scorecardresearch

സാമന്തയെ ബാധിച്ച മൈസ്റ്റൈറ്റിസ് രോഗം എന്താണ്?

സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തില്‍ 4 മുതല്‍ 22 പേരെ വരെയാണ് മയോസിറ്റിസ് ബാധിതർ എന്നാണ് കണക്ക്

സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തില്‍ 4 മുതല്‍ 22 പേരെ വരെയാണ് മയോസിറ്റിസ് ബാധിതർ എന്നാണ് കണക്ക്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Samantha Ruth Prabhu, Citadel series, Samantha Ruth Prabhu health, Samantha Ruth Prabhu skin disease

തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ സമാന്തയെ ബാധിച്ചിരിക്കുന്ന രോഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പുതിയ ചിത്രം 'യശോദ'യുടെ പ്രമോഷനിടെയാണ് തെന്നിന്ത്യന്‍ താരം സാമന്ത തന്നെ ബാധിച്ച അപൂർവ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കുറച്ച് മാസങ്ങളായി മൈസ്റ്റൈറ്റിസ് എന്ന് രോഗത്തിന് ചികിത്സയിലാണെന്ന് താനെന്ന് സാമന്ത ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തുകയായിരുന്നു. എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്ന് ആശംസിക്കുകയാണ് താരത്തിന്റെ ആരാധകരും സഹപ്രവര്‍ത്തകരും.

Advertisment

എന്താണ് മൈസ്റ്റൈറ്റിസ്?

പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ രോഗാവസ്ഥയാണ് മയോസിറ്റിസ്. ഈ അവസ്ഥയിൽ പേശികള്‍ക്ക് വീക്കം സംഭവിക്കുകയും രോഗപ്രതിരോധ സംവിധാനം സ്വന്തം പേശികളെ തന്നെ ആക്രമിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തില്‍ 4 മുതല്‍ 22 പേരെ വരെയാണ് മയോസിറ്റിസ് ബാധിതർ എന്നാണ് കണക്ക്. കൈകള്‍, തോളുകള്‍, ഇടുപ്പ്, ഉദരം, നട്ടെല്ലിലെ പേശികൾ, കണ്ണുകളുടെയും അന്നനാളത്തിന്‌റെയും പേശികൾ എന്നിവയെ എല്ലാം ഈ രോഗം ആക്രമിക്കാം.

എന്തു കൊണ്ട് രോഗം ബാധിക്കുന്നു?

ഇവയുടെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഒരു സാധാരണ വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധ മൂലവും ഇങ്ങനെ സംഭവിക്കാം. മൈസ്റ്റൈറ്റിസ്, ടോക്‌സിക് മൈസ്റ്റൈറ്റിസ് തുടങ്ങിയ കോശജ്വലന അവസ്ഥകളും കാരണമായി മാറാം. ചില കേസുകളില്‍ മരുന്നുകളും ഗുരുതര പരിക്കുകളും ഇവയിലേയ്ക്ക് നയിക്കും. പേശികളിലെ ബലഹീനത, ചലനങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, നീര്‍വീക്കം, വേദന എന്നിവയിലൂടെ രോഗം പ്രകടമാകുന്നു. നടക്കുന്നതിനിടെ കാല്‍ ഇടറി വീഴുക, അമിതമായി ക്ഷീണം തോന്നുക തുടങ്ങിയവയും ഇതിന്‌റെ പ്രധാന ലക്ഷണമാണ്.

രോഗ നിര്‍ണയം എങ്ങനെ?

Advertisment

രണ്ടു ടെസ്റ്റുകളിലൂടെയാണ് ഇവ നിര്‍ണയിക്കാന്‍ സാധിക്കുന്നത്. സിപികെയും ബയോപ്‌സിയും. ക്രിയാറ്റിന്‍ ഫോസ്‌ഫോകൈനെസ് ടെസ്റ്റാണ് ആദ്യം ചെയ്യുക. ബയോപ്സിയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ആന്‌റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളും ഇന്‍ട്രാവണസ് ഇമ്യൂണോഗ്ലോബുലിന്‍സുമാണ് ഇതിന്‌റെ ചികത്സയ്ക്കായി നല്‍കുന്നത്. ഇതിലൂടെ മെച്ചപ്പെടാനും മെച്ചപ്പെടാതിരിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാനാവും.

Health Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: