scorecardresearch

എന്താണ് എംആർഎൻഎ വാക്സിൻ?

മോഡേണ, ഫൈസർ വാക്സിനുകൾ എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്

മോഡേണ, ഫൈസർ വാക്സിനുകൾ എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
RNA vaccine, mRNA vaccine, What is Moderna vaccine, What is Pfizer vaccine, What is RNA vaccine, RNA vaccine explained, ie malayalam

യുഎസ് മരുന്നു കമ്പനിയായ മോഡേണ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിനിന്റെ ക്ലിനിക്കൽ ട്രയലിന്റെ ഫലങ്ങൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ക്ലിനിക്കൽ ട്രയലിൽ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. മറ്റൊരു മരുന്ന് കമ്പനിയായ ഫൈസർ, ബയോ‌ടെക്-ഫോസുൻ‌ ഫാർ‌മയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത വാക്‌സിൻ‌ 90 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകേയാണ് മൊഡേണ തങ്ങളുടെ വാക്സിനെക്കുറിച്ചും സമാന പ്രഖ്യാപനം നടത്തിയത്.

Advertisment

മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ അഥവാ എം‌ആർ‌എൻ‌എ (mRNA) അടിസ്ഥാനമാക്കിയുള്ള ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത്തരം വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ തന്മാത്രകളെ ഉപയോഗപ്പെടുത്തുന്നവയാണ്. ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് പറയുന്ന ആർഎൻഎകളാണ് എംആർഎൻഎകൾ.

ഈ കേസിൽ, കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസായ സാർസ് കോവി-2ന്റെ (SARS-CoV-2) സ്പൈക്ക് പ്രോട്ടീൻ പുനഃസൃഷ്‌ടിക്കാൻ കോശങ്ങളോട് പറയാൻ എംആർഎൻഎ കോഡ് ചെയ്തിരിക്കുന്നു. കൊറോണ വൈറസിന്റെ ഉപരിതലത്തിൽ സ്പൈക്കുകളായി പ്രത്യക്ഷപ്പെടുന്ന സ്പൈക്ക് പ്രോട്ടീൻ ആണ് അണുബാധയുടെ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്. ഇത് കോശങ്ങളിലേക്ക് തുളച്ചുകയറാൻ വൈറസിനെ അനുവദിക്കുന്നു, അതിനുശേഷം അത് ആവർത്തിക്കുന്നു.

എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള ഒരു കൊറോണ വൈറസ് വാക്സിൻ ഒരിക്കൽ ശരീരത്തിൽ കുത്തിവച്ചാൽ, സ്പൈക്ക് പ്രോട്ടീന്റെ പകർപ്പുകൾ സൃഷ്ടിക്കാൻ ശരീരത്തിലെ കോശങ്ങളെ നിർദ്ദേശിക്കും. ഇത് രോഗപ്രതിരോധ കോശങ്ങളെ ആന്റിബോഡികൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

ഈ ആന്റിബോഡികൾ രക്തത്തിൽ നിലനിൽക്കുകയും യഥാർത്ഥ വൈറസ് മനുഷ്യശരീരത്തെ ബാധിക്കുമ്പോൾ പോരാടുകയും ചെയ്യും.

മറ്റ് തരത്തിലുള്ള വാക്സിനുകളിൽ നോൺ-റെപ്ലിക്കേറ്റിംഗ് വൈറൽ വെക്റ്റർ വിഭാഗത്തിൽ ഉള്ളവ അടക്കം ഉൾപ്പെടുന്നു, ഇതിന് ഉദാഹരണമാണ് ഓക്സ്ഫോർഡും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്സിൻ.

അത്തരം വാക്സിനുകൾ മറ്റൊരു വൈറസ് ഉപയോഗിക്കുന്നു. ഓക്സ്ഫോർഡ്-അസ്ട്രാസെനെകയുടെ കേസിൽ, ചിമ്പാൻസികളെ ബാധിക്കുന്ന ഒരു സാധാരണ ജലദോഷ വൈറസിന്റെ (അഡെനോവൈറസ്) ദുർബലമായ പതിപ്പാണ് ഉപയോഗിക്കുന്നത്. ഒരു ട്രോജൻ കുതിരയെപ്പോലെ സ്പൈക്ക് പ്രോട്ടീൻ നിർമ്മിക്കാനുള്ള കോഡ് മാത്രം വഹിക്കാനാണ് ഇത്.

മനുഷ്യരിൽ പകരാനാകാത്തവിധം ജനിതകമാറ്റം വരുത്തിയ അഡെനോവൈറസ് സെല്ലിലേക്ക് പ്രവേശിച്ച് സ്പൈക്ക് പ്രോട്ടീൻ മാത്രം നിർമ്മിക്കുന്നതിനായി കോഡ് പുറത്തിറക്കും.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്പൈക്ക് പ്രോട്ടീനെ ദോഷകരമായ ഒരു വിദേശ വസ്തുവായി തിരിച്ചറിയുമെന്നാണ് കുരുതുന്നത്. മാത്രമല്ല അതിനെതിരെ ആന്റിബോഡികൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ബാധിക്കാനോ വർധിക്കാനോ കഴിയാത്ത കൊല്ലപ്പെട്ട കോവിഡ് -19 വൈറസിന്റെ കണികകൾ ഉപയോഗിച്ച് നിർമിക്കുന്ന ഇനാക്ടിവേറ്റഡ് വൈറസ് (നിർജ്ജീവമാക്കിയ വൈറസ്) വാക്സിനുകൾ ഉണ്ട്. വൈറസിന്റെ ഒരു ഭാഗം ഉപയോഗിക്കുന്ന പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിനുകൾ ( ഈ കേസിൽ സ്പൈക്ക് പ്രോട്ടീൻ) പ്രത്യേക രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കും. ജനിതകമായി രൂപകൽപ്പന ചെയ്ത ഡി‌എൻ‌എ തന്മാത്രകൾ‌ ഉപയോഗിക്കുന്ന ഡി‌എൻ‌എ വാക്സിനുകളുണ്ട്, അവ രോഗപ്രതിരോധ പ്രതികരണം നിർമ്മിക്കേണ്ടതായ ആന്റിജനുമായി കോഡ് ചെയ്യപ്പെടുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: