/indian-express-malayalam/media/media_files/uploads/2021/05/Proning.jpg)
രോഗിയുടെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഓക്‌സിജന്‍ നില ഉയര്‍ത്താനും അതുവഴി രോഗിയുടെ ജീവന്‍ രക്ഷിക്കാനും ചെയ്യേണ്ട പ്രക്രിയയാണ് പ്രോണിങ്.
രോഗിയുടെ ഓക്‌സിജന്‍ നില വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്ന ഈ രീതി പെട്ടെന്നുള്ള ഫലം നല്‍കുന്നതാണ്. ആശുപത്രികളിലെ കോവിഡ് രോഗികള്‍ക്കു വ്യായാമമെന്ന നിലയില്‍ പ്രോണിങ് നിര്‍ദേശിക്കുന്നുണ്ട്. അതിനാല്‍ അവര്‍ക്ക് അധിക ഓക്‌സിജന്‍ പിന്തുണ ആവശ്യമായി വരുന്നില്ല.
എങ്ങനെ ചെയ്യാം
നാലോ അഞ്ചോ തലയിണകളാണു പ്രോണിങ്ങിനു വേണ്ടത്. കമിഴ്ന്നു കിടന്നശേഷം നെഞ്ചിന്റെ ഭാഗത്ത് തലയിണ വച്ച് അല്‍പ്പം ഉയര്‍ത്തി വേഗത്തില്‍ ശ്വാസോച്ഛാസം നടത്തുകയാണു വേണ്ടത്. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കണം. നിവര്‍ന്നു കിടക്കണം.
തലയിണ വയ്‌ക്കേണ്ട രീതി
- കഴുത്തിനു താഴെ ഒരു തലയിണ
- നെഞ്ചു മുതല്‍ തുടയുടെ മേല്‍ ഭാഗം എത്തുന്ന രീതിയില്‍ ഒന്നോ രണ്ടോ തലയിണ
- കാല്‍മുട്ടിനു താഴേയ്ക്ക് ഒന്നോ രണ്ടോ തലയിണ
വലത്തോട്ടു ചരിഞ്ഞ് വലതു കൈത്തണ്ടയില്‍ കിടന്നും ഇടത്തോട്ട് ചരിഞ്ഞ് ഇടതു കൈത്തണ്ടയില്‍ കിടന്നും 60-90 ഡിഗ്രി കോണില്‍ ഇരുന്നും പ്രോണിങ് ചെയ്യാം.
Also Read: വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ എന്തു ചെയ്യണം?
രോഗി കുറഞ്ഞത് 30 മിനിറ്റ് മുതല്‍ പരമാവധി രണ്ടു മണിക്കൂര്‍ വരെ പ്രോണിങ് തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. രോഗി വലത്തോട്ടും ഇടത്തോട്ടും മാറിമാറി കിടക്കണം. മികച്ച ഫലങ്ങള്‍ക്കായി ഓരോ സാധ്യതയുള്ള സ്ഥാനത്തും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെലവഴിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
''ഇത് ശ്വാസകോശത്തിലേക്ക് വായുസഞ്ചാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, അതിനാല്‍ ഓക്‌സിജന്റെ അളവ് മെച്ചപ്പെടാന്‍ തുടങ്ങുന്നു,'' ലുധിയാന സ്വദേശിയായ ഡോ. സുരേന്ദ്ര ഗുപ്ത പറഞ്ഞു.
വീട്ടില്‍ കഴിയുമ്പോള്‍ ഓക്സിജന്റെ നില താഴുമ്പോഴും ആംബുലന്‍സോ വൈദ്യസഹായമോ കാത്തുനില്‍ക്കുന്ന സമയത്തും ഹോസ്പിറ്റലില്‍ എത്തുന്നതു വരെ വാഹനത്തിലും പ്രോണിങ് തുടരുന്നത് അഭികാമ്യമാണ്.
പ്രോണിങ് എങ്ങനെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തും?
ഓക്‌സിജന്‍ നില 94 ല്‍ താഴെ വരുമ്പോള്‍ സമയബന്ധിതമായി പ്രോണിങ് ചെയ്യുന്നതും നല്ല വായുസഞ്ചാരം നിലനിര്‍ത്തുന്നതും ജീവന്‍ രക്ഷിക്കുമെന്ന് ഡോ. ഗുപ്ത പറഞ്ഞു. പ്രോണിങ് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം മെച്ചപ്പെടുത്തുന്നു, കൂടാതെ അല്‍വിയോളി യൂണിറ്റുകള്‍ (ശ്വസനവ്യവസ്ഥയിലെ ഏറ്റവും ചെറിയ പാതയായ ചെറിയ ബലൂണ്‍ ആകൃതിയിലുള്ള ഘടനകള്‍) തുറന്നിടുകയും അതുവഴി ശ്വസനം സുഗമമാക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.
- ഇടവിട്ടുള്ള അവസരങ്ങളില്‍ പ്രോണിങ് ആവര്‍ത്തിക്കുക
- ഒരു ദിവസം 16 മണിക്കൂറില്‍ കൂടുതല്‍ പ്രോണിങ് ചെയ്യരുത്
- ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, വെരിക്കോസ് വെയിന്‍ തുടങ്ങിയ ഡീപ് വെയിന്‍ ത്രോംബോസിസ് രോഗികള്‍ ചെയ്യരുത്
- ഭക്ഷണത്തിനുശേഷം ഒരു മണിക്കൂര്‍ പ്രോണിങ് ചെയ്യരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.