ബ്രഹ്മോസ് മിസൈലിന്റെ ഏറ്റവും പുതിയ വകഭേദത്തിന്റെ രണ്ട് വിജയകരമായ പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ചയാണു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നടത്തിയത്. കരയിലെ പ്ലാറ്റ്‌ഫോമിൽനിന്നും വായുവിൽ നിന്നുമാണ് പരീക്ഷണങ്ങൾ നടത്തിയത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ഇന്ത്യയുടെ ആയുധശാലയിലെ ഏറ്റവും നൂതനമായ ആയുധങ്ങളിൽ ഒന്നാണ്.

മിസൈൽ

ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. അതായത് മുൻകൂട്ടി നിശ്ചയിച്ച, കരയിലെയോ കടലിലെയോ ലക്ഷ്യത്തിലേക്ക് നയിക്കാനാകും. ശബ്ദത്തിന്റെ 2.8 മടങ്ങ് (മാക് 2.8) വേഗത കൈവരിക്കാൻ കഴിവുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്.

മാക് 5 നേക്കാൾ ഉയർന്ന വേഗതയിൽ പറക്കാൻ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ പതിപ്പ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഇവയെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ എന്ന് വിളിക്കുന്നു. ശത്രുവിന്റെ പ്രതികരണ സമയം കുറയ്ക്കുന്നതിനൊപ്പം ഉയർന്ന വേഗതയും മിസൈലിനു തടസം വരാനുള്ള സാധ്യതയും ബ്രഹ്മോസ് ഗണ്യമായി കുറയ്ക്കുന്നു.

ബ്രഹ്മപുത്ര, മോസ്‌ക്‌വ നദികളുടെ പേരുകളുടെ സംയോജനമാണു ബ്രഹ്മോസ്.  ഡിആർഡിഒയും റഷ്യയിലെ മഷിനോസ്ട്രോയേനിയയും ചേർന്നുള്ള സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസാണു  മിസെെൽ നിർമിക്കുന്നത്. 1998 ലാണു കമ്പനിക്കു രൂപം കൊടുത്തത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ആദ്യ പതിപ്പ് 2005 ൽ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയിരുന്നു. ഐ‌എൻ‌എസ് രജപുത്രയിലാണു മിസെെൽ സ്ഥാപിച്ചത്.

പരീക്ഷണം

മിസൈൽ വളരെക്കാലമായി ഇന്ത്യയുടെ ആയുധപ്പുരയിലാണെങ്കിലും പുതിയ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് ഇത് തുടർച്ചയായി നവീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാലാണ് മിസൈലിന്റെ ആനുകാലിക പരിശോധന ആവശ്യമായി വരുന്നത്.

Read Also:Explained: റോത്തങ് തുരങ്കം ഇനി അടൽ തുരങ്കം;​ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബ്രഹ്മോസിന്റെ ഒരു പ്രത്യേക വകഭേദത്തിന്റെ ഓരോ പരീക്ഷണത്തിലും വ്യത്യസ്ത ഘടകങ്ങൾ പരീക്ഷിക്കപ്പെടുന്നതായി ഡിആർഡിഒ ശാസ്ത്രജ്ഞർ പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ വിശദാംശങ്ങൾ‌ വെളിപ്പെടുത്തിയിട്ടില്ല. മറ്റു വിവരങ്ങൾ അടിസ്ഥാനമാക്കി കൂടുതൽ‌ സങ്കീർ‌ണമായ ടാർ‌ഗറ്റുകൾ‌ക്കെതിരെ വ്യത്യസ്ത അന്തരീക്ഷ സാഹചര്യങ്ങളിൽ‌ അധിക ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ‌ സിസ്റ്റങ്ങളും ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതായാണ് സൂചന.

ഭാവിയിലെ മുന്നേറ്റത്തിനു കൂടുതൽ വിശകലനവും പരിശോധനാ ഫലങ്ങളും നിരീക്ഷണങ്ങളും പ്രധാനമാണ്. മിസൈലുകൾ നവീകരിച്ചിട്ടുണ്ടെന്നും പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്ത്യൻ മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാം ഉറപ്പുവരുത്തിയിട്ടുണ്ട്. 2000 ത്തിന്റെ ആരംഭം മുതൽ ബ്രഹ്മോസിന്റെ വികസനം പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിന്റെ കരയിൽനിന്നു കരയിലേക്കും അന്തർവാഹിനിയിൽനിന്നും ആകാശത്തുനിന്ന് ആകാശത്തേക്കുമുള്ള വകഭേദങ്ങൾ ഘട്ടം ഘട്ടമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ പുതിയ പതിപ്പിനും മുമ്പത്തെ പതിപ്പിനെ അപേക്ഷിച്ച് എന്തെങ്കിലും കൂടുലായി ഉൾപ്പെടുത്തുന്നുണ്ടെന്ന് ഡി‌ആർ‌ഡി‌ഒ ശാസ്ത്രജ്ഞൻ പറഞ്ഞു.

വ്യോമ പരീക്ഷണം

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് -30 എം‌കെ‌ഐ യുദ്ധവിമാനങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞയാഴ്ച ബ്രഹ്മോസിന്റെ ആകാശപരീക്ഷണം നടത്തിയിരുന്നു. മിസൈലിന്റെ മൂന്നാമത്തെ  വ്യോമ പരീക്ഷണമായിരുന്നു ഇത്. സുഖോയ് -30 എം‌കെ‌ഐ വിമാനവുമായി ബ്രഹ്മോസ് മിസൈലിന്റെ സംയോജനം പൂർത്തിയായിട്ടുണ്ട്.

യുദ്ധവിമാനത്തിൽ നിന്ന് ഈ വിഭാഗത്തിലെ മാക് 2.8 സൂപ്പർസോണിക് ഉപരിതല ആക്രമണ മിസൈൽ വിജയകരമായി വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ വ്യോമസനയെന്ന നേട്ടം 2017 നവംബറിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

സ്റ്റാൻഡ്-ഓഫ് ശ്രേണികളിൽ നിന്നുള്ള വ്യോമസേനയുടെ പോരാട്ടശേഷിയിൽ പ്രധാന കൂട്ടിച്ചേർക്കലാണ് ബ്രഹ്മോസ് എയർ-ലോഞ്ചഡ് ക്രൂയിസ് മിസൈൽ (ALCM). കഴിഞ്ഞ ആഴ്‌ചത്തെ പരീക്ഷണം ALCM- ന്റെ കപ്പൽ ആക്രമണ ശേഷിയെ വീണ്ടും സാധൂകരിച്ചു. പരീക്ഷണ വേളയിൽ su -30 ന്റെ ഫ്യൂസ്ലേജിൽ നിന്ന് മിസൈൽ ഗുരുത്വാകർഷണം ഉപേക്ഷിക്കുകയും രണ്ട് ഘട്ടങ്ങളിലുള്ള മിസൈലിന്റെ എഞ്ചിൻ കത്തിക്കുകയും ചെയ്തു. ബ്രഹ്മോസിന്റെ എയർ-പ്ലാറ്റ്ഫോം വിജയകരമായി പരീക്ഷിച്ചത് തന്ത്രപരമായ ക്രൂയിസ് മിസൈൽ കര, കടൽ, വ്യോമ മേഖലകളിൽ ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook