scorecardresearch

ഡൽഹി മദ്യക്കേസ്: എഎപി നേതാക്കൾക്കെതിരായ ഇഡിയുടെ ആരോപണങ്ങൾ എന്തൊക്കെയാണ്?

സഞ്ജയ് സിങ് അറസ്റ്റിലായത് ബുധനാഴ്ച; സിസോദിയെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 26ന്. 2021 നവംബറിൽ പ്രാബല്യത്തിൽ വന്ന ഡൽഹി മദ്യ(എക്സൈസ്) നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ഇരു നേതാക്കളും അഴിമതി നടത്തിയെന്നാണ് ആരോപണം

സഞ്ജയ് സിങ് അറസ്റ്റിലായത് ബുധനാഴ്ച; സിസോദിയെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 26ന്. 2021 നവംബറിൽ പ്രാബല്യത്തിൽ വന്ന ഡൽഹി മദ്യ(എക്സൈസ്) നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ഇരു നേതാക്കളും അഴിമതി നടത്തിയെന്നാണ് ആരോപണം

author-image
Sanjay Mohan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Delhi Liquor Case | Sisodia | Sanjay Singh | IEmalayalam

മദ്യ നയരൂപീകരണത്തിലെ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി 2022 ജൂലൈയിൽ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോപണങ്ങൾ ഉയർന്നത്

ഡൽഹി കോടതി വ്യാഴാഴ്ച ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ അംഗം സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ച ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചു. ഈ കേസ് ഒക്ടോബർ 12 ലേക്ക് കേസ് മാറ്റിവയ്ക്കുന്നതിന് മുമ്പ് സുപ്രീം കോടതി ചില നിർണ്ണായക ചോദ്യങ്ങൾ ചോദിച്ചു.

Advertisment

സഞ്ജയ് സിങ് അറസ്റ്റിലായത് ബുധനാഴ്ച; സിസോദിയെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 26ന്. 2021 നവംബറിൽ പ്രാബല്യത്തിൽ വന്ന ഡൽഹി മദ്യ(എക്സൈസ്) നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ഇരു നേതാക്കളും അഴിമതി നടത്തിയെന്നാണ് ആരോപണം. എന്നാൽ 2022 ജൂലൈയിൽ ആ നയം റദ്ദാക്കി.

"ഡൽഹി എക്സൈസ് നയത്തിലെ അഴിമതി" ആരോപണങ്ങൾ എന്തൊക്കെയാണ്?

മദ്യ നയരൂപീകരണത്തിലെ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി 2022 ജൂലൈയിൽ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലെഫ്റ്റനന്റ് ഗവർണർ (എൽജി) വിനയ് കുമാർ സക്‌സേനയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോപണങ്ങൾ ഉയർന്നത്.

എക്‌സൈസ് മന്ത്രിയെന്ന നിലയിൽ സിസോദിയ നിയമനിബദ്ധമല്ലാത്തതും ഏകപക്ഷീയവുമായ തീരുമാനങ്ങൾ കൈക്കൊണ്ടതു വഴി ഖജനാവിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ലൈസൻസ് ഫീസിലെ കിഴിവുകളും കൂട്ടിച്ചേർക്കലുകളും , പിഴകളിൽ നൽകിയ ഇളവ്, കോവിഡ് -19 മഹാമാരി മൂലമുണ്ടായ തടസ്സങ്ങൾ മൂലമുള്ള ഇളവ് തുടങ്ങിയ അനുവദിച്ച് മദ്യവ്യാപാര സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നും നടത്തിപ്പുകാരിൽ നിന്നും എഎപി ഡൽഹി സർക്കാരും എഎപി നേതാക്കളും "കൈക്കൂലി" വാങ്ങിയതായി റിപ്പോർട്ടിൽ ആരോപിച്ചു. 2022-ന്റെ തുടക്കത്തിൽ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ പണം ഉപയോഗിച്ചു എന്നും ആരോപണം ഉയർന്നു.

Advertisment

റിപ്പോർട്ട് സിബിഐക്ക് കൈമാറുകയും സിസോദിയയുടെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തു.

എങ്ങനെയാണ് എൻഫോഴ്സ്മെന്റ് ചിത്രത്തിൽ വന്നത്?

സിസോദിയയെയും എഎപി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ ഉൾപ്പെടെ 14 പ്രതികളെയും സിബിഐ എഫ്‌ഐആറിൽ ഉൾപ്പെടുത്തി. അതിന് ശേഷം, ഈ കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച വരുമാനം 292 കോടിയിലധികം വരുന്നുണ്ടെന്നും ഇതിന് സ്വീകരിച്ച മാർഗ്ഗങ്ങൾ എങ്ങനെയാണെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ഇഡി മാർച്ചിൽ കോടതിയെ അറിയിച്ചു.

മൊത്ത മദ്യവ്യാപാരം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുകയും 12 ശതമാനം മാർജിൻ നിശ്ചയിച്ച് 6 ശതമാനം കൈക്കൂലിയായി കൈപ്പറ്റുകയും ചെയ്യുന്നതാണ് അഴിമതിയുടെ രീതിയെന്ന് ഇ ഡി ആരോപിച്ചു. എഎപി നേതാക്കളുടെ നേട്ടത്തിനായി “പിൻവാതിലിലൂടെ കാർട്ടൽ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന” നയം “മനഃപൂർവമായ പഴുതുകളോടെയാണ് രൂപപ്പെടുത്തിയത്” എന്ന് 2021 നവംബറിലെ ആദ്യത്തെ പ്രോസിക്യൂഷൻ കേസിൽ, ഇഡി ആരോപിച്ചു.

വിജയ് നായരെ ഇടനിലക്കാരനാക്കി, നിയമങ്ങൾ ലംഘിച്ച് വിവിധ മൊത്തവ്യാപാര മേഖലകളിലേക്കും ചില്ലറ വ്യാപാര മേഖലകളിലേക്കും സുഗമമായി കടന്ന "സൗത്ത് ഗ്രൂപ്പ്" എന്നറിയപ്പെടുന്ന ഒരു കൂട്ടം വ്യക്തികളിൽ നിന്ന്, എഎപി നേതാക്കൾ 100 കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായും ഇഡി ആരോപിച്ചു.

നിലവിലുള്ള നയത്തിൽ നിന്ന് എങ്ങനെയാണ് പുതിയ എക്സൈസ് നയം വ്യത്യസ്തമായത്?

മദ്യവ്യാപാരത്തിൽ നിന്നുള്ള വരുമാനം പൂർണ്ണമായും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം പുതിയ നയം വിഭാവനം ചെയ്തത്. ഡൽഹിയെ 32 മേഖലകളായി വിഭജിച്ചു, അവയിൽ ഓരോന്നിനും 27 മദ്യവിൽപ്പനശാലകൾ ഉണ്ടായിരുന്നു - അതായത് 272 മുനിസിപ്പൽ വാർഡുകളിൽ ഓരോന്നിലും രണ്ട്-മൂന്ന് സ്വകാര്യ മദ്യശാലകൾ.

കരിഞ്ചന്തയും മദ്യമാഫിയയും തടയുക, വരുമാനം വർദ്ധിപ്പിക്കുക, ഉപഭോക്തൃ സൗഹൃദമാക്കുക , സംസ്ഥാനത്തുടനീളമുള്ള മദ്യവിൽപ്പനയുടെ കാര്യത്തിൽ തുല്യമായ വിതരണം ഉറപ്പാക്കുക എന്നിവയായിരുന്നു നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം . സർക്കാർ നിശ്ചയിച്ച എംആർപി നിരക്കിൽ വിൽക്കുന്നതിനു പകരം കിഴിവ് നൽകി, വില നിശ്ചയിക്കാനും ലൈസൻസികൾക്ക് അനുമതി നൽകി.

അപ്പോൾ, എന്താണ് തെറ്റ് സംഭവിച്ചത്?

ചീഫ് സെക്രട്ടറി നരേഷ് കുമാർ ലഫറ്റനന്റ് ഗവർണർ വിനയകുമാർ സക്‌സേനയ്ക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിലെ വ്യവസ്ഥകളിൽ നിന്നുള്ള “വ്യതിചലനങ്ങൾ”ചൂണ്ടിക്കാണിച്ചുകൊണ്ട് 2022 ജൂലൈ 8-ന് അഞ്ച് പേജുള്ള റിപ്പോർട്ട് നൽകി. ചീഫ് സെക്രട്ടറിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ലഫറ്റനന്റ് ഗവർണർ വിജിലൻസ് വകുപ്പിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

മദ്യവിൽപ്പനക്കാർ വാഗ്‌ദാനം ചെയ്യുന്ന കനത്ത വിലക്കിഴിവുകൾ വിപണിയിൽ അസ്ഥിരതയ്ക്ക് കാരണമാകുന്നുണ്ടെന്നും ലൈസൻസികൾ പരസ്യങ്ങൾ നൽകുകയും അവരുടെ കടകളും മദ്യവും വിവിധ മാർഗങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും വിജിലൻസ് റിപ്പോർട്ട് പറയുന്നു.

സിസോദിയയുടെ നയത്തിന്റെ പ്രത്യക്ഷമായ തിരിച്ചടിയാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഡൽഹിയിലേക്കുള്ള മദ്യക്കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളായ യുപിയിലും ഹരിയാനയിലും ഉള്ളതുപോലെ ഡ്രൈ ഡേകളുടെ എണ്ണം 23ൽ നിന്ന് മൂന്നായി കുറയ്ക്കാനുള്ള എക്സൈസ് വകുപ്പിന്റെ നിർദ്ദേശം 2015 ഡിസംബറിൽ അദ്ദേഹം “ഒരു കാരണവും പറയാതെ” അസാധുവാക്കിയതായും 2021 ജനുവരിയിൽ, "മന്ത്രിസഭയുടെ അംഗീകാരം പോലും വാങ്ങാതെ" അദ്ദേഹം അതേ നിർദ്ദേശം അംഗീകരിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

"ഒരു ന്യായീകരണവുമില്ലാതെ" ലൈസൻസികൾക്ക് "അർഹതയില്ലാത്ത ആനുകൂല്യം" നൽകുന്നതിനാണെന്ന് ഫീസ് വർധിപ്പിക്കാതെ ലൈസൻസ് കാലയളവ് നീട്ടുന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.

ലൈസൻസ് ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് നൽകിയ “ബ്ലാങ്കറ്റ് റിലാക്സേഷനും” റിപ്പോർട്ടിൽ പറയുന്നുണ്ട്. മന്ത്രിസഭയുടെയോ ലഫറ്റനന്റ് ഗവർണറുടെയോ അനുമതിയില്ലാതെയാണ് സിസോദിയ ഇത് അംഗീകരിച്ചതെന്നാണ് ആരോപണം. 2022 ജനുവരിയിൽ 144.36 കോടി രൂപ യുടെ ലൈസൻസ് ഫീസ് "കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ മദ്യ കാർട്ടലിന് ആശ്വാസമേകാനായി" ഒഴിവാക്കിയതായി റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഇ ഡിയുടെ കുറ്റപത്രങ്ങൾ എന്താണ് പറയുന്നത്?

എഎപിയുടെ 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 100 കോടി രൂപ “കൈക്കൂലി”പണം ഉപയോഗിച്ചതായി ഇഡി ആരോപിച്ചു.

"സ്വകാര്യ സ്ഥാപനങ്ങൾക്ക് മൊത്തവ്യാപാരം നൽകാനും 12 ശതമാനം മാർജിൻ നിശ്ചയിക്കാനുമുള്ള ഗൂഢാലോചന (ഇതിൽ നിന്ന് 6 ശതമാനം കൈക്കൂലിയായി ലഭിക്കുന്നതിന്) സി അരവിന്ദിന്റെ <സിസോദിയയുടെ മുൻ സെക്രട്ടറി> പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്…" എന്ന് ഇ ഡിയുടെ കുറ്റപത്രങ്ങളിലൊന്നിൽ ആരോപിക്കുന്നു.ശതമാനം

മറ്റൊരു കുറ്റപത്രത്തിൽ, കുറ്റാരോപിതനായിരിക്കെ മാപ്പുസാക്ഷിയായി മാറിയ ദിനേഷ് അറോറ "സൗത്ത് ഗ്രൂപ്പും" എഎപിയും തമ്മിലുള്ള "അഴിമതിയിലെ ഇടനിലക്കാരൻ" പ്രവർത്തിച്ചുവെന്ന് ഇഡി ആരോപിച്ചു. 2022-ൽ സിബിഐ എഫ്‌ഐആറിൽ പേരുള്ള 15 പേരിൽ ഡൽഹി ആസ്ഥാനമായുള്ള ഹോട്ടലുടമയായ ദിനേഷ് അറോറയും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം നവംബറിൽ അദ്ദേഹം മാപ്പുസാക്ഷിയായി മാറിയെങ്കിലും ഈ വർഷം ജൂലൈയിൽ ഇഡി അറസ്റ്റ് ചെയ്തു. ഇഡി കേസിലും മാപ്പുസാക്ഷിയാകാൻ ആകാൻ ചൊവ്വാഴ്ച ഡൽഹി കോടതി അനുമതി നൽകി.

ഒരു റെസ്റ്റോറന്റിൽ നടന്ന പാർട്ടിയിൽ വച്ച് സഞ്ജയ് സിങ് വഴിയാണ് ദിനേഷ് അറോറ സിസോദിയയുമായി ബന്ധപ്പെട്ടതെന്ന് ഇഡി പറഞ്ഞു. “മിസ്റ്റർ സഞ്ജയ് സിങ്ങിന്റെ അഭ്യർത്ഥന പ്രകാരം” താൻ പല റെസ്റ്റോറന്റ് ഉടമകളുമായി സംസാരിച്ചതായും “വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പാർട്ടി ഫണ്ട് ശേഖരിക്കുന്നതിനായി 82 ലക്ഷം രൂപയുടെ ചെക്കുകൾ സംഘടിപ്പിച്ചു”വെന്നും അറോറ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഇഡി അവകാശപ്പെട്ടു.

മുഖ്യപ്രതികളിലൊരാളായ സമീർ മഹേന്ദ്രുവിനോട് മുഖ്യമന്ത്രി കെജ്‌രിവാൾ തന്നെ വീഡിയോ കോളിലൂടെ സംസാരിച്ചുവെന്നും "തന്റെ ആൾ" എന്ന് വിശേഷിപ്പിച്ച വിജയ് നായരുമായി തുടർന്നും സഹകരിക്കാൻ ആവശ്യപ്പെട്ടെന്നും ഇഡി അനുബന്ധ കുറ്റപത്രത്തിൽ ആരോപിക്കുന്നു.”

ആം ആദ്മി രാജ്യസഭാ എംപി രാഘവ് ഛദ്ദയുടെ പേരും അനുബന്ധ കുറ്റപത്രത്തിൽ ഉണ്ട്: പഞ്ചാബിൽ നിന്നുള്ള ചില ഉദ്യോഗസ്ഥരോടൊപ്പം കെജ്‌രിവാളിന്റെ വീട്ടിൽ നടന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തതായാണ് ആരോപണം.

Manish Sisodia Liquor Aap Excise Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: