/indian-express-malayalam/media/media_files/uploads/2023/06/karnataka-highcourt.jpg)
കർണാടക ഹൈക്കോടതി
സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു സ്ത്രീയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്നാണ് മെയ് 30ന് കർണാടക ഹൈക്കോടതി വിധിച്ചത്. കാരണം അതിന് ഐപിസിയിൽ വകുപ്പില്ല.
ബലാത്സംഗ, കൊലപാതക കേസിലെ പ്രതിയുടെ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി. വീരപ്പ, വെങ്കിടേഷ് നായിക് എന്നിവരടങ്ങിയ ബെഞ്ച്, മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ ഐപിസി ഭേദഗതി ചെയ്യണമെന്ന് ശുപാർശ ചെയ്തു. പുരുഷന്മാരുടെയും സ്ത്രീകളുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഐപിസി 377-ാം വകുപ്പിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് സമയമായെന്ന് കോടതി പറഞ്ഞു.
എന്തായിരുന്നു കേസ്?
2015 ജൂൺ 25 ന് കമ്പ്യൂട്ടർ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 കാരിയായ യുവതിയെ പ്രതി രംഗരാജു കടന്നു പിടിക്കുകയും വായ പൊത്തി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു. ഇതിനെത്തുടർന്ന്, അയാൾ പെൺകുട്ടിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി. ഇത് ഐപിസി 302 വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. അതിനുശേഷം പെൺകുട്ടിയെ "ബലാത്സംഗം" ചെയ്തു.
പൊലീസ് കേസെടുത്ത ശേഷം പ്രതിയിൽ നിന്ന് സ്വമേധയാ മൊഴിയെടുത്ത ശേഷം കുറ്റപത്രം സമർപ്പിച്ചു. കുറ്റം മനസ്സിലാക്കി, മജിസ്‌ട്രേറ്റ് വിഷയം സെഷൻസ് ജഡ്ജിക്ക് അയച്ചു, പ്രതികൾക്കെതിരെ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് ഐപിസി 302, 376 എന്നിവ പ്രകാരം കുറ്റം ചുമത്തി.
തെളിവുകൾ പരിശോധിച്ചതിനെതുടർന്ന്, പ്രതി കൊലപാതകം നടത്തിയെന്നും തുടർന്ന് ഇരയുടെ മൃതദേഹം "ബലാത്സംഗം" ചെയ്തെന്നും പ്രോസിക്യൂഷൻ സംശയാതീതമായി തെളിയിച്ചതായി സെഷൻസ് ജഡ്ജി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. ഇരയുടെ മൃതദേഹം ബലാത്സംഗം ചെയ്തതിന്, അയാൾക്ക് 10 വർഷം കൂടി കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ഇതേത്തുടർന്നാണ് കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
കോടതി പറഞ്ഞതെന്ത്?
ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള വിചാരണക്കോടതിയുടെ തീരുമാനം ശരിവച്ചപ്പോൾ, ഇരയുടെ മൃതദേഹം "ബലാത്സംഗം" ചെയ്തതിന് 376-ാം വകുപ്പ് പ്രകാരം ഐപിസിയിൽ വകുപ്പില്ലെന്ന് ന്യായീകരിച്ച് ഹൈക്കോടതി ആ കുറ്റത്തിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.
"പ്രതി മൃതദേഹത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു," കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, ഇത് സെക്ഷൻ 375 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ) എന്നിവയ്ക്ക് കീഴിലുള്ള കുറ്റമാകുമോ എന്നത് കാണേണ്ടതുണ്ട്.
“ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375, 377 വകുപ്പുകളിലെ വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ, മൃതദേഹത്തെ മനുഷ്യനെന്നോ വ്യക്തിയെന്നോ വിളിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. അതുവഴി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375-ലെയോ 377-ലെയോ വ്യവസ്ഥകൾ ബാധകമാകില്ലെന്നും കോടതി പറഞ്ഞു.
സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റവും നടന്നിട്ടില്ലെന്ന് കൂട്ടിച്ചേർത്തു, "മൃതശരീരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നെക്രോഫീലിയ ആണെന്നും" എന്ന് കോടതി വ്യക്തമാക്കി.
ഐപിസി സെക്ഷൻ 46 പ്രകാരം, "മരണം" എന്നത് "ഒരു മനുഷ്യന്റെ മരണത്തെ" സൂചിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു. അതിനാൽ, ബലാത്സംഗം "ഒരു മൃതദേഹത്തിൽ അല്ല നടക്കുന്നത്" എന്ന് കോടതി അഭിപ്രായപ്പെട്ടു. “ഒരു മൃതദേഹത്തിന് ബലാത്സംഗം സമ്മതിക്കാനോ പ്രതിഷേധിക്കാനോ കഴിയില്ല,”കോടതി പറഞ്ഞു. അതിന് പ്രകോപനപരമായ വികാരങ്ങൾ ഇല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
കൂടാതെ, 1989-ലെ എസ്‌സി വിധിയെ കോടതി ആശ്രയിച്ചു, "പിടി പർമാനന്ദ കത്താര, അഡ്വക്കേറ്റ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ", മാന്യമായ ശവസംസ്‌കാരം ഉറപ്പാക്കുന്നതിന് സംസ്ഥാനത്തിന്റെ മേൽ അനുബന്ധ കടമ സ്ഥാപിക്കുമ്പോൾ മൃതദേഹത്തിന്റെ അന്തസ്സ് നിലനിർത്തുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് പറഞ്ഞു. "ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അന്തസ്സിനും ന്യായമായ പെരുമാറ്റത്തിനും ഉള്ള അവകാശം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന് മാത്രമല്ല, അവന്റെ മരണശേഷം അവന്റെ ശരീരത്തിനും ലഭ്യമാണ്" എന്ന് വിധിയിൽ പറയുന്നു.
ഇതുകൂടാതെ, "മരിച്ചവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കലും അവകാശങ്ങൾ സംരക്ഷിക്കലും" എന്ന വിഷയത്തിൽ 2021 ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉപദേശവും കോടതി പരാമർശിച്ചു.
എന്താണ് നെക്രോഫീലിയ?
"നെക്രോഫീലിയ" മരണത്തോടും മരിച്ചവരോടും ഉള്ള ഒരു മാരകമായ കൗതുകമാണെന്നും പ്രത്യേകിച്ച് ശവങ്ങളോടുള്ള ലൈംഗിക ആകർഷണമാണെന്നും “രംഗരാജു@ വാജപേയി വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക”എന്നതിലെ വിധിയിൽ കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.
പീഡോഫീലിയ, എക്സിബിഷനിസം, ലൈംഗിക മാസോക്കിസം എന്നിവയുൾപ്പെടെ "പാരാഫിലിയാസ്" എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം വൈകല്യങ്ങൾക്കിടയിൽ ഡിഎസ്എം-IV പ്രകാരം തരംതിരിച്ചിരിക്കുന്ന ഒരു സൈക്കോസെക്ഷ്വൽ ഡിസോർഡറാണിത്. നെക്രോഫീലിയ "ലൈംഗിക ആവശ്യത്തിനോ ശീലത്തിനോ പകരം ക്രോധത്തിന്റെയോ പരീക്ഷണത്തിന്റെയോ ഫലമായിരിക്കാം,”കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നെക്രോഫീലിയ ഒരു കുറ്റമാണോ?
ഇന്നുവരെ, കോഡിൽ പരാമർശിച്ചിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കീഴിൽ "നെക്രോഫീലിയ" ഒരു പ്രത്യേക കുറ്റകൃത്യമായി ഐപിസി പട്ടികപ്പെടുത്തിയിട്ടില്ല. എന്നാൽ അത് സെക്ഷൻ 297ൽ കൊണ്ടുവരാമെന്ന് കോടതി നിരീക്ഷിച്ചു.
ആരെങ്കിലും ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള സ്ഥലത്ത് അതിക്രമിച്ച് "ഏത് മനുഷ്യ മൃതദേഹത്തിന് അപമാനം" ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ഇതിനു പരിധിയിൽ കൊണ്ടുവരാമെന്നും കോടതി പരാമർശിച്ചു.
നിലവിലെ കേസിൽ, സെക്ഷൻ 297-ന്റെ കുറ്റങ്ങൾ കാണുന്നില്ല എന്ന് നിരീക്ഷിച്ച കോടതി, "അതിനെ സാഡിസം, നെക്രോഫീലിയ എന്നിങ്ങനെ കണക്കാക്കാം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ശിക്ഷിക്കാൻ കഴിയുന്ന കുറ്റമല്ലെന്ന്" എന്ന് പറഞ്ഞു. നിയമം ഭേദഗതി ചെയ്യാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഏത് രാജ്യങ്ങളാണ് നെക്രോഫീലിയ നിരോധിച്ചിരിക്കുന്നത്?
നെക്രോഫീലിയയെ ശിക്ഷിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളൊന്നും ഇന്ത്യയിലില്ലെങ്കിലും, യുണൈറ്റഡ് കിംഗ്ഡത്തിന്റെ ലൈംഗിക കുറ്റകൃത്യ നിയമം, 2003, സെക്ഷൻ 70 പ്രകാരം നെക്രോഫീലിയയെ ഒരു കുറ്റകൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാക്കുന്നു.
ഇതുകൂടാതെ, കാനഡ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയും വ്യത്യസ്ത നിയമങ്ങൾ പ്രകാരം നെക്രോഫീലിയ നിരോധിക്കുന്നു.
നെക്രോഫീലിയയെ ശിക്ഷിക്കുന്ന പ്രത്യേക നിയമങ്ങളൊന്നും ഇന്ത്യയിലില്ലാത്തതിനാൽ, ഐപിസിയുടെ 377-ാം വകുപ്പ് പ്രകാരമോ പുതിയ വ്യവസ്ഥയായോ ഉൾപ്പെടുത്തുന്നതിന് കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിന് ശുപാർശകൾ നൽകി.
എന്തെല്ലാം നിർദേശങ്ങളാണ് കേന്ദ്രത്തിന് നൽകിയത്
മൃതദേഹങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഐപിസിയുടെ 377-ാം വകുപ്പിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ കേന്ദ്രത്തിന് സമയമായി എന്ന് അവകാശപ്പെട്ട കോടതി, നെക്രോഫീലിയയെ 10 വരെ ജീവപര്യന്തം തടവുശിക്ഷയോടെ ക്രിമിനൽ കുറ്റമാക്കുന്നതിന് കേന്ദ്രം പ്രത്യേക ശിക്ഷാ വ്യവസ്ഥ കൊണ്ടുവരാനുള്ള ഒരു ബദലും വാഗ്ദാനം ചെയ്തു.
ആറ് മാസത്തിനകം കർണാടക മോർച്ചറികളിൽ സിസിടിവി സ്ഥാപിക്കണമെന്നും ശുചിത്വവും സ്വകാര്യതയും നിലനിർത്താനും ക്ലിനിക്കൽ രേഖകളുടെയും വിവരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മോർച്ചറി ജീവനക്കാരെ ബോധവത്കരിക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.