എന്താണ് ‘ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്’, ആർക്കൊക്കെ ലഭിക്കും, എന്തുകൊണ്ട്?

എന്താണ് ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്, എങ്ങനെയാണ് നിങ്ങളുടെ അക്കൗണ്ടിന് അധിക സുരക്ഷ ആവശ്യമുണ്ടെന്ന് ഫെയ്‌സ്‌ബുക്ക്‌ തീരുമാനിക്കുക? അതാണ് ഇവിടെ വിശദീകരിക്കുന്നത്

Facebook Protect, Facebook Protect feature, Facebook features, cybercriminals, cybercrime, cyberattack, Express Explained, Explained Sci-Tech

സൈബർ ആക്രമികൾ ലക്ഷ്യമിടാൻ സാധ്യതയുള്ള കൂടുതൽ അപകടസാധ്യതയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പ്രോഗ്രാമാണ് ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്. ഇത് നിലവിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും അവതരിപ്പിക്കുകയാണ് കമ്പനി.

എന്നാൽ എന്താണ് ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്, എങ്ങനെയാണ് നിങ്ങളുടെ അക്കൗണ്ടിന് അധിക സുരക്ഷ ആവശ്യമുണ്ടെന്ന് ഫെയ്‌സ്‌ബുക്ക്‌ തീരുമാനിക്കുക? അതാണ് ഇവിടെ വിശദീകരിക്കുന്നത്.

എന്താണ് ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്?

ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ് ഫീച്ചർ സൈബർ ആക്രമണങ്ങൾ, ഒരുപക്ഷേ സർക്കാർ സ്‌പോൺസേർഡ് ആക്രമണങ്ങൾ ഉൾപ്പെടെ നേരിടാൻ സാധ്യതയുള്ള ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷ നൽകുന്നതാണ്. മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, ആക്ടിവിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കായാണ് ഇത്.

ഈ ഫീച്ചർ ഓണാക്കിയാൽ ആ അക്കൗണ്ടുകൾക്ക് ടു-ഫാക്ടർ ഓതന്റിക്കേഷൻ (2എഫ്എ) നിർബന്ധമാകും, ഒപ്പം മറ്റു ചില സുരക്ഷയും ലഭിക്കും. 2018 ൽ അമേരിക്കയിലാണ് ഈ പ്രോഗ്രാം ആദ്യമായി പരീക്ഷിച്ചത്. 2020 ലെ യുഎസ് തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് കൂടുതൽ വികസിപ്പിക്കുകയും ചെയ്തു. ഈ വർഷം അവസാനത്തോടെ ഏകദേശം 50 രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ഫെയ്‌സ്‌ബുക്ക്‌ പറയുന്നു.

എന്താണ് ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ് ശരിക്കും ചെയ്യുന്നത്?

ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉപയോക്താക്കൾക്ക് ഫീച്ചർ ഓണാക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സന്ദേശം കാണാനാകുമെന്ന് സെക്യൂരിറ്റി ഹെഡ് നഥാനിയൽ ഗ്ലീച്ചർ പറഞ്ഞു. പലർക്കും ഈ സന്ദേശം ഇതിനോടകം ലഭിച്ചു കാണും. നിർബന്ധിത ടു-ഫാക്ടർ ഓതന്റിക്കേഷൻ, അധിക സുരക്ഷയ്ക്കായി അക്കൗണ്ട് നിരീക്ഷിക്കൽ തുടങ്ങിയവയിലൂടെ സൈബർ ആക്രമണങ്ങളിൽ നിന്ന് അത്തരം ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

“ഈ അക്കൗണ്ടുകകളെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിന്ന് അധിക ഓട്ടോമേറ്റഡ് പ്രതിരോധം ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ് നൽകുന്നു. മനുഷ്യാവകാശ സംരക്ഷകർ, മാധ്യമപ്രവർത്തകർ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ആക്രമങ്ങൾ കണ്ടെത്താൻ ഉയർന്ന തലത്തിലുള്ള കണ്ടെത്തൽ പ്രയോഗിക്കുന്നു. ഞങ്ങളുടെ ഇന്റേർണൽ സിസ്റ്റങ്ങളിൽ ഈ അക്കൗണ്ടുകളെ ഫ്ലാഗ് ചെയ്യുന്നു. അതിനാൽ അവയിൽ ഓരോന്നിന്റെയും റിപ്പോർട്ട് ഞങ്ങൾക്ക് ലഭിക്കുന്നു, അവയിലൊന്നിനെ നിരന്തരം ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ, കൂടുതൽ അപകടമായേക്കാമെന്ന് ഞങ്ങൾക്കറിയാനാകും,” ഗ്ലീച്ചർ വിശദീകരിച്ചു.

ഒരാൾക്ക് ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ് ഓണക്കാനുള്ള സന്ദേശം ലഭിച്ചിട്ടും ഓണാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങൾക്ക് സന്ദേശം ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഉയർന്ന അപകടസാധ്യതയുള്ളതായി ഫെയ്‌സ്‌ബുക്ക്‌ കണക്കാക്കുന്നു എന്നാണർത്ഥം. നിങ്ങൾ അത് ഓണാക്കേണ്ടതുണ്ട്. നിങ്ങളുടെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിന് ടു ഫാക്ടർ ഓതെന്റിക്കേഷൻ നൽകണമെന്നും ഇത് സൂചിപ്പിക്കുന്നു.

നിർദ്ദേശം സ്വീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു നിശ്ചിത സമയപരിധി നൽകിയിട്ടുണ്ടാകും. അതിനുള്ളിൽ സ്വീകരിച്ചില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ലോക്ക് ഔട്ട് ആകും. ഉദാഹരണത്തിന്, നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണ് നിങ്ങളുടെ അക്കൗണ്ടിന് ടു ഫാക്ടർ ഓതെന്റിക്കേഷൻ ഇല്ല. അങ്ങനെയാണെങ്കിൽ നിങ്ങൾ അത് ഓൺ ചെയ്യണം ഇല്ലെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന സമയപരിധിക്ക് ശേഷം അക്കൗണ്ട് ലോക്ക് ആകും.

എന്നാൽ നിങ്ങളുടെ അക്കൗണ്ട് ഡാറ്റയൊന്നും നഷ്‌ടപ്പെടില്ല, ടു ഫാക്ടർ ഓതെന്റിക്കേഷനും ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റും ഓണാക്കിയാൽ അക്കൗണ്ട് ആക്‌സസ് തിരികെ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

എന്തുകൊണ്ടാണ് ടു ഫാക്ടർ ഓതെന്റിക്കേൻ നിർബന്ധം? ആക്രമണങ്ങളിൽ ഇത് സംരക്ഷണം നൽകുന്നുണ്ടോ?

ഫെയ്‌സ്‌ബുക്കിന്റെ സെക്യൂരിറ്റി ഹെഡ് പറയുന്നതനുസരിച്ച്, പ്ലാറ്റ്‌ഫോമിലെ മുഴുവൻ ഉപയോക്താക്കളിൽ നാല് ശതമാനം പേർ മാത്രമേ ടു ഫാക്ടർ ഓതെന്റിക്കേൻ ഓണാക്കിയിട്ടുള്ളൂ, മാത്രമല്ല ഈ സവിശേഷത ഉപയോഗശൂന്യമായി തുടരുകയും ചെയ്യുന്നു. ഒരു പുതിയ ഡിവൈസിലൂടെ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന്, നിങ്ങൾക്ക് എസ്എംഎസ് വഴിയോ ഗൂഗിൾ ഓതെന്റികേറ്റർ പോലുള്ള ഓതന്റിക്കേറ്റർ ആപ്പിൽ നിന്നോ ഒരു ലോഗിൻ കോഡ് ആവശ്യമായി വരും എന്നതാണ് ടു ഫാക്ടർ ഓതെന്റിക്കേൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാ അക്കൗണ്ടുകൾക്കും വളരെ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ഇത്. ഹാക്കർമാർ നിങ്ങളുടെ പാസ്‌വേഡ് ഉപയോഗിച്ച് എങ്ങനെയെങ്കിലും ആക്‌സസ്സ് നേടാൻ ശ്രമം നടത്തിയാൽ വൺ ടൈം പാസ്‌വേഡോ കോഡോ ലഭിക്കാതെ അവർക്ക് അകൗണ്ടിൽ ലോഗിൻ ചെയ്യാൻ കഴിയില്ല.

ഇതുവരെ അപകടസാധ്യതയുള്ള 1.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഈ സവിശേഷത ഉപയോഗിക്കുന്നുണ്ടെന്ന് ഫെയ്‌സ്‌ബുക്കിന്റെ സുരക്ഷാ മേധാവി വെളിപ്പെടുത്തി. ഇതിൽ, ഏകദേശം 950,000 അക്കൗണ്ടുകൾ ടു-ഫാക്ടർ ഓതന്റിക്കേഷനിൽ പുതുതായി ആരംഭിച്ചവയാണ്, ഇവർ അപകടസാധ്യതയുള്ളവരാണെങ്കിലും കുറച്ച് ആളുകൾ മാത്രമേ ഇത് ആദ്യമേ ഓണാക്കിയിട്ടുള്ളൂവെന്നും കാണിക്കുന്നു.

Also Read: കോവിഡ് വാക്സിൻ അധിക ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഞാൻ ഒരു മാധ്യമപ്രവർത്തകനോ ആക്ടിവിസ്റ്റോ ആണ്. പക്ഷെ എനിക്ക് പ്രോംപ്റ്റ് കിട്ടിയില്ല. ഞാൻ എന്ത് ചെയ്യണം?

ഫീച്ചർ ഇന്ത്യയിൽ പുറത്തിറങ്ങിയതേയുള്ളൂ, അതിനാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം. അപകടസാധ്യതയുള്ള പ്രോംപ്റ്റ് ലഭിക്കാത്ത ഉപയോക്താക്കൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സംവിധാനം ഫെയ്‌സ്‌ബുക്ക്‌ ഉടൻ ആരംഭിക്കും.

“ഞങ്ങൾക്ക് ഒരു ജേണലിസ്റ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുണ്ട്, നിരവധി പ്രസിദ്ധീകരണങ്ങൾ ഞങ്ങളോടൊപ്പം സജീവമായി പ്രവർത്തിക്കുന്നു, അവരുടെ പത്രപ്രവർത്തകർ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ഞങ്ങൾക്ക് അധിക പരിരക്ഷ നൽകാനാകും,” ഗ്ലീച്ചർ പറഞ്ഞു.

അപകടസാധ്യതയുള്ള അക്കൗണ്ടുകളുടെ പട്ടികയിൽ ആരൊക്കെയാണ് ഉൾപ്പെടുകയെന്ന് തീരുമാനിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്ന് ഫേസ്ബുക്കിന്റെ സുരക്ഷാ മേധാവി വെളിപ്പെടുത്തി. പ്രമുഖ ശബ്‌ദങ്ങളും വിമർശന ശബ്‌ദങ്ങളും മനസ്സിലാക്കാൻ ഓരോ രാജ്യങ്ങളിലെയും വിദഗ്ധരെയാണ് നെറ്റ്‌വർക്ക് ആശ്രയിക്കുന്നത്.

“ഇവ ആർക്കാണ് ലഭിക്കേണ്ടതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റങ്ങളും ഞങ്ങൾ നോക്കുകയാണ്. ഉദാഹരണത്തിന്, മാധ്യമപ്രവർത്തക സംഘടനകൾക്ക് അവരുടെ അംഗങ്ങൾ ഈ ലിസ്റ്റുകളിൽ ഉണ്ടെന്ന് ഉറപ്പാക്കാനും, ചിന്തകർക്കും മറ്റ് ഉയർന്ന കമ്മ്യൂണിറ്റികളിൽ ഉള്ളവർക്കും അവരുടെ അംഗങ്ങൾ ഈ ലിസ്റ്റുകളിൽ ഉണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന നിരവധി സംവിധാനങ്ങളുണ്ട്,” ഗ്ലീഷർ പറഞ്ഞു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: What is facebook protect who can get it and why

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express