശേഖരിക്കുന്നതിനും സുപ്രീം കോടതി (ചില സാഹചര്യങ്ങളിൽ കീഴ്‌ക്കോടതികളും) പിന്തുടരുന്ന വിവാദപരമായ കീഴ്വഴക്കമാണ് ജഡ്ജിമാർക്ക് മാത്രം പരിശോധിക്കാവുന്ന മുദ്ര വച്ച കവർ. സുപ്രീം കോടതി റൂൾസ്, 2013 (മെയ് 2014-ൽ വിജ്ഞാപനം ചെയ്തത്) ഓർഡർ XIII (പകർത്തൽ) റൂൾ 7 പറയുന്നത് ‘ഈ ഉത്തരവിൽ അടങ്ങിയിട്ടുള്ളത് എന്താണെങ്കിലും, ഒരു കക്ഷിക്കോ വ്യക്തിക്കോ അതിന്റെ പകർപ്പുകളോ എക്‌സ്‌ട്രാക്റ്റുകളോ സ്വീകരിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ചീഫ് ജസ്റ്റിസോ കോടതിയോ, സീൽ ചെയ്ത കവറിൽ സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നതോ രഹസ്യ സ്വഭാവമുള്ളതോ അല്ലെന്നോ കരുതുന്നതുമായ ഏതെങ്കിലും മിനിറ്റ്സ്‌, കത്ത്, രേഖ അല്ലെങ്കിൽ അയച്ചതോ ഫയൽ ചെയ്തതോ ഹാജരാക്കിയതോ ആയതിന്റെ പകർപ്പുകൾ – ഇതൊന്നും മറ്റാർക്കും എടുക്കാൻ സാധിക്കില്ല. അഥവാ അങ്ങനെ എടുക്കണമെങ്കിൽ അതിന് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക ഉത്തരവ് വേണം.

When can the court ask for information in a sealed cover? എപ്പോഴാണ് കോടതിക്ക് മുദ്രവച്ച കവറിൽ വിവരങ്ങൾ ചോദിക്കാൻ കഴിയുക?

പ്രധാനമായും രണ്ട് സാ​ഹചര്യങ്ങളിലാണ് ഇത് ചെയ്യുന്നത്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന നേരത്തെ വിവരങ്ങൾ തേടുമ്പോൾ അല്ലെങ്കിൽ അതിൽ വ്യക്തിപരമോ രഹസ്യാത്മകമോ ആയ വിവരങ്ങൾ ഉൾപ്പെടുമ്പോൾ. നടന്നു കൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും. വ്യക്തിഗതമോ രഹസ്യാത്മകമോ ആയ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുകയോ വിശ്വാസലംഘനത്തിന് കാരണമാവുകയോ ചെയ്യും.

So what is the problem with this procedure? അപ്പോൾ ഈ നടപടിക്രമത്തിന്റെ പ്രശ്നം എന്താണ്?

അടിസ്ഥാനപരമായി, (i) തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ചുള്ള പൂർണ്ണമായ മനസ്സിലാക്കൽ, അല്ലെങ്കിൽ അറിവ് എന്നിവ കക്ഷികൾക്ക് ലഭിക്കാതെ പോകുന്നു, (ii) തുറന്ന കോടതി, സുതാര്യമായ നീതിന്യായ വ്യവസ്ഥയു എന്നീ ആശയങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ല. കോടതികൾ അവർ എടുക്കുന്ന തീരുമാനങ്ങളുടെ കാരണങ്ങൾ സ്ഥാപിക്കാൻ ബാധ്യസ്ഥരാണ്, അവ വെളിപ്പെടുത്താത്തത് ജുഡീഷ്യൽ തീരുമാനങ്ങളിൽ ഏകപക്ഷീയതയ്ക്ക് സാധ്യതയുണ്ടാക്കാമെന്ന് നിയമവിദഗ്ധർ വാദിക്കുന്നു. ജുഡീഷ്യൽ തീരുമാനങ്ങൾ വിശകലനം ചെയ്യുന്നതിനും അവയുടെ പിന്നിലെ യുക്തിയെ അഭിനന്ദിക്കുന്നതിനുമുള്ള അവസരവും ഇതു വഴി ഇല്ലാതാകുന്നു.

ഇതുമായി ബന്ധപ്പെട്ടു 2022 ഒക്ടോബർ 20-ന് ‘Cdr Amit Kumar Sharma v Union of India’ ൽ പുറപ്പെടുവിച്ച ഉത്തരവിൽ, ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറഞ്ഞതിങ്ങനെ, ‘ബാധിത കക്ഷിക്ക് പ്രസക്തമായ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കുകയും അത് മുദ്ര വച്ച കവറിൽ വിധിനിർണ്ണയിക്കുന്ന അധികാരിയ്ക്ക് നൽകുകയും ചെയ്യുന്നത്… അപകടകരമായ ഒരു മാതൃക സ്ഥാപിക്കുന്നു. മുദ്ര വെച്ച കവറിൽ പ്രസക്തമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് വിധിനിർണ്ണയ പ്രക്രിയയെ അവ്യക്തവും അതാര്യവുമാക്കുന്നു (Vague and Opaque).

ഇത് രണ്ട് പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കോടതി പറഞ്ഞു. ഒന്നാമതായി, ഒരു മുദ്ര വച്ച കവറിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങളുടെ തീർപ്പുകൽപ്പിക്കുന്നത് എന്നതിനാൽ, ഉത്തരവിനെ ഫലപ്രദമായി വെല്ലുവിളിക്കാനുള്ള നിയമപരമായ അവകാശം പരാതിപ്പെട്ട കക്ഷിക്ക് നിഷേധിക്കപ്പെടുന്നു.

രണ്ടാമതായി, അത് സുതാര്യതയില്ലാത്ത, രഹസ്യാത്മകതയുടെ ഒരു സംസ്കാരം ഉണ്ടാകുന്നു. വിവരങ്ങളുടെ മേൽ നിയന്ത്രണമുള്ള ഒരു കക്ഷിക്ക് വിധിയിൽ തനിക്ക് അനുകൂലമായി ചായ്വ് വരുത്താൻ സാധിക്കും. കാരണങ്ങൾ സഹിതമുള്ള ഒരു ജുഡീഷ്യൽ ഉത്തരവാണ് നീതിന്യായ വ്യവസ്ഥയുടെ മുഖമുദ്ര. സീൽ ചെയ്ത കവർ എന്ന നടപടിക്രമം ഒരു വ്യക്തിഗത തലത്തിലും സ്ഥാപന തലത്തിലും നീതി വിതരണ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

Does this mean all information must be disclosed to everyone? എല്ലാ വിവരങ്ങളും എല്ലാവരോടും വെളിപ്പെടുത്തണമെന്നാണോ ഇതിനർത്ഥം?

അല്ല. ‘എല്ലാ വിവരങ്ങളും പൊതുസമൂഹത്തിൽ വെളിപ്പെടുത്തണം എന്നല്ല ഇതിനർത്ഥം’ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയുടെ വ്യക്തിത്വം പോലുള്ള സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ’ ഇതിന് ഉദാഹരണമായി കോടതി നൽകി. എന്നാൽ ‘അസാധാരണമായ സാഹചര്യങ്ങളിൽ തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് അതിന്റെ non-disclosure ഉദേശം അനുസരിച്ചാകണം’ എന്നും കോടതി നിഷ്കർഷിച്ചു.

Has the Supreme Court said something like this earlier too? സുപ്രീം കോടതി ഇതിന് മുൻപ് ഇത് പറഞ്ഞത് എപ്പോൾ ?

സമീപകാല ചില ഉദാഹരണങ്ങൾ:

  • ഈ വർഷം മാർച്ചിൽ, ബിഹാർ സർക്കാരുമായി ബന്ധപ്പെട്ട ഒരു കേസിൽ, അന്നത്തെ ചീഫ് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് എല്ലാ വാദങ്ങളും തുറന്ന കോടതിയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. ‘ദയവായി ഞങ്ങൾക്ക് സീൽ ചെയ്ത കവർ നൽകരുത്, ഞങ്ങൾക്ക് അത് ഇവിടെ വേണ്ട,’ രമണ പട്‌ന ഹൈക്കോടതി അഭിഭാഷകനോട് പറഞ്ഞു.
  • അതേ ദിവസം തന്നെ, മലയാളം ടിവി ചാനലായ മീഡിയ വണിന്മേലുള്ള കേന്ദ്ര സർക്കാരിന്റെ വിലക്കിനെതിരെയുള്ള അപ്പീലിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു, ‘സീൽഡ് കവറിനോട് ഞങ്ങൾക്ക് വിമുഖതയുണ്ട്. ഞങ്ങൾ ഇപ്പോൾ റെക്കോർഡ് തുറന്നു പരിശോധിച്ചാൽ നിങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടോ?’ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ, കേരള ഹൈക്കോടതി വിലക്ക് ശരി വച്ചതിനെത്തുടർന്ന് ഫെബ്രുവരി 8 ന് ചാനൽ സംപ്രേക്ഷണം നിർത്തി വച്ചിരുന്നു. എന്നാൽ അതേ സമ്പ്രദായം അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും തുടർന്ന് നിരോധനം സ്റ്റേ ചെയ്യുകയും ചെയ്തു.
  • 2019 ഡിസംബറിൽ, ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം അനുവദിച്ചപ്പോൾ, ജസ്റ്റിസുമാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുദ്രവച്ച കവറിൽ സമർപ്പിച്ച വിവരങ്ങളെ ആശ്രയിച്ചതിന് ഡൽഹി ഹൈക്കോടതിയെ വിമർശിച്ചു.

എല്ലാ കേസിലും പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കുകയും അതേക്കുറിച്ചുള്ള കണ്ടെത്തലുകളിൽ കുറ്റം ചെയ്തതായി രേഖപ്പെടുത്തുകയും, ജാമ്യം നിഷേധിക്കുന്നതിനോ ജാമ്യം അനുവദിക്കുന്നതിനോ ഉള്ള ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്നത് ന്യായമായ വിചാരണ എന്ന ആശയത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

How did this practice gain ground, then? പിന്നെ എങ്ങനെയാണ് ഈ സമ്പ്രദായം നിലനിന്നത്?

മുൻ ചീഫ് ജസ്റ്റിസും ഇപ്പോൾ രാജ്യസഭാംഗവുമായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കീഴിൽ, മുദ്രവച്ച കവറുകളിൽ പൊതുതാൽപ്പര്യ സംബന്ധിയായ വിവരങ്ങൾ തേടുന്ന സമ്പ്രദായത്തെ സുപ്രീം കോടതി തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

  • റഫാൽ വിമാന കേസിൽ ഔദ്യോഗിക രഹസ്യ നിയമവുമായി ബന്ധപ്പെട്ട വിഷയമാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
  • ഭീമ -കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് സ്റ്റേ ചെയ്യാൻ വിസമ്മതിക്കുമ്പോൾ, മഹാരാഷ്ട്ര പോലീസ് മുദ്രവച്ച കവറിൽ സമർപ്പിച്ച ‘തെളിവുകളെയാണ്’ ആശ്രയിച്ചത്.
  • അസമിലെ എൻആർസി വിഷയത്തിൽ – ഏകദേശം 19 ലക്ഷം പൗരന്മാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവം – സുപ്രീം കോടതി എൻആർസി കോർഡിനേറ്ററോട് മുദ്രവച്ച കവറിൽ വിശദാംശങ്ങൾ ചോദിച്ചു. സർക്കാരിനെയോ ബാധിത കക്ഷികളെയോ അത് നോക്കാൻ അനുവദിച്ചില്ല.
  • മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മയ്‌ക്കെതിരായ അഴിമതിയാരോപണങ്ങൾ ഉൾപ്പെട്ട കേസിൽ, ഏജൻസിയിൽ പൊതുജനവിശ്വാസം നിലനിർത്താൻ കേന്ദ്ര വിജിലൻസ് കമ്മീഷൻ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർബന്ധിച്ചു.
  • വൻതോതിൽ ലൈസൻസുകൾ റദ്ദാക്കിയ 2ജി കേസിൽ കോടതി മുദ്രവച്ച കവറുകളെ ആശ്രയിച്ചിരുന്നു.
  • ചിദംബരം കേസിൽ വാദം കേൾക്കുന്നതിനിടെ, മുദ്രവച്ച കവർ വഴി വിവരങ്ങൾ തേടാൻ കോടതിയെ പ്രേരിപ്പിക്കാനായി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ മകൻ പിവി പ്രഭാകർ റാവു ഉൾപ്പെട്ട 1997ലെ കേസ് പരാമർശിച്ചിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is sealed cover frequently seen in supreme court and other courts